- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൗമ്യമാരും അനുശാന്തിമാരും ഷെറിന്മാരും ഉണ്ടാകുന്നതിന്റെ പ്രധാന കാരണം കപട സദാചാരവും ലൈംഗിക ദാരിദ്ര്യവും; പ്രായപൂർത്തിയായവരുടെ ഉഭയകക്ഷി സമ്മതപ്രകാരമുള്ള ലൈംഗിക ബന്ധം അനുവദിക്കാതെ പീഡനങ്ങളും ബലാത്സംഗങ്ങളും അവസാനിക്കുകയില്ല-ഇൻസ്റ്റെന്റ് റെസ്പോൺസ്
കണ്ണൂരിലെ പിണറായി എന്ന ഗ്രമത്തിൽ സൗമ്യ എന്ന യുവതി തന്റെ മക്കളേയും മാതാപിതാക്കളേയും വിഷം കൊടുത്തുകൊന്നിരിക്കുകയാണ്. ഈ വാർത്ത വലിയ നടുക്കവും വേദനയുമാണ് കേരളീയ സമൂഹത്തിന് സമ്മാനിച്ചിരിക്കുന്നത്. അതിന്റെ പ്രധാനപ്പെട്ട കാരണം ഇത്തരം കൊലപാതകങ്ങൾ കേരളത്തിൽ അടുത്ത കാലത്ത് കൂടി വരുന്നു എന്നത് തന്നെയാണ്. ചെങ്ങന്നൂരിലെ ഷെറിൻ എന്ന യുവതി തന്റെ ഭർത്താവിന്റെ അച്ഛനെ കൊന്നു കൊണ്ടാണ് ഇത്തരം കഥാ പരമ്പരയുടെ തുടക്കം. പിന്നീട് അനുശാന്തി എന്ന് പറയുന്ന ഐടി എഞ്ചിനീയർ തന്റെ കാമുകന് വേണ്ടി മാതാവിനേയും മകളേയും കൊല്ലുന്ന സാഹചര്യം ഉണ്ടായി. ഇങ്ങനെ നിരവധി സ്ത്രീകൾ കൊലപാതകികളായി രംഗത്ത് വരുന്നു. ഇത്തരം കൊലപാതകങ്ങളുടെ പിന്നാമ്പുറം തേടി ചെല്ലുമ്പോൾ അവിഹിത ബന്ധം എന്ന ഒരു കടമ്പ കിടപ്പുണ്ട്. സൗമ്യ തന്റെ ചോരയിൽ പിറന്ന കുഞ്ഞിനെയും തനിക്ക് ജന്മം നൽകിയ മാതാപിതാക്കളേയും ദാരുണമായി കൊന്നത് രണ്ട് യുവാക്കളുമായുള്ള അവിഹിത ബന്ധം നിലനിർത്തുന്നതിനും മറ്റാരും അറിയാതിരിക്കുന്നതിനും ആയിരുന്നു. അതുപോലെ തന്നെയാണ് ഷെറിൻ തന്റെ അമ്മായി അച്ഛനെ കൊ
കണ്ണൂരിലെ പിണറായി എന്ന ഗ്രമത്തിൽ സൗമ്യ എന്ന യുവതി തന്റെ മക്കളേയും മാതാപിതാക്കളേയും വിഷം കൊടുത്തുകൊന്നിരിക്കുകയാണ്. ഈ വാർത്ത വലിയ നടുക്കവും വേദനയുമാണ് കേരളീയ സമൂഹത്തിന് സമ്മാനിച്ചിരിക്കുന്നത്. അതിന്റെ പ്രധാനപ്പെട്ട കാരണം ഇത്തരം കൊലപാതകങ്ങൾ കേരളത്തിൽ അടുത്ത കാലത്ത് കൂടി വരുന്നു എന്നത് തന്നെയാണ്. ചെങ്ങന്നൂരിലെ ഷെറിൻ എന്ന യുവതി തന്റെ ഭർത്താവിന്റെ അച്ഛനെ കൊന്നു കൊണ്ടാണ് ഇത്തരം കഥാ പരമ്പരയുടെ തുടക്കം. പിന്നീട് അനുശാന്തി എന്ന് പറയുന്ന ഐടി എഞ്ചിനീയർ തന്റെ കാമുകന് വേണ്ടി മാതാവിനേയും മകളേയും കൊല്ലുന്ന സാഹചര്യം ഉണ്ടായി. ഇങ്ങനെ നിരവധി സ്ത്രീകൾ കൊലപാതകികളായി രംഗത്ത് വരുന്നു.
