- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാമജപത്തിൽ പങ്കെടുത്തവരും സെൽഫിയെടുത്തവരും അടക്കം 3500 പേരാണ് ശബരിമലയുടെ പേരിൽ അറസ്റ്റിലായത്; വിവരക്കേട് പറഞ്ഞതിന് രാഹുൽ ഈശ്വറിനെ രണ്ട് തവണ പിടികൂടി; എന്നിട്ടും കലാപത്തിന് ആഹ്വാനം നൽകിയ അമിത്ഷായേയും സുരേന്ദ്രനെയും തൊടാൻ എന്താണ് പേടി? പിടികിട്ടാപ്പുള്ളിയായ തൊഗാഡിയ വീട്ടുമുറ്റത്തെത്തിയിട്ടും എന്തേ അനങ്ങിയില്ല?
ശബരിമലയിൽ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട സമരങ്ങളിൽ പങ്കെടുത്ത 3505 പേരെ ഇതിനകം പൊലീസ് അറസ്റ്റ് ചെയ്തു. 529 കേസുകളാണ് അതിന്റെ പേരിൽ വിവിധ പൊലീസ് സ്‌റ്റേഷനുകളിലായി രജിസ്റ്റർ ചെയ്തിരിക്കുന്നത്. 126 പേർ ഇപ്പോഴും ജാമ്യമില്ലാതെ ജയിലിലാണ്. ഇവർ മതവിദ്വേഷം പടർത്തി, വർഗീയ ലഹളയ്ക്ക് ശ്രമിച്ചു, പൊതുമുതൽ നശിപ്പിച്ചു, സർക്കാർ ഉദ്യോഗസ്ഥന്മാരുടെ ഡ്യൂട്ടിക്ക് തടസ്സം നിന്നു, തുടങ്ങിയ കുറ്റങ്ങളാണ് ചെയ്തതെന്നാണ് പൊലീസിന്റെ എഫ്‌ഐആറിൽ പറയുന്നത്. ഇത്രയും ആൾക്കാരെ അറസ്റ്റ് ചെയ്ത് ജയിലിൽ അടയ്ക്കുമ്പോൾ ഓർമ്മ വരുന്നത് അടിയന്തിരാവസ്ഥയാണ്. ഇന്ദിരാഗാന്ധി അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച ആദ്യ ദിവസം തന്നെ ഏതാണ്ട് 2000ത്തോളം പൊതുപ്രവർത്തകരെ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചിരുന്നു. കേരളത്തിൽ ഇപ്പോൾ നടക്കുന്ന ഈ അറസ്റ്റുകളേയും അങ്ങനെ തന്നെ ഭയപ്പെടേണ്ടതുണ്ട്. അന്ന് അടിയന്തിരാവസ്ഥയുടെ കഠോര ഹസ്തങ്ങളിൽ പെട്ട് ജയിലിൽ കിടന്ന ആളാണ് പിണറായി വിജയനെന്നത് ആകസ്മികമാവാം. എന്തുകൊണ്ടാണ് വർഗീയ ലഹളയുടെ പേരിലും കലാപത്തിന്റെ പേരിലും 3500 പേരെ അറസ്
ശബരിമലയിൽ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട സമരങ്ങളിൽ പങ്കെടുത്ത 3505 പേരെ ഇതിനകം പൊലീസ് അറസ്റ്റ് ചെയ്തു. 529 കേസുകളാണ് അതിന്റെ പേരിൽ വിവിധ പൊലീസ് സ്‌റ്റേഷനുകളിലായി രജിസ്റ്റർ ചെയ്തിരിക്കുന്നത്. 126 പേർ ഇപ്പോഴും ജാമ്യമില്ലാതെ ജയിലിലാണ്. ഇവർ മതവിദ്വേഷം പടർത്തി, വർഗീയ ലഹളയ്ക്ക് ശ്രമിച്ചു, പൊതുമുതൽ നശിപ്പിച്ചു, സർക്കാർ ഉദ്യോഗസ്ഥന്മാരുടെ ഡ്യൂട്ടിക്ക് തടസ്സം നിന്നു, തുടങ്ങിയ കുറ്റങ്ങളാണ് ചെയ്തതെന്നാണ് പൊലീസിന്റെ എഫ്‌ഐആറിൽ പറയുന്നത്. ഇത്രയും ആൾക്കാരെ അറസ്റ്റ് ചെയ്ത് ജയിലിൽ അടയ്ക്കുമ്പോൾ ഓർമ്മ വരുന്നത് അടിയന്തിരാവസ്ഥയാണ്. ഇന്ദിരാഗാന്ധി അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച ആദ്യ ദിവസം തന്നെ ഏതാണ്ട് 2000ത്തോളം പൊതുപ്രവർത്തകരെ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചിരുന്നു. കേരളത്തിൽ ഇപ്പോൾ നടക്കുന്ന ഈ അറസ്റ്റുകളേയും അങ്ങനെ തന്നെ ഭയപ്പെടേണ്ടതുണ്ട്.
