തിരുവനന്തപുരം:ഫ്രാങ്കോ മുളയ്ക്കന്റെ ലൈംഗിക പീഡന കേസുമായി ബന്ധപ്പെട്ട് ഇന്ന് രണ്ട് സംഭവങ്ങൾ ഉണ്ടായി. ഒന്ന് കേസിന്റെ അന്വേഷണ മേൽനോട്ടം വഹിക്കുന്ന റെയ്ഞ്ച് ഐജി വിജയ് സാക്കറെ മാധ്യമങ്ങളുടെ മു്‌നനിൽ നടത്തിയ വെളിപ്പെടുത്തലാണ്. അദ്ദേഹം പറയുന്നു മെത്രാൻ ബലാൽസംഗം ചെയ്‌തോ എന്നുള്ളതിന് ഉറപ്പില്ലെന്ന്. എന്നാൽ 19ാം തീയതി നേരിട്ട് ഹാജരായി മൊഴി നൽകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.

രണ്ടാംമത്തേത് പീഡനത്തിന് ഇരയായി എന്നാരോപിക്കുന്ന കന്യാസ്ത്രീയുടെ മഠത്തിലെ സുപ്പീരിയർ ജനറൽ അടക്കം കന്യാസ്ത്രീക്ക് എതിരെ നടത്തിയ പ്രസ്താവനയാണ്. ഈ രണ്ട് പ്രസ്താവനകളും ഇരകൾ എത്രത്തോളം ആക്രമിക്കപ്പെടുന്നുവെന്നതിനും വേട്ടക്കാർ എത്രത്തോളം ആദരിക്കപ്പെടുന്നു എന്നതിനുമുള്ള തെളിവാണ്. നമുക്ക് ആദ്യ എറണാകുളം ഐജിയുടെ പരാമർശങ്ങളിലേക്ക പോകാം. അദ്ദേഹം പറയുന്നത് കേസിൽ ഒരുപാട് പൊരുത്തക്കേടുകളുണ്ടെന്നാണ്. അദ്ദേഹത്തിന്റെ തപ്പിപ്പിടിച്ചുള്ള മലയാളത്തിൽ കോൺട്രഡിക്ഷൻ എന്ന വാക്ക് ഉപയോഗിക്കുന്നുണ്ട്.

അതിൽ തന്നെ അദ്ദേഹം പ്രധാനമായിട്ടും പറയുന്നത് കന്യാസ്ത്രീയുടെ മൊഴിയും സാക്ഷികളുടെ മൊഴിയുമാണ്. പ്രതിയുടെ മൊഴിയെക്കുറിച്ച് ഒന്നും തന്നെ പറയുന്നില്ല. പരാതിക്കാരിയുടേയും സാക്ഷികളുടേയും മൊഴികളിലെ വൈരുദ്ദ്യം ഭാവിയില്ലെന്ന കൺസേൺ മൂലമാണ് ഐഡജി ഈ കേസുമായി മുന്നോട്ട പോകാത്തത്.ഒപ്പം ഐജി ഒരു കാര്യം കൂടി പറയുന്നുണ്ട്. ഈ കേസിന് ആവശ്യത്തിന് സാക്ഷികളെ ലഭിച്ചില്ലത്രെ. എത്ര വിജിത്രമായ ന്യായങ്ങളാണ് അന്വേഷണത്തിന് നേതൃത്വം കൊടുക്കുന്ന ഒരാൾ ഉന്നയിച്ചിരിക്കുന്നത്. എങ്ങനെയാണ് ബലാൽസംഗ്തതിന് ഇരയായ ഒരാൾ സാക്ഷികളെ കൊണ്ട് വരിക?

എന്ത് അടിസ്ഥാനത്തിലാണ് സാക്ഷിമൊഴി ആവശ്യപ്പെടുന്നത്. സാക്ഷി മൊഴികളിലെ വൈരുദ്ധ്യങ്ങളെ കുറിച്ച് പറയുമ്പോൾ നിയമം അത് തന്നെയാണോ അനുശാസിക്കുന്നത്. യഥാർഥത്തിൽ പൊലീസ് എപ്പോഴാണ് അതൊക്കെ അന്വേഷിക്കേണ്ടത്. പ്രാധമിക അന്വേഷണത്തിൽ പൊലീസ് തിരക്കേണ്ടതാണ് ഇതൊക്കെ. സാധാരണ ഗതിയിൽ ലൈംഗിക പീഡനമായാലും മറ്റേത് പരാതിയായിരുന്നാലും പരാതിയിൽ കഴമ്പുണ്ടോ എന്ന അന്വേഷണം ആണ് നടത്തുക ആദ്യ ഘട്ടത്തിൽ. ബാക്കി ഒക്കെ അന്വേഷിക്കുക അന്വേഷണത്തിന്റെ നടപടി ക്രമമാണ്. ഈ വിഷയമാണ് ഇ്‌നനത്തെ ഇൻസ്റ്റന്റ് റെസ്‌പോൺസ് ചർച്ച ചെയ്യുന്നത്