ബ്രിട്ടനിലെ സാലിസ് ബറി എന്ന സ്ഥലത്ത് താമസിച്ചിരുന്ന മുൻ റഷ്യൻ പൗരനും അയാളുടെ മകളും അബോധാവസ്ഥയിൽ ആശുപത്രിയിലായിട്ട് ഏറെ നാളായി. ഇവർ ബ്രിട്ടന് വേണ്ടി ചാര പ്രവർത്തി ചെയ്തിരുന്ന രണ്ട് പേരാണ്. പിൽക്കാലത്ത്് ബ്രിട്ടൻ പിടികൂടിയ ചില റഷ്യൻ ചാരന്മാരും റഷ്യ പിടികൂടിയ ബ്രിട്ടീഷ് ചാരന്മാരുടെയും കൊടുക്കൽ വാങ്ങലിന്റെ ഫലമായി റഷ്യയിൽ നിന്ന് പുറത്താക്കപ്പെട്ട് ബ്രിട്ടനിൽ അഭയേ തേടി ജീവിക്കുകയായിരുന്നു. ഇവർ സഞ്ചരിച്ചിരുന്ന കാറിലോ മറ്റോ അസാധാരണമായ വിഷം പുരട്ടിയാണ് കൊല്ലാൻ ശ്രമിച്ചത്.

500ഓളം പേർ ചികിത്സ തേടി ആശുപത്രിയിൽ എത്തി. ഇതു വലിയ തോതിലുള്ള ഒച്ചപ്പാടും ബഹളവും ബ്രിട്ടനിൽ ഉണ്ടാക്കിയിരിക്കുന്നത്. ആദ്യമായല്ല ബ്രിട്ടന് വേണ്ടി ചാരപ്രവൃത്തി ചെയ്യുന്ന ഒരു റഷ്യക്കാരൻ കൊല്ലപ്പെടാൻ ശ്രമിക്കുന്നത്. ലിറ്റിനിൻ കോ എന്ന് പേരുള്ള ഒരു മുൻ ബ്രിട്ടീഷ് പൗരൻ വിഷാംശമേറ്റ് കൊല്ലപ്പെട്ടു. ഒട്ടേറ ചാരന്മാർ ഇത്തരത്തിൽ ബ്രിട്ടനിൽ കൊല്ലപ്പെട്ടിട്ടുണ്ട്.

പഴയ സോവ്യറ്റ് യൂണിന്റെ അവശിഷ്ടമായ റഷ്യയുടെ ചാരപ്രവൃത്തിയും ചാര സംവിധാനവും അത്രമേൽ പ്രശസ്തവും കഠിനവുമാണ്. റഷ്യ അവരുടെ ഏജന്റുമാരെ അയച്ച് റഷ്യയുടെ ശത്രുക്കളെ വധിക്കുന്നു എന്നാണ് ബ്രിട്ടന്റെ ആരോപണം. ബ്രിട്ടന്റെ ആരോപണം അമേരിക്കയും ഫ്രാൻസും ജർമനിയും പിന്തുണച്ചിരിക്കുന്നു. ബ്രിട്ടനും റഷ്യയും തമ്മിലുള്ള നയതന്ത്രം ഏതാണ്ട് വിച്ഛേദിക്കപ്പെട്ടിരിക്കുന്നു. ഈ സാഹചര്യത്തിൽ ഇന്ത്യയും കരുതിയിരിക്കേണ്ടതാണ്.

റഷ്യയെ പോലെ അണ്വായുധ ശേഷിയുള്ള ഒരു രാജ്യത്തോട് ഏറ്റുമുട്ടാൻ ബ്രിട്ടനെന്നല്ല അമേരിക്ക പോലും ധൈര്യപ്പെടുമെന്ന് വിശ്വസിക്കുന്നില്ല. ഇത് വലിയ ഇഷ്യുവായി മാറുകയാണ്. ഇത് ഒരു മൂന്നാം ലോക മഹായുദ്ധത്തിലേക്ക് വരെ വേണമെങ്കിലും നീങ്ങാം. യൂറോപ്പിന്റെ ഭാഗമാണെങ്കിലും യൂറോപ്യൻ യൂണിയനിൽ അംഗമല്ലാത്ത റഷ്യയോടുള്ള അതൃപ്തി യൂറോപ്യൻ യൂണിയൻ വെച്ചു പുലർത്തുന്നു. അമേരിക്കയ്ക്കും റഷ്യയോട് അതൃപ്തിയാണ്.

