ബിജെപി എന്നാൽ ജനാധിപത്യത്തിന് എതിരായും ഫാസിസത്തിന് അനുകൂലമായി പ്രവർത്തിക്കുന്ന തൊട്ടുകൂടാത്ത ഒരു രാഷ്ട്രീയ പാർട്ടിയും നരേന്ദ്ര മോദി എന്നാൽ അനേകം നിരപരാധികളായ മുസ്ലീമുകളുടെ ജീവനെടുക്കാൻ കൂട്ട് നിന്ന നരാധമനായ ഒരു നേതാവുമായി വ്യഖ്യാനിക്കപ്പെടുകയും അകറ്റി നിർത്തപ്പെടുകയും ചെയ്ത ഒരു കാലത്ത് ഇന്ത്യൻ ജനാധിപത്യത്തിന്റെ ഭാഗമായ ഒരു രാഷ്ട്രീയ പാർട്ടിയോടും അതിന്റെ നേതാവിനോടും വേർതിരിവ് കാണിക്കുന്നത് അനാവശ്യമാണെന്ന് ഉറക്കെ പറഞ്ഞ് ബിജെപിക്കും മോദിക്കും അർഹമായ പ്രാധാന്യം നൽകണമെന്ന് വിശ്വാസിക്കുകയും പറ്റുന്ന ഇടങ്ങളിലൊക്കെ പ്രത്യേകിച്ച് ഞാൻ പ്രതിനിധാനം ചെയ്യുന്ന മാധ്യമത്തിൽ ഓക്കെ അതിനുള്ള നിലപാട് എടുക്കുകയും ചെയ്ത മാധ്യമ പ്രവർത്തകനാണ് ഞാൻ.

ഇന്ത്യയ്ക്ക് വേണ്ടത് കരുത്തനായ ഒരു നേതാവാണെന്നും അങ്ങനെ എല്ലാം തികഞ്ഞ കരുത്തനായ നേതാവാണ് മോദി എന്ന് വിശ്വാസിക്കുകയും അതിന് അണ്ണാറക്കണ്ണനും തന്നാലായത് എന്ന വിധത്തിൽ വേണ്ട ചെറിയ സഹായങ്ങൾ ഒക്കെ ചെയ്യാൻ മുന്നിട്ട് ഇറങ്ങുന്നവരുടെ കൂടെയും ഞാനുണ്ട്. എന്നാൽ നാലര കൊല്ലം മോദി ഭരിച്ച ശേഷം മറ്റൊരു തിരഞ്ഞെടുപ്പിന് ആറുമാസം പോലും അവേഷിക്കാതെ വരുമ്പോൾ ഇനിയൊരിക്കലും മോദിയുടെ ഭരണം ആവർത്തിക്കരുതെ എന്ന് ആഗ്രഹിക്കുന്നവരുടെ കൂടെയും ഞാനുണ്ട്. അപ്പുറത്ത് തീവട്ടിക്കൊള്ളയുടെ പ്രതീകങ്ങളായ ചിദംബരത്തെപ്പോലെയുള്ളവർ അഴിമതിയുടെ ദുർഭൂതത്തെ തുറന്ന് വിടുമെന്ന് ഞാൻ ഭയക്കുമ്പോഴും എന്റെ ഇന്ത്യ ഇങ്ങനെ ആവരുതെ എന്നാഗ്രഹിക്കുന്നതുകൊണ്ട് ഒരിക്കൽ കൂടി നരേന്ദ്ര മോദിയുടെ ഭരണം വരരുതെ എന്ന് തുറന്ന് പറയാൻ എനിക്കൊരു മടിയും ഇല്ല.

അതുകൊണ്ട് തന്നെ 5 സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വരുമ്പോൾ ബിജെപി തകർന്നടിഞ്ഞതിൽ ആഹ്‌ളാദിക്കുന്നവരുടെ കൂടെ ഞാനുമുണ്ട്. വെറും ഒരു ശതമാനം വരുന്ന ഇന്ത്യൻ ജനതസംഖ്യ 73 ശതമാനം വരുന്ന ഇന്ത്യൻ സ്വത്തുക്കൾ കൈവശം വച്ചിരിക്കുന്നു എന്നതാണ് നമ്മുടെ രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. നിർഭാഗ്യവശാൽ ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അകലം ഈ സർക്കാരിന്റെ കാലത്ത് അതി ഭീതിതമായി വളർന്നു എന്നത് എടുത്ത് പറയേണ്ടതാണ്. അംബാനിമാരും അദാനിമാരും ഉണ്ടാക്കി കൂട്ടുന്ന സ്വത്ത് അളന്ന് തൂക്കി കാണിച്ച് ജിഡിപി എന്ന മൂന്ന് വാക്കിലൂടെ നമ്മളെ പറ്റിക്കുന്ന ഈ ഭരണസംവിധാനത്തെ എതിർത്തെ പറ്റു.

അപ്പോൾ ചോദിക്കും ഇതൊക്കെ മോദിയുടെ സിദ്ധാന്തങ്ങൾ ആണോ എന്ന്. അതെ മൻ മോഹൻ സിങ് തന്നെയാണ് ഈ സിദ്ധാന്തങ്ങൾ ഇന്ത്യയിൽ അവതിരിപ്പിച്ചത് അതുകൊണ്ടാണ് ഇവിടുത്തെ പാവങ്ങൾ കണ്ണുനീർ അനുഭവിച്ചതും സമ്പന്നർ വീണ്ടും സമ്പന്നർ ആയതും. മോദി എന്ന നേതാവ് അവർക്കൊക്കെ ബദലായി മുന്നിൽ വന്നപ്പോൾ കരുതിയത് ഇവിടുത്തെ പാവപ്പെട്ടവന്റെയും തൊഴിലാളികളുടെയും കർഷകരുടെയും കണ്ണുനീർ ഒപ്പിക്കൊണ്ട് മൻ മോഹൻ സിങ് സൃഷ്ടിച്ച ആധുനിക സാമ്പത്തിക നവോത്ഥാനത്തിന്റെ തെറ്റായ വഴികൾ വലിച്ച് കീറി കളയും എന്നാണ്. കൂടുതൽ കാണുവാൻ ഇൻസ്റ്റൻഡ് റെസ്‌പോൺസ് സന്ദർശിക്കുക.