മുല വിവാദത്തിന് ശേഷം സോഷ്യൽ മീഡിയയെ ത്രസിപ്പിക്കുന്ന പ്രധാനപ്പെട്ട വിവാദം കുത്തിയോട്ടത്തെ കുറിച്ചുള്ള ചർച്ചകളാണ്. കേരളത്തിലെ മുഴുവൻ ഹിന്ദു സ്ത്രീകളുടെയും വികാരമായ ആറ്റുകാൽ അമ്പലത്തിലെ ഒരു ആചാരമാണ് കുത്തിയോട്ടം എന്ന് പറയുന്നത്. ഈ കുത്തിയോട്ടം പ്രാകൃതമാണെന്നും അത് നിയമ വിരുദ്ധമാണെന്നും അത് ബാലപീഡയാണെന്നുമാണ് വിവാദമാക്കുന്നവർ പറയുന്നത്. ഈ ആറ്റുകാൽ പൊങ്കാല സമയത്ത് ഇത് വിവാദമായത് ഡിജിപി ശ്രീലേഖയുടെ അഭിപ്രായപ്രകടനത്തോടെയാണ്. സ്വന്തം ബ്ലോഗിലൂടെയാണ് ഈ വിവാദത്തിന് ശ്രീലേഖ തിരികൊളുത്തിയത്.

ശ്രീലേഖ പറയുന്നത് ഇത് കുട്ടികളോടുള്ള ക്രൂരമായ പീഡനമാണ്, വിനോദമണ് ഇത് നിരോധിക്കണം എന്ന്. ശ്രീലേഖ ഇത് പറഞ്ഞ് തീരും മുമ്പ് തന്നെ ബാലാവകാശ കമ്മീഷൻ കേസ് എടുക്കുകയും ചെയ്തു. അതുകൊണ്ട് തന്നെ ആറ്റുകാൽ അമ്മയെ തൊട്ടുകളിക്കുന്നവരുടെ ലക്ഷ്യം വേറെ തന്നെയാണെന്ന് പറയാതെ വയ്യ. എന്നാൽ ഇക്കാര്യത്തിൽ സർക്കാർ ഇടപെടുന്നില്ല എന്നതിന്റെ പ്രഖ്യാപനമായി മന്ത്രി കടകം പള്ളി സുരേന്ദ്രൻ കൈയൊഴിഞ്ഞു.

ഒരു ഡിജിപി പദവയിൽ ഇരിക്കുന്ന ഒരു നല്ല ഉദ്യോഗസ്ഥ ഒരു കാരണവശാലം ഇത്രയും സെൻസിറ്റീവായ ഇത്രയും സാമുദായിക വികാരം സൃഷ്ടിക്കുന്ന ഒരു വിഷയത്തിൽ ഇത്തരത്തിൽ ഒരു അഭിപ്രായ പ്രകടനം നടത്താൻ പാടില്ലായിരുന്നു. തിരുവനന്തപുരംകാർക്ക് മാത്രമല്ല കേരളത്തിലെ ഒരുമാതിരി ഹിന്ദുക്കളുടെയൊക്കെയും ഏറ്റവും വികാരമായി കരുതുന്ന ഒരു ആചാരമാണ് കുത്തിയോട്ടം.