- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഏഷ്യാനെറ്റിന്റെ മേക്കിട്ട് കയറാതെ ഈ സർക്കാരിന് നട്ടെല്ലുണ്ടങ്കിൽ പിണറായി വിജയൻ ഇരട്ടച്ചങ്കനാണെങ്കിൽ അനധികൃതഭൂമിയെല്ലാം പിടിച്ചെടുക്കണം; ഏഷ്യാനെറ്റിന്റേത് അനധികൃത ഭൂമിയാണെങ്കിൽ അത് പിടിച്ചെടുത്ത് വേണം ഇരട്ടച്ചങ്ക് തെളിയിക്കാൻ; ഈ വിഷയത്തിൽ ദേശാഭിമാനിയും കൈരളിയും സ്വയം പല്ലുകുത്തിമണപ്പിക്കുകയാണ്; കയ്യേറ്റങ്ങൾക്കെതിരെ കണ്ണടച്ചിട്ട് സർക്കാരും ഇടതുസോഷ്യൽ മീഡിയയും ഉയർത്തുന്ന വാദങ്ങൾ ബാലിശമെന്ന് ഇൻസ്റ്റന്റ് റെസ്പോൺസ്
തിരുവനന്തപുരം: അനധികൃത കയ്യേറ്റങ്ങൾ കേരളത്തിൽ പൊടിപൊടിക്കുമ്പോൾ ഉറച്ച ഭരണം കാഴ്ച വയ്ക്കുന്നുവെന്ന് അവകാശപ്പെടുന്ന ഇരട്ടച്ചങ്കൻ എന്ന വിശേഷണമുള്ള പിണറായി വിജയൻ ഭരിക്കുന്ന ഇടതുസർക്കാർ എന്തുചെയ്യുകയാണ്?കുമരകത്ത് രാജീവ് ചന്ദ്രശേഖർ എംപിയുടെ നിരാമയ റിസോർ്ട്ട് അനധികൃതമാണെന്ന് ആരോപിച്ച് ഡിവൈഎഫ്‌ഐ പ്രവർത്തകർ തല്ലിത്തകർത്ത പശ്ചാത്തലത്തിൽ കൂടിയാണ് ഈ ആലോചന. ബിജെപി നേതാവും, ഏഷ്യാനെറ്റ് ന്യൂസ് ചാനലിന്റെ ഉടമയുമാണ് രാജീവ് ചന്ദ്രശേഖർ എന്നതുകൊണ്ടാണ് വിഷയം കൂടുതൽ പ്രസക്തമാകുന്നത്.ഇൻസ്റ്റന്റ് റസ്‌പോൺ്‌സ് ഇന്ന് ഈ വിഷയമാണ് പരിശോധിക്കുന്നത്. കേരളം ഭരിക്കുന്ന ഇടതുപക്ഷ സർക്കാരിന്റെ പ്രമുഖരും, രാഷ്ട്രീയ കക്ഷികളും, സർക്കാരിന്റെ പ്രതിച്ഛായ വർദ്ധിപ്പിക്കാനുള്ള ചുമതല ഏറ്റെടുത്തിരിക്കുന്ന ദേശാഭിമാനിയും കൈരളിയും ചോദിക്കുന്നത് ഇതാണ്: എന്തുകൊണ്ടാണ് വിനു.വി.ജോണും, ഏഷ്യാനെറ്റും ഈ വിഷയം ചർച്ച ചെയ്യാത്തത്? അതിന്റ പശ്ചാത്തലം നമുക്ക് അറിയാം. മന്ത്രിയായിരുന്ന തോമസ് ചാണ്ടി, തന്റെ റിസോർട്ടിന് വേണ്ടി കായൽ നികത്തിയതും, മണ്ണുനികത്
തിരുവനന്തപുരം: അനധികൃത കയ്യേറ്റങ്ങൾ കേരളത്തിൽ പൊടിപൊടിക്കുമ്പോൾ ഉറച്ച ഭരണം കാഴ്ച വയ്ക്കുന്നുവെന്ന് അവകാശപ്പെടുന്ന ഇരട്ടച്ചങ്കൻ എന്ന വിശേഷണമുള്ള പിണറായി വിജയൻ ഭരിക്കുന്ന ഇടതുസർക്കാർ എന്തുചെയ്യുകയാണ്?കുമരകത്ത് രാജീവ് ചന്ദ്രശേഖർ എംപിയുടെ നിരാമയ റിസോർ്ട്ട് അനധികൃതമാണെന്ന് ആരോപിച്ച് ഡിവൈഎഫ്‌ഐ പ്രവർത്തകർ തല്ലിത്തകർത്ത പശ്ചാത്തലത്തിൽ കൂടിയാണ് ഈ ആലോചന. ബിജെപി നേതാവും, ഏഷ്യാനെറ്റ് ന്യൂസ് ചാനലിന്റെ ഉടമയുമാണ് രാജീവ് ചന്ദ്രശേഖർ എന്നതുകൊണ്ടാണ് വിഷയം കൂടുതൽ പ്രസക്തമാകുന്നത്.ഇൻസ്റ്റന്റ് റസ്‌പോൺ്‌സ് ഇന്ന് ഈ വിഷയമാണ് പരിശോധിക്കുന്നത്.
