- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദിവസം മുഴുവൻ യാത്ര ചെയ്യുകയും 24 മണിക്കൂർ ജോലി ചെയ്യുകയും ചെയ്യുന്ന എംഎൽഎക്ക് 24500 മാത്രം ശമ്പളം നൽകാൻ ഇതെന്താ വെള്ളരിക്കാപ്പട്ടണമോ? സർക്കാർ ഡോക്ടർമാരുടെ ശമ്പളവും ഇരട്ടിയാക്കണം; സർക്കാർ പ്യൂൺമാർക്കും ഡ്രൈവർമാർക്കും ലക്ഷങ്ങൾ കൊടുക്കുന്നത് നിർത്തണം-ഇൻസ്റ്റെന്റ് റെസ്പോൺസ്
എംഎൽഎമാരുടെയും മന്ത്രിമാരുടെയും ശമ്പളവും മറ്റ് ആനുകൂല്യങ്ങളും വർദ്ധിപ്പിക്കാൻ പിണറായി വിജയൻ സർക്കാർ തീരുമാനം എടുത്തു. ഇതു സംബന്ധിച്ച ബില്ല് ഏതാനും നാളുകൾക്ക് അകം പാസാകും എന്ന് തന്നെയാണ് കണക്കാക്കുന്നത്. ശമ്പളം വേണ്ട എന്ന് പറയാൻ സാധ്യത അൽപമെങ്കിലും ഉള്ളത് സിപിഐക്കാർക്ക് മാത്രമാണ്. ഈ വാർത്ത വെളിയിൽ വന്ന ഉടനെ സോഷ്യൽ മീഡിയയിലും ഓൺലൈൻ പത്രങ്ങളിലും മുഖ്യധാരാ മാധ്യമങ്ങളിലും പാവങ്ങളോട് മുണ്ട് മുറുക്കി ഉടുക്കു എനിക്ക് ശമ്പളം വേണം എന്ന തരത്തിലുള്ള വാർത്തകളാണ് വരുന്നത്. എന്നാൽ ഇത് ശരിയായ രീതിയല്ല. ജന പ്രതിനിധികളുടെ ശമ്പളം വർദ്ധിപ്പിക്കുന്നത് തെറ്റായ നടപടിയാണ് എന്ന് എങ്ങിനെ പറയാൻ കഴിയും. പ്രത്യേകിച്ച് ഒരു എംഎൽഎയുടെ ശമ്പളം 24,500 രൂപയിൽ നിന്ന് 70,000 ആയി ഉയർത്തുന്നതും ഒരു മന്ത്രിയുടെ ശമ്പളമായ 35,000ത്തിൽ നിന്നോ 40,000ത്തിൽ നിന്നോ 90,000 ആക്കി ഉയർത്തുന്നതും ഒട്ടും തെറ്റായ കാര്യം അല്ല. അതിന് കുറേ കാരണങ്ങൾ ഉണ്ട്. ഒന്ന് ഒരു ശമ്പളം നിശ്ചയിക്കുന്നത് പ്രധാനമായും മൂന്ന് മാനദണ്ഡങ്ങൾ വെച്ച് ആവണം. ഒന്ന് ഡപ്ലൈ
എംഎൽഎമാരുടെയും മന്ത്രിമാരുടെയും ശമ്പളവും മറ്റ് ആനുകൂല്യങ്ങളും വർദ്ധിപ്പിക്കാൻ പിണറായി വിജയൻ സർക്കാർ തീരുമാനം എടുത്തു. ഇതു സംബന്ധിച്ച ബില്ല് ഏതാനും നാളുകൾക്ക് അകം പാസാകും എന്ന് തന്നെയാണ് കണക്കാക്കുന്നത്. ശമ്പളം വേണ്ട എന്ന് പറയാൻ സാധ്യത അൽപമെങ്കിലും ഉള്ളത് സിപിഐക്കാർക്ക് മാത്രമാണ്. ഈ വാർത്ത വെളിയിൽ വന്ന ഉടനെ സോഷ്യൽ മീഡിയയിലും ഓൺലൈൻ പത്രങ്ങളിലും മുഖ്യധാരാ മാധ്യമങ്ങളിലും പാവങ്ങളോട് മുണ്ട് മുറുക്കി ഉടുക്കു എനിക്ക് ശമ്പളം വേണം എന്ന തരത്തിലുള്ള വാർത്തകളാണ് വരുന്നത്.
