- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോഷ്ടിച്ച് തിന്നുകയും യഥാർത്ഥ ഉടമയെ കള്ളൻ എന്ന് വിളിച്ചു ആക്ഷേപിക്കുകയും ചെയ്യുന്ന ഒരു മൂന്നാംകിട മോഷ്ടാവിനെ നവോത്ഥാന നായകനായി ചുമന്നു കൊണ്ട് നടക്കാൻ മാത്രം സിപിഎം എങ്ങനെയാണ് അധഃപതിച്ചതു? എം ജെ ശ്രീചിത്രനെപ്പോലെയുള്ള കള്ളനാണയങ്ങൾ മലയാളിയുടെ സാമാന്യബോധത്തെ ഇത്രനാൾ മലീമസമാക്കിയതിനു ആരുത്തരം പറയും? സിപിഎമ്മിന് വേണ്ടി സോഷ്യൽ മീഡിയയിൽ കൊട്ടേഷൻ എടുക്കുന്നവരെ നവോത്ഥാന നായകരാകുന്ന രീതി എന്ന് തീരും?
ഞാൻ ഏറ്റവും അധികം സ്‌നേഹിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്ന ഒരു സാംസ്‌കാരിക നായകനാണ് സുനിൽ പി ഇളയിടം. അദ്ദേഹത്തിന്റെ നിലപാടുകളിൽ പലതിനോടും വിയോജിപ്പുണ്ടെങ്കിലും അദ്ദേഹം പറയുന്നത് കേൾക്കാൻ ഒരു സുഖവും ഒരു രസവുമുണ്ട്. മാത്രമല്ല, പുതിയ പുതിയ അറിവുകൾ അദ്ദേഹത്തിന്റെ നാവിൽ നിന്ന് അനർഘളമായി പ്രവഹിക്കും. സംഘവിരുദ്ധത മാത്രമാണ് മുഖമുദ്രയെങ്കിലും സുനിൽ പി ഇളയിടത്തിന്റെ അതേ പാതയിലൂടെ വരുന്ന ഒരു പുതിയ പ്രഭാഷകനും സാസ്‌കാരിക നായകനുമാണല്ലോ എംജെ ശ്രീചിത്രൻ എന്ന യുവാവ് എന്ന് ഞാൻ ആലോചിക്കാതിരുന്നിട്ടില്ല. എന്നാൽ, ഒരു നിമിഷം കൊണ്ട് ആ വിഗ്രഹം ഇടിഞ്ഞ് പൊടിഞ്ഞ് താഴേക്ക് വീഴുന്ന ദയനീയ കാഴ്ചയാണ് ഇന്ന് കണ്ടത്. ദീപാ നിശാന്ത് എന്ന സോഷ്യൽ മീഡിയയുടെ സഹായം കൊണ്ടു മാത്രം എഴുത്തുകാരിയും സാംസ്‌കാരിക പ്രവർത്തകയുമായ കോളേജ് അദ്ധ്യാപികയുടെ പ്രേത എഴുത്തുക്കാരൻ എന്ന നിലയിലാണ് ഇന്ന് അദ്ദേഹം സമൂഹത്തിന്റെ മുന്നിൽ മനസ് തുറക്കുന്നത്.നിർഭാഗ്യവശാൽ അത്തരം പ്രേതം എഴുത്ത് നടക്കുമ്പോൾ അത് മറ്റുള്ളവരുടെ കൃതികളായി മാറുന്നു എന്നത് ഭയാനകവും ഞ
ഞാൻ ഏറ്റവും അധികം സ്‌നേഹിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്ന ഒരു സാംസ്‌കാരിക നായകനാണ് സുനിൽ പി ഇളയിടം. അദ്ദേഹത്തിന്റെ നിലപാടുകളിൽ പലതിനോടും വിയോജിപ്പുണ്ടെങ്കിലും അദ്ദേഹം പറയുന്നത് കേൾക്കാൻ ഒരു സുഖവും ഒരു രസവുമുണ്ട്. മാത്രമല്ല, പുതിയ പുതിയ അറിവുകൾ അദ്ദേഹത്തിന്റെ നാവിൽ നിന്ന് അനർഘളമായി പ്രവഹിക്കും. സംഘവിരുദ്ധത മാത്രമാണ് മുഖമുദ്രയെങ്കിലും സുനിൽ പി ഇളയിടത്തിന്റെ അതേ പാതയിലൂടെ വരുന്ന ഒരു പുതിയ പ്രഭാഷകനും സാസ്‌കാരിക നായകനുമാണല്ലോ എംജെ ശ്രീചിത്രൻ എന്ന യുവാവ് എന്ന് ഞാൻ ആലോചിക്കാതിരുന്നിട്ടില്ല.
