- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആ കുരിശ് പൊളിച്ച് തല്ലിക്കീറി അടുപ്പ് കത്തിക്കണം; ബോണക്കാട്ടെ കുരിശ് കൃഷിയിൽ നിന്നും വിശ്വാസികൾ പിന്മാറുക; കൊടുംകാട്ടിലിരിക്കുന്ന കുരിശിൽ ദൈവം വന്നിരിക്കില്ല; വൈദികരുടെ കുത്തിത്തിരിപ്പിനെ നിയമം കൊണ്ട് നേരിടണം; ഇന്നത്തെ ഇൻസ്റ്റന്റ് റെസ്പോൺസ്
പപ്പാത്തിമലയിലെ അനധികൃത കുരിശ് പൊളിക്കാൻ ശ്രീറാം വെങ്കിട്ടരാമൻ എന്നൊരു യുവ ഐഎഎസുകാരൻ ശ്രമിച്ചപ്പോൾ ആയിരുന്നു കേരളം കുരിശുകൃഷിയെ കുറിച്ച് ചർച്ച നടത്തിയത്. കേരളത്തിൽ അങ്ങോളം ഇങ്ങോളം കാടുകളിലും മലകളിലും സ്ഥാപിച്ചിരിക്കുന്ന അനേകം കുരിശുകളുടെ ചിത്രം അന്ന് പുറം ലോകം അറിഞ്ഞു. അങ്ങനെയാണ് ബോണക്കാട്ടെ കൊടുംകാട്ടിൽ സ്ഥാപിച്ചിരിക്കുന്ന കുരിശുകൾ നീക്കം ചെയ്തത്. വിശ്വാസികളുടെ കരുത്തിന് മുമ്പിൽ സർക്കാറിന് നട്ടെല്ല് നഷ്ടമായപ്പോൾ പകരം ഒരു കുരിശ് സ്ഥാപിക്കാൻ സർക്കാർ അനുവദിച്ചു. ആ കുരിശ് അവിടിരിക്കരുത് എന്ന് ദൈവം നിശ്ചയിച്ചതുകൊണ്ടാണ് അതിന് ഇടിമിന്നലേറ്റത്. എന്നാൽ അത് സമ്മതിക്കാതെ അത് തത്പര കക്ഷികൾ തകർത്തതാണ് എന്ന് വിശ്വസിക്കാനായിരുന്നു സഭാനേതൃത്വത്തിന്റെ താത്പര്യം. ഫോറൻസിക് ലാബ് പരിശോധനാ ഫലം പോലും അവർ അംഗീകരിച്ചില്ല. കോടതി വിധി ലംഘിച്ച് വീണ്ടും കുരിശ് സ്ഥാപിക്കാൻ ഇന്നലെ അവിടെ ഒത്ത് ചേർന്നത് 2000ത്തോളം പേരാണ്. ഇന്നത്തെ ഇൻസ്റ്റന്റ് റസ്‌പോൺസ് ഇക്കാര്യമാണ് ചർച്ച ചെയ്യുന്നത്. കോടതി തടഞ്ഞതുകൊണ്ട് നിയമം എതിരായ
പപ്പാത്തിമലയിലെ അനധികൃത കുരിശ് പൊളിക്കാൻ ശ്രീറാം വെങ്കിട്ടരാമൻ എന്നൊരു യുവ ഐഎഎസുകാരൻ ശ്രമിച്ചപ്പോൾ ആയിരുന്നു കേരളം കുരിശുകൃഷിയെ കുറിച്ച് ചർച്ച നടത്തിയത്. കേരളത്തിൽ അങ്ങോളം ഇങ്ങോളം കാടുകളിലും മലകളിലും സ്ഥാപിച്ചിരിക്കുന്ന അനേകം കുരിശുകളുടെ ചിത്രം അന്ന് പുറം ലോകം അറിഞ്ഞു. അങ്ങനെയാണ് ബോണക്കാട്ടെ കൊടുംകാട്ടിൽ സ്ഥാപിച്ചിരിക്കുന്ന കുരിശുകൾ നീക്കം ചെയ്തത്. വിശ്വാസികളുടെ കരുത്തിന് മുമ്പിൽ സർക്കാറിന് നട്ടെല്ല് നഷ്ടമായപ്പോൾ പകരം ഒരു കുരിശ് സ്ഥാപിക്കാൻ സർക്കാർ അനുവദിച്ചു.
ആ കുരിശ് അവിടിരിക്കരുത് എന്ന് ദൈവം നിശ്ചയിച്ചതുകൊണ്ടാണ് അതിന് ഇടിമിന്നലേറ്റത്. എന്നാൽ അത് സമ്മതിക്കാതെ അത് തത്പര കക്ഷികൾ തകർത്തതാണ് എന്ന് വിശ്വസിക്കാനായിരുന്നു സഭാനേതൃത്വത്തിന്റെ താത്പര്യം. ഫോറൻസിക് ലാബ് പരിശോധനാ ഫലം പോലും അവർ അംഗീകരിച്ചില്ല. കോടതി വിധി ലംഘിച്ച് വീണ്ടും കുരിശ് സ്ഥാപിക്കാൻ ഇന്നലെ അവിടെ ഒത്ത് ചേർന്നത് 2000ത്തോളം പേരാണ്. ഇന്നത്തെ ഇൻസ്റ്റന്റ് റസ്‌പോൺസ് ഇക്കാര്യമാണ് ചർച്ച ചെയ്യുന്നത്.