അന്ന് അടിയന്തിരാവസ്ഥയുടെ കഠോര ഹസ്തങ്ങളിൽ പെട്ട് ജയിലിൽ കിടന്ന ആളാണ് പിണറായി വിജയനെന്നത് ആകസ്മികമാവാം. എന്തുകൊണ്ടാണ് വർഗീയ ലഹളയുടെ പേരിലും കലാപത്തിന്റെ പേരിലും 3500 പേരെ അറസ്റ്റ് ചെയ്തിട്ടും അതിന് നേതൃത്വം നൽകി എന്ന് വേണമെങ്കിൽ അവകാശപ്പെടാവുന്ന നേതാക്കന്മാരെ അറസ്റ്റ് ചെയ്യാത്തത്. കെ സുരേന്ദ്രൻ എന്ന ബിജെപിയുടെ നേതാവ് പറഞ്ഞ വാക്കുകൾ മറ്റേത് നേതാവ് പറഞ്ഞതിനേക്കാളും കഠിനമായിരുന്നു. അദ്ദേഹം പറഞ്ഞത് തല ഛേദിച്ചിട്ടാണെങ്കിലും ഒരു യുവതിയേയും ശബരിമലയിൽ പ്രവേശിപ്പിക്കില്ല എന്നാണ്. ചോരപ്പുഴ ഒഴുക്കിയും അതിനെ നേരിടും എന്നാണ്. ബിജെപിയുടെയും ആർഎസ്എസിന്റെയും ഒക്കെ പ്രവർത്തകരൊട് ശബരിമലയിൽ എത്താനും ഈ ദിവസങ്ങളിൽ സുരേന്ദ്രൻ ആഹ്വാനം ചെയ്തു. ഈ ആഹ്വാനവും പ്രസംഗവും നിയമത്തിന്റെ മുന്നിൽ കലാപാഹ്വാനമായി വ്യാഖ്യാനിച്ചാലും തെറ്റുപറയാനും സാധിക്കില്ല. എന്നിട്ടും എന്തുകണ്ടാണ് സുരേന്ദ്രനെ അറസ്റ്റ് ചെയ്യാൻ കേരളാ പൊലീസിന് മടി.
ബിജെപി ദേശിയ പ്രസിഡന്റ് കണ്ണൂർ വിമാനത്താവളത്തിലിറങ്ങി സിപിഎമ്മിന്റെ ചങ്ക് ബ്രോകളെ നോക്കി പരിഹസിച്ച് ചിരിച്ചുകൊണ്ട് പറഞ്ഞത് ഈ സർക്കാരിനെ വലിച്ച് താഴെ ഇടും എന്നാണ്. ശബരിമലയുടെ പേരിൽ എന്തും ചെയ്യുമെന്ന പ്രഖ്യാപനം അമിത്ഷാ നടത്തി. അമിത് ഷാ കലാപത്തിന് ആഹ്വാനം നൽകി എന്നും വർഗീയ ലഹളയ്ക്ക് ആഹ്വാനം ചെയ്തു എന്നും മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ പറഞ്ഞു. എന്നിട്ടും എന്തുകൊണ്ട് കേരളത്തിൽ വന്ന് കലാപത്തിന് ആഹ്വാനം ചെയ്ത അമിത് ഷായ്‌ക്കെതിരെ പൊലീസ് കേസ് ചാർജ് ചെയ്തില്ല. എന്തുകൊണ്ടാണ് അതിമ ഷായെ അറസ്റ്റ് ചെയ്യാൻ മുഖ്യമന്ത്രി ഭയക്കുന്നത്.
