- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സുരേഷ് ഗോപി സ്റ്റൈലിൽ മുഖം നോക്കാതെ നടപടി എടുക്കാനുള്ള ആർജവം ഐപിഎസ് ഓഫീസർമാർക്കുള്ളത് നല്ലത് തന്നെ; എന്നാൽ അത് ശബരിമലയുടെ ചെലവിലാകരുത്; ശരണം വിളിയുടെ അർത്ഥം അറിയാത്തവരെ ശബരിമല ഡ്യൂട്ടിക്കിടരുത്: ഹൈക്കോടതിയുടെ വിമർശനം എങ്കിലും ഈ സർക്കാരിന്റെ കണ്ണ് തുറപ്പിക്കുമോ?
ശബരിമലയിൽ ഭക്തർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളെ കുറിച്ച് ഹൈക്കോടതി വിശദീകരണം തേടുകയും സർക്കാരിനെ കണക്കറ്റ് ശാസിച്ചിരിക്കുകയുമാണ്. സർക്കാരിന്റെ പ്രതിനിധിയായി കോടതിയിൽ എത്തിയ എജിയോട് നിങ്ങൾക്ക് ഞങ്ങൾ പറയുന്നത് വല്ലതും മനസ്സിലാകുന്നുണ്ടോ എന്നാണ് ചോദിച്ചത്. എന്നു മത്രമല്ല എസ്‌പിയും ഐജിയുമൊക്കെ മലയാളം എഴുതാനും വായിക്കാനും അറിയാവുന്നവരാണോ എന്ന ചോദ്യവും കോടതി ഉയർത്തി. അങ്ങനെയെങ്കിൽ ശരണമന്ത്രം വിളിച്ചതിന് ഭക്തർക്കെതിരെ എന്തിനാണ് കേസ് എടുത്തത് എന്ന്. വളരെ പ്രസക്തമായ ചോദ്യമാണ് ഇത്. പുതുവൈപ്പിനിൽ സമരക്കാരെ അടിച്ചമർത്തിയ ഒരു എസ്‌പിയാണ് ശബരിമലയിൽ ക്രമസമാധാനം പുലർത്താൻ എത്തിയത്. മറ്റൊന്ന് ശബരിമലയുടെ ചുമതലയുള്ള വിജയ് സാക്കറെ എന്ന ഐജി കസ്റ്റഡി മരണത്തിന്റെ പേരിൽ ആരോപണ വിധേയനാണ് എന്നത് വിസ്മരിക്കരുത് എന്നും കോടതി പറഞ്ഞു. ഇങ്ങനെ ഒരു ചോദ്യം കോടതി ഉയർത്തുമ്പോൾ സ്വാഭാവികമായും ആ കോടതിയെ സംഘി കോടതി എന്ന് പറഞ്ഞ് ആക്ഷേപിക്കാം. എന്നാൽ കോടതി ഉയർത്തിയിരിക്കുന്ന ചോദ്യങ്ങൾ ഈ സമൂഹത്തിൽ
ശബരിമലയിൽ ഭക്തർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളെ കുറിച്ച് ഹൈക്കോടതി വിശദീകരണം തേടുകയും സർക്കാരിനെ കണക്കറ്റ് ശാസിച്ചിരിക്കുകയുമാണ്. സർക്കാരിന്റെ പ്രതിനിധിയായി കോടതിയിൽ എത്തിയ എജിയോട് നിങ്ങൾക്ക് ഞങ്ങൾ പറയുന്നത് വല്ലതും മനസ്സിലാകുന്നുണ്ടോ എന്നാണ് ചോദിച്ചത്. എന്നു മത്രമല്ല എസ്‌പിയും ഐജിയുമൊക്കെ മലയാളം എഴുതാനും വായിക്കാനും അറിയാവുന്നവരാണോ എന്ന ചോദ്യവും കോടതി ഉയർത്തി. അങ്ങനെയെങ്കിൽ ശരണമന്ത്രം വിളിച്ചതിന് ഭക്തർക്കെതിരെ എന്തിനാണ് കേസ് എടുത്തത് എന്ന്. വളരെ പ്രസക്തമായ ചോദ്യമാണ് ഇത്.
