- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സമ്മതപത്രത്തിന് പകരം വിസമ്മതപത്രം എഴുതി വാങ്ങുന്നത് നീതിരഹിതമാണ്; ഭാര്യയുടെ ഒരു മാസത്തെ ശമ്പളം കൊടുക്കുന്നതുകൊണ്ട് താൻ കൂടി കൊടുക്കുന്നില്ല എന്ന് പറഞ്ഞ് സർക്കാർ ഉദ്യോഗസ്ഥന്റെ മേൽ നടപടിയെടുത്തത് അധാർമ്മികമാണ്; കേരളത്തെ രക്ഷിക്കാൻ കാശു കൊടുക്കേണ്ടത് നിയമപരമായ ബാധ്യത ആകുന്നത് ഗുണ്ടാപിരിവിന് തുല്ല്യമാണ്; കേരള പുനർനിർമ്മാണത്തെ ഒരു ബാധ്യതയാക്കി മാറ്റുന്നത് ആർക്ക് ന്യായീകരിക്കാൻ സാധിക്കും
തിരുവനന്തപുരം: സെക്രട്രേറിയറ്റിലെ ഒരു ഇടത്പക്ഷ യൂണിയൻ നേതാവിനെ ഓർക്കുക ഇടത്പക്ഷ നേതാവിനെ മുഖ്യമന്ത്രിയുടെ സാലറി ചാലഞ്ചിനോട് വിയോജിച്ചു എന്ന പേരിൽ സ്ഥലം മാറ്റിയിരിക്കുകയാണ്. അദ്ദേഹം ഇന്നലെ അതേക്കുറിച്ച് ലാഘവത്തോട് കൂടി ചെറിയ ഒരു അഭിപ്രായ പ്രകടനം നടത്തിയതിന്റെ തൊട്ട് പിന്നാലെ സെക്രട്ടേറിയറ്റിലെ അദ്ദേഹത്തിന്റെ നിലവിലുള്ള തസ്തികയിൽ നിന്ന് മാറ്റി മറ്റഒരു സ്ഥലത്തേക്ക് മാറ്റിയിരിക്കുന്നു. അനിൽ രാജ് എന്ന് ഉദ്യോഗസ്ഥൻ പറഞ്ഞത് ഞാനും എന്റെ ഭാര്യയും സർക്കാർ ജീവനക്കാരാണ്. അത്‌കൊണ്ട് മുഖ്യമന്ത്രിയുടെ സാലറി ചാലഞ്ച് ഏറ്റെടുക്കുന്നത് ഭാര്യയാണ്. ചില പ്രാരാബ്ദങ്ങൾ ഉള്ളത്‌കൊണ്ട് ഞാൻ കുടുംബം നോക്കട്ടെ എന്നാണ്. ഈ മനുഷ്യന്റെ നിലപാടുകൾ ഫേസ്‌ബുക്കിൽ നോക്കിയാൽ മനസ്സിലാകും. ഈ വിഷയത്തിൽ മാത്രമല്ല ഏത് വിഷയത്തിലായാലും ഇടത്പക്ഷത്തെയും സിപിഎമ്മിനേയും അനുകൂലിക്കുന്ന ഒരു ന്യായീകരണ തൊഴിലാളിയാണ് ഈ മനുഷ്യൻ. എന്നിട്ടും ഒരു സർക്കാർ ജീവനക്കാരൻ എന്ന നിലയിൽ ഒരു അഭിപ്രായം പറഞ്ഞതിന്റെ പേരിലാണ് സ്ഥലം മാറ്റം ലഭിച്ചിരിക്കുന്നു. അച്ച
തിരുവനന്തപുരം: സെക്രട്രേറിയറ്റിലെ ഒരു ഇടത്പക്ഷ യൂണിയൻ നേതാവിനെ ഓർക്കുക ഇടത്പക്ഷ നേതാവിനെ മുഖ്യമന്ത്രിയുടെ സാലറി ചാലഞ്ചിനോട് വിയോജിച്ചു എന്ന പേരിൽ സ്ഥലം മാറ്റിയിരിക്കുകയാണ്. അദ്ദേഹം ഇന്നലെ അതേക്കുറിച്ച് ലാഘവത്തോട് കൂടി ചെറിയ ഒരു അഭിപ്രായ പ്രകടനം നടത്തിയതിന്റെ തൊട്ട് പിന്നാലെ സെക്രട്ടേറിയറ്റിലെ അദ്ദേഹത്തിന്റെ നിലവിലുള്ള തസ്തികയിൽ നിന്ന് മാറ്റി മറ്റഒരു സ്ഥലത്തേക്ക് മാറ്റിയിരിക്കുന്നു. അനിൽ രാജ് എന്ന് ഉദ്യോഗസ്ഥൻ പറഞ്ഞത് ഞാനും എന്റെ ഭാര്യയും സർക്കാർ ജീവനക്കാരാണ്. അത്‌കൊണ്ട് മുഖ്യമന്ത്രിയുടെ സാലറി ചാലഞ്ച് ഏറ്റെടുക്കുന്നത് ഭാര്യയാണ്. ചില പ്രാരാബ്ദങ്ങൾ ഉള്ളത്‌കൊണ്ട് ഞാൻ കുടുംബം നോക്കട്ടെ എന്നാണ്.
