- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മന്ദബുദ്ധി ആസ്ഥാന വിധവ രമ അക്കയും അവർക്ക് മണപ്പിച്ച് കൊടുക്കുന്നവരും; പ്രണയദിനത്തിൽ രമച്ചേച്ചിയും ഇഷ്ടം തുറന്നു പറഞ്ഞു എല്ലാവരും കേൾക്കെ; ആർഎംപി കോൺഗ്രസിനുള്ളതാണെങ്കിൽ രമ ചെന്നിത്തലയ്ക്കുള്ളതാണ്; പടക്കളം രമയുടെ കളി കാണാൻ ഇരിക്കുന്നതെയുള്ളു കമ്പനി: തുണിയുടുത്താൽ മാത്രം നാണം മറയില്ല സഖാക്കളേ-ഇൻസ്റ്റന്റ് റെസ്പോൺസ്
കഴിഞ്ഞ ഏതാനും വർഷങ്ങളായി രമ എന്ന വനിതാ നേതാവിന് നേരെ സിപിഎം അണികൾ നടത്തുന്ന കുപ്രചരണങ്ങളും തെറിവിളികളും അതിരു കടക്കുകയാണ്. സിപിഎം പ്രവർത്തകരാൽ കൊല്ലപ്പെട്ട ആർഎംപി നേതാവിന്റെ വിധവയാണ് രമ. ഭർത്താക്കന്മാരുടെ മരണം സ്ത്രീകൾക്ക് എത്രത്തോളം ആഘാതമാകുമെന്ന് എല്ലാവർക്കും അറിയാം. പ്രത്യേകിച്ച് തന്റെ രാഷ്ട്രീയ നിലപാടിന്റെ പുറത്ത് ഒരു നേതാവ് തെരുവിൽ വെച്ച് പച്ചയ്ക്ക് വെട്ടിക്കീറി കൊലപ്പെടുന്ന അവസ്ഥ ആർക്കും താങ്ങാൻ ഒരു സ്ത്രീക്ക് പറ്റുന്നതല്ല. എന്നിട്ടും ഉറച്ച കമ്മ്യൂണിസ്റ്റുകാരിയായതുകൊണ്ട് മാത്രമാണ് രമ കഴിഞ്ഞ ആറേഴ് വർഷമായി തന്റെ ഭർത്താവിന്റെ ഘാതകരെ നിയമത്തിന് മുമ്പിൽ കൊണ്ടു വരാൻ പരിശ്രമിക്കുന്നത്. ഇത്രയൊക്കെയായിട്ടും സിപിഎമ്മും അതിന്റെ ന്യായീകരണ തൊഴിലാളികളും രമയോട് ചെയ്യുന്നത് വളരെ വലിയ ക്രൂരതയാണ്. ഒരു സ്ത്രീയെ അപമാനിക്കാവുന്നതിന്റെ പരിധിവിട്ടുള്ള അപമാനാമാണ് രമയ്ക്ക് സിപിഎമ്മിൽ നിന്നും നേരിടേണ്ടി വരുന്നത്. രമയും മറ്റ് ആർഎംപി നേതാക്കളും ഒഞ്ചിയം എന്ന സ്ഥലത്ത് വേട്ടയാടപ്പെടുന്നത് എത്ര ക്രൂരമായാണ് എന്
കഴിഞ്ഞ ഏതാനും വർഷങ്ങളായി രമ എന്ന വനിതാ നേതാവിന് നേരെ സിപിഎം അണികൾ നടത്തുന്ന കുപ്രചരണങ്ങളും തെറിവിളികളും അതിരു കടക്കുകയാണ്. സിപിഎം പ്രവർത്തകരാൽ കൊല്ലപ്പെട്ട ആർഎംപി നേതാവിന്റെ വിധവയാണ് രമ. ഭർത്താക്കന്മാരുടെ മരണം സ്ത്രീകൾക്ക് എത്രത്തോളം ആഘാതമാകുമെന്ന് എല്ലാവർക്കും അറിയാം. പ്രത്യേകിച്ച് തന്റെ രാഷ്ട്രീയ നിലപാടിന്റെ പുറത്ത് ഒരു നേതാവ് തെരുവിൽ വെച്ച് പച്ചയ്ക്ക് വെട്ടിക്കീറി കൊലപ്പെടുന്ന അവസ്ഥ ആർക്കും താങ്ങാൻ ഒരു സ്ത്രീക്ക് പറ്റുന്നതല്ല. എന്നിട്ടും ഉറച്ച കമ്മ്യൂണിസ്റ്റുകാരിയായതുകൊണ്ട് മാത്രമാണ് രമ കഴിഞ്ഞ ആറേഴ് വർഷമായി തന്റെ ഭർത്താവിന്റെ ഘാതകരെ നിയമത്തിന് മുമ്പിൽ കൊണ്ടു വരാൻ പരിശ്രമിക്കുന്നത്.
