- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യെദ്യൂരപ്പ ചെങ്ങന്നൂരിൽ ബിജെപിയെ ചതിക്കുമോ? കഴിഞ്ഞ തവണ ജയിക്കുമെന്ന് കരുതിയിരുന്ന മണ്ഡലത്തിൽ ബിജെപിക്ക് ഇക്കുറി എന്താണ് സംഭവിക്കുന്നത്? നഷ്ടമായ മോദി തരംഗവും വിജയ കുമാറിന്റെ ഹിന്ദു വോട്ടുകളും കർണാടകയിലെ നാടകങ്ങളും ബിജെപിയുടെ സാധ്യത എത്രമാത്രം ഇല്ലാതാക്കുന്നു - ഇൻസ്റ്റന്റ് റെസ്‌പോൺസ്
കർണാടകയിൽ നിയമസഭയിലെ പരീക്ഷണത്തിൽ യദിയൂരപ്പ പരാജയപ്പെട്ടത് ഇന്ത്യൻ ജനാധിപത്യത്തിന്റെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നായിരുന്നു. തക്കസമയത്തെ സുപ്രീംകോടതി ഇടപെടൽ ഇതിൽ നിർണായകമായി. ജനാധിപത്യം പണംകൊണ്ട് വാങ്ങാവുന്ന ഒന്നല്ലെന്ന് ഇതോടെ തെളിഞ്ഞു. 40 സീറ്റിൽ നിന്ന് 104ലേക്ക് വളർന്ന ബിജെപി 122 സീറ്റിൽ നിന്ന് 78ലേക്ക് കുറഞ്ഞ കോൺഗ്രസ്സിന് മുന്നിൽ പൊറാട്ടുനാടകംകളിച്ച് സ്വയം പരാജയം ഏറ്റുവാങ്ങുകയായിരുന്നു. ഈ നാടകം ചെങ്ങന്നൂരിൽ ബിജെപിയുടെ സാധ്യതയെ കാര്യമായി തന്നെ ബാധിച്ചിട്ടുണ്ട്. 2011ലെ നിയമസഭാ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 2016ൽ ബിജെപി വലിയ മുന്നേറ്റം നേടിയെങ്കിലും അത് സീറ്റുകളാക്കി മാറ്റാവുന്ന സാഹചര്യം ഇന്നും കേരളത്തിലുണ്ടായിട്ടില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബിജെപി ജയിക്കുമെന്ന് പ്രഖ്യാപിക്കപ്പെട്ട നാലു മണ്ഡലങ്ങളിലൊന്ന്. മഞ്ചേശ്വരവും വട്ടിയൂർക്കാവും നേമവും ചെങ്ങന്നൂരും. വെറും പതിനായിരം വോട്ടിനാണ് ബിജെപി ചെങ്ങന്നൂരിൽ അവസാനം തോറ്റത്. കോൺഗ്രസ് സ്ഥാനാർത്ഥിയെക്കാൾ വെറും രണ്ടായിരം വോട്ട് കുറവ്. ആ സാഹചര്യത്തിൽ ഇക്
കർണാടകയിൽ നിയമസഭയിലെ പരീക്ഷണത്തിൽ യദിയൂരപ്പ പരാജയപ്പെട്ടത് ഇന്ത്യൻ ജനാധിപത്യത്തിന്റെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നായിരുന്നു. തക്കസമയത്തെ സുപ്രീംകോടതി ഇടപെടൽ ഇതിൽ നിർണായകമായി. ജനാധിപത്യം പണംകൊണ്ട് വാങ്ങാവുന്ന ഒന്നല്ലെന്ന് ഇതോടെ തെളിഞ്ഞു. 40 സീറ്റിൽ നിന്ന് 104ലേക്ക് വളർന്ന ബിജെപി 122 സീറ്റിൽ നിന്ന് 78ലേക്ക് കുറഞ്ഞ കോൺഗ്രസ്സിന് മുന്നിൽ പൊറാട്ടുനാടകംകളിച്ച് സ്വയം പരാജയം ഏറ്റുവാങ്ങുകയായിരുന്നു. ഈ നാടകം ചെങ്ങന്നൂരിൽ ബിജെപിയുടെ സാധ്യതയെ കാര്യമായി തന്നെ ബാധിച്ചിട്ടുണ്ട്.
