- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിജെപി സ്വാമി ശരണം മുദ്രാവാക്യം ആക്കുമ്പോൾ പേടിക്കേണ്ടത് ആരൊക്കെ? അമിത്ഷായുടെ പെർഫെക്ട് ലാന്റിംഗിൽ സിപിഎമ്മിനും കോൺഗ്രസിനും അടിപതറുമോ? കേന്ദ്രസർക്കാരും ബിജെപിയും നിലപാട് തിരുത്തുമ്പോൾ തെരുവിൽ ഇറങ്ങിയ അയ്യപ്പഭക്തർക്ക് സന്തോഷിക്കാം; എങ്കിലും സുപ്രീം കോടതിയെയും ജനാധിപത്യത്തെയും പുച്ഛിച്ചുകൊണ്ടുള്ള ആ കയ്യടിനേടൽ അപകടം തന്നെയാണ്; കേരളത്തിനുവേണ്ടി മാത്രമൊരു ഹിന്ദുത്വം സൃഷ്ടിച്ചുകൊണ്ടുള്ള ഈ പടയോട്ടം കരുതലോടെ കാണേണ്ടതുതന്നെ
തിരുവനന്തപുരം: ആചാരങ്ങൾ ലംഘിച്ചുകൊണ്ട് ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കണം എന്ന സുപ്രീം കോടതി വിധിയും അത് നടപ്പിലാക്കാനുള്ള സംസ്ഥാന സർക്കാരിന്റെ ധൃതിയും തെറ്റാണ് എന്ന് വിശ്വസിക്കുന്നവരുടെ കൂടെ ആണ് ഞാൻ എന്ന് എല്ലാവർക്കും അറിയാം. അങ്ങനെ വിശ്വസിക്കുന്നവരെ സംബന്ധിച്ചിടത്തോളം ഇന്ന് കണ്ണൂരിലെത്തിയ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ നടത്തിയ പ്രസംഗം ആവേശകരമാണ്. ബിജെപി ദേശീയ നേതൃത്വം ഇതുവരെയുള്ള നിലപാട് തിരുത്തുകയും ശബരിമല വിശ്വാസികളുടെ വികാരം മനസ്സിലാക്കി അവർക്കൊപ്പം അടിയുറച്ച് നിൽക്കുകയും ചെയ്യുന്നു എന്നുള്ള പ്രഖ്യാപനം ആചാരങ്ങളെ സംരക്ഷിക്കുന്നതിനായി തെരുവിലിറങ്ങിയ സാധാരണ ഭക്തരെ സന്തോഷിപ്പിക്കും എന്നതിൽ എന്തിനാണ് തർക്കിക്കുന്നത്. ശബരിമലയുടെ കാര്യത്തിൽ കേന്ദ്രം ഭരിക്കുന്ന പാർട്ടി ഭക്തരുടെ വികാരം മനസ്സിലാക്കി തെറ്റു തിരുത്തി നിലപാട് മാറ്റുന്നത് അഭിനന്ദനീയം തന്നെയാണ്. തീർച്ചയായും ഇഔ നിലപാട് മാറ്റം ശബരിമലയിലെ റിവ്യൂ ഹർജിയിൽ വലിയ ചലനങ്ങൾ തന്നെ സൃഷ്ടിച്ചെന്നു വരാം. പ്രത്യേകിച്ച് ശബരിമല കേസ് സുപ്രീം കോടതി
തിരുവനന്തപുരം: ആചാരങ്ങൾ ലംഘിച്ചുകൊണ്ട് ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കണം എന്ന സുപ്രീം കോടതി വിധിയും അത് നടപ്പിലാക്കാനുള്ള സംസ്ഥാന സർക്കാരിന്റെ ധൃതിയും തെറ്റാണ് എന്ന് വിശ്വസിക്കുന്നവരുടെ കൂടെ ആണ് ഞാൻ എന്ന് എല്ലാവർക്കും അറിയാം. അങ്ങനെ വിശ്വസിക്കുന്നവരെ സംബന്ധിച്ചിടത്തോളം ഇന്ന് കണ്ണൂരിലെത്തിയ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ നടത്തിയ പ്രസംഗം ആവേശകരമാണ്. ബിജെപി ദേശീയ നേതൃത്വം ഇതുവരെയുള്ള നിലപാട് തിരുത്തുകയും ശബരിമല വിശ്വാസികളുടെ വികാരം മനസ്സിലാക്കി അവർക്കൊപ്പം അടിയുറച്ച് നിൽക്കുകയും ചെയ്യുന്നു എന്നുള്ള പ്രഖ്യാപനം ആചാരങ്ങളെ സംരക്ഷിക്കുന്നതിനായി തെരുവിലിറങ്ങിയ സാധാരണ ഭക്തരെ സന്തോഷിപ്പിക്കും എന്നതിൽ എന്തിനാണ് തർക്കിക്കുന്നത്.