ഇത്രയൊക്കെയായിട്ടും സിപിഎമ്മും അതിന്റെ ന്യായീകരണ തൊഴിലാളികളും രമയോട് ചെയ്യുന്നത് വളരെ വലിയ ക്രൂരതയാണ്. ഒരു സ്ത്രീയെ അപമാനിക്കാവുന്നതിന്റെ പരിധിവിട്ടുള്ള അപമാനാമാണ് രമയ്ക്ക് സിപിഎമ്മിൽ നിന്നും നേരിടേണ്ടി വരുന്നത്. രമയും മറ്റ് ആർഎംപി നേതാക്കളും ഒഞ്ചിയം എന്ന സ്ഥലത്ത് വേട്ടയാടപ്പെടുന്നത് എത്ര ക്രൂരമായാണ് എന്ന് അറിയണമെങ്കിൽ അവിടെ ചെന്ന് അന്വേഷിക്കുക തന്നെ വേണം.
ടിപി ചന്ദ്രശേഖരൻ കൊല്ലപ്പെട്ടു എങ്കിൽ ഒട്ടേറെ ആർഎംപി പ്രവർത്തകർ ഒഞ്ചിയത്തും പരിസര പ്രദേശത്തും ആക്രമണത്തിന് ഇരയാകുന്നു. നിരവധി പേർക്ക് അംഗവൈകല്യം സംഭവിച്ചു. എന്നിട്ടും തളരാതെ ഉറച്ച കമ്മ്യൂണിസ്റ്റുകളായി മുന്നോട്ട് പോകാൻ ആർഎംപി പ്രവർത്തകർ കാണിക്കുന്ന തന്റേടം അഭിനന്ദനാർഹമാണ്. ഇതോടെയാണ് രമയ്ക്കെതിരെ അതിക്രൂരമായ വ്യക്തിഹത്യകളും നീചമായ അസഭ്യങ്ങളും പ്രചരിപ്പിക്കാൻ സിപിഎമ്മുകാർ തുടങ്ങിത്.
കഴിഞ്ഞ ദിവസം മുല്ലപ്പള്ളി രാമചന്ദ്രനൊപ്പം രമ നിൽക്കുന്ന ഫോട്ടോയ്ക്ക് സോഷ്യൽ മീഡിയയിൽ വന്ന കമന്റുകൾ വളരെ അപലപനീയമാണ്. സ്ത്രീത്വത്തെ അങ്ങേ അറ്റം അപമാനിക്കുന്ന തരത്തിലുള്ള വാക്കുകയാണ് സിപിഎമ്മിന്റെ ന്യായീകരണ തൊഴിലാളികൾ നടത്തിയരിക്കുന്നത്. മന്ദബുദ്ധി ആസ്ഥാന കവി രമ അക്കയും അവർക്ക് മണപ്പിച്ചു കൊടുക്കുന്ന നീയും നിന്റെ കൂട്ടു തവളകളും എന്നാണ് മുല്ലപ്പള്ളി രാമചന്ദ്രനും നമയും കൂടി നടക്കുന്ന ചിത്രത്തിന് അനീഷ് ഷംസുദ്ദീൻ എന്നയാൾ കമന്റിട്ടത്.
