- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
41 നാൾ വ്രതമെടുത്ത് കാത്തിരുന്നു മലചവിട്ടി ചെല്ലുമ്പോൾ നെയ്യഭിഷേകം പോലും നിരസിക്കാൻ ശബരിമല എന്താ പിണയായി വിജയന്റെ തറവാട് സ്വത്താണോ? വിരിവയ്ച്ചും കഞ്ഞി കുടിച്ചും അരവണ വാങ്ങിയും ഭഗവാനെ വിളിച്ചും നെഞ്ചു പൊട്ടി കരയാൻ പോകുന്നവരെ ലാത്തി വീശി ഓടിക്കാൻ കാത്തിരിക്കുന്ന പൊലീസിന്റെ വിവരക്കേട് മുളയിലെ നുള്ളിയില്ലെങ്കിൽ മുഖ്യമന്ത്രി നിങ്ങൾ ചരിത്രത്തിൽ അറിയപ്പെടുക ഒറ്റുകാരന്റെ വേഷത്തിലായിരിക്കും: നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു ശബരിമലയെ ശ്വാസം മുട്ടിക്കരുതേ
ശബരിമലയെ ഇഷ്ടപ്പെടാത്ത ഏതെങ്കിലും ഒരു മലയാളി ഈ ലോകത്ത് ജീവിച്ചിരിപ്പുണ്ടാകാൻ സാധ്യത ഇല്ല. അങ്ങനെ ഒരാൾ ഉണ്ടെങ്കിൽ അയാൾ മലയാളി എന്ന് വിളിക്കപ്പെടാൻ അർഹനല്ല. മഹത്തായ ഹിന്ദു സംസ്‌ക്കാരത്തിലെ ഒരു മലയാളി ദൈവം എന്ന് അവകാശപ്പെടാൻ നമുക്ക് അയ്യപ്പൻ മാത്രമേ ഉള്ളു. എന്ന് മാത്രമല്ല ഉത്തമമായ മതേതരത്വമൂല്യം ഉയർത്തി പിടിക്കുന്ന ഒരു ദൈവമാണ് അയ്യപ്പൻ. അതിനപ്പുറം സ്ത്രീകൾക്കെന്നല്ല അന്യമതക്കാർക്ക് പോലും ശബരിമലയിൽ പോവാനും പ്രാർത്ഥിക്കാനും അവകാശമുണ്ട്. ഇത്രയും സുന്ദരമായ ഒരു ദൈവ സങ്കൽപ്പം ഹിന്ദുമതത്തിൽ വേറെ എതെങ്കിലും ഒരു ദൈവത്തിനുണ്ടോ എന്ന കാര്യത്തിൽ സംശയം ഉണ്ട്. അത് ആത്മീയതയുടെ വശം. ഇനി ഭൗതികതയുടെ വശം നോക്കുക. ശബരിമലയിൽ ഒരു വർഷം എത്തുന്നത് അഞ്ച് മുതൽ പത്ത് കോടി വരെ ജനങ്ങളാണ്. അവർ കേരളത്തിൽ വന്നു പോകുന്നത് വഴി കേരളത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് ഉണ്ടാകുന്ന അസാധാരാരണമായ വളർച്ചയും ഇടപാടുകളും ആർക്കും വിസ്മരിക്കാൻ സാധിക്കുകയില്ല. എരുമേലി മുതൽ സന്നിധാനം വരെ കട നടത്തുകയും അന്നദാനം അടങ്ങുന്ന സേവന പ്രവർത്തനങ്ങൾ ചെയ്യ
