- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശബരിമലയിലെ ഭക്ത വികാരത്തെ മുതലെടുക്കാൻ രംഗത്തിറങ്ങിയ സംഘപരിവാറും കോൺഗ്രസും ഇനിയെങ്കിലും ഇരട്ടത്താപ്പ് നിർത്തണം; നിലപാടെടുത്ത് സുരേന്ദ്രൻ അകത്തായിട്ടും ഇങ്ങനെ നിശബ്ദരാവാൻ സംഘപരിവാറിന് കഴിയുന്നത് എന്തുകൊണ്ട്? ശശികല ടീച്ചറും രാഹുൽ ഈശ്വറും പേടിച്ചുപിന്മാറിയ കാഴ്ച എത്ര ദയനീയമാണ്; ഭക്തർക്ക് വേണ്ടി അറസ്റ്റ് വരിക്കാൻ ശ്രീധരൻ പിള്ളയ്ക്ക് ധൈര്യമുണ്ടോ?
ഒരു വർഷം മുഴുവൻ കാത്തിരുന്നതിന് ശേഷമാണ് സന്നിധാനത്ത് എത്തുന്നത്. ആ ഒരു വർഷം അവരുടെ കാത്തിരിപ്പ് പൂർണമാകുമ്പോൾ അവർ ആത്മീയമായ സൗന്ദര്യത്തിലും സന്തോഷത്തിലും ആറാടുന്നു. നിർഭാഗ്യവശാൽ ഇപ്പോൾ ശബരിമലയിൽ അയ്യപ്പനെ കാണാൻ പോകുന്നവർ നിരാശരും ദുഃഖിതരുമാണ്. ഭഗവാന്റെ പേരിലുള്ള വിവാദങ്ങൾ മാത്രമല്ല. പൊലീസിന്റെ ഇടപെടലുകളും അകാരണമായ തടഞ്ഞുവയ്ക്കലുകളും സ്വന്തം വാഹനവുമായി നിലയ്ക്കലിന് അപ്പുറത്തേക്ക് പോകാൻ കഴിയാത്ത സാഹചര്യവും അയ്യപ്പ ഭക്തന്മാരെ വേദനിപ്പിക്കുന്നു. പമ്പയിലോ സന്നിധാനത്തോ ആവശ്യത്തിന് ശുചിമുറികളോ കുടിക്കാൻ വെള്ളമോ കഴിക്കാൻ ആഹാരമോ ഇല്ലാത്ത അവസ്ഥയാണ്. സന്നിധാനത്ത് എത്തിക്കഴിഞ്ഞാൽ അവിടെ തങ്ങാനോ നെയ്യഭിഷേകത്തിന് വേണ്ടി കാത്തിരിക്കാനോ ഒരു ഭക്തന് അവകാശമില്ല. നിലയ്ക്കലിൽ നിന്ന് കെഎസ്ആർടിസി ബസിൽ കയറി ഇരുന്ന് അവർ പോകുമ്പോൾ മാത്രം പോകാനുള്ള വിധിയാണ് ഒരു ഭക്തനെ തേടിയെത്തിരിക്കുന്നത്. നടന്നുപോകുന്ന ഭക്തർക്ക് പോലും പൊലീസിന്റെ ഭീഷണിയും വിലക്കുമുണ്ട്. ശരണംവിളിക്കുന്നതിന്റെ പേരിൽപോലും അയ്യപ്പ ഭക്തരെ പോലും അറസ്റ്
ഒരു വർഷം മുഴുവൻ കാത്തിരുന്നതിന് ശേഷമാണ് സന്നിധാനത്ത് എത്തുന്നത്. ആ ഒരു വർഷം അവരുടെ കാത്തിരിപ്പ് പൂർണമാകുമ്പോൾ അവർ ആത്മീയമായ സൗന്ദര്യത്തിലും സന്തോഷത്തിലും ആറാടുന്നു. നിർഭാഗ്യവശാൽ ഇപ്പോൾ ശബരിമലയിൽ അയ്യപ്പനെ കാണാൻ പോകുന്നവർ നിരാശരും ദുഃഖിതരുമാണ്. ഭഗവാന്റെ പേരിലുള്ള വിവാദങ്ങൾ മാത്രമല്ല. പൊലീസിന്റെ ഇടപെടലുകളും അകാരണമായ തടഞ്ഞുവയ്ക്കലുകളും സ്വന്തം വാഹനവുമായി നിലയ്ക്കലിന് അപ്പുറത്തേക്ക് പോകാൻ കഴിയാത്ത സാഹചര്യവും അയ്യപ്പ ഭക്തന്മാരെ വേദനിപ്പിക്കുന്നു.