പ്രിയേഷ് എം മണപ്പുറത്ത് എഴുതുന്നത് വകടകരക്കാർ കുറേ നാളായി നോക്കി നടക്കുന്ന മുതലിനെ ഇന്ന് കണ്ടു സന്തോഷം. ആട്ടം പരത്തി രാമചന്ദ്രൻ ഫെബ്രുവരി 14 ആയതു കൊണ്ട് പുറത്തിറങ്ങിയതാകും. ആർഎംപി കോൺഗ്രസിനുള്ളതാണെങ്കിൽ രമ ചെന്നിത്തലയ്ക്കുള്ളതാണ്. ഇങ്ങനെ നീചമായ പരാമർശങ്ങളാണ് ഇവർക്കെതിരെ നടത്തുന്നത്. ഇത് വിമർശിക്കപ്പെടേണ്ടതാണ്. സ്ത്രീകളെ സംരക്ഷിക്കാൻ ഉത്തരവാദിത്തമുള്ള ഒരു പാർട്ടി ഒരു സ്ത്രീയെ ഇത്തരത്തിൽ അപമാനിക്കുന്നത് എതിർക്കപ്പെടേണ്ടതാണ്.
ഇതേ സഖാക്കൾ തന്നെയാണ് കേരളത്തിൽ സ്ത്രീ സമത്വത്തിനു വേണ്ടി വാദിക്കുന്നതുംം അസഹിഷ്ണുതയെ കുറിച്ചും സംസാരിക്കുന്നതും. ഇതേ സഖാക്കൾ തന്നെയാണ് സ്ത്രീകൾക്ക് എന്നും സംരക്ഷണം ഉറപ്പാക്കുന്ന പ്രസ്താനമാണ് സിപിഎം എന്ന് പറയുന്നത്. ഒരു വിധവയോട് സിപിഎംകാരാൽ കൊല്ലപ്പെട്ട ഒരു നേതാവിന്റെ ഭാര്യയോട് ചെയ്യുന്ന ഏറ്റവും വലിയ ക്രൂരതയാണ് രമ നേരിടുന്നത്.
അണികളുടെ ഉള്ളിൽ സ്ത്രീകളെ കുറിച്ച് ഉള്ളിലിരിക്കുന്ന കാപട്യം ആണ് ഇതിലൂടെ പുറത്തേക്ക് വരുന്നത്. ഇങ്ങനെ സ്ത്രീത്വത്തെ പുച്ഛിച്ച്, ജനക്കൂട്ടത്തെ പുച്ഛിച്ച്, അഭിപ്രായം പറഞ്ഞ് നാവരിഞ്ഞ് മുൻപോട്ട് പോകാമെന്ന് കരുതുന്നു എങ്കിൽ അത് വിഡ്ഢിത്തമാണ്. ബംഗാളിൽ സിപിഎമ്മിന് സംഭവിച്ചതായിരിക്കും ഇവിടെയും സംഭവിക്കുക എന്ന കാര്യം നിസംശയം പറയാം.
അണികൾ സ്ത്രീത്വത്തെ അപമാനിച്ചാൽ അഭിപ്രായം പറയുന്നവന്റെ നാവരിയാൻ ശ്രമിച്ചാൽ നിങ്ങളെ കാത്തിരിക്കുന്നതും ഇത് തന്നെയായിരുക്കും. ഇതൊക്കെ തിരുത്തി യഥാർഥ കമ്മ്യൂണിസത്തിലേക്ക് മടങ്ങിയാൽ മാത്രമേ സിപിഎം എന്ന കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ഇനി കേരളത്തിൽ നിലനിൽപ്പുണ്ടാകൂ.