- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉഴവൂർ വിജയന് 25 ലക്ഷം നൽകുകയും രാമചന്ദ്രൻ നായരുടെ മകന് ക്ലാസ് വൺ ജോലിയോടൊപ്പം കടം എഴുതി തള്ളുകയും ചെയ്ത പിണറായി വിജയൻ എന്തുകൊണ്ടാണ് ലിനിയുടെ കാര്യത്തിൽ മൗനം പാലിക്കുന്നത്? മക്കൾക്ക് അന്ത്യചുംബനം പോലും നൽകാൻ കഴിയാതെ കടന്നുപോയ ഈ നഴ്സിന്റെ കണ്ണീരൊപ്പാൻ ആരുടെ അനുമതിയാണ് പിണറായീ താങ്കൾ കാത്തിരിക്കുന്നത്?-ഇൻസ്റ്റെന്റ് റെസ്പോൺസ്
ലിനി എന്ന് പേരുള്ള ഒരു നഴ്‌സ് പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ ജോലി ചെയ്യുകയായിരുന്നു. അവടെ രോഗിയായി എത്തിയ ആളെ ശുശ്രൂഷിക്കുമ്പോൾ അതേ രോഗം പിടിപെട്ട് ലിനി മരിച്ചു. നിപ എന്ന് പറയുന്ന ആ രോഗം പടരാൻ ഇടയള്ളതുകൊണ്ടും ആ രോഗം സമൂഹത്തിന് തന്നെ ബാധ്യതയും പേടിയും ആയി തീരുന്നതുകൊണ്ടും ആ അമ്മയെ കാണുന്നതിന് പോലും ആ മക്കൾക്ക് അനുമതി കൊടുത്തില്ല. യുവതിയായ ആ നഴ്‌സ് മരണത്തോട് മല്ലിടും നേരം തന്റെ കുഞ്ഞുങ്ങളെ ഓർത്ത് കരഞ്ഞു കൊണ്ടെഴുതിയ കത്ത് സോഷ്യൽ മീഡിയയെ കരയിക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയൻ ആ യുവതിയുടെ മരണത്തിൽ അനുശോചിച്ചു കൊണ്ട് പ്രസ്താവനയിറക്കി. എന്നാൽ വെറും ഒരു അനുശോചനയിൽ മാത്രം ഒതുങ്ങുകയാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന. മറ്റാരും ചെയ്യാൻ മടിക്കുന്ന ഒര തൊഴിൽ ചെയ്തതുകൊണ്ട് മാത്രം മരിച്ചു പോയ ആ പെൺകുട്ടിയുട കുടുംബത്തിന്റെ കണ്ണീരൊപ്പാൻ ഉള്ള ഉത്തരവാദിത്തം മുഖ്യമന്ത്രിയുടെ വാക്കുകളിൽ ഒരിടത്തും ഇല്ല. ഭർത്താവിനെ വിദേശത്ത് അയച്ച് മക്കളെ ഒപ്പം നിർത്തി ജീവിതത്തിന്റെ പ്രാരാബ്ദങ്ങളോട് ഏറ്റുമുട്ടുന്ന അനേകം നഴ്സുമ
ലിനി എന്ന് പേരുള്ള ഒരു നഴ്‌സ് പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ ജോലി ചെയ്യുകയായിരുന്നു. അവടെ രോഗിയായി എത്തിയ ആളെ ശുശ്രൂഷിക്കുമ്പോൾ അതേ രോഗം പിടിപെട്ട് ലിനി മരിച്ചു. നിപ എന്ന് പറയുന്ന ആ രോഗം പടരാൻ ഇടയള്ളതുകൊണ്ടും ആ രോഗം സമൂഹത്തിന് തന്നെ ബാധ്യതയും പേടിയും ആയി തീരുന്നതുകൊണ്ടും ആ അമ്മയെ കാണുന്നതിന് പോലും ആ മക്കൾക്ക് അനുമതി കൊടുത്തില്ല. യുവതിയായ ആ നഴ്‌സ് മരണത്തോട് മല്ലിടും നേരം തന്റെ കുഞ്ഞുങ്ങളെ ഓർത്ത് കരഞ്ഞു കൊണ്ടെഴുതിയ കത്ത് സോഷ്യൽ മീഡിയയെ കരയിക്കുകയാണ്.
മുഖ്യമന്ത്രി പിണറായി വിജയൻ ആ യുവതിയുടെ മരണത്തിൽ അനുശോചിച്ചു കൊണ്ട് പ്രസ്താവനയിറക്കി. എന്നാൽ വെറും ഒരു അനുശോചനയിൽ മാത്രം ഒതുങ്ങുകയാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന. മറ്റാരും ചെയ്യാൻ മടിക്കുന്ന ഒര തൊഴിൽ ചെയ്തതുകൊണ്ട് മാത്രം മരിച്ചു പോയ ആ പെൺകുട്ടിയുട കുടുംബത്തിന്റെ കണ്ണീരൊപ്പാൻ ഉള്ള ഉത്തരവാദിത്തം മുഖ്യമന്ത്രിയുടെ വാക്കുകളിൽ ഒരിടത്തും ഇല്ല. ഭർത്താവിനെ വിദേശത്ത് അയച്ച് മക്കളെ ഒപ്പം നിർത്തി ജീവിതത്തിന്റെ പ്രാരാബ്ദങ്ങളോട് ഏറ്റുമുട്ടുന്ന അനേകം നഴ്‌സുമാരിൽ ഒരാളായിരുന്നു അവൾ. സർക്കാർ ആശുപത്രിയിലായിരുന്നു ജോലി എങ്കിലും അവളുടെ ജോലി സ്ഥിരമായിരുന്നില്ല. അതുകൊണ്ട് തന്നെ ആ മരണം ആ കുടുംബത്തിന് ഏൽപ്പിക്കുന്നത് ആഘാതവും ക്ഷോഭവുമാണ്.
