- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശ്രീധരൻ പിള്ളയെ തുഷാർ വെള്ളാപ്പള്ളി ചതിക്കുമോ? സിഎസ്ഐക്കാരനായ സജി ചെറിയാനെ ഓർത്തഡോക്സുകാർ സഹായിക്കുമോ? അയ്യപ്പ സേവാ സംഘക്കാർ ബിജെപി വോട്ടുകൾ വിജയകുമാറിന് നൽകുമോ? ചെങ്ങന്നൂർ തെരഞ്ഞെടുപ്പിൽ ചരിത്രം വ്യക്തമാകുമ്പോൾ സാഹചര്യങ്ങൾ വ്യക്തമാക്കുന്നത് എന്ത്? - ഇൻസ്റ്റന്റ് റെസ്‌പോൺസ്
ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പ് ഉടൻ എത്തുകയാണ്. തീയതി പുറത്തുവന്നിട്ടില്ലെങ്കിലും സ്ഥാനാർത്ഥികളും പേരുകളും പുറത്തുവന്നു. ബിജെപിയുടെ സ്ഥാനാർത്ഥിയെ മാത്രമാണ് ഔദ്യോഗികമായി പ്രഖ്യാപിക്കാത്തത്. എന്നാൽ ശ്രീധരൻപിള്ളയാണ് സ്ഥാനാർത്ഥിയെന്ന് നേതാക്കൾ വെളിപ്പെടുത്തുകയും അദ്ദേഹം പോസ്റ്റർവച്ച് പ്രചരണം തുടങ്ങുകയും ചെയ്തു. മൂന്നുമുന്നണികളും പ്രചരണരംഗത്ത് ഇറങ്ങിക്കഴിഞ്ഞു. ഇവരിൽ ആരായിരിക്കും ഇക്കുറി ജയിക്കുക? - ഈ വിഷയമാണ് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്‌പോൺസ് സിപിഎമ്മിന് ഇത് സിറ്റിങ് സീറ്റിലെ മത്സരമാണ്. ഭരണവിരുദ്ധവികാരം ഇല്ല എന്ന് സ്ഥാപിക്കാൻ അവർക്ക് വിജയം അനിവാര്യമാണ്. ജനകീയമായ നടപടികളും ഭരണപരിഷ്‌കാരങ്ങളും ചെയ്യുന്ന സർക്കാരാണ് എന്നും മറിച്ചുള്ളതെല്ലാം മാധ്യമ സൃഷ്ടിയാണെന്നും സിപിഎം വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നുണ്ട്. ബിജെപി കഴിഞ്ഞതവണ മൂന്നാംസ്ഥാനത്ത് എത്തിയെങ്കിലും കാര്യമായ വ്യത്യാസം വിജയിച്ച സ്ഥാനാർത്ഥിയും ബിജെപിയും തമ്മിൽ ഇല്ല എന്നതിനാൽ അവരും വിജയ പ്രതീക്ഷയിലാണ്. മോദി ഒരുപാട് മാറ്റം കൊണ്ടുവന്നു നാ
ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പ് ഉടൻ എത്തുകയാണ്. തീയതി പുറത്തുവന്നിട്ടില്ലെങ്കിലും സ്ഥാനാർത്ഥികളും പേരുകളും പുറത്തുവന്നു. ബിജെപിയുടെ സ്ഥാനാർത്ഥിയെ മാത്രമാണ് ഔദ്യോഗികമായി പ്രഖ്യാപിക്കാത്തത്. എന്നാൽ ശ്രീധരൻപിള്ളയാണ് സ്ഥാനാർത്ഥിയെന്ന് നേതാക്കൾ വെളിപ്പെടുത്തുകയും അദ്ദേഹം പോസ്റ്റർവച്ച് പ്രചരണം തുടങ്ങുകയും ചെയ്തു. മൂന്നുമുന്നണികളും പ്രചരണരംഗത്ത് ഇറങ്ങിക്കഴിഞ്ഞു. ഇവരിൽ ആരായിരിക്കും ഇക്കുറി ജയിക്കുക? - ഈ വിഷയമാണ് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്‌പോൺസ്
സിപിഎമ്മിന് ഇത് സിറ്റിങ് സീറ്റിലെ മത്സരമാണ്. ഭരണവിരുദ്ധവികാരം ഇല്ല എന്ന് സ്ഥാപിക്കാൻ അവർക്ക് വിജയം അനിവാര്യമാണ്. ജനകീയമായ നടപടികളും ഭരണപരിഷ്‌കാരങ്ങളും ചെയ്യുന്ന സർക്കാരാണ് എന്നും മറിച്ചുള്ളതെല്ലാം മാധ്യമ സൃഷ്ടിയാണെന്നും സിപിഎം വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നുണ്ട്.