എന്നാൽ ഇത് ശരിയായ രീതിയല്ല. ജന പ്രതിനിധികളുടെ ശമ്പളം വർദ്ധിപ്പിക്കുന്നത് തെറ്റായ നടപടിയാണ് എന്ന് എങ്ങിനെ പറയാൻ കഴിയും. പ്രത്യേകിച്ച് ഒരു എംഎൽഎയുടെ ശമ്പളം 24,500 രൂപയിൽ നിന്ന് 70,000 ആയി ഉയർത്തുന്നതും ഒരു മന്ത്രിയുടെ ശമ്പളമായ 35,000ത്തിൽ നിന്നോ 40,000ത്തിൽ നിന്നോ 90,000 ആക്കി ഉയർത്തുന്നതും ഒട്ടും തെറ്റായ കാര്യം അല്ല. അതിന് കുറേ കാരണങ്ങൾ ഉണ്ട്. ഒന്ന് ഒരു ശമ്പളം നിശ്ചയിക്കുന്നത് പ്രധാനമായും മൂന്ന് മാനദണ്ഡങ്ങൾ വെച്ച് ആവണം. ഒന്ന് ഡപ്ലൈ ഡിമാൻഡ് തിയറി. ഒരു സാധനത്തിന്റെ അവൈലബിലിറ്റിയും അതിന്റെ ആവശ്യവും തമ്മിലുള്ള ബന്ധം. രണ്ട് ക്വാളിറ്റി. എത്രമാത്രം യോഗ്യത ഈ ഒരു തസ്തികയ്ക്ക് ഉണ്ട് എന്നത്. മൂന്ന് ഡെഡിക്കേഷനും ആ വർക്കിന്റെ ഒരു കാഠിന്യവും. ഈ മൂൂന്ന് മാനദണ്ഡങ്ങൾ കണക്കാക്കി വേണം ശമ്പള വർദ്ധന നടപ്പിലാക്കേണ്ടത്.
സർക്കാർ ആശുപത്രിയിലെ ഒരു ഡോക്ടറുടെ ശമ്പളം വെറും 80,000 രൂപയാണ്. ഏറ്റവും നല്ല മെഡിക്കൽ കോളേജിൽ പഠിച്ച് ഏറ്റവും നന്നായി പഠിച്ച് ഏറ്റവും നല്ല ഡോക്ടറായി എത്തുന്നവരാണ് സർക്കാർ ആശുപത്രിയിൽ ജോലി ചെയ്യുന്നത്. ജോലി ഭാരം കൂടുതലുള്ള ഇയാൾക്ക് 80,000 രൂപ യാണ് ശമ്പളമായി ലഭിക്കുന്നത്. ഇത് തെറ്റായ രീതിയാണ്. അതേസമയം സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാർക്ക് രണ്ട് ലക്ഷം രൂപ മുതൽ പത്ത് ലക്ഷം വരെയാണ് ശമ്പളം ലഭിക്കുന്നത്. അവർക്ക് ജോലി ഭാരം കുറവുമാണ്. പത്ത് പേരെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാർ നോക്കുമ്പോൾ 100 പേരെ വരെ സർക്കാർ ആശുപത്രിയിലെ ഡോക്ടർമാർക്ക് നോക്കേണ്ടതായി വരുന്നു. ഇവർക്ക് മാന്യമായ രീതിയിൽ ഉയർന്ന ശമ്പളം കൊടുക്കേണ്ടത് ആവശ്യകതയാണ്.