ഇന്ന് ലോകം നേരിടുന്ന വലിയ വെല്ലുവിളിയായി റഷ്യയും ചൈനയുമായി മാറുകയാണ്. ഒരു പക്ഷേ ലോകത്തെ ഏറ്റവും ശക്തമായ രാഷ്ട്രങ്ങളും ഇവർ തന്നെയാണ്. അമേരിക്കയുടെ ശക്തി ക്ഷയിച്ചു കൊണ്ടിരിക്കുകയാണ്. ഒറ്റയ്ക്ക് ലോക രാഷ്ട്രങ്ങളെ നേരിടാനുള്ള ശേഷി അമേരിക്കയ്ക്ക് ഇല്ലാതായിരിക്കുകയാണ്. അതിനുള്ള ഉദാഹരണമാണ് നോർത്തുകൊറിയയുമായി സന്ധിയിലായത്.

അമേരിക്ക, റഷ്യ, ചൈന, ഇറാൻ എന്നിവിടങ്ങളിൽ ഏകാധിപതികളാണ് ഭരിക്കുന്നത്. ഈ ഏകാധിപതികളുമായുള്ള അമേരിക്കൻ പ്രസിഡന്റിന്റെ ഐക്യം ലോകസമാധാനത്തിന് ഭീഷണിയാണ്. ഒരു വലതു പക്ഷ വംശീയ രാഷ്ട്രീയം ലോകം മുഴുവൻ വ്യാപിക്കുകയും അതിന്റെ ഭാഗമായി റഷ്യയും ചൈനയും ഒരു രാജ്യത്തിന്റെ വളർച്ചയുടെ സംഭവിക്കാവുന്നതിനപ്പുറത്തേക്ക് വളരുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. ചൈനയുടെ സൈനിക ശേഷിയെ കുറിച്ചോ ആണവ ശേഷിയേ കുറിച്ചോ ആർക്കും ഊഹിക്കാൻ പോലും സാധ്യമല്ല. റഷ്യയുടെ അണുവായുധങ്ങൾ ലോകത്ത് ഒരു രാജ്യത്തിനും ഇല്ലാത്തത്ര വലുതാണ്.

റഷ്യയും ചൈനയും ഇങ്ങനെ ഒന്നിനുമേൽ വളരുമ്പോൾ ഇന്ത്യ കരുതലെടുക്കേണ്ടതുണ്ട്. കാരണം ഇന്ത്യയുടെ സംസ്ഥാനമായ അരുണാചൽ പ്രദേശ് ഇന്ത്യൻ സംസ്ഥാനമായി ഇതുവരെ ചൈന അംഗീകരിച്ചിട്ടില്ല. ഇന്ത്യ അതുകൊണ്ട് തന്നെ റഷ്യയുമായി ബന്ധം ഊഷ്മളമാക്കേണ്ടതുണ്ട്. കാരണം റഷ്യയും ചൈനയും സൗഹൃദത്തിലാകുമ്പോൾ അത് ഇന്ത്യയ്ക്ക് ഭീഷണിയായി മാറും. അതുകൊണ്ട് തന്നെ കമ്യൂണിസ്റ്റ് വിപ്ലവകാലം മുതൽ ഇന്ത്യയും റഷ്യയും തമ്മിലുള്ള ബന്ധം ഇന്ത്യ എത്രയും വേഗം ഊട്ടി ഉറപ്പിക്കേണ്ടതാണ്. എങ്കിൽ മാത്രമേ ഇന്ത്യയുടെ ഭാവി സുരക്ഷിതമാകൂ. അല്ലെങ്കിൽ ഇന്ത്യയുടെ സുരക്ഷ ഉറപ്പു വരുത്താൻ റഷ്യയുമായുള്ള ബന്ധം ഊഷ്മളമാക്കിയേ മതിയാവൂ. ഇല്ലെങ്കിൽ ഇനി ഒരു യുദ്ധം ഉണ്ടായാൽ അത് ഇന്ത്യയെയും ചാരമാക്കാൻ പോന്നതാവും.