എന്നാൽ, ഒരു നിമിഷം കൊണ്ട് ആ വിഗ്രഹം ഇടിഞ്ഞ് പൊടിഞ്ഞ് താഴേക്ക് വീഴുന്ന ദയനീയ കാഴ്ചയാണ് ഇന്ന് കണ്ടത്. ദീപാ നിശാന്ത് എന്ന സോഷ്യൽ മീഡിയയുടെ സഹായം കൊണ്ടു മാത്രം എഴുത്തുകാരിയും സാംസ്‌കാരിക പ്രവർത്തകയുമായ കോളേജ് അദ്ധ്യാപികയുടെ പ്രേത എഴുത്തുക്കാരൻ എന്ന നിലയിലാണ് ഇന്ന് അദ്ദേഹം സമൂഹത്തിന്റെ മുന്നിൽ മനസ് തുറക്കുന്നത്.നിർഭാഗ്യവശാൽ അത്തരം പ്രേതം എഴുത്ത് നടക്കുമ്പോൾ അത് മറ്റുള്ളവരുടെ കൃതികളായി മാറുന്നു എന്നത് ഭയാനകവും ഞെട്ടിക്കുന്നതുമാണ്.
ഒരു സാംസ്‌കാരിക നായകന്റെ മുഖം സൃഷ്ടിക്കുകയും സംഘപരിവാർ ആശയങ്ങൾക്കെതിരെ ആഞ്ഞടിക്കുകയും സാംസ്‌കാരിക അപജയങ്ങൾക്കെതിരെ രൂക്ഷമായ നിലപാട് എടുക്കുകയും കേരളീയ സമൂഹത്തെ പിന്നോട്ട് നടത്താതെ മുന്നോട്ട് നടത്താനുള്ള ചരിത്രപരമായ കടമ ഏറ്റെടുക്കുകയും ചെയ്യുന്ന ഒരാൾ പഠിച്ചപ്പോൾ മുതൽ ഒരു മോഷ്ടാവായിരുന്നു എന്ന് തിരിച്ചറിയുമ്പോൾ ഞെട്ടുന്നത് ഈ ഭൂമി മലയാളം തന്നെയാണ്.എംജെ ശ്രീചിത്രൻ മറ്റൊരാളുടെ സാഹിത്യ സൃഷ്ടിയെടുത്ത് ദീപാ നിശാന്തെന്ന വെളിവും വെള്ളിയാഴ്ചയും ഇല്ലാത്ത സാധാ കോളേജ് അദ്ധ്യാപികയ്ക്ക് കൊടുത്തിട്ട് അത് അവരുടെ കവിതയാണെന്ന തരത്തിൽ പ്രസിദ്ധീകരിക്കാൻ ആവശ്യപ്പെടുമ്പോൾ നഷ്ടമാകുന്നത് രണ്ടുപേരുടെയും മുഖമാണ്.
ദീപാ നിശാന്ത് ഇതുവരെ എഴുതിയതും പറഞ്ഞതുമൊക്ക ശ്രീചിത്രനോ അല്ലെങ്കിൽ അതുപോലെ ഭിക്ഷാംദേഹികളായ മറ്റ് എതെങ്കിലുമോ വ്യാജ സദാചാര കപട സാഹിത്യ സാംസ്‌കാരിക നായകന്മാർ പറഞ്ഞുകൊടുത്തതും എഴുതികൊടുത്തതും മാത്രമാണ് എന്ന നിഗമനത്തിൽ എത്തേണ്ടിയിരിക്കുന്നു. അതുകൊണ്ട് തന്നെ സ്വന്തമായി ഒന്നും അവകാശപ്പെടാനില്ലാത്ത ബുദ്ധിയും വിവേകവും ഇല്ലാത്ത ഒരു സാധാരണ കോളേജ് അദ്ധ്യാപികയായി എഴുതി തള്ളാം. കൂടുതൽ കാണാൻ ഇൻസ്റ്റൻഡ് റെസ്‌പോൺസ് സന്ദർശിക്കുക.