ശബരിമലയെ ഇഷ്ടപ്പെടാത്ത ഏതെങ്കിലും ഒരു മലയാളി ഈ ലോകത്ത് ജീവിച്ചിരിപ്പുണ്ടാകാൻ സാധ്യത ഇല്ല. അങ്ങനെ ഒരാൾ ഉണ്ടെങ്കിൽ അയാൾ മലയാളി എന്ന് വിളിക്കപ്പെടാൻ അർഹനല്ല. മഹത്തായ ഹിന്ദു സംസ്‌ക്കാരത്തിലെ ഒരു മലയാളി ദൈവം എന്ന് അവകാശപ്പെടാൻ നമുക്ക് അയ്യപ്പൻ മാത്രമേ ഉള്ളു. എന്ന് മാത്രമല്ല ഉത്തമമായ മതേതരത്വമൂല്യം ഉയർത്തി പിടിക്കുന്ന ഒരു ദൈവമാണ് അയ്യപ്പൻ. അതിനപ്പുറം സ്ത്രീകൾക്കെന്നല്ല അന്യമതക്കാർക്ക് പോലും ശബരിമലയിൽ പോവാനും പ്രാർത്ഥിക്കാനും അവകാശമുണ്ട്. ഇത്രയും സുന്ദരമായ ഒരു ദൈവ സങ്കൽപ്പം ഹിന്ദുമതത്തിൽ വേറെ എതെങ്കിലും ഒരു ദൈവത്തിനുണ്ടോ എന്ന കാര്യത്തിൽ സംശയം ഉണ്ട്. അത് ആത്മീയതയുടെ വശം. ഇനി ഭൗതികതയുടെ വശം നോക്കുക. ശബരിമലയിൽ ഒരു വർഷം എത്തുന്നത് അഞ്ച് മുതൽ പത്ത് കോടി വരെ ജനങ്ങളാണ്. അവർ കേരളത്തിൽ വന്നു പോകുന്നത് വഴി കേരളത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് ഉണ്ടാകുന്ന അസാധാരാരണമായ വളർച്ചയും ഇടപാടുകളും ആർക്കും വിസ്മരിക്കാൻ സാധിക്കുകയില്ല.
എരുമേലി മുതൽ സന്നിധാനം വരെ കട നടത്തുകയും അന്നദാനം അടങ്ങുന്ന സേവന പ്രവർത്തനങ്ങൾ ചെയ്യുന്നവർ ഹിന്ദുക്കൾ മാത്രമല്ല, മുസൽമാനും ക്രിസ്ത്യാനികളും ഒക്കെ അതിന്റെ ഭാഗമാണ്. അവിടെ ജാതിയുടേയോ മതത്തിന്റെയോ വിഭജനമില്ല. കോടിക്കണക്കിന് രൂപയുടെ കച്ചവടം നടക്കുമ്പോൾ അനേകം കുടുംബങ്ങളുടെ പട്ടിണി മാറുന്നു. കേരളത്തിലെ എത്രയോ റോഡുകൾ ശബരിമലയുടെ പേരിൽ സുന്ദരമായി മുന്നോട്ട് പോകുന്നു. അങ്ങനെ കേരളത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്കും ആത്മീയ വളർച്ചയ്ക്കും ഉദാത്തമായ സംഭാവന നൽകുന്ന ശബരിമല നശിക്കണമെന്ന് വിചാരിക്കുന്ന ആരെങ്കിലും ഉണ്ടെങ്കിൽ അവരെ നമുക്ക് മലയാളികൾ എന്ന് വിളിക്കാൻ സാധിക്കുകയില്ല. നിർഭാഗ്യവശാൽ ഇന്നത്തെ ചില തീരുമാനങ്ങൾ കണ്ടപ്പോൾ അങ്ങനെ ആഗ്രഹിക്കുന്ന ചിലർ ശബരിമലയുടെ നടത്തിപ്പുകാരായി തന്നെ രംഗത്തുണ്ട് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അത് മറ്റാരുമല്ല പൊലീസുകാർ തന്നെ.