പ്രവീൺ തൊഗാഡിയ എത്രയോ തവണ ഈ മണ്ണിലെത്തി കലാപാഹ്വാനം നടത്തിയിട്ടുണ്ട്. പിണറായിയും സിപിഎം നേതാക്കളും മാത്രമല്ല ജന്മഭൂമിയും ജനവും പറയുന്നു പ്രവീൺ തൊഗാഡിയ കലാപമാണ് ആഹ്വാനം ചെയ്യുന്നത് എന്ന്. അദ്ദേഹത്തിന്റെ പേരിൽ കോടതിയിലും വർഗീയതയ്‌ക്കെതിരെ കേസ് ഉണ്ട്. അതേ തൊഗാഡിയ കണ്ണൂരിൽ മുഖ്യമന്ത്രിയുടെ വീടിന് അടുത്തെത്തി വെല്ലുവിളിച്ചിട്ടു പോയി. എന്തേ തൊഗാഡിയയെ അറസ്റ്റ് ചെയ്യാൻ പിണറായിയുടെ പൊലീസിന് ആകുന്നില്ല. നമ്മുടെ രാജ്യത്തെ നിയമം എല്ലാവർക്കും ഒരു പോലെ ആകണം.
ചാനൽ ചർച്ചയിലും പൊതുപരിപാടികളിലും എല്ലാം അബദ്ധങ്ങൾ വിളിച്ചു പറയുമെങ്കിലും രാഹുൽ ഈശ്വർ എന്ന മനുഷ്യൻ കലാപത്തിന് ആഹ്വാനം ചെയ്തിട്ടില്ല. എന്നാൽ കലാപം നടത്താൻ ആഹ്വാനം ചെയ്തതടക്കമുള്ള കുറ്റങ്ങൾ ചാർജ് ചെയ്ത് അദ്ദേഹത്തെ പിണറായിയുടെ പൊലീസ് ജയിലിൽ അടച്ചു. 3505 അയ്യപ്പ ഭക്തരെയും തടവിലാക്കി. ഒരു പക്ഷേ അതിൽ 100ൽ താഴെ ആളുകളായിരിക്കും അക്രമം നടത്തിയത്. എന്തുകൊണ്ടണ് സാധാരണക്കാർക്ക് ഒരു നിയമവും നേതാക്കന്മാർക്ക് മറ്റൊരു നിയമവും.
ബിജെപിയുടെ ശോഭാ സുരേന്ദ്രനും പത്മകുമാറും അടക്കമുള്ള നേതാക്കന്മാരെ നിരോധനാജ്ഞ ലംഘിച്ചതിന് നിലയ്ക്കൽ വെച്ച് അറസ്റ്റ് ചെയ്തിട്ട് അഞ്ചോ ആറോ കിലോമീറ്ററുകൾക്ക് അപ്പുറം കൊണ്ട് വന്ന് വിട്ടുകൊടുക്കുകയാണ് പൊലീസ് ചെയ്തത്. ഇത് ഇരട്ടത്താപ്പാണ്. നിയമം നടപ്പിലാക്കുകയാണ് ലക്ഷ്യമെങ്കിൽ അത് എല്ലാവർക്കും ഒരു പോലെ ആയിരിക്കണം. പിന്നെന്തുകൊണ്ടാണ് നേതാക്കന്മാർക്ക് മാത്രം ഇളവ് നൽകുന്നത്. ഇതിന് പിണറായി ഉത്തരം പറഞ്ഞേ മതിയാകൂ.