ആ കുടുംബത്തിനെ സഹായിക്കേണ്ട ബാധ്യത സമൂഹത്തിനും സർക്കാരിനും ഉണ്ട്. ആ യുവതിയുടെ കുടുംബത്തിന് ജോലി നൽകുകയും ആ യുവതിക്ക് നഷ്ടപരിഹാരമായി പണം നൽകുക തുടങ്ങിയ ബാധ്യതകൾ സർക്കാരിന്റേത് തന്നെയാണ്. ഇത് പറയാൻ കാരണം ഉണ്ട്. സർക്കാർ ഉദ്യോഗത്തിനിടയിൽ ആര് മരിച്ചാലും അവരുടെ ആശ്രിതർക്ക് ജോലി നൽകാൻ ഒരു വകുപ്പ് നമ്മുടെ രാജ്യത്തുണ്ട്. എന്നാൽ ലിനി കരാർ നഴ്‌സായിരുന്നതിനാൽ ആ വകുപ്പ് അനുസരിച്ച് ലിനിയുടെ ബന്ധുക്കൾക്ക് ജോലി ലഭിക്കാൻ യോഗ്യതയില്ല. അതുകൊണ്ട് മാത്രം സർക്കാരിന് ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞു മാറാൻ സാധിക്കില്ല. മന്ത്രിസഭാ യോഗം ചേർന്ന് സർക്കാരിന് ഏത് തീരുമാനവും എടുക്കാൻ നിയമം അനുശാസിക്കുന്നുണ്ട്. യുക്തി സഹമായിരിക്കണം എന്ന് മാത്രം.
പിണറായി സർക്കാർ അധികാരമേറ്റ ശേഷം ആശ്രിത നിയമനത്തിലും സാമ്പത്തിക സഹായത്തിലും രാജ്യത്ത് നിലവിലുള്ള കീഴ്‌വഴക്കങ്ങൾ മറികടന്ന പലസാഹചര്യങ്ങളും ഉണ്ട്. എൻസിപി എന്ന് പറയുന്ന ഭരണകക്ഷിയിലെ ഒരു രാഷ്ട്രീയ പാർട്ടിയുടെ സംസ്ഥാന പ്രസിഡന്റ് ആയിരിക്കവേ മരിച്ചു പോയ ഉഴവൂർ വിജയൻ എന്ന നേതാവിന്റെ കുടുംബത്തിന് സർക്കാർ നഷ്ടപരിഹാരമായി നൽകിയത് 25 ലക്ഷം രൂപയായിരുന്നു. ഇപ്പോൾ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചെങ്ങന്നൂരിൽ എംഎൽഎ ആയിരുന്ന രാമചന്ദ്രൻ നായർ മരിച്ചു പോയപ്പോൾ അദ്ദേഹത്തിന്റെ ബിടെക്കുകാരനായ മകന് യോഗ്യയ്ക്ക് അനുസരിച്ച് ജോലി നൽകാനും അദ്ദേഹത്തിന്റെ കടങ്ങളെല്ലാം വീട്ടാനുമായിരുന്നു സർക്കാർ തീരുമാനം. ഇത് മന്ത്രിസഭാ യോഗത്തിന് തീരുമാനമെടുക്കാനുള്ള പ്രത്യേക അവകാശമുള്ളതിനാൽ ആയിരുന്നു ഇത്.
ഇതൊക്കെ ചെയ്ത പിണറായി സർക്കാർ സ്വന്തം തൊഴിലിനിടയിൽ വേണ്ടത്ര സുരക്ഷ ഇല്ലാത്തതു കൊണ്ട് സർക്കാരിന്റെ പാളിച്ച കൊണ്ട് മരിച്ച ലിനിയുടെ കുടുംബത്തെ സഹായിക്കാൻ എന്തുകൊണ്ടാണ് മടിക്കുന്നത്. ഓഖി ദുരന്തം വന്നപ്പോൾ 25 ലക്ഷം രൂപയും സർക്കാർ ജോലിയുമാണ് വാഗ്ദാനം ചെയ്തത്. നിയമം അനുശാസിക്കുന്ന പരിധിയിൽ നിന്നു കൊണ്ട് തന്നെ സർക്കാരിന് ലിനിയുടെ കുടുംബത്തെ സർക്കാരിന് സഹായിക്കാവുന്നതേ ഉള്ളൂ. ഒരു പക്ഷേ ജോലി ചെയ്യുന്ന നഴ്‌സുമാർക്ക് ആത്മവിശ്വാസം ഇരട്ടിക്കും. എന്നാൽ അതിനുള്ള ഇച്ഛാശക്തി പിണറായി വിജയൻ കാണിക്കണം. ലിനിയെ നാളെ കൂടുന്ന കാബിനറ്റ് പരിഗണിക്കുമെന്നാണ് പ്രതീക്ഷ. അത് ഈ സർക്കാരിന്റെ ബാധ്യതയാണ്.