പുതുവൈപ്പിനിൽ സമരക്കാരെ അടിച്ചമർത്തിയ ഒരു എസ്‌പിയാണ് ശബരിമലയിൽ ക്രമസമാധാനം പുലർത്താൻ എത്തിയത്. മറ്റൊന്ന് ശബരിമലയുടെ ചുമതലയുള്ള വിജയ് സാക്കറെ എന്ന ഐജി കസ്റ്റഡി മരണത്തിന്റെ പേരിൽ ആരോപണ വിധേയനാണ് എന്നത് വിസ്മരിക്കരുത് എന്നും കോടതി പറഞ്ഞു. ഇങ്ങനെ ഒരു ചോദ്യം കോടതി ഉയർത്തുമ്പോൾ സ്വാഭാവികമായും ആ കോടതിയെ സംഘി കോടതി എന്ന് പറഞ്ഞ് ആക്ഷേപിക്കാം. എന്നാൽ കോടതി ഉയർത്തിയിരിക്കുന്ന ചോദ്യങ്ങൾ ഈ സമൂഹത്തിൽ ഏറെ പ്രസക്തമാണ്. ഒരു മനുഷ്യൻ അവന്റെ ആത്മീയ അഭയമായി കരുതി എത്തുന്ന പ്രധാനപ്പെട്ട തീർത്ഥാടന കേന്ദ്രങ്ങളിൽ ഒന്നാണ് ശബരമില. അവിടെ ഭക്തർ ശരണം വിളിക്കുന്നത് ആത്മീയത കൊണ്ടാണ്. ഇത്തരം ഒരു ആത്മീയ പ്രവർത്തനമാണ് ആത്മീയ കേന്ദ്രത്തിലെ ശരണം വിളികൾ.
ശബരിമലയിലെത്തുന്ന ഓരോ ഭക്തന്റെയും മനസ്സിൽ ശരണം വിളികൾ മാത്രമാണ് ഉള്ളത്. അതുകൊണ്ട് തന്നെ ഒരു അയ്യപ്പ ഭക്തൻ ശബരിമലയിലോ സന്നിധാനത്തോ ഇരുന്നു കൊണ്ട് സ്വാമിയെ ശരണമയ്യപ്പ എന്ന് വിളിച്ചു കൊണ്ടിരുന്നാൽ അതിന് വേറെ അർത്ഥം ഇല്ല. ഒരു ആർഎസ്എസുകാരനോ ബിജെപിക്കാരനോ കലാപമുണ്ടാക്കാൻ വേണ്ടി സ്വാമിയെ ശരണമയ്യപ്പ എന്ന് വിളിച്ചു കൊണ്ടിരുന്നാൽ അത് തിരിച്ചറിയുകയും അറസ്റ്റ് ചെയ്യാനും പൊലീസിന് സാധിക്കും. എന്നാൽ ഒരു സാധാരണ അയ്യപ്പ ഭക്തൻ ശരണം വിളിച്ചാൽ അറസ്റ്റ് ചെയ്യുന്നത് അധർമ്മമാണ്. അതാണ് ഇന്ന് കോടതി ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
യതീഷ് ചന്ദ്ര എന്ന ഐപിഎസ് ഓഫിസർ കഴിഞ്ഞ കുറച്ച് ദിവസമായി ശബരിമയിൽ നടത്തിക്കൊണ്ടിരിക്കുന്ന ഇടപെടൽ നമ്മൾ കണ്ടുകൊണ്ടിരിക്കുന്നതാണ്. നിക്ഷ്പക്ഷനായ ഒരു ഐപിഎസ് ഓഫിസർ തന്നെയാണ് യതീഷ് ചന്ദ്ര. മുഖം നോക്കാതെ നടപടി എടുക്കും. എന്നാൽ മേൽ ഉദ്യോഗസ്ഥർ പറഞ്ഞാൽ അത് മാത്രം നടത്തുന്ന അച്ചടക്കമുള്ള ഒരു പൊലീസ് ഓഫിസറുടെ നടപടിയാണ് ഇത്. അതാണ് നമ്മൾ പുതുവൈപ്പിനിലും കണ്ടത്. തീർച്ചയായും ഐപിഎസ് ഓഫിസർ എന്ന നിലയിൽ മന്ത്രിയാണോ എന്ന് പോലും നോക്കാതെയുള്ള സമീപനം അംഗീകരിക്കേണ്ടത് തന്നെയാണ്. എന്നാൽ ശബരിമലയിൽ അത്തരം വിട്ടുവീഴ്‌ച്ചയില്ലാത്ത ഒരു ഐപിഎസ് ഓഫിസറെ നിയമിക്കണമോ എന്നതാണ് കോടതി ചൂണ്ടിക്കാണിക്കുന്നത്.
ഏതോ അജ്ഞാത യുവതിക്ക് വേണ്ടി ശബരിമലയിലെ അന്തസ് അടിച്ചമർത്തുന്നത് ന്യായീകരിക്കാനാവുകയില്ല. ശബരിമലിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചത് തന്നെ മണ്ടത്തരമാണ്. തീർത്ഥാടകരെ തടഞ്ഞു നിർത്തി കുടിവെള്ളം കൊടുക്കാതെയും കക്കൂസ് നൽകാതെയുംപീഡിപ്പിക്കുകയാണ്. ഇങ്ങനെയല്ല ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കേണ്ടത്. എന്നാൽ മുഴുവൻ ഭക്തരും ആർഎസ്എസുകാരും കലാപകാരികളും ആണെന്ന് ചിന്തിച്ച് ഇങ്ങനെ പീഡിപ്പിക്കുന്നത് ശരിയല്ല. ശബരിമലയിൽ സമാധാനം പുലരുകയാണ് വേണ്ടത്.