ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കണമെന്ന് വാശി പിടിച്ച സർക്കാരും ഒരു കാരണവശാലും കയറ്റില്ലെന്ന് വാശിപിടിച്ച സംഘപരിവാറും ഇപ്പോൾ അയഞ്ഞ മട്ടാണ്. സംഘപരിവാരിന്റെ നേതൃരംഗത്തുള്ള ബിജെപി പറയുന്നത് ശബരിമലയിലെ യുവതീ പ്രവേശന വിഷയത്തിലെ സമരം സർക്കാരിനെതിരെയുള്ള സമരമായി മാറ്റാനുള്ള തീരുമാനത്തെക്കുറിച്ചാണ് സർക്കാർ പറയുന്നത്. യുവതികളെ ശബരിമലയിൽ കയറ്റിയെ മതിയാകൂ എന്ന വാശി തങ്ങൾക്കില്ല എന്നും കോടതി പറയുന്ന കാര്യം മറ്റുള്ളവരുമായി സംസാരിച്ച് നടത്താൻ കഴിയുമോ എന്ന് നോക്കാം എന്നാണ്.

ഇങ്ങനെ ഒരു നിലപാട് ഈ സർക്കാർ എതാനും ആഴ്ചകൾക്ക് മുൻപ് എടുത്തിരുന്നെങ്കിൽ ഈ പറയുന്ന സമരവും ബഹളവുമൊന്നും ശബരിമലിൽ ഉണ്ടാവുമായിരുന്നില്ല. യഥാർത്ഥത്തിൽ ഈ ബഹളം കൊണ്ട് നഷ്ടം ഉണ്ടായത് ഈ സർക്കാരിനും സർക്കാർ ഭരിക്കുന്ന ദേവസ്വംബോർഡിനുമാണ്. ദേവസ്വംബോർഡിന് ലഭിച്ചിരുന്ന കോടിക്കണക്കിന് രൂപയിൽ കുറവ് വന്നിരിക്കുന്നു. ദേവസ്വംബോർഡ് ജീവനക്കാരുടെ ശമ്പളം പോലും മുടങ്ങുമെന്നും ദേവസ്വംബോർഡ് മന്ത്രി കടകംപ്പള്ളി സുരേന്ദ്രന് വിളിച്ചു പറയേണ്ടി വന്നു. ഇത് മാത്രമല്ല ഈ ദേവസ്വംബോർഡിന് കീഴിലുള്ള 1250ൽപ്പരം ക്ഷേത്രങ്ങളിലെ ജീവനക്കാരുടെ ശമ്പളം ശാന്തിക്കാരുടെ ശമ്പളം മുടങ്ങുമെന്ന ഭീതികൂടിയുണ്ട്.

ഇങ്ങനെ ഒരു പ്രതിസന്ധിക്ക് രണ്ടു കാരണങ്ങളാണ് ഉള്ളത്. ഒന്ന് ശബരിമലയിൽ യുവതികളെ പ്രവേശിക്കണമെന്ന വാശിയിൽ സർക്കാർ പൊലീസിനെ ഇറക്കി മൂന്നാം മുറയ്ക്ക് ശ്രമിച്ചപ്പോൾ ഭക്തർ ഭയന്ന് പിന്നോട്ട് മാറിയത്. രണ്ട് ബിജെപി നേതാക്കളടങ്ങിയ സംഘപരിവാർ കാണിക്കയിടന്നത് അവസാനിപ്പിക്കണമെന്ന് ആഹ്വാനം ചെയ്തത്. വിഡി സതീശനെ പോലെയുള്ള ജനപ്രതിനിധികൾ ആ തീരുമാനം തെറ്റാണെന്നും അങ്ങനെ ചെയ്താൽ 1250ഓളം വരുന്ന ചെറിയ ക്ഷേത്രങ്ങളിലെ സാധാരണക്കാരായ ജീവനക്കാരും ശാന്തിമാരും പൂജാരിമാരും പട്ടിണിയിലാവും എന്നുമാണ് പറയുന്നത്.

ഇതിൽ എന്ത് യുക്തിയും എന്ത് സത്യവും ഉണ്ടെന്ന് പരിശോധിക്കേണ്ടതുണ്ട്. 1250ലധികം ക്ഷേത്രങ്ങൾ തിരുവിതാംകൂറിന്റെ കീഴിൽ ഉണ്ടെങ്കിലും 60ൽ താഴെ ക്ഷേത്രങ്ങളിൽ മാത്രമാണ് എന്തെങ്കിലും വരുമാനം ഉള്ളത്. അത് ശബരിമലപോലുള്ള ചില ക്ഷേത്രങ്ങൾ മാത്രം. അതുകൊണ്ട് തന്നെ ഈ ക്ഷേത്രങ്ങളിലെ വരുമാനം കൊണ്ട് മാത്രമാണ് ദേവസ്വംബോർഡ് മുന്നോട്ട് പോകുന്നത്.തിരുവിതാംകൂർ ദേവസ്വംബോർഡിന് അപ്പുറത്തേക്കും നിരവധി ക്ഷേത്രങ്ങളുണ്ട്. ഉദാഹരണത്തിന് ഗുരവായൂർ. ഈ ക്ഷേത്രത്തിൽ ഒരു വർഷത്തിൽ 500കോടിയോളം രൂപയാണ് വരുമാനം. ഗുരുവായൂരിൽ കാണിക്കായി ലഭിക്കുന്ന സ്വർണത്തിന്റെ കണക്ക് ഗുരുവായൂർ ദേവസ്വംബോർഡിന് പോലും അറിയില്ല. കൂടുതൽ കാണാൻ ഇൻസ്റ്റൻഡ് റെസ്‌പോൺസ് സന്ദർശിക്കുക.