- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഈ ശമ്പളം കൂടുതലാണെങ്കിൽ ഏഴുവർഷം മുമ്പ് 2000 രൂപ മാത്രം ശമ്പളം കൊടുത്തു നിങ്ങൾ ഉണ്ടാക്കിയ ലാഭത്തിൽ കുറവു വരുത്തുക; ആശുപത്രി മുതലാളിമാരുടെ അഹങ്കാരത്തിനു മുമ്പിൽ എന്തിനു സർക്കാർ കീഴടങ്ങുന്നു? മാലാഖമാരെ വഞ്ചിക്കാൻ സർക്കാർ മുതലാളിമാർക്ക് കൂട്ടുനിൽക്കരുത്- ഇൻസ്റ്റെന്റ് റെസ്പോൺസ്
രണ്ട് സ്വകാര്യ ആശുപത്രികളെ സഹായിക്കാൻ നേരം ഇരുട്ടി വെളുക്കുന്നതിന് മുമ്പ് ഓർഡിനനൻസ് പാസാക്കുകയും അത് ബിൽ ആക്കി ഗവർണർക്ക് അയക്കുകയും അതിന്റെ പേരിൽ സുപ്രീംകോടതിയുടെ ശാസന കേൾക്കുകയും ചെയ്യുകയാണ് നമ്മുടെ സർക്കാർ. എന്നാൽ ജീവിക്കാൻ വേണ്ടി പെടാപ്പാട് പെടുന്ന നഴ്‌സുമാരോട് ഈ ദയയും കാരുണ്യവും സർക്കാരിന് കാണിക്കാൻ പറ്റുന്നില്ല. 190 മെഡിക്കൽ വിദ്യാർത്ഥികളുടെ ഭാവിക്കു വേണ്ടി രാജ്യത്തെ ചട്ടങ്ങളും നിയമങ്ങളും മുഴുവനും ലംഘിച്ച രണ്ട് സ്വകാര്യ ആശുപത്രികൾക്ക് വേണ്ടി നിയമം നിർമ്മിച്ച സർക്കാർ ആയിരക്കണക്കിന് വരുന്ന ഈ രാജ്യത്തെ പാവപ്പെട്ട നഴ്‌സുമാർക്ക് വേണ്ടി ഇപ്പോഴും അണുവിട അനങ്ങുന്നില്ല. ഇന്ന് എല്ലാ തടസങ്ങളും മാറിയിരിക്കുന്നു. കോടതിയെ പഴിപറയാൻ കഴിയാതെ വന്നിരിക്കുന്നു. ബഹുമാനപ്പെട്ട ഹൈക്കോടതി പറയുന്നു മിനിമം വേജ് ഫിക്‌സ് ചെയ്യാനും സുപ്രീം കോടതി നിർദ്ദേശാനുസരണമുള്ള ശമ്പളം നൽകാനും സർക്കാരിന് ഇനിയൊരു തടസം വേണ്ട എന്ന്. മാർച്ച് 31ന് മുൻപ് നഴ്‌സുമാരുടെ ശമ്പളം വർദ്ധിപ്പിച്ചു കൊടുക്കും എന്ന് പിണറായി വിജയൻ പരസ്യമായി പ
രണ്ട് സ്വകാര്യ ആശുപത്രികളെ സഹായിക്കാൻ നേരം ഇരുട്ടി വെളുക്കുന്നതിന് മുമ്പ് ഓർഡിനനൻസ് പാസാക്കുകയും അത് ബിൽ ആക്കി ഗവർണർക്ക് അയക്കുകയും അതിന്റെ പേരിൽ സുപ്രീംകോടതിയുടെ ശാസന കേൾക്കുകയും ചെയ്യുകയാണ് നമ്മുടെ സർക്കാർ. എന്നാൽ ജീവിക്കാൻ വേണ്ടി പെടാപ്പാട് പെടുന്ന നഴ്‌സുമാരോട് ഈ ദയയും കാരുണ്യവും സർക്കാരിന് കാണിക്കാൻ പറ്റുന്നില്ല. 190 മെഡിക്കൽ വിദ്യാർത്ഥികളുടെ ഭാവിക്കു വേണ്ടി രാജ്യത്തെ ചട്ടങ്ങളും നിയമങ്ങളും മുഴുവനും ലംഘിച്ച രണ്ട് സ്വകാര്യ ആശുപത്രികൾക്ക് വേണ്ടി നിയമം നിർമ്മിച്ച സർക്കാർ ആയിരക്കണക്കിന് വരുന്ന ഈ രാജ്യത്തെ പാവപ്പെട്ട നഴ്‌സുമാർക്ക് വേണ്ടി ഇപ്പോഴും അണുവിട അനങ്ങുന്നില്ല. ഇന്ന് എല്ലാ തടസങ്ങളും മാറിയിരിക്കുന്നു.