കേരളം ഭരിക്കുന്ന ഇടതുപക്ഷ സർക്കാരിന്റെ പ്രമുഖരും, രാഷ്ട്രീയ കക്ഷികളും, സർക്കാരിന്റെ പ്രതിച്ഛായ വർദ്ധിപ്പിക്കാനുള്ള ചുമതല ഏറ്റെടുത്തിരിക്കുന്ന ദേശാഭിമാനിയും കൈരളിയും ചോദിക്കുന്നത് ഇതാണ്: എന്തുകൊണ്ടാണ് വിനു.വി.ജോണും, ഏഷ്യാനെറ്റും ഈ വിഷയം ചർച്ച ചെയ്യാത്തത്? അതിന്റ പശ്ചാത്തലം നമുക്ക് അറിയാം. മന്ത്രിയായിരുന്ന തോമസ് ചാണ്ടി, തന്റെ റിസോർട്ടിന് വേണ്ടി കായൽ നികത്തിയതും, മണ്ണുനികത്തിയതും, അനധികൃതമായി ഭൂമി കൈയേറിയതും ഒരു വിഷയമായി ഉയർത്തിക്കൊണ്ടുവന്നത് ഏഷ്യാനെറ്റാണ്. ആ ഏഷ്യാനെറ്റിന്റെ ഉടമ തന്നെ ഭൂമി കൈയേറുമ്പോൾ നിങ്ങൾ എന്തുകൊണ്ട് മിണ്ടാതിരിക്കുന്നു എന്നാണ് ചോദ്യം.
ദേശാഭിമാനിയും, കൈരളിയും സൈബർ സഖാക്കളും ഈ വിഷയം ഏഷ്യാനെറ്റ് എന്തുകൊണ്ട് അന്തിച്ചർച്ചയാക്കുന്നില്ല എന്ന് നിരന്തരം ചോദിക്കുകയും, ഒടുവിൽ വിനു.വി.ജോൺ ഈ വിഷയം ഇന്നലെ ന്യൂസ് അവറിൽ ചർച്ചയ്ക്ക് എടുക്കുകയും ചെയ്തു. റിസോർട്ട് പ്രതിനിധികളെ കൊണ്ടുവന്നു. എന്നാൽ സിപിഎമ്മിന്റെ പ്രതിനിധികളാരും ചർച്ചയിൽ പങ്കെടുത്തില്ല.എന്നിട്ടും ആ വിഷയം ചർച്ച ചെയ്തതോടൈ എന്തുകൊണ്ട് വിഷയം ചർച്ച ചെയ്യുന്നില്ലെന്ന ഇടത് സോഷ്യൽ മീഡിയയുടെ വാദം പൊളിഞ്ഞു
.ഇതിന് പുറമേ തോമസ് ചാണ്ടിയുടെ രാജി ആഘോഷിക്കാൻ വിനുവിന്റെ നേതൃത്വത്തിൽ ഈ അനധികൃത റിസോർട്ടിലേക്ക് ഉല്ലാസ യാത്ര നടത്തി എന്നാരോപിച്ച് ഏഷ്യാനെറ്റ് ലേഖകന്മാർ ഉൾപ്പെടുന്ന വീഡിയോയും ചിത്രവുമൊക്കെ ഇറങ്ങി. ഈ രണ്ടുവിഷയത്തിലും ആരാണ് ജയിച്ചുനിൽക്കുന്നത് എന്ന് ചോദിച്ചാൽ, പൊതുസമൂഹത്തിന്റെ മുന്നിൽ വിജയിച്ചുനിൽക്കുന്നത് ഏഷ്യാനെറ്റ് തന്നയാണ്.പരാജയപ്പെട്ട് നിൽക്കുന്നത് ഇടതുപക്ഷവാദികളായ സോഷ്യൽ മീഡിയ വക്താക്കളും.