ഇത്തരം കൊലപാതകങ്ങളുടെ പിന്നാമ്പുറം തേടി ചെല്ലുമ്പോൾ അവിഹിത ബന്ധം എന്ന ഒരു കടമ്പ കിടപ്പുണ്ട്. സൗമ്യ തന്റെ ചോരയിൽ പിറന്ന കുഞ്ഞിനെയും തനിക്ക് ജന്മം നൽകിയ മാതാപിതാക്കളേയും ദാരുണമായി കൊന്നത് രണ്ട് യുവാക്കളുമായുള്ള അവിഹിത ബന്ധം നിലനിർത്തുന്നതിനും മറ്റാരും അറിയാതിരിക്കുന്നതിനും ആയിരുന്നു. അതുപോലെ തന്നെയാണ് ഷെറിൻ തന്റെ അമ്മായി അച്ഛനെ കൊന്നതും അനുശാന്തി തന്റെ അമ്മയേയും കുഞ്ഞിനേയും കൊന്നതും ഭർത്താവിനെ കൊല്ലാൻ ശ്രമിച്ചതും. ഇതുമായി കൂട്ടിക്കുഴച്ച് വായിക്കേണ്ട മറ്റൊരു സംഭവം ഉണ്ട്. കേരളത്തിൽ എന്ന് മാത്രമല്ല ഇന്ത്യയിൽ എമ്പാടും വളർന്നു വരുന്ന ബലാത്സംഗങ്ങൾ. ഡൽഹി മുതൽ തിരുവനന്തപുരം വരെയുള്ള ഇന്ത്യയിലെ എല്ലാ നഗരങ്ങളിലും ദിവസം തോറും നിരവധി സ്ത്രീകളും കുട്ടികളും ബലാത്സംഗത്തിന് ഇരയാകുന്നു. വിദേശ മാധ്യമങ്ങൾ ഇന്ത്യയുടെ ബലാത്സംഗ കേസുകളുടെ എപ്പിസോഡുകൾ പ്രസിദ്ധീകരിച്ചു കൊണ്ടിരിക്കുകയാണ്, പ്രത്യേകിച്ച് കുട്ടികളുടെ.
ഇന്നും ഇന്നലെയും ഒക്കെ മഹാരാഷ്ട്രയിലും ഗുജറാത്തിലും മധ്യപ്രദേശിലും ഹരിയാനയിലും ഒക്കെ നടന്ന മഹാദുരന്തങ്ങൾ വിദേശ മാധ്യമങ്ങൾ ആഘോഷിച്ചു കൊണ്ടിരിക്കുന്നു. ഇത് വാർത്തയാകുന്നത് സ്ത്രീകളുടെ സുരക്ഷയും സ്ത്രീകളുടേ ആരോഗ്യവും വിദേശ രാജ്യങ്ങളിൽ വളരെ പ്രാധാന്യത്തോടെ സംരക്ഷിക്കപ്പെടുന്നു എന്നതുകൊണ്ടാണ്. എന്നാൽ എന്തുകൊണ്ടാണ് ഇന്ത്യ മാത്രം ഇങ്ങനെ ബലാത്സംഗങ്ങളുടെ പറുദീസയായി മാറുന്നത്. ലൈംഗികതയോടുള്ള നമ്മുടെ സമൂഹത്തിന്റെ സമീപനവും അമിതമായ സദാചാര ബോധവും നമ്മുടെ നിയമ സംവിധാനങ്ങൾ അതിനെ കൈകാര്യം ചെയ്യുന്നതും തന്നെയാണ് ഇതിന്റെ പ്രധാന കാരണം എന്ന് പറയേണ്ടി വരും.
