- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എല്ലാ സിപിഎം നേതാക്കളും കൊള്ളക്കാരാണോ? 5000 രൂപ കടം വാങ്ങുന്ന മന്ത്രി സുധാകരൻ, വീടില്ലാത്ത പി കെ ഗുരുദാസൻ, മകന്റെ ജോലി രാജിവെപ്പിച്ച ചടയൻ, ഒന്നുമില്ലാതെ കടന്നുപോയ കാട്ടായ്ക്കോണം, പെണ്ണുപോലും കെട്ടാത്ത രാധാകൃഷ്ണൻ, മക്കൾ ഹോട്ടലിലിൽ പണിയെടുക്കുന്ന പി ജയരാജൻ: ഇൻസ്റ്റന്റ് റെസ്പോൺസ്
ബിനോയ് കോടിയേരിയുടെ സാമ്പത്തിക ഇടപാട് വിവാദമായതോടെ സോഷ്യൽ വ്യാപകമായി വരുന്ന ആരോപണമാണ് സിപിഎം നേതാക്കൾ എല്ലാവരും ആഡംബര ജീവിതെ നയിക്കുന്നവരാണെന്നാണ്. ബിനോയ് കോടിയേരി വിവാദത്തിന്റെ കൂടെ കണ്ണട വിവാദം കൂടി ആയതോടെ ഇത് സത്യമാണെന്നും എല്ലാവരും സമ്മതിക്കുന്നു. സിപിഎമ്മിലെ ചില നേതാക്കൾ നടത്തുന്ന ദൂർത്തും വഴിവിട്ട ബന്ധങ്ങളും സിപിഎം എന്ന പാർട്ടിയുടെ അസ്ഥിത്വത്തെ തന്നെ ചോദ്യം ചെയ്യുന്നതിലേക്ക് എത്തി നിൽക്കുന്നു. ഇന്നും കേരളീയ പൊതുസമൂഹത്തിന് പ്രതീക്ഷ നൽകുന്ന പാർട്ടി തന്നെയാണ് സിപിഎം. കോടിയേരി ബാലകൃഷ്ണനെ പോലുള്ള നേതാക്കളും അവരുടെ മക്കളും ഇതിനൊരു അപവാദമാണ്. അത്തരത്തിലുള്ള നേതാക്കൾ പാർട്ടിയുടെ നേതൃസ്ഥാനങ്ങളിൽ നിൽക്കുന്നതുകൊണ്ടാണ് ഭൂരിപക്ഷം വരുന്ന നേതാക്കളും അങ്ങനെ അല്ലാതിരുന്നിട്ടും അവരും പഴി കേൾക്കേണ്ടി വരുന്നത്. കൈക്കൂലി വാങ്ങാതെ ആഡംബരമില്ലാതെ ലളിത ജീവിതം നയിക്കുന്ന മന്ത്രിയാണ് ജി. സുധാകരൻ. മുഖ്യമന്ത്രി പിണറായി വിജയന്റെ സഹോദരങ്ങൾ ഇപ്പോഴും സാധാരണ ജീവിതം നയിക്കുന്നവരാണ്. സ്വന്തമായി ഒരു വീടില്ലാതെ ഇപ്പ
ബിനോയ് കോടിയേരിയുടെ സാമ്പത്തിക ഇടപാട് വിവാദമായതോടെ സോഷ്യൽ വ്യാപകമായി വരുന്ന ആരോപണമാണ് സിപിഎം നേതാക്കൾ എല്ലാവരും ആഡംബര ജീവിതെ നയിക്കുന്നവരാണെന്നാണ്. ബിനോയ് കോടിയേരി വിവാദത്തിന്റെ കൂടെ കണ്ണട വിവാദം കൂടി ആയതോടെ ഇത് സത്യമാണെന്നും എല്ലാവരും സമ്മതിക്കുന്നു. സിപിഎമ്മിലെ ചില നേതാക്കൾ നടത്തുന്ന ദൂർത്തും വഴിവിട്ട ബന്ധങ്ങളും സിപിഎം എന്ന പാർട്ടിയുടെ അസ്ഥിത്വത്തെ തന്നെ ചോദ്യം ചെയ്യുന്നതിലേക്ക് എത്തി നിൽക്കുന്നു.
ഇന്നും കേരളീയ പൊതുസമൂഹത്തിന് പ്രതീക്ഷ നൽകുന്ന പാർട്ടി തന്നെയാണ് സിപിഎം. കോടിയേരി ബാലകൃഷ്ണനെ പോലുള്ള നേതാക്കളും അവരുടെ മക്കളും ഇതിനൊരു അപവാദമാണ്. അത്തരത്തിലുള്ള നേതാക്കൾ പാർട്ടിയുടെ നേതൃസ്ഥാനങ്ങളിൽ നിൽക്കുന്നതുകൊണ്ടാണ് ഭൂരിപക്ഷം വരുന്ന നേതാക്കളും അങ്ങനെ അല്ലാതിരുന്നിട്ടും അവരും പഴി കേൾക്കേണ്ടി വരുന്നത്.
കൈക്കൂലി വാങ്ങാതെ ആഡംബരമില്ലാതെ ലളിത ജീവിതം നയിക്കുന്ന മന്ത്രിയാണ് ജി. സുധാകരൻ. മുഖ്യമന്ത്രി പിണറായി വിജയന്റെ സഹോദരങ്ങൾ ഇപ്പോഴും സാധാരണ ജീവിതം നയിക്കുന്നവരാണ്. സ്വന്തമായി ഒരു വീടില്ലാതെ ഇപ്പോഴും വാടക വീട്ടിൽ താമസിക്കുന്ന വ്യക്തിയാണ് മുന്മന്ത്രി പി.കെ ഗുരുദാസൻ. ലാളിത്യത്തിന്റെ പ്രതീകമായിരുന്നു മുൻ പാർട്ടി സെക്രട്ടറി ചടയൻ ഗോവിന്ദൻ. ഒന്നും സമ്പാദിക്കാനാകാതെ മരിച്ച പാർട്ടി സെക്രട്ടറിയായിരുന്നു കാട്ടായിക്കോണം ശ്രീധരൻ.കണ്ണൂർ ജില്ലാ സെക്ട്രറി പി.ജയരാജന്റെ മക്കൾ സാധാരണ ജോലി ചെയ്ത് ജീവിക്കുന്നവരാണ്. മുൻ സ്പീക്കർ പി രാധാകൃഷ്ണൻ ഇന്നും ഒന്നും സമ്പാദിക്കാത്ത നേതാവാണ്.
ലളിത ജീവിതം നയിക്കുന്ന ഒരുപാട് നേതാക്കന്മാർ ഇന്നും പാർട്ടിയിലുണ്ട്. എന്നാൽ കോടിയേരി പോലെയുള്ള നേതാക്കൾ മറ്റ് നേതാക്കൾ അപമാനം ഉണ്ടാക്കുകയാണ്. പാർട്ടിയാണ് തിരുത്തേണ്ടത്. ഇത്തരം നേതാക്കൾ പാർട്ടിയുടെ തലപ്പത്ത് ഇരിക്കുമ്പോൾ മറ്റുള്ളവർ കുറ്റം പറയുമ്പോൾ അത് തെറ്റായി കാണാനും കഴിയില്ല.