കാരണങ്ങൾ ഇവയാണ് :ഏഷ്യാനെറ്റ് ലേഖകന്മാർ അടങ്ങുന്ന സംഘം തോമസ് ചാണ്ടിയുടെ രാജി ആഘോഷിക്കാൻ അനധികൃത റിസോർ്ട്ടിലേക്ക് യാത്ര നടത്തി എന്ന ആരോപണം തന്നെ തെറ്റാണ്. ചിത്രങ്ങൾ വ്യാജമാണ്. ഏഷ്യാനെറ്റിലെ കുടുംബമേളയുടെ ചിത്രങ്ങൾ പോസ്റ്റ് ചെയ്തുള്ള പ്രചാരണവും വാദവും തീർത്തും ബാലിശമാണ്.
ഇനി രാജീവ് ചന്ദ്രശേഖറിന്റെ റിസോർട്ട് അനധികൃതമാണെങ്കിൽ എന്തുകൊണ്ട് സർക്കാർ അനങ്ങാപ്പാറ നയം തുടരുന്നു? അനധികൃതമാണെങ്കിൽ റിസോർട്ട്്് സർക്കാരിന് പിടിച്ചെടുക്കാൻ കഴിയേണ്ടതാണ്. അതുകൊണ്ട് തന്നെ ആ വാദവും ബാലിശവും നാണക്കേടുമാണ്. ഈ വിഷയത്തിൽ, ദേശാഭിമാനിയും , കൈരളിയും സ്വയം പല്ലുകുത്തി മണപ്പിക്കുകയാണ്.ഈ സർക്കാർ ഭരിക്കുമ്പോൾ, ഏഷ്യാനെറ്റോ, മനോരമയോ, ഉമ്മൻ ചാണ്ടിയോ ആരായാലും അനധികൃതമായി കൈയേറ്റം നടത്തിയിട്ടുണ്ടെങ്കിൽ അതുപിടിച്ചെടുക്കേണ്ടത് ആരാണ്?
കേരളത്തിലെ കായലുകളും, കടൽതീരങ്ങളും, പുറമ്പോക്കുകളും കയ്യേറിയവരിൽ ഏറെയും രാഷ്ട്രീക്കാരാണ്. ഇതിനൊക്കെ നിയമസാധുത നൽകുന്ന സമീപനമാണ് സർക്കാർ സ്വീകരിക്കുന്നത്. ഇത്തരം കയ്യേറ്റങ്ങൾക്ക് കുടപിടിക്കുന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ നടക്കുന്ന വാദങ്ങൾ ലജ്ജാവഹമാണ്.തോമസ് ചാണ്ടിയുടെ രാജിയുടെ പേരിൽ, ഏഷ്യാനെറ്റിനോട് വാശി തീർക്കാൻ നിൽക്കാതെ അനധികൃത കയ്യേറ്റങ്ങൾക്ക്പൂട്ടിടുകയാണ് സർ്ക്കാർ ചെയ്യേണ്ടത്.
ജോയ്‌സ് ജോർജ് , പി.വി.അൻവർ എന്നിവർ മാത്രമല്ല നിരവധി കോൺഗ്രസ്, കേരള കോൺഗ്രസ് നേതാക്കളും അനധികൃത കയ്യേറ്റങ്ങളുടെ പേരിൽ പ്രതിക്കൂട്ടിൽ നിൽക്കുന്നവരാണ്. ഏഷ്യാനെറ്റിന്റെ മേക്കിട്ട് കയറാൻ നിൽക്കാതെ, ഈ സർക്കാരിന് നട്ടെല്ലുണ്ടെങ്കിൽ,പലരും പറയുമ്പോലെ പിണറായി വിജയൻ ഇരട്ടച്ചങ്കനാണെങ്കിൽ,ഈ ഭൂമിയെല്ലാം പിടിച്ചെടുക്കണം.തോമസ് ചാണ്ടി രാജി വച്ചതിന്റെ പേരിൽ ഏഷ്യാനെറ്റിന്റെ പുറത്ത് കയറുന്നതിന് പകരം, ഏഷ്യാനെറ്റ് ചെയ്തിരിക്കുന്ന അനധികൃത കയ്യേറ്റഭൂമി പിടിച്ചെടുത്ത് വേണം ഇരട്ടച്ചങ്ക് തെളിയിക്കാൻ.