- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭക്തരും സംഘപരിവാറും ആവശ്യപ്പെടുന്നത് യുവതികളെ പ്രവേശിപ്പിക്കരുതെന്ന് മാത്രമാണ്; നെടുമ്പാശേരിയിൽ കൂടിയവരെ പോലും അറസ്റ്റ് ചെയ്ത് നീക്കാതെ വെറുതെ ഇങ്ങനെ എന്തിന് നവോത്ഥാന ഗീർവാണം വിളമ്പുന്നു? അകാരണമായി അയ്യപ്പഭക്തരെ കഷ്ടപ്പെടുത്തി നിർവൃതി അടയാൻ ശ്രമിക്കുന്നതിന്റെ പിന്നിലാരാണ്? പിണറായി വിജയൻ ആദ്യം ഇരട്ടത്താപ്പ് നിർത്തട്ടെ
ശബരിമല യുവതി പ്രവേശന വിഷയത്തിൽ ഈ സർക്കാരിന്റെ യഥാർത്ഥ നിലപാട് എന്താണ്. നമ്മളോട് പ്രസംഗങ്ങളിലൂടെ പിണറായി വിജയൻ പറയുന്നത് ഇത് പുരോഗമനപരമായ സാമൂഹിക മാറ്റത്തിന്റെ അടയാളമാണെന്നും അതിനോട് മുഖം തിരിച്ചു നിൽക്കാൻ സാധ്യമല്ല എന്നുമാണ്. ധീരമായ ഈ പുരോഗമന നിലപാടിന് കയ്യടിയുമായി ആയിരങ്ങളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. അതേസമയം മറുവശത്ത് ഈ പ്രഖ്യാപനങ്ങളൊക്കെ വെറും വാക്ക് വിലാസങ്ങളാണെന്ന മട്ടിലാണ് സർക്കാർ പെരുമാറുന്നത്. ശബരിമലയിൽ പ്രവേശിപ്പിക്കുന്നതിന് വേണ്ടി യുവതികൾ പമ്പയിൽ വരെ ചെന്നു. 700ഓളം സ്ത്രീകൾ ശബരിമല ദർശനത്തിന് വേണ്ടി ടോക്കൺ എടുത്തിരിക്കുന്നു. ശബരിമലയിൽ യുവതികൾക്കും പ്രവേശിക്കണം എന്ന വിഷയത്തിന് തുടക്കമിട്ട തൃപ്തി ദേശായി സുപ്രീംകോടതിയുടെ വാറോലയുമായി കേരളത്തിലെത്തിയിരിക്കുന്നു. എന്നിട്ടും ഇവർക്കാർക്കും ശബരിമലയിൽ പ്രവേശിക്കാൻ എന്തുകൊണ്ട് കഴിയുന്നില്ല. ഭക്തരോഷം കൊണ്ട് എന്ന് വേണമെങ്കിൽ പറയാം. എന്നാൽ അത് സർക്കാരോ സിപിഎമ്മുകാരോ സമ്മതിക്കുന്നുമില്ല. സർക്കാരിന് അങ്ങനെ ഒരു നിലപാടുണ്ടെങ്കിൽ ഭക്തരുടെയും സം
ശബരിമല യുവതി പ്രവേശന വിഷയത്തിൽ ഈ സർക്കാരിന്റെ യഥാർത്ഥ നിലപാട് എന്താണ്. നമ്മളോട് പ്രസംഗങ്ങളിലൂടെ പിണറായി വിജയൻ പറയുന്നത് ഇത് പുരോഗമനപരമായ സാമൂഹിക മാറ്റത്തിന്റെ അടയാളമാണെന്നും അതിനോട് മുഖം തിരിച്ചു നിൽക്കാൻ സാധ്യമല്ല എന്നുമാണ്. ധീരമായ ഈ പുരോഗമന നിലപാടിന് കയ്യടിയുമായി ആയിരങ്ങളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. അതേസമയം മറുവശത്ത് ഈ പ്രഖ്യാപനങ്ങളൊക്കെ വെറും വാക്ക് വിലാസങ്ങളാണെന്ന മട്ടിലാണ് സർക്കാർ പെരുമാറുന്നത്. ശബരിമലയിൽ പ്രവേശിപ്പിക്കുന്നതിന് വേണ്ടി യുവതികൾ പമ്പയിൽ വരെ ചെന്നു. 700ഓളം സ്ത്രീകൾ ശബരിമല ദർശനത്തിന് വേണ്ടി ടോക്കൺ എടുത്തിരിക്കുന്നു. ശബരിമലയിൽ യുവതികൾക്കും പ്രവേശിക്കണം എന്ന വിഷയത്തിന് തുടക്കമിട്ട തൃപ്തി ദേശായി സുപ്രീംകോടതിയുടെ വാറോലയുമായി കേരളത്തിലെത്തിയിരിക്കുന്നു. എന്നിട്ടും ഇവർക്കാർക്കും ശബരിമലയിൽ പ്രവേശിക്കാൻ എന്തുകൊണ്ട് കഴിയുന്നില്ല.