ഐഎഎസുകാരും ഐപിഎസുകാരും അസാധാരണ ബുദ്ധിസാമർത്ഥ്യമുള്ളവരാണ്. സ്വകാര്യ കമ്പനികളിലെ സിഇഒമാർക്ക് എട്ടും പത്തും ലക്ഷം ശമ്പളമുള്ളപ്പോൾ അതൊക്കെ വേണ്ടെന്നു വച്ചാണ് ഇവർ സർക്കാർ സർവ്വീസിലേക്ക് വരുന്നത്. ഇവരുടെ പരമാവധി ശമ്പളം ഒന്നര ലക്ഷം വരെയാണ്. ഇത്രയും ബുദ്ധി സാമർത്ഥ്യമുള്ള ഇവർ സ്വകാര്യമേഖലയിലേക്ക് കടന്നു ചെയ്യാൻ ലക്ഷങ്ങൾ കൊടുത്തുകൊടുത്തുകൊത്തിക്കൊണ്ടു പോകും. ആ നിലയ്ക്ക് ഇതൊക്കെ വർദ്ധിപ്പിക്കേണ്ടിയിരിക്കുന്നു.
അതുപോലെയാണ് ജന പ്രതിനിധികളും. ഏറ്റവും ദുഷ്‌ക്കരമായ ജോലിയാണ് ജനങ്ങൾക്കിടയിലേക്ക് ഇറങ്ങി ചെല്ലുക എന്നത്. ആയിരക്കണക്കിന് ആളുകളിൽ നിന്ന് വളരെ കുറച്ച് പേർക്കാണ് എംഎൽഎയും എംപിയും മന്ത്രിയുമൊക്കെ ആവുന്നത്. അതിന് അസാധാരണമായ കഴിവ് വേണം. അതുകൊണ്ട് ജനപ്രതിനിധികൾക്ക് അവരുടെ യോഗ്യത അനുസരിച്ച് ശമ്പളം നൽകണം. വിദ്യാഭ്യാസ യോഗ്യതയല്ല കഴിവിന്റെ അടിസ്ഥാനത്തിൽ ഇവർക്ക് ശമ്പളം നിശ്ചയിക്കേണ്ടത് ആവശ്യകതയാണ്.
രാപകലില്ലാതെ ജനങ്ങൾക്ക് വേണ്ടി കഷ്ടപ്പെടുന്നവരാണ് ഇവർ. 24,000 രൂപയാണ് ഇവരുടെ ശമ്പളം. 15,000 രൂപ ടി എ കിട്ടും. രാവും പകലുമില്ലാതെ മണ്ഡലത്തിൽ ഓടി നടക്കുന്ന ഇവരിൽ പലർക്കും 2000 രൂപ മുതൽ 5000 വരെ ഒരു ദിവസം പെട്രോൾ അടിക്കാൻ തന്നെ വേണ്ടി വരും. ഇവർക്ക് മാസം 15,000 ടിഎ കൊടുത്തിട്ട് എന്താണ് കാരണം. ഇതൊക്കെ ഒരു കുടുംബം പുലർത്തുന്ന ഇവർക്ക് എവിടെ തികയാനാണ്. ഇങ്ങനെയാണ് അഴിമതി ഉണ്ടാകുന്നത്. അഴിമതിയുടെ മൂല കാരണം തന്നെ ഒരാൾക്ക് സുഖകരമായി ജീവിക്കാനുള്ള ശമ്പളം കൊടുക്കാതിരിക്കുന്നതാണ്.
അതുകൊണ്ട് ജനപ്രതിനിധികൾ എന്നു പറയുന്നത് ഏറ്റവും യോഗ്യതയുള്ളവരാണ്. ്അങ്ങനെയുള്ളവർക്കേ ജനപ്രതിനിധിയാകാൻ കഴിയൂ. എട്ടാം ക്ലാസ് വരെ പഠിച്ച ജനപ്രതിനിധിക്ക് ഐഎഎസുകാരനേക്കാളും ശമ്പളം ഉണ്ട് എന്നു പറയുന്നതിൽ അർത്ഥമില്ല. അവർ രാപകലില്ലാതെ ജോലി ചെയ്യുന്നവരാണ്. അവർക്ക് ശമ്പളം രണ്ടോ മൂന്നോ ലക്ഷം രൂപ കൊടുക്കുകയും വേണം. ഇവർക്ക് ജീവിക്കാൻ ആവശ്യത്തിന് പണം കൊടുത്തിട്ട് ഇനി നിങ്ങൾ അഴിമതി ചെയ്യരുത് എന്നു പറയുന്നതാണ് ശരിയായ രീതി.