കോടതി തടഞ്ഞതുകൊണ്ട് നിയമം എതിരായതുകൊണ്ട് അത് തടയേണ്ട ബാധ്യത പൊലീസിന് ഉണ്ടായിരുന്നു. തടയാൻ ശ്രമിച്ച പൊലീസിനെ കല്ലെറിഞ്ഞും ഇഷ്ടിക വലിച്ചെറിഞ്ഞുമാണ് വിശ്വാസികൾ നേരിട്ടത്. പേടിപ്പിച്ച് കുരിശു സ്ഥാപിക്കാം എന്ന ചിന്തയിലാണ് അവരിപ്പോൾ. ഈ തെമ്മാടിത്തത്തിന് കൂട്ടു നില്ക്കുന്നത് അവിടുത്തെ സഭാ നേതൃത്വവും വൈദികരുമാണ്. സംഘശക്തിയുടെ പേരിൽ എന്തുമാകാം എന്നാണ് അവരുടെ വിശ്വാസം. ഏറ് കൊണ്ട് പൊലീസുകാർ വീട്ടിൽ ഇരിക്കുമ്പോൾ കുരിശും സ്ഥാപിച്ച് കേസും സെറ്റിൽ ചെയ്തിട്ട് അവർ മടങ്ങും.
അതിന് അംഗീകരിക്കരുത്. കുരിശ് സ്ഥാപിക്കേണ്ടത് സർക്കാർ ഭൂമിയില്ലല്ല. കുരിശ് സ്ഥാപിക്കേണ്ടത് മലകളിലും കുന്നുകളിലുമല്ല. അങ്ങനെ സ്ഥാപിക്കുന്ന കുരിശ് യേശു ക്രിസ്തു വന്നിരിക്കില്ല. യേശു ക്രിസ്തു ദരിദ്രരുടെയും പാവങ്ങളുടെയും ഒപ്പമാണ്. ഓഖി ദുരന്തത്തിൽ ഒലിച്ച് പോയ ജീവിതങ്ങളുടെ കൂടെയാണ്. അത് മെത്രാന്മാരും വൈദികരും തിരിച്ചറിഞ്ഞ് പിന്മാറണം.
സുപ്രീം കോടതി വിധിയുടെ തുടർച്ചയായ ലംഘനമാണ് ഈ കുരിശ് കൃഷി. അത് ഒരു കാരണവശാലും അനുവദിക്കരുത്. നിയമം എല്ലാവർക്കും തുല്യമായിരിക്കണം. മത നേതാക്കൾക്കും മതസംഘടനകൾക്കും ഇളവ് നല്കരുത്. പാവപ്പെട്ട മത്സ്യത്തൊഴിലാളികളെ ഇളക്കിവിട്ട് കൊണ്ടുള്ള വൈദികരുടെ നീക്കം മുളയിലെ നുള്ളണം. അവർക്ക് വലുത് അന്നമാണ്. അതുകൊടുക്കാൻ വേണം സർക്കാർ ശ്രമിക്കേണ്ടത്.
പൊതു സ്ഥലം കൈയേറി പള്ളിയും അമ്പലവും മോസ്‌ക്കും നിർമ്മിക്കുന്നതിനെതിരെ 2006 മുതൽ രാജ്യത്തെ വിവിധ ഹൈക്കോടതികളും സുപ്രീം കോടതിയും പല തവണ വിധികൾ പ്രഖ്യാപിച്ചിട്ടും കോടതി വിധികൾ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ ഇനിയും ഫലപ്രദമായി നടപ്പാക്കിയിട്ടില്ലെന്നതും എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. വോട്ട് ബാങ്കുകളെ പേടിച്ചാണ് സർക്കാരുകൾ രാജ്യത്തെ പരമോന്നത നീതി പീഠത്തിന്റെ ഈ വിധികൾ നടപ്പാക്കാത്തതെന്ന് വ്യക്തവുമാണ്.
പൊതു സ്ഥലം കൈയേറി നിർമ്മിച്ച മതസ്ഥാപനങ്ങൾ ഇടിച്ച് പൊളിച്ച് കളയുന്നതിന് പൊതുവായ മാർഗരേഖ തയ്യാറാക്കണമെന്ന് ജസ്റ്റിസ് മാരായ ദൽ വീർഭണ്ഡാരി, മുകുന്ദം ശർമ്മ എന്നിവരടങ്ങിയ സുപ്രീം കോടതി ബഞ്ച് 2009ലാണ് വിധി പ്രഖ്യാപിച്ചിരുന്നു.പൊതു സ്ഥലം കൈയേറി മത- ആരാധനാലയങ്ങൾ നിമ്മിക്കുന്നതിനെതിരെ ഏറ്റവും ഒടുവിൽ 2016 ഏപ്രിൽ 20ന് സുപ്രീം കോടതി രൂക്ഷമായ ഭാഷയിൽ കേന്ദ്ര- സംസ്ഥാന സർക്കാരുകളെ വിമർശിച്ച് വീണ്ടും ഒരു വിധി കൂടി പുറപ്പെടുവിച്ചിരുന്നു. ഇതൊക്കെയായിട്ടും ഭരണഘടന ഉറപ്പുതരുന്ന മത ഘോഷണ ത്തിന്റെ നഗ്‌നമായ ലംഘനമാണ് ലത്തീൻ സഭ ബോണക്കാട്ട് കാണിക്കുന്നത്.
സുപ്രീം കോടതി വിധി പ്രകാരം ബോണക്കാട്ടെ കുരിശെടുത്തെടുത്ത് കളയുന്നതിന് യാതൊരു നിയമ തടസവുമില്ല. എന്നാൽ ഈ നിയമം നടപ്പിലാക്കുക എന്ന ഉത്തരവാദിത്വം ആണ് ഭരണഘടനയിൽ തൊട്ട് സത്യപ്രതിജ്ഞ എടുത്ത ഭരണാധികാരിയായ മുഖ്യമന്ത്രി ചെയ്യേണ്ടത്.