ബിജെപി കഴിഞ്ഞതവണ മൂന്നാംസ്ഥാനത്ത് എത്തിയെങ്കിലും കാര്യമായ വ്യത്യാസം വിജയിച്ച സ്ഥാനാർത്ഥിയും ബിജെപിയും തമ്മിൽ ഇല്ല എന്നതിനാൽ അവരും വിജയ പ്രതീക്ഷയിലാണ്. മോദി ഒരുപാട് മാറ്റം കൊണ്ടുവന്നു നാട്ടിലെന്ന് പ്രചരിപ്പിക്കുന്നതുകൊണ്ടും ത്രിപുരയിൽ സിപിഎമ്മിനെ തകർത്തുവിട്ടു എന്ന് അവകാശപ്പെടുന്നതുകൊണ്ടും ബിജെപിക്കും വിജയം അത്യാവശ്യമാണ്. കോൺഗ്രസിനാവട്ടെ വളരെ ദുർബലമായ പ്രതിപക്ഷം എന്ന ചീത്തപ്പേരുമാറ്റാനും കാലങ്ങളോളം കൈവശംവച്ച മണ്ഡലം തിരിച്ചുപിടിക്കാനും വിജയം അനിവാര്യമാണ്.
ഇത്തരത്തിൽ വളരെ അപൂർവമായി മാത്രം ത്രികോണമത്സരം നടക്കുന്ന മണ്ഡലമായ ചെങ്ങന്നൂരിൽ നടക്കുന്ന ഉപതിരഞ്ഞെടുപ്പ് മൂന്നു പാർട്ടികൾക്കും നിർണായകമാണ്. എന്നാൽ ആരാണ് ജയിക്കുകയെന്ന ചോദ്യം മണ്ഡലത്തിൽ മാത്രമല്ല കേരളം മുഴുവൻ ഉയർന്നുകഴിഞ്ഞു.
മൂന്നു പാർട്ടിക്കും ഒരേപോലെ വിജയസാധ്യതയുണ്ട് എന്ന് തോന്നാമെങ്കിലും ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യങ്ങൾ വിലയിരുത്തി നോക്കുമ്പോൾ ഏറ്റവും വിജയസാധ്യത കോൺഗ്രസിന്റെ സ്ഥാനാർത്ഥിയായ വിജയകുമാറിനാണ് എന്ന് പറയേണ്ടിവരും. അതിന് രണ്ടുമൂന്ന് കാരണങ്ങളുണ്ട്. സിപിഎമ്മിന്റെ സ്ഥാനാർത്ഥിക്ക് അനുകൂലമല്ല മണ്ഡലത്തിലെ സാമുദായിക സന്തുലിതാവസ്ഥ എന്നതാണ് അതിൽ പ്രധാനം. ഇവിടെ നിർണായക വോട്ടുകൾ നായർ വോട്ടുകളും മറ്റ് മുന്നോക്ക ഹിന്ദു വോട്ടുകളുമാണ്. അതുകൊണ്ടാണ് സിപിഎംപോലും കഴിഞ്ഞതവണ നായർ സ്ഥാനാർത്ഥിക്ക് പ്രാധാന്യം കൊടുത്തത്. ഇക്കുറി അത് മാറിയതിന് കാരണം ആലപ്പുഴ ജില്ലാ സെക്രട്ടറി സജി ചെറിയാന് സിപിഎമ്മിന്റെ ഔദ്യോഗിക വിഭാഗത്തിലുള്ള അതിശക്തമായ സ്വാധീനം തന്നെയാണ്.
വിജയ സാധ്യത നോക്കി സിഎസ് സുജാത ഉൾപ്പെടെയുള്ളവരെ പരിഗണിച്ചെങ്കിലും ജി സുധാകരൻ എന്ന ജില്ലയിലെ കരുത്തനായ മന്ത്രിയുടെ സ്വാധീനവും സജി ചെറിയാന് പിണറായി വിഭാഗത്തിന്റെ ശക്തമായ പിന്തുണയുള്ളതും നിർണായകമായി. ഇവിടെ ക്രൈസ്തവ സ്ഥാനാർത്ഥിയായത് ന്യൂനപക്ഷങ്ങളുടെ പിന്തുണയ്ക്ക് കാരണമാകും എന്ന് പറയുന്നവരുണ്ട്.