2011ലെ നിയമസഭാ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 2016ൽ ബിജെപി വലിയ മുന്നേറ്റം നേടിയെങ്കിലും അത് സീറ്റുകളാക്കി മാറ്റാവുന്ന സാഹചര്യം ഇന്നും കേരളത്തിലുണ്ടായിട്ടില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബിജെപി ജയിക്കുമെന്ന് പ്രഖ്യാപിക്കപ്പെട്ട നാലു മണ്ഡലങ്ങളിലൊന്ന്. മഞ്ചേശ്വരവും വട്ടിയൂർക്കാവും നേമവും ചെങ്ങന്നൂരും. വെറും പതിനായിരം വോട്ടിനാണ് ബിജെപി ചെങ്ങന്നൂരിൽ അവസാനം തോറ്റത്. കോൺഗ്രസ് സ്ഥാനാർത്ഥിയെക്കാൾ വെറും രണ്ടായിരം വോട്ട് കുറവ്.
ആ സാഹചര്യത്തിൽ ഇക്കുറി ബിജെപി ഇവിടെ ജയിക്കേണ്ടതാണ്. രാജ്യംമുഴുവൻ മോദി തരംഗത്തിൽ വിജയം നേടുകയാണ് ബിജെപി. എന്നാൽ ചെങ്ങന്നൂരിൽ നിന്ന് ലഭിക്കുന്ന റിപ്പോർട്ട് മറിച്ചാണ്. ബിജെപി സ്ഥാനാർത്ഥി ശ്രീധരൻപിള്ളയ്ക്ക് കഴിഞ്ഞതവണ കിട്ടിയതിനേക്കാൾ പതിനായിരം വോട്ടെങ്കിലും കുറയും എന്നാണ് ഇപ്പോഴത്തെ സ്ഥിതി. അതിന് പല കാരണങ്ങളുണ്ട് അതാണ് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്‌പോൺസ് ചർച്ച ചെയ്യുന്നത്.
പ്രചരണം അവസാന ആഴ്ചയിലേക്ക് കടക്കുമ്പോൾ ഏഴായിരത്തിനും പതിനായിരത്തിനും അടുത്ത ഭൂരിപക്ഷമാണ് സജി ചെറിയാൻ പ്രതീക്ഷിക്കുന്നത്. ചിട്ടയായ സംഘടനാ പ്രവർത്തനം തന്നെയാണ് ഇതിന് കാരണം. കോൺഗ്രസ് ശക്തമായ ത്രികോണപോരിനിടെ പ്രതീക്ഷിക്കുന്നത് 5000 വോട്ടിന്റെ വിജയമാണ്. ജയിക്കുമെന്ന ആത്മവിശ്വാസമല്ലാതെ കണക്കുകളിലേക്ക് ബിജെപിയുടെ ശ്രീധരൻ പിള്ള കടക്കുന്നുമില്ല.
52,000 വോട്ടിൽ കൂടുതൽ നേടിയാലേ ചെങ്ങന്നൂരിൽ ജയിക്കാനാവൂ. കഴിഞ്ഞ തവണ 42,000 വോട്ട് നേടിയ ശ്രീധരൻ പിള്ളയ്ക്ക് നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ഇതൊരു ബാലികേറാ മലയാണെന്ന തിരിച്ചറിവ് വന്നിട്ടുണ്ട്. പ്രധാനമന്ത്രി മോദിയും ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായും പ്രചരണത്തിന് എത്താത്തതും ഈ സാഹചര്യത്തിലാണ്.