തിരുവനന്തപുരം: ഇന്ന് കേരള ചരിത്രത്തിലെ അതി നിർണായകമായ ഒരു ദിവസമാണ്. കാരണം കേരളചരിത്രത്തിൽ ഇന്ന് വരെ ഒരു സമുദായവും ഒറ്റക്കെട്ടായി ഒരു വിഷയത്തിന് തെരുവിലിറങ്ങിയിട്ടില്ല. ഇതിന് മുൻപ് ബന്ദും ഹർത്താലുമൊക്കെയായി നിരവധി തവണ കേരളത്തിലെ ജനജീവിതം സ്ംഭിച്ചിട്ടുണ്ട്. എന്നാൽ അങ്ങനെ ഒന്നും തന്നെ പ്രഖ്യാപിക്കാതെ ഒരു സമുദായത്തിലെ ഭൂരിഭാഗം പേരും ഇങ്ങനെ തെരുവിലിറങ്ങുന്നത് ആദ്യമായിട്ടാണ്. നീതിക്ക് വേണ്ടിയാണ് ഈ സമരം. സാധാരണ ഹർത്താലുകൾ പോലെയുള്ള പ്രതിഷേധങ്ങളിൽ വീട്ടിലിരിക്കുകയാണ് പതിവ്. അത്തരം സമരങ്ങളിൽ കടകൾതുറക്കാറില്ല, വാഹനങ്ങൾ ഓടാറില്ല. മൊത്തതിൽ സംഘർഷവുമായിരിക്കും.

എന്നാൽ ഇവിടെ ഇത്രയും വലിയ ഒരു സമരത്തിൽ പോലും ഒരു അനിഷ്ടസംഭവമുണ്ടാകുന്നില്ലെന്ന് മാത്രമല്ല ശരണം വിളിച്ചും നാമം ജപിച്ചുമാണ് സമരം മുന്നോട്ട് പോകുന്നത്.ബന്ദും ഹർത്താലുമൊക്കെ നടക്കുമ്പോൾ ഒരു വിഭാഗം മറ്റൊരു വിഭാഗത്തെ ടാർഗറ്റ് ചെയ്യുന്നതും അക്രമ സംഭവങ്ങൾ നടക്കുന്നതും പതിവാണ്. അതിലൊക്കെ പതിൽമടങ്ങ് ജനപ്രവാഹമുണ്ടായിട്ടും ഒരു അക്രമ സംഭവങ്ങളും ഉണ്ടായില്ല എന്നത് നേട്ടമാണ്.ഇവിടെ ജനജീവിതം സ്തംഭിച്ചിട്ടില്ല, സ്‌കൂളുകൾ അടച്ചിട്ടുമില്ല, വാഹനങ്ങൾ തടഞ്ഞിട്ടുമില്ല.കേരളത്തിലെ അയ്യപ്പഭക്തന്മാർ ജാതി വ്യത്യാസമില്ലാതെ തെരുവിലിറങ്ങിയത് പരമോന്നത കോടതി പുറപ്പെടുവിച്ച വിധി അവരുടെ വിശ്വാസ്യതയ്ക്കും വിശ്വാസങ്ങൾക്കും എതിരാണെന്നും വിശ്വസിക്കുന്നതുകൊണ്ടാണ്. ശരണംവിളികളാൽ തെരുവുകൾ മുഖരിതമായപ്പോൾ പലരും ആ ജനപ്രവാഹം കണ്ട് ഞെട്ടിയിരുന്നു.

ഇത് വെറുമൊരു ആൾക്കൂട്ടമല്ല. വെറും വർഗ്ഗീയവാദികളുടെ സമരമാണെന്നും കേരളത്തിലെ ഭൂരിഭാഗം വരുന്ന ഹിന്ദു സമുദായവും ശബരിമലയിൽ സ്ത്രീകൾ പ്രവേശിക്കുന്നതിനെ അനുകൂലിക്കുന്നുവെന്നും വാദിച്ചിരുന്ന സർക്കാരിന്റെ നിലപാട് കൂടി ചോദ്യം ചെയ്യപ്പെടുകയായിരുന്നു. പത്തനംതിട്ടയിലും പന്തളത്തും ചെങ്ങന്നൂരും ചങ്ങനാശ്ശേരിയിലും മാത്രമല്ല കേരളത്തിന്റെ മുക്കിലും മൂലയിലും പതിനായിരകണക്കിനാളുകളാണ് ശരണം വിളികൾ ഏറ്റുവിളിച്ച് തടിച്ചുകൂടുകയാണ്. അവരൊക്കെ ഒരു കാര്യം മാത്രമെ പറയുന്നുള്ളു. അവരുടെ ഭഗവാന് രു ശീലമുണ്ട്. അവരുടെ സ്വാമി അയ്യപ്പന് ഒരു രീതിയുണ്ട്. അത് എന്തിന്റെ പേരിലായാലും തെറ്റിക്കാൻ പാടില്ലായിരുന്നു.

അവർ ഒരു മതത്തിനെതിരെയും കൊലവിളി നടത്തിയില്ല. അവരൊരു വംശത്തേയും വിമർശിച്ചില്ല. അവർ ആർക്കുമെതിരെ പ്രതിഷേധം നടത്തിയില്ല.ശരണമന്ത്രങ്ങൾ ഉുവിട്ട്‌കൊണ്ട് അവർ പ്രാർത്ഥിക്കുകയാണ്. ഈ പ്രാർത്ഥനയും കണ്ണുനീരുമൊക്കെ ആർക്കുംതന്നെ കണ്ടില്ലെന്ന് നടിക്കാനാകില്ല. സുപ്രീം കോടതി അവർക്ക് മുന്നിൽ വന്ന തെളിവുകളും മൊഴികളും അനുസരിച്ചാണ് വിധി പ്രഖ്യാപിച്ചത്. ആ വിധി ഇവിടുത്തെ പൊതുജനത്തിന് സ്വീകാര്യമല്ലാത്ത ഒരു സാഹചര്യം സൃഷ്ടിച്ചിട്ടുണ്ടെങ്കിൽ അത് ബോധ്യപ്പെടേണ്ട ചുമതല കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കുണ്ട്.അതാണ് അവർ ചെയ്യേണ്ടത് എന്നതിൽ ഒരു സംശയവും ഇല്ല.

സംസ്ഥാന സർക്കാരിനെ കുറ്റവിമുക്തമക്കാൻ ശ്രമിക്കുകയും അവരെ ന്യായീകരിക്കാൻ ശ്രമിക്കുകയും ചെയ്യുന്നവർ പറയുന്നത് ഇത് സുപ്രീം കോടതി വിധിയാണെന്നും ഇത് നടപ്പിലാക്കാൻ മാത്രമെ സംസ്ഥാന സർക്കാരിന് കഴിയുകയുള്ളൂ എന്നുമാണ്. എന്നാൽ കോടതി ഇങ്ങനെ ഒരു വിധി പുറപ്പെടുവിച്ചത്. സർക്കാരും സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ദേവസ്വം ബോർഡും സ്ത്രീകളെ ശബരിമലയിൽ പ്രവേശിപ്പിക്കുന്നതിന് എതിരല്ലെന്ന് പറഞ്ഞത് വിധിയെ സ്വാധീനിച്ചിരുന്നു. ഈ വിഷയമാണ് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്‌പോണ്‌സ് ചർച്ച ചെയ്യുന്നത്.