ശബരിമലയുടെ കാര്യത്തിൽ കേന്ദ്രം ഭരിക്കുന്ന പാർട്ടി ഭക്തരുടെ വികാരം മനസ്സിലാക്കി തെറ്റു തിരുത്തി നിലപാട് മാറ്റുന്നത് അഭിനന്ദനീയം തന്നെയാണ്. തീർച്ചയായും ഇഔ നിലപാട് മാറ്റം ശബരിമലയിലെ റിവ്യൂ ഹർജിയിൽ വലിയ ചലനങ്ങൾ തന്നെ സൃഷ്ടിച്ചെന്നു വരാം. പ്രത്യേകിച്ച് ശബരിമല കേസ് സുപ്രീം കോടതിയിൽ നടന്നപ്പോൾ എല്ലാം ഒരു കക്ഷിയേ അല്ല എന്ന് പറഞ്ഞ് മാറി നിന്ന കേന്ദ്ര സർ്കകാർ ഈ വിധി നടപ്പിലാക്കുക അപ്രായോഗികമാണ് എന്നും അതുകൊണ്ട് ആചാരവുമായി ബന്ധപ്പെട്ട നടത്തിയ ഈ വിധിയിൽ ഇടപെടൽ നടത്തണം എന്നും കോടതിയിൽ അഭിപ്രായം പറഞ്ഞാൽ വലിയ മാറ്റങ്ങൾ തന്നെ വിധി ന്യായത്തിൽ ഉണ്ടായി എന്നു വരാം. മുൻപ് കോടതി ഭരണഘടനയിലെ മൗലിക അവകാശം മാത്രം കണക്കിലെടുത്ത് ഇങ്ങനെയൊരു തീരുമാനം എടുത്തപ്പോൾ അതിന് പ്രധാന കാരണമായി മാറിയത് സംസ്ഥാന സർക്കാരിന്റേയും ദേവസ്വം ബോർഡിന്റേയും ഉറച്ച നിലപാടായിരുന്നു.
കേന്ദ്ര സർക്കാർ ഒന്നിലധികം സംസ്ഥാനങ്ങളെ ബാധിക്കുന്ന വിധി എന്നതിനാൽ കൃത്യമായി ഒരു നിലപാടെടുത്താൽ ഭക്തർക്ക് ാശ്വാസവും പ്രതീക്ഷയും നൽകുന്നതാണ്. അതിലുള്ള സന്തോഷം പങ്ക് വയ്ക്കുമ്പോഴും അമിത്ഷായുടെ പ്രസംഗത്തില ശൈലിയും ശബരിമല ഭക്തരുടെ വികാരത്തെ രാഷ്ട്രീയ വൽക്കരിക്കാൻ നടത്തിയ നീക്കവും അങ്ങേയറ്റം അംഗീകരിക്കാൻ പറ്റാത്തതിലെ ഖേദം പ്രകടിപ്പിക്കട്ടെ 12വർഷമായി സുപ്രീം കോടതിയിൽ നടന്നുവന്ന ഈ കേസിൽ നാളിതുവരെ കേന്ദ്ര സർക്കാരും ബിജെപിയും എടുത്തിരുന്ന നിലപാട് ആർഎസ്എസ്സിനൊപ്പം ചേർന്നുകൊണ്ട് ശബരിമലയിൽ യുവതികൾക്ക് പ്രവേശിക്കാം എന്നത് തന്നെയായിരുന്നു. കേന്ദ്ര സർക്കാർ മറ്റൊരു നിലപാടെടുത്തിരുന്നെങ്കിൽ ഇങ്ങനെ ഒരു വിധി തന്നെ ഉണ്ടാകുമായിരുന്നില്ല.
അത്‌കൊണ്ട് തന്നെ ഈ വിഷയത്തിൽ ഇപ്പോൾ അമിത് ഷാ എടുത്തിരിക്കുന്ന നിലപാട് അതികപ്രസംഗവും മുതലെടുപ്പുമാണെന്ന് പറയേണ്ടി വരും. ഒരു പക്ഷേ വടക്കേ ഇന്ത്യൻ സ്റ്റൈലിലുള്ള ഹിന്ദുത്വം ഇവിടെ വേവുകയില്ലെന്ന് മനസ്സിലായപ്പോൾ ശബരിമലയിലൂടെ ഒരു ഹിന്ദുത്വം കേരളത്തിൽ സൃഷ്ടിക്കുന്നതിന് ബിജെപിയും സംഘപരിവാറും നടത്തുന്ന ഗൂഢാലോചന തന്നെയാണ് ഈ വിധിയും അതിന്റെ തുടർ ചലനങ്ങളും എന്ന് സംശയിക്കേണ്ടി വരും. രാമക്ഷേത്രത്തിന്റെ പേര് പറഞ്ഞോ അയോധ്യയുടെ പേര് പറഞ്ഞോ ഇവിടത്തെ ഹിന്ദുവിനെ ഉണർത്താൻ കഴിയില്ലെന്നും വോട്ട് നേടാൻ കഴിയില്ലെന്ന് ബിജെപിക്ക് ഇതിനോടകം മനസ്സിലായി കഴിഞ്ഞു.
അതുകണ്ട് തന്നെ കേരളത്തിലെ ഹിന്ദുവിന്റെ സ്വന്തം ദൈവത്തെ തന്നെ അവർ തൊട്ട് കളിച്ചത് അല്ലേ എന്ന് സംശയിക്കേണ്ടി വരും.കേസ് കൊടുക്കുകയും അത് വാദിക്കുകയും ജയിക്കുകയും ഒക്കെ ചെയ്ത സംഘത്തിന് ആർഎസ്എസ്സുമായുള്ള ബന്ധവും അവരുടെ പരസ്യ നിലപാടും സുബ്രഹ്മണ്യം സ്വാമിയെപോലെയുള്ളവരേയും ഇവിടെ ടിജി മോഹൻദാസിനെ പോലെയുള്ളവരുടെ ഒക്കെ അടിയുറച്ച നിലപാട് ഈ സംശയത്തെ ന്യായീകരിക്കുന്നതാണ്. ഈ വിഷമാണ് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്‌പോൺസ് ചർച്ച ചെയ്യുന്നത്.