എന്നാൽ സജി ചെറിയാൻ മണ്ഡലത്തിലെ ഏറ്റവും ന്യൂനപക്ഷ വിഭാഗമായ സിഎസ്‌ഐ സഭയെ പ്രതിനീധികരിക്കുന്ന ആളാണ്.
എന്നാൽ ചെങ്ങന്നൂർ മണ്ഡലത്തിൽ ഏറ്റവും സ്വാധീനമുള്ള ക്രൈസ്തവ വിഭാഗം ഓർത്തഡോക്‌സ് സഭയാണ്. പിന്നാലെ മാർത്തോമ്മ സഭയും പെന്തക്കോസ്തൽ ചർച്ചും കത്തോലിക്ക സഭയുമെല്ലാം ഉണ്ട്. അതുകൊണ്ട് സജി ചെറിയാൻ എന്ന പേരുണ്ട് എന്ന കാരണംകൊണ്ട് ക്രൈസ്തവ വോട്ടുകൾ സജി ചെറിയാന് ലഭിക്കും എന്ന് കരുതുന്നത് മൗഡ്യം ആയിരിക്കും. മാത്രമല്ല, സജി ചെറിയാന് സൗമ്യനായ ഒരു നേതാവ് എന്ന പേര് മണ്ഡലത്തിൽ ഇല്ല. മകളെ വിവാഹംചെയ്തിരിക്കുന്നത് അറിയപ്പെടുന്ന ഒരു ബ്‌ളേഡ്കമ്പനി ഉടമയുടെ മകൻ ആയിരുന്നു എന്നത് ഏറെ ചർച്ചയായിരുന്നു. ഇത് സിപിഎമ്മിനെ സ്വാധീനിക്കും.
ശ്രീധരൻപിള്ള മണ്ഡലത്തിലെ വ്യക്തിയാണെങ്കിലും തൊഴിൽപരമായി മണ്ഡലത്തിന് പുറത്താണ്. കഴിഞ്ഞതവണ പരാജയപ്പെട്ടതിന് ശേഷവും മണ്ഡലത്തിലേക്ക് തിരഞ്ഞുനോക്കിയില്ല എന്ന ആക്ഷേപവും ശ്രീധരൻപിള്ളയുടെ പേരിലുണ്ട്. ഇതിനുമപ്പുറം ബിഡിജെഎസുമായുള്ള പ്രശ്‌നവുമുണ്ട്. മണ്ഡലത്തിൽ കുറഞ്ഞത് പതിനായിരം വോട്ടുകളുടെ സ്വാധീനം ഈഴവ സമുദായത്തിന് ഉണ്ട്. ഈ ഭീഷണി തുഷാറും വെള്ളാപ്പള്ളിയും ഉയർത്തുകയും ചെയ്തുകഴിഞ്ഞു. അതേസമയം, തുഷാറിന് സ്ഥാനമാനങ്ങൾ നൽകുകയും സമ്മർദ്ദത്തിന് ബിജെപി വഴങ്ങുകയും ചെയ്തിരുന്നെങ്കിൽ അത്രതന്നെ വോട്ടുകൾ നായർ സമുദായത്തിൽ നിന്നും ബിജെപിക്ക് നഷ്ടമാകുമായിരുന്നു എന്ന ബോധ്യമാണ് ബിജെപിക്ക ഉള്ളതെന്ന് വ്യക്തം.
കോൺഗ്രസ് സ്ഥാനാർത്ഥിയായ വിജയകുമാർ ഹിന്ദു വോട്ടുകൾ വലിയ തോതിൽ സ്വാധീനിക്കാൻ കഴിവുള്ളയാളാണ്. മണ്ഡലം അടിസ്ഥാനപരമായി യുഡിഎഫ് മണ്ഡലം തന്നെയാണ്. രാഷ്ട്രീയ സാഹചര്യം മാറിയതുകൊണ്ടാണ് വിഷ്ണുനാഥ് കഴിഞ്ഞതവണ തോൽവി നേരിട്ടത്. അതിനാൽ തന്നെ അയ്യപ്പസേവാസംഘം ദേശീയ നേതാവ് എന്ന നിലയിലും ഹൈന്ദവ സംഘടനകളുമായി അടുപ്പമുള്ളയാൾ എന്ന നിലയിലും മികച്ച സ്ഥാനാർത്ഥിയാണ് വിജയകുമാർ. മാത്രമല്ല വളരെ സൗമ്യനായാണ് അറിയപ്പെടുന്നതും. രാഷ്ട്രീയ സാഹചര്യങ്ങൾ മാറിമറിയാം. എന്നാൽ നിലവിലെ സ്ഥിതിയിൽ വിജയകുമാറിന് തന്നെയാണ് മുൻതൂക്കം.