- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോടിയേരിയുടെ മക്കൾ എങ്ങനെ കോടീശ്വരന്മാരായി? - ഇൻസ്റ്റന്റ് റെസ്പോൺസ്
കേരളത്തിലെ സിപിഎമ്മിന്റെ ഉന്നതനായ നേതാവിന്റെ മകനെ 13 കോടി രൂപ തട്ടിച്ച കേസിൽ ദുബായ് പൊലീസ് അന്വേഷിക്കുന്നു എന്നതായിരുന്നു ഇന്നലെ മനോരമയിലെ ഒന്നാം പേജ് വാർത്ത. അത് ജിജ്ഞാസയ്ക്ക് വകയുണ്ടാക്കിയതോടെ ഞങ്ങൾ നടത്തിയ അന്വേഷണത്തിൽ അത് കോടിയേരിയുടെ മകനെ കുറിച്ചാണെന്ന് കണ്ടെത്താനായി. കോടിയേരി എന്നു കേട്ടാൽ ആദ്യം ഓർമ്മയിലെത്തുക ബിനീഷ് കോടിയേരിയെയാണ്. വാർത്തയിലെ സൂചനകൾ അത്തരത്തിൽ ആയതുകൊണ്ടും ആദ്യം വാർത്തകൾ വന്നത് അത്തരത്തിലാണ്. ബിനീഷ് അല്ലെന്നും ബിനോയി ആണ് വാർത്തയിലെ ആരോപണ വിധേയനെന്ന് ആദ്യം വാർത്ത പടം സഹിതം പുറത്തുവിടുന്നതും മറുനാടൻ മലയാളിയാണ്. ചാനലുകളും ഈ വാർത്ത ഏറ്റെടുത്തതോടെ സംഭവം വലിയ ചർച്ചയായി. ഇന്നും ദുബായിൽ ഇതുമായി ബന്ധപ്പെട്ട് ഒരു കേസ് ഉണ്ടോ എന്നും വ്യക്തമല്ല. ഉണ്ടാവാതിരിക്കാനാണ് സാധ്യത. കാരണം ഈ വാർത്ത വെളിയിൽ വന്നപ്പോൾ മുതൽ ഇത്തരമൊരു പരാതി സിപിഎം നേതൃത്വത്തിന് ലഭിച്ചു എന്നാണ് പറയുന്നത്. ഇത് പരാതിയാവാം.. തുടർന്ന് കേസിലേക്കും അറസ്റ്റിലേക്കുമൊക്കെ പോയേക്കാം. എന്നുവച്ചാൽ കോടിയേരി ബാലകൃഷ്ണന്റെ മ
കേരളത്തിലെ സിപിഎമ്മിന്റെ ഉന്നതനായ നേതാവിന്റെ മകനെ 13 കോടി രൂപ തട്ടിച്ച കേസിൽ ദുബായ് പൊലീസ് അന്വേഷിക്കുന്നു എന്നതായിരുന്നു ഇന്നലെ മനോരമയിലെ ഒന്നാം പേജ് വാർത്ത. അത് ജിജ്ഞാസയ്ക്ക് വകയുണ്ടാക്കിയതോടെ ഞങ്ങൾ നടത്തിയ അന്വേഷണത്തിൽ അത് കോടിയേരിയുടെ മകനെ കുറിച്ചാണെന്ന് കണ്ടെത്താനായി. കോടിയേരി എന്നു കേട്ടാൽ ആദ്യം ഓർമ്മയിലെത്തുക ബിനീഷ് കോടിയേരിയെയാണ്. വാർത്തയിലെ സൂചനകൾ അത്തരത്തിൽ ആയതുകൊണ്ടും ആദ്യം വാർത്തകൾ വന്നത് അത്തരത്തിലാണ്. ബിനീഷ് അല്ലെന്നും ബിനോയി ആണ് വാർത്തയിലെ ആരോപണ വിധേയനെന്ന് ആദ്യം വാർത്ത പടം സഹിതം പുറത്തുവിടുന്നതും മറുനാടൻ മലയാളിയാണ്.
ചാനലുകളും ഈ വാർത്ത ഏറ്റെടുത്തതോടെ സംഭവം വലിയ ചർച്ചയായി. ഇന്നും ദുബായിൽ ഇതുമായി ബന്ധപ്പെട്ട് ഒരു കേസ് ഉണ്ടോ എന്നും വ്യക്തമല്ല. ഉണ്ടാവാതിരിക്കാനാണ് സാധ്യത. കാരണം ഈ വാർത്ത വെളിയിൽ വന്നപ്പോൾ മുതൽ ഇത്തരമൊരു പരാതി സിപിഎം നേതൃത്വത്തിന് ലഭിച്ചു എന്നാണ് പറയുന്നത്. ഇത് പരാതിയാവാം.. തുടർന്ന് കേസിലേക്കും അറസ്റ്റിലേക്കുമൊക്കെ പോയേക്കാം. എന്നുവച്ചാൽ കോടിയേരി ബാലകൃഷ്ണന്റെ മകനെതിരെ ഒരു കേസ് ദുബായിൽ ഇല്ല. അതുകൊണ്ടുതന്നെ ഇന്റർപോളിന്റെ ഇടപെടലും അപ്രസക്തമാണ്. എന്നാൽ ദുബായിൽ ഇതൊരു കേസായാൽ അത് അറസ്റ്റിലേക്ക് നീങ്ങുമെന്നും ഉറപ്പാണ്. കാരണം അവിടത്തെ നിയമങ്ങൾ കർക്കശമാണ്. അറ്റ്‌ലസ് രാമചന്ദ്രൻ എന്തുകൊണ്ടാണ് അകത്തായതെന്ന് നമുക്കറിയാം. ഇതൊരു ബിസിനസ് തർക്കമായിരുന്നെന്നും കിട്ടിയ പൈസയിൽ ഭൂരിപക്ഷവും കൊടുത്തെന്നും എന്നാൽ ചെക്ക് തിരിച്ചുവാങ്ങിയില്ലെന്നുമൊക്കെയാണ് കോടിയേരിയുടെ മകൻ പറയുന്നത്. എനിക്കൊന്നും അറിയില്ലെന്നാണ് കോടിയേരിയുടെ നിലപാട്.