കോടതിയെ പഴിപറയാൻ കഴിയാതെ വന്നിരിക്കുന്നു. ബഹുമാനപ്പെട്ട ഹൈക്കോടതി പറയുന്നു മിനിമം വേജ് ഫിക്‌സ് ചെയ്യാനും സുപ്രീം കോടതി നിർദ്ദേശാനുസരണമുള്ള ശമ്പളം നൽകാനും സർക്കാരിന് ഇനിയൊരു തടസം വേണ്ട എന്ന്. മാർച്ച് 31ന് മുൻപ് നഴ്‌സുമാരുടെ ശമ്പളം വർദ്ധിപ്പിച്ചു കൊടുക്കും എന്ന് പിണറായി വിജയൻ പരസ്യമായി പ്രഖ്യാപിച്ചിരുന്നു. ഇന്ന് ഏപ്രിൽ ആറായിട്ടും ഇതിൽ ഒരു നടപടിയും പിണറായി സർക്കാർ എടുത്തിട്ടില്ല.
മാർച്ച് 31ന് മുമ്പ് നഴ്‌സുമാരുടെ ശമ്പളും വർദ്ധിപ്പിക്കുന്നത് സംബന്ധിച്ച ഉത്തരവ് കോടതി സ്‌റ്റെ ചെയ്തിരുന്നു എന്നതാണ് സർക്കാർ പറഞ്ഞിരുന്ന ന്യായം. ഈ സ്റ്റേ നീക്കം ചെയ്തിട്ട് ഒരാഴ്ചയായി. അന്ന് സ്റ്റേ ചെയ്യുമ്പോഴും സർക്കാരിന് ശമ്പള വർദ്ധനവ് സംബന്ധിച്ച നടപടിക്രമങ്ങളുമായി മുന്നോട്ട് പോകാമെന്നും ഉത്തരവ് ഇറക്കുന്നത് പറഞ്ഞിട്ടാകാമെന്നുമാണ് കോടതി നിർദ്ദേശിച്ചത്. അന്ന് കോടതി പറഞ്ഞത് കേട്ടിരുന്നെങ്കിൽ കോടതി ഉത്തരവ് വന്നതിന്റെ പിറ്റേദിവസം സർക്കാരിന് ഉത്തരവ് ഇറക്കാമായിരുന്നു. അതിനർത്ഥം കോടതിയുടെ പുറത്ത് ചാരി സർക്കാർ നഴ്‌സുമാരെ കബളിപ്പിക്കുകയാണ് ചെയ്യുന്നത്.
മിനിമം വേജ് കമ്മറ്റി ഇനി കൂടാൻ തീരുമാനിച്ചിരിക്കുന്നത് പത്താം തിയതിയാണ്. എന്നാൽ നഴ്‌സുമാരുടെ ശമ്പളം കൂട്ടുന്നത് മലർപൊടുക്കാരന്റെ സ്വപ്‌നം പോലെ ഇങ്ങനെ നീണ്ടു പോവുക തന്നെ ചെയ്യും. ചില ആശുപത്രികൾ പറയുന്നു നഴ്‌സുമാർക്ക് 20,000 രൂപ കടുക്കാൻ പറ്റില്ല ആശുപത്രികൾ അടച്ചു പൂട്ടി പോകും എന്ന്. സുപ്രീം കോടതി നിയമിച്ച ജഗദീഷ് കമ്മറ്റിയുടെ റിപ്പോർട്ട് പ്രകാരം 20,000 മുതൽ 35,000 വരെയാണ് നഴ്‌സുമാർക്ക് ശമ്പളം കൊടുക്കേണ്ടത്. എന്നാൽ 18,000 മുതൽ 20,000 വരെ കൊടുക്കാമെന്നാണ് ആശുപത്രി മാനേജ്‌മെന്റുകൾ പറയുന്നത്.