സദാചാര ബോധത്തിന് അമിതമായ ഊന്നൽ നൽകുന്നതാണ് പലപ്പോഴും ഇത്തരം ലൈംഗിക അതിക്രമങ്ങളുടെ അടിസ്ഥാനം എന്ന് കണ്ടെത്തേണ്ടി വരും. പ്രായപൂർത്തിയായ ഒരു പുരുഷനും സ്ത്രീയും പരസ്പര സമ്മതത്തോട കൂടി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനെ സമൂഹം കുറ്റമായി കരുതുന്നതും അതിന് നിയന്ത്രണം ഏർപ്പെടുത്തുന്നതുമാണ് ഒരു പക്ഷേ നമ്മുടെ സമൂഹം ഇന്ന് നേരിടുന്ന കുട്ടികൾക്ക് നേരെയുള്ള ലൈംഗിക അതിക്രമണത്തിനും ബലാത്സംഗത്തിനും ഒക്കെ കാരണമാകുന്നത്. ഒരു സ്ത്രീയും പുരഷനും അവരുടെ ഇഷ്ടത്തോട് കൂടി ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നുണ്ടെങ്കിൽ അത് സദാചാര പ്രശ്‌നമായി സമൂഹം ഉയർത്തുന്നിടത്ത് വലിയ പ്രതിസന്ധി ആരംഭിക്കുകയാണ്. അങ്ങനെയാണ് വലിയ ലൈംഗിക ദാരിദ്ര്യം ഉണ്ടാവുന്നതും ലൈംഗിക അരാജകത്വം ഉണ്ടാവുന്നതും.
സമൂഹത്തിന്റെ കഴുകൻ കണ്ണുകളെ നേരിടാൻ കഴിയാതെ വരുമ്പോൾ ചിലർ ആത്മനിയന്ത്രണം വിട്ട് സ്ത്രീകളെയും കുഞ്ഞുങ്ങളേയും ആക്രമിക്കുന്നവരായി മാറുന്നു. അതുകൊണ്ട് പ്രായപൂർത്തിയായ വ്യക്തികൾക്ക് സ്വാതന്ത്ര്യം അനുവദിക്കുന്ന തരത്തിൽ എന്നാൽ അത് പൊതുസമൂഹത്തിന് ദോഷം ചെയ്യാത്ത തരത്തിൽ പാശ്ചാത്യ രാജ്യങ്ങളിലേതു പൊലുള്ള നിയമ നിർമ്മാണം നടത്തി വേണം ഇത്തരം ലൈംഗിക അതിക്രമങ്ങളെ നേരിടാൻ.
കുട്ടികൾക്ക് നേരെയുള്ള ലൈംഗിക ആക്രമണങ്ങൾ ഒരു വിട്ടു വീഴ്ചയുമില്ലാതെ തന്നെ കൈകാര്യം ചെയ്യേണ്ടിയിരിക്കുന്നു. കുട്ടികളുടെ മേൽ കാണിക്കുന്ന എല്ലാ അതിക്രമങ്ങളും അതിഭയാനകമായ ശിക്ഷ നൽകുന്ന കുറ്റമാക്കി മാറ്റിയാൽ നമ്മുടെ സമൂഹത്തിൽ കുറേ മാറ്റങ്ങൾ വരും. അതേസമയം പ്രായപൂർത്തിയായ വിവേകമുള്ളവരെ ലൈംഗികമായി അടിച്ചമർത്താതെ ലൈംഗിക രോഗികളാക്കി മാറ്റാതെയുള്ള സാമൂഹിക ക്രമവും സൃഷ്ടിക്കേണ്ടിയിരിക്കുന്നു. അല്ലെങ്കിൽ സൗമ്യമാരും ഷെറിന്മാറും ഉണ്ടായിക്കൊണ്ടിരിക്കും.