പ്പാത്തിമലയിലെ അനധികൃത കുരിശ് പൊളിക്കാൻ ശ്രീറാം വെങ്കിട്ടരാമൻ എന്നൊരു യുവ ഐഎഎസുകാരൻ ശ്രമിച്ചപ്പോൾ ആയിരുന്നു കേരളം കുരിശുകൃഷിയെ കുറിച്ച് ചർച്ച നടത്തിയത്. കേരളത്തിൽ അങ്ങോളം ഇങ്ങോളം കാടുകളിലും മലകളിലും സ്ഥാപിച്ചിരിക്കുന്ന അനേകം കുരിശുകളുടെ ചിത്രം അന്ന് പുറം ലോകം അറിഞ്ഞു. അങ്ങനെയാണ് ബോണക്കാട്ടെ കൊടുംകാട്ടിൽ സ്ഥാപിച്ചിരിക്കുന്ന കുരിശുകൾ നീക്കം ചെയ്തത്. വിശ്വാസികളുടെ കരുത്തിന് മുമ്പിൽ സർക്കാറിന് നട്ടെല്ല് നഷ്ടമായപ്പോൾ പകരം ഒരു കുരിശ് സ്ഥാപിക്കാൻ സർക്കാർ അനുവദിച്ചു.

ആ കുരിശ് അവിടിരിക്കരുത് എന്ന് ദൈവം നിശ്ചയിച്ചതുകൊണ്ടാണ് അതിന് ഇടിമിന്നലേറ്റത്. എന്നാൽ അത് സമ്മതിക്കാതെ അത് തത്പര കക്ഷികൾ തകർത്തതാണ് എന്ന് വിശ്വസിക്കാനായിരുന്നു സഭാനേതൃത്വത്തിന്റെ താത്പര്യം. ഫോറൻസിക് ലാബ് പരിശോധനാ ഫലം പോലും അവർ അംഗീകരിച്ചില്ല. കോടതി വിധി ലംഘിച്ച് വീണ്ടും കുരിശ് സ്ഥാപിക്കാൻ ഇന്നലെ അവിടെ ഒത്ത് ചേർന്നത് 2000ത്തോളം പേരാണ്. ഇന്നത്തെ ഇൻസ്റ്റന്റ് റസ്‌പോൺസ് ഇക്കാര്യമാണ് ചർച്ച ചെയ്യുന്നത്.