ഏഴെട്ടു വർഷങ്ങൾക്ക് മുൻപ് യുഎൻഎ എന്ന നഴ്‌സിങ് സംഘടന ഉണ്ടാകുന്നതിന് മുമ്പ് വരെ നഴ്‌സുമാർക്ക് ശമ്പളം തന്നെ ഇല്ലായിരുന്നു. ഒരു വർഷം സൗജന്യ സേവനവും സീനിയർ നഴ്‌സുമാർക്ക് പോലും കിട്ടിയിരുന്നത് 3500 രൂപ വരെയായിരുന്നു. ഈ അവസ്ഥ മാറിയത് നഴ്‌സിങ് സംഘടനയായ യുഎൻഎ നിലവിൽ വന്ന ശേഷമാണ്.
സ്വകാര്യ ആശുപത്രികൾ കോടികളാണ് സമ്പാദിക്കുന്നത്. തിരുവനന്തപുരത്തെ കിംസ് ആശുപത്രിയിൽ ഒരു ദിവസത്തെ ബെഡിന്റെ വാടക 8000 രൂപയാണ്. ഇത് കിംസിലെ മാത്രം കാര്യമല്ല. കൊച്ചിയിലെ അമൃത, ലേക് ഷോർ തുടങ്ങിയ ആശുപത്രികളുടെ സ്ഥിതിയും ഇത് തന്നെ. നഴ്‌സുമാർ ചോദിക്കുന്നത് അവരുടെ മിനിമം വേതനമാണ്. സുപ്രീം കോടതിയിൽ നിന്നും ഹൈക്കോടതിയിൽ നിന്നും സ്‌റ്റേ വാങ്ങി, സ്‌റ്റേ വാങ്ങി പാവപ്പെട്ട നഴ്‌സുമാരെ ഇനിയും പറ്റിക്കരുത്.
നഴ്‌സുമാരുടെ ആവശ്യം അംഗീകരിക്കാത്തതിൽ സർക്കാരിനും ഒരു ഗൂഡഉദ്ദേശമുണ്ട്. ഇവിടുത്തെ തൊഴിലാളി യൂണിയനുകളെ നിയന്ത്രിക്കുന്ന സിഐടിയുവിന്റെ ഭാഗമായി മാറാൻ നഴ്‌സിങ് സംഘടനയെ ഇവർ നിർബന്ധിക്കുന്നു. സിഐടിയു പടിച്ച പണി പതിനെട്ടും നോക്കിയിട്ടും സിഐടിയുവിന് നഴ്‌സുമാരെ കയ്യിലെടുക്കാൻ കഴിയുന്നില്ല. ഈ സമരം വിജയിച്ചാൽ സിഐടിയുവിന് ക്ഷീണമുണ്ടാകും.
അത് യുഎൻഎ പോലുള്ള നഴ്‌സിങ് സംഘടനകൾക്ക് ഗുണമുണ്ടാകുമെന്ന സർക്കാരിന്റെ ഭയമാണ് മുതലാളിമാരുടെ കാശു മേടിച്ചുകൊണ്ട് എന്നു വേണം പറയാൻ ഈ നഴ്‌സുമാർക്ക് അനുകൂലമായ നടപടി എടുക്കാത്തതും ശമ്പളം വർദ്ധിപ്പിക്കാത്തതും. അവർക്ക് സുപ്രീം കോടതി പറഞ്ഞ മിനിമം ശമ്പളം കൊടുക്കുക. ഇല്ലെങ്കിൽ നഴ്‌സുമാർ തെരുവിലിറങ്ങും. സാധാരണക്കാർ അവർക്കൊപ്പമാണ്.