സർക്കാരിന്റെ പിൻബലത്തോടെയാണ് അവർ വിലസുന്നത്. അങ്ങനെ എങ്കിൽ ശബരിമലയുടെ പാരമ്പര്യം ഇല്ലാതാക്കാനും ശബരിമലയെ ചരിത്രത്തിൽ നിന്നും തുടച്ച് നീക്കാനും ശബരിമലയെ നമ്മുടെ ഓർമ്മകളിലേക്ക് തള്ളിയിടാനും പ്രയത്‌നിക്കുന്നവരുടെ കൂട്ടത്തിലാണ് ഈ സർക്കാർ എന്ന് പറയേണ്ടി വരും. ഇന്ന് പൊലീസ് ഇറക്കിയ പ്രസ്താവനയിൽ പറയുന്നത് അപ്പവും അരവണയും പോലും 11 മണിക്ക് ശേഷം വിറ്റു കൂടാ എന്നാണ്. അന്നദാനങ്ങൾ നടയടക്കുമ്പോൾ നിർത്തണം. കടകൾ നടയടക്കുമ്പോൾ പൂട്ടി അതിന്റെ താക്കോൽ പൊലീസിനെ ഏൽപ്പിക്കണം. ഒരു ഭക്തൻ പോലും നടയടച്ച ശേഷം സന്നിധാനത്ത് ഉണ്ടാവാൻ പാടില്ലത്രേ. പൊലീസ് പറയുന്നത് സുരക്ഷയുടെ പേരിലാണത്രേ. നൂറ്റാണ്ടുകളായി ലക്ഷക്കണക്കിന് ഭക്തർ വന്നു പോകുന്ന സഥലമാണ് ശബരിമല. അന്നൊന്നുമില്ലാത്ത എന്ത് സുരക്ഷാ പ്രശ്‌നമാണ് ഇന്ന് അവിടെയുള്ളത്. പ്രത്യേകിച്ച് ശബരിമലയുടെ അഭിമാനവും അന്തസവും കവർന്നെടുക്കാൻ കച്ച കെട്ടി ഇറങ്ങുമ്പോൾ അതെന്തുകൊണ്ട് എന്ന് ചോദിക്കാനുള്ള അവകാശം ഓരോ ഭക്തനും ഉണ്ട്. അതിന് സർക്കാർ മറുപടി പറയുകയും വേണം.
രണ്ട് മാസക്കാലയളവിൽ അഞ്ച് കോടി മുതൽ പത്ത് കോടി വരെ ആളുകൾ വന്ന് പോകുന്ന നാടാണിത്. കേരളത്തിലെ മൊത്തം ജനസംഖ്യ മൂന്ന് കോടി ഉള്ളപ്പോഴാണിത്. ഏഴോ എട്ടോ സംസ്ഥാനങ്ങളിലെ ഏറ്റവും ജനപ്രിയനായ ദൈവമാണ് അയ്യപ്പൻ. ഒര് ആന ഒരു മണിക്കൂർ വഴിയിലിറങ്ങി നിന്നാൽ 30ഉം 40ഉം കിലോമീറ്റർ നീണ്ടു പോകും. എരുമേലി മുതൽ നീണ്ട ക്യവിന്റെ ചരിത്രം അവിടുള്ളവർക്ക് അറിയാം. അവിടെ രാത്രി പ്രവർത്തനം നിരോധിച്ചാൽ എന്ത് സംഭവിക്കുമെന്ന് ആലോചിച്ചിട്ടുണ്ടോ? പോകുന്നവഴി റോഡ് തടസ്സമുണ്ടായാൽ അവർ എങ്ങനെ 11 മണിക്ക് മുമ്പ് എത്തും. നിങ്ങൾ പറയുന്നു ഓരോ ഭക്തനെയും പരിശോധിക്കുമെന്ന്. ഓരോ ഭക്തനും പാസ് നൽകുമെന്ന്. നിങ്ങൾക്ക് നെയ്യഭിഷേകത്തെ കുറിച്ച് അറിയാമോ? രാവിലെ ആറ് മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെയാണ് നെയ്യഭിഷേകം ഉള്ളത്. അതിന് വേണ്ടിയാണ് അവിടെ ആൾക്കാർ കാത്തു കെട്ടി കിടക്കുന്നത്. അത് നിഷേധിക്കാൻ നിങ്ങൾക്ക് എന്താണ് അവകാശം.