ഈ മനുഷ്യന്റെ നിലപാടുകൾ ഫേസ്‌ബുക്കിൽ നോക്കിയാൽ മനസ്സിലാകും. ഈ വിഷയത്തിൽ മാത്രമല്ല ഏത് വിഷയത്തിലായാലും ഇടത്പക്ഷത്തെയും സിപിഎമ്മിനേയും അനുകൂലിക്കുന്ന ഒരു ന്യായീകരണ തൊഴിലാളിയാണ് ഈ മനുഷ്യൻ. എന്നിട്ടും ഒരു സർക്കാർ ജീവനക്കാരൻ എന്ന നിലയിൽ ഒരു അഭിപ്രായം പറഞ്ഞതിന്റെ പേരിലാണ് സ്ഥലം മാറ്റം ലഭിച്ചിരിക്കുന്നു. അച്ചടക്ക നടപടിയാണ് സ്വീകരിച്ചിരിക്കുന്നത്. ഇതിനർഥം മുഖ്യമന്ത്രിയുടെ സാലറി ചലഞ്ചിനെചിരെയോ മുഖ്യമന്ത്രിയുടെ ഏതെങ്കിലും തീരുമാനത്തിനതിരെയോ പ്രതികരിച്ചാൽ ഇങ്ങനെയാണ് ഞങ്ങൾ നേരിടുക എന്ന മുന്നറിയിപ്പാണ്.
ഇത് ഭരണകക്ഷിയുടെ ഒരു യൂണിയൻ നേതാവിന്റെ അഭിപ്രായമാണെങ്കിൽ ഒരു പ്രതിപക്ഷ യൂണിയൻ നേതാവിന്റെ അഭിപ്രായം എത്തരത്തിലാകുമെന്ന് വ്യക്തമാണ്.എന്തുകൊണ്ടാണ് ഒരു വിഷയത്തിൽ ഒരു സർക്കാർ ഉദ്യോഗസ്ഥന് ഒരു വിഷയത്തിൽ ഒരു അഭിപ്രായം പറയാൻ പോലും പറ്റാത്ത രീതിയിൽ എന്തിനാണ് സർക്കാർ ഇങ്ങനെ പിടിവാശി കാണിക്കുന്നത്.കേരളം ഇല്ലാതാകുന്ന സാഹചര്യം ഉണ്ടായപ്പോൾ അതിനെ പുനരുദ്ധരിക്കാനുള്ള ഉത്തരവാദിത്വം ഒരു സർക്കാരും പറയാതെ നിറവേറ്റുകയും മുന്നോട്ട് ഇറങ്ങുകയും ചെയ്തവരാണ് മലയാളികൾ. കേരളത്തിലെ മലയാളികൾ മാത്രമല്ല വിദേശത്തുള്ള പ്രവാസി സമൂഹവും ഈ നാടിന് പുനർജന്മം നൽകാൻ ഒരുമിച്ച് നിന്നവരാണ്. മുഖ്യമന്ത്രിയുടെ ദുരകിതാശ്വാസ നിധിയിലേക്ക് ആയിരം കോടിക്ക് മുകളിൽ എത്തിക്കഴിഞ്ഞു.
ലോകമെമ്പാടുമുള്ള പ്രവാസികൾ ശേഖരിക്കുന്നതും ബിസിനസുകാർ നല്കും എന്ന് പറഞ്ഞിരിക്കുന്നതും ചേർത്താൽ തന്നെ ഏകദേശം പതിനായിരം കോടി കടക്കും.സഹായവുമായി എത്തുന്നവരുടെ വാഗ്ദാനങ്ങളും കേന്ദ്രത്തിൽ നിന്നുള്ള പദ്ധതി വിഹിതങ്ങളും മറ്റ് സഹായങ്ങളും എത്തുമ്പോൾ തന്നെ നാം ആവശ്യമെന്ന് പറയുന്നതിലും അധികം തുക കിട്ടാൻ ആണ് സാധ്യത. എന്നിട്ടും എന്തിന് വേണ്ടിയാണ് സർക്കാർ ഉദ്യോഗസ്ഥരെ ഇങ്ങനെ ഞെക്കിപ്പിഴിയുന്നത്. ഈ വിഷയമാണ് ഇൻസ്റ്റന്റ് റെസ്‌പോൺസ് ഇന്ന് ചർച്ച ചെയ്യുന്നത്.