പമ്പയിലോ സന്നിധാനത്തോ ആവശ്യത്തിന് ശുചിമുറികളോ കുടിക്കാൻ വെള്ളമോ കഴിക്കാൻ ആഹാരമോ ഇല്ലാത്ത അവസ്ഥയാണ്. സന്നിധാനത്ത് എത്തിക്കഴിഞ്ഞാൽ അവിടെ തങ്ങാനോ നെയ്യഭിഷേകത്തിന് വേണ്ടി കാത്തിരിക്കാനോ ഒരു ഭക്തന് അവകാശമില്ല. നിലയ്ക്കലിൽ നിന്ന് കെഎസ്ആർടിസി ബസിൽ കയറി ഇരുന്ന് അവർ പോകുമ്പോൾ മാത്രം പോകാനുള്ള വിധിയാണ് ഒരു ഭക്തനെ തേടിയെത്തിരിക്കുന്നത്. നടന്നുപോകുന്ന ഭക്തർക്ക് പോലും പൊലീസിന്റെ ഭീഷണിയും വിലക്കുമുണ്ട്. ശരണംവിളിക്കുന്നതിന്റെ പേരിൽപോലും അയ്യപ്പ ഭക്തരെ പോലും അറസ്റ്റ് ചെയ്ത് ജയിൽ അടയ്ക്കുന്നു. വളരെ വേദനാജനകവും നിരാശ ജനകവുമായ ഈ സാഹചര്യം ഒഴിവാക്കേണ്ടത് തന്നെയാണ്. എന്നാൽ ഇത്തരമൊരു സാഹചര്യം സൃഷ്ടിക്കപ്പെടുന്നതിന്റെ കാരണംകൂടി പരിശോധിക്കേണ്ടതുണ്ട്.
ശബരിമലയിൽ യുവതികളെ കയറ്റിയേ മതിയാവു എന്ന തരത്തിൽ സർക്കാരും പാർട്ടിയും എടുക്കുന്ന നിലപാടും ആ നിലപാടിനോട് പൊലീസിന്റെ സമീപനവുമാണ് ഈ ആശങ്കയുടെ പ്രധാന കാരണം. നിർഭാഗ്യകരമായ വസ്തുത ഇതിന്റെ പേരിൽ സംഘപരിവാറും കോൺഗ്രസും നടത്തുന്ന മുതലെടുപ്പ് തന്നെയാണ്. ഒരു സാഹചര്യം ഒത്തുവന്നാൽ അത് മുതലെടുക്കാൻ ശ്രമിക്കുന്നത് ഒരു രാഷട്രീയ പാർട്ടിയെയും കുറ്റം പറയാൻ സാധിക്കില്ല. രാഷ്ട്രീയമെന്ന് പറയുന്നത് മുതലെടുപ്പ് തന്നെയാണ്. എന്നാൽ ഒരു നിലപാട് എടുക്കുകയും അതിന്റെ പേരിൽ മുതലെടുപ്പ് നടത്തുകയും ചെയ്യുന്നവർ അതിന്റെ പേരിലുള്ള യാതനകൾ അനുഭവിക്കാനും ബാധ്യസ്ഥരാണ്.
യാതനകളും പീഡനങ്ങളൊന്നും നമ്മൾക്ക് വേണ്ട അത് ഭക്തർക്ക് അനുഭവിക്കട്ടെ ഞങ്ങൾക്ക് മുതലെടുപ്പ് മാത്രം മതി എന്നുള്ള സമീപനമാണ് ബിജെപിയുടെയും കോൺഗ്രസിന്റെയും ഭാഗത്ത് നിന്നുണ്ടാവുന്നത്. ഇന്ന് ശബരിമലയിൽ പ്രവേശിക്കാൻ നടത്തിയ ശ്രമവും നാടകവുമെല്ലാം അതിനുള്ള ഉത്തമ ഉദാഹരങ്ങളാണ്. കടത്തി വിടുകയില്ല എന്നു പറഞ്ഞപ്പോൾ കടത്തി വിട്ടെ മതിയാവു എന്ന വാശിയിൽ അവർ നടത്തിയ പ്രതിഷേധവും ധർണയുമെല്ലാം കടന്നു പോകു എന്നു പറഞ്ഞപ്പോൾ ഇല്ലാതായത് അത്ഭുതകരമാണ്. ഭക്തരെ ബുദ്ധിമുട്ടിക്കാൻ താത്പ്പര്യമില്ല എന്നു പറഞ്ഞ് അവർ മടങ്ങുകയായിരുന്നു.
സത്യത്തിൽ സന്നിധാനം വരെ നടന്നു കയറാൻ ഈ നേതാക്കൾക്ക് ആരോഗ്യമില്ല അല്ലെങ്കിൽ മനസില്ല എന്നതിന്റെ ഉദാഹരണമായിരുന്നു ഈ പരാജയപ്പെട്ട മടങ്ങിപ്പോക്ക്. ഇതിക്കോൾ ഭയാനകമാണ് ബിജെപി-സംഘപരിവാർ മുതലെടുപ്പ് രാഷ്ട്രീയം. സംഘപരിവാർ പ്രസ്ഥാനങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ട ഒന്നായ ബിജെപിയുടെ ഏറ്റവും വലിയ നേതാവായ ശ്രീധരൻ പിള്ള പറയുന്നത് എന്താണെന്നോ പ്രവർത്തിക്കുന്നത് എന്താണെന്നോ നിശ്ചയമില്ല. കൂടുതൽ കേൾക്കാൻ ഇൻസ്റ്റൻഡ് റെസ്‌പോൺസ് സന്ദർശിക്കുക