ഭക്തരോഷം കൊണ്ട് എന്ന് വേണമെങ്കിൽ പറയാം. എന്നാൽ അത് സർക്കാരോ സിപിഎമ്മുകാരോ സമ്മതിക്കുന്നുമില്ല. സർക്കാരിന് അങ്ങനെ ഒരു നിലപാടുണ്ടെങ്കിൽ ഭക്തരുടെയും സംഘപരിവാറുകാരുടേയും പ്രതിരോധം മറികടന്ന് ശബരിമലയിൽ എത്തിക്കാമായിരുന്നു. ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കണം എന്ന് പറയുന്ന സർക്കാർ അതിന് വേണ്ടി അണിവിരൽ അനക്കുന്നില്ല എന്നതാണ് സത്യം. ഈ സർക്കാരിനോ പൊലീസിനോ അങ്ങനെ ഒരു വാശി ഉണ്ടായിരുന്നെങ്കിൽ ഇന്നലെ കേരളത്തിലെത്തിയ തൃപ്തി ദേശായിയെ അനായാസം സന്നിധാനത്ത് എത്തിക്കാമായിരുന്നു. ഓർക്കേണ്ട കാര്യം എത്രയോ ഭക്തന്മാർ പ്രതിരോധം തീർത്തു കൊണ്ട് പമ്പയിലും നിലയ്ക്കലും നിന്നപ്പോഴാണ് സന്നിധാനത്തിന് തൊട്ടടുത്ത് നടപ്പന്തൽ വരെ രഹ്നാ ഫാത്തിമയെ എത്തിക്കാൻ പൊലീസിന് സാധിച്ചത്.
നടപ്പന്തലിൽ നിന്ന് പതിനെട്ടാം പടിയിലേക്ക് രഹ്നാ ഫാത്തിമ കടന്ന് പോകാതിരുന്നത് സമരക്കാരുടെ മിടുക്കു കൊണ്ടായിരുന്നില്ല. മറിച്ച് അതിന് നിയോഗിക്കപ്പെട്ട ഐ.ജി ഭഗവാന് മുമ്പിൽ ഭയന്ന് പോതു കൊണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഈ സർക്കാർ നിശ്ചയ ദാർഡ്യത്തോടെ ഒരു യുവതിയെ ശബരിമലയിൽ എത്തിക്കണമെന്ന് തീരുമാനിച്ചാൽ എത്തിക്കാവുന്നതേയുള്ളു. ഇതുവരെയുള്ള പ്രവൃത്തിയിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നത് ശബരിമലിൽ ഒരു യുവതി പോലും കയറാൻ ഈ സർക്കാര് പോലും ആഗ്രഹിക്കുന്നില്ല എന്ന് തന്നെയാണ്. ഇതാണ് സർക്കാരിന്റെ ഔദ്യോഗിക നിലപാട് എങ്കിൽ പിന്നെന്തിനാണ് ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്നതിന് വേണ്ടി ഇങ്ങനെ രാവിലെയും വൈകുന്നേരവും നുണ വിളിച്ചു പറയുന്നത്. ഒന്നുകിൽ ഒരു നിലപാട് പ്രഖ്യാപിക്കുകയും അത് നടപ്പിലാക്കുകയും ചെയ്യുക. അതി ഭീതിതമാണ് ശബരിമലയിലെ അവസ്ഥ.
യുവതികളെ കടത്തി വിടാൻ തൽക്കാലം ഉദ്ദേശിക്കുന്നില്ല എന്നതാണ് സർക്കാരിന്റെ നയം എന്ന് പറഞ്ഞാൽ ഇപ്പോഴത്തെ ശബരിമലയിലെ സാഹചര്യം തന്നെ ഒഴിവാകും. സംഘപരിവാറുകാരും ഭക്തജനങ്ങളും അവിടെ തടിച്ചു കൂടില്ല. അനാവശ്യമായ സുരക്ഷ വേണ്ട. അനാവശ്യമായ പരിശോധന വേണ്ട. ഭക്തർക്ക് ലഭിക്കാനുള്ളതെല്ലാം ലഭിക്കും. ഭക്തരെ കഷ്ട്‌പ്പെടുത്താൻ വേണ്ടി മാത്രം എന്തിനാണ് ഈ വീമ്പിളക്കൽ. യുവതിയെ കടത്തി വിടാൻ സാധിക്കയില്ലെന്ന് സർക്കാരിനറിയാം. അങ്ങനെ സംഭവിച്ചാൽ തന്ത്രി നടയടക്കുമെന്നും സർക്കാരിനറിയാം. പിന്നെന്തിനാണ് ഈ വേഷം കെട്ട്. പിന്നെന്തിനാണ് ഈ ധൂർത്ത്. പിണറായി വിജയനും കടകംപള്ളി സുരേന്ദ്രനും അൽപം സത്യസന്ധത പാലിക്കൂ. പാവപ്പെട്ട ഭക്തരെ വിഷമിപ്പിക്കുന്നത് നിർത്തൂ.