- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ത്രിപുരയിലെ ബിജെപി വിജയം, ജനാധിപത്യത്തിന്റെ പരാജയം എന്നൊക്കെയുള്ള ഗീർവാണങ്ങൾ ആദ്യം നിർത്തുക; നാലും മൂന്നും ഏഴും സീറ്റ് മാത്രമുള്ളിടത്താണ് ഈ വിജയം എങ്കിലും മോദിയുടെ ഭരണം ഉറപ്പിക്കാനുള്ള വെടിമരുന്നു ഇതിൽ ഉണ്ട്: വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് എന്തുകൊണ്ടാണ് കേന്ദ്ര തുടർഭരണം ഉറപ്പാക്കുന്നത്
തിരുവനന്തപുരം: മൂന്ന് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതോടെ അടുത്ത പ്രധാനമന്ത്രിയും മോദി തന്നെയാണോ എന്ന ചർച്ച സജീവമായിരിക്കുകയാണ്. തൃപുര, നാഗാലാന്റ്, മിസോറാം എന്നീ മൂന്ന് സംസ്ഥാനങ്ങളിലും ലോക്‌സഭ സീറ്റുകൾ കുറവാണെങ്കിൽ പോലും ഒട്ടും സ്വാധീനമില്ലാത്ത ഒരു സംസ്ഥാനത്ത് ഈ വിജയം നേടിയത് തന്ത്രപരമായ രാഷ്ട്രീയ നീക്കം കൊണ്ടാണ്. ഇത് മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കുമോ എന്ന കാര്യവും ചർച്ച ചെയ്യുന്നുണ്ട്. 2019ൽ നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ബിജെപി ഇപ്പോഴെ കരുക്കൾ നീക്കി തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ തവണ മോദി പ്രഭാവത്തിൽ ഭരിക്കാൻ ഒറ്റയ്ക്ക് ഭൂരിപക്ഷം നേടിയ ബിജെപി വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ മിഷൻ 350 എന്ന ലക്ഷ്യത്തോടെയാണ് മുന്നോട്ടു പോകുന്നത്. 350 സീറ്റുകൾ പിടിച്ച് പ്രതിപക്ഷത്തെ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് ബിജെപിയുടെ മുന്നേറ്റമെങ്കിലും അടുത്ത തവണ ബിജെപിക്ക് ലഭിച്ച ലോകസഭാ സീറ്റുകളിൽ ഇത്തവണ ലഭിച്ചേക്കില്ലെന്ന ആശങ്കയുണ്ട്. അതുകൊണ്ട് തന്നെ മിഷൻ 120 എന്ന പേരിൽ ത
തിരുവനന്തപുരം: മൂന്ന് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതോടെ അടുത്ത പ്രധാനമന്ത്രിയും മോദി തന്നെയാണോ എന്ന ചർച്ച സജീവമായിരിക്കുകയാണ്. തൃപുര, നാഗാലാന്റ്, മിസോറാം എന്നീ മൂന്ന് സംസ്ഥാനങ്ങളിലും ലോക്‌സഭ സീറ്റുകൾ കുറവാണെങ്കിൽ പോലും ഒട്ടും സ്വാധീനമില്ലാത്ത ഒരു സംസ്ഥാനത്ത് ഈ വിജയം നേടിയത് തന്ത്രപരമായ രാഷ്ട്രീയ നീക്കം കൊണ്ടാണ്. ഇത് മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കുമോ എന്ന കാര്യവും ചർച്ച ചെയ്യുന്നുണ്ട്.
2019ൽ നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ബിജെപി ഇപ്പോഴെ കരുക്കൾ നീക്കി തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ തവണ മോദി പ്രഭാവത്തിൽ ഭരിക്കാൻ ഒറ്റയ്ക്ക് ഭൂരിപക്ഷം നേടിയ ബിജെപി വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ മിഷൻ 350 എന്ന ലക്ഷ്യത്തോടെയാണ് മുന്നോട്ടു പോകുന്നത്. 350 സീറ്റുകൾ പിടിച്ച് പ്രതിപക്ഷത്തെ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് ബിജെപിയുടെ മുന്നേറ്റമെങ്കിലും അടുത്ത തവണ ബിജെപിക്ക് ലഭിച്ച ലോകസഭാ സീറ്റുകളിൽ ഇത്തവണ ലഭിച്ചേക്കില്ലെന്ന ആശങ്കയുണ്ട്. അതുകൊണ്ട് തന്നെ മിഷൻ 120 എന്ന പേരിൽ ത്തവണ വിജയം ലക്ഷ്യമിടുന്ന സീറ്റുകൾക്കായി പരിശ്രമം തുടങ്ങിയിട്ടുണ്ട്.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ മോദിയെ അധികാരത്തിൽ എത്തിച്ചത് ഹിന്ദി ഹൃദയഭൂമിയിലെ കുതിപ്പാണ്. അന്ന് മിക്ക് സംസ്ഥാനങ്ങളിലും ഭരണം മറ്റു കക്ഷികൾക്കായിരുന്നു. എന്നാൽ, ഇന്ന് ചിത്രം മാറി 20 സംസ്ഥാനങ്ങളിൽ ബിജെപി ഭരിക്കുന്നു. അതുകൊണ്ട് തന്നെ ഭരണവിരുദ്ധ വികാരവും മോദിയും കൂട്ടരും പ്രതീക്ഷിക്കുന്നു. കഴിഞ്ഞ തവണ ഹിന്ദി ഹൃദയഭൂമിയിൽ നേടി വൻ വിജയം ആവർത്തിക്കുമെന്ന് ഉറപ്പില്ലാത്ത സാഹചര്യത്തിൽ ദക്ഷിണേന്ത്യയിൽ നിന്നും വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുമായി 120 അധികം സീറ്റുകൾ കരസ്ഥമാക്കുക എന്നാണ് ബിജെപിയുടെ ഉന്നം. അതിന് വേണ്ടി ഓരോ മണ്ഡലങ്ങളുടെയും കണക്കെടുത്തു കഴിഞ്ഞു. കേരളത്തിൽ പത്തനംതിട്ടയും, തിരുവനന്തപുരവും ബിജെപിയുടെ പട്ടികയിൽ ഉണ്ടെന്നാണ് വിവരം.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപിയെ പോലും ഞെട്ടിച്ച് കൊണ്ട് 350 ൽ പരം സീറ്റുകൾ നേടിയാണ് എൻഡിഎ സഖ്യം അധികാരത്തിലേറിയത്. എന്നാൽ ഇനിയും ആ വിജയം ആവർത്തിക്കാൻ കഴിയുമോ എന്ന ചോദ്യവും പ്രസക്തമാണ്. ബിജെപിക്ക് നേടാൻ കഴിയുന്നതിന്റെ പരമാവധി സീറ്റ് കഴിഞ്ഞ തവണ തേടി. രാജ്യത്തെ ഇരുപതിലധികം സംസ്ഥാനങ്ങൾ ഭരിക്കുന്ന ഒരു പാർട്ടിക്ക് ഭരണ വിരുദ്ധവികാരം ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്. രാജസ്ഥാനിലെയും ഗുജറാത്തിലെയും ഒഡീഷയിലെയും ഫലങ്ങളും അതിന് സൂചനയാണ്.