തിരുവനന്തപുരം: ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് തെരുവിലിറങ്ങിയിരിക്കുന്ന അയ്യപ്പ ഭക്തരെ സംബന്ധിച്ചിടത്തോളം അതി നിർണായകമാണ് വരുന്ന രണ്ട് ദിവസങ്ങൾ. അവരുടെ പ്രാർത്ഥനയും യാതനകളും അയ്യപ്പൻ കേൾക്കുമോ എന്നറിയാൻ ഇനി വെറും രണ്ട് ദിവസമേ ഉള്ളു. മറ്റന്നാൾ നട തുറക്കുമ്പോൾ അയ്യപ്പന് സംരക്ഷണ കവചമൊരുക്കുവാൻ ആയിരകണക്കിന് സ്ത്രീകളും പുരുഷന്മാരും നിലയ്ക്കൽ മുതൽ പമ്പ വരം സംരക്ഷണ കവജം ഒരുക്കും എന്നാണ് അയ്യപ്പഭക്തരുടെ അവകാശ വാദം. അതിന് മുന്നോടിയായി പന്തളത്ത് നിന്നും ആയിരകണക്കിന് ഇരുചക്ര വാഹനങ്ങളിൽ ഭക്തർ പുറപ്പെടുകയാണ്.

ഇഹ്ങനെ നാനാ ഭാഗങ്ങളിൽ നിന്നായി വരുന്ന കുറച്ച് ദിവസത്തേക്ക് അയ്യപ്പ ഭക്തർ വരുന്ന കുറച്ച് ദിവസങ്ങളിലായി എത്തിച്ചേരുമെന്ന് പൊലീസ് തന്നെ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇന്ന് രാവിലെ തിരുവനന്തപുരത്ത് സമാപിച്ച ബിജെപി നേതൃത്വം നൽകിയ നാമജപ ഘോഷയാത്രയുടെ കരുത്ത് മാത്രം മതി അയ്യപ്പ ഭക്തർ എത്ര വികാരപരമായിട്ടാണ് ഈ വിഷയത്തെ സമീപിക്കുന്നത് എന്ന് മനസ്സിലാക്കാൻ. ഒരു വശത്ത് ആർഎസ്എസ്സും ബിജെപിയും മറ്റ് സംഘപരിവാർ സംഘടനകളും മറുവശത്ത് പ്രതീഷ് വിശ്വനാഥൻ രാഹുൽ ഈശ്വർ എന്നിവരുടെ പ്രതിരോധങ്ങൾ. അതിനൊക്കെ അപ്പുറത്ത് പന്തളം രാജകൊട്ടാരത്തിന്റെ ആഹ്വാന പ്രകാരം യഥാർഥ ജനകീയ കൂട്ടായ്മ. ഇങ്ങനെ നാനാ ഭാഗത്ത് നിന്നും പൊതുജനത്തിന്റെ പിന്തുണയോടെ അയ്യപ്പഭക്തർ നിലയ്ക്കലേക്കും പമ്പയിലേക്കും പ്രവഹിക്കുമ്പോൾ ഈ സാഹചര്യത്തെ നേരിടാൻ സർക്കാർ എന്ത് ചെയ്തു എന്ന ചോദ്യം ബാക്കിയാവുകയാണ്.

സുപ്രീം കോടതിയുടെ വിധിയാണ് അത് നടത്തിയെ മതിയാകു എന്ന പ്രഖ്യാപനം സർക്കാർ ഇതിന് മുൻപ് നടത്തിക്കഴിഞ്ഞു. സിപിഎമ്മിന്റെ വനിത വിഭാഗത്തിലെ നേതാക്കന്മാരെ ഉപയോഗിച്ച് മറു വിഭാഗത്തിന്റെ പ്രചാരണവും ആരംഭിച്ച് കഴിഞ്ഞു. എന്നാൽ ഭക്തി എന്ന വികാരം മാത്രം മുതൽകൂട്ടായി നിലയ്ക്കലേക്കും പമ്പയിലേക്കും പ്രവഹിക്കുന്ന ആയിരകണക്കിന് സ്ത്രീകളും പുരുഷന്മാരുമടങ്ങുന്ന ഭക്ത സമൂഹത്തെ കലാപ കലുഷിതമാകാതെ സൂക്ഷിക്കുന്നതിന് സർക്കാർ എന്ത് ചെയ്തു എന്ന ചോദ്യം പ്രസക്തമാവുകയാണ്. എവിടെ ഒരു ാൾക്കൂട്ടം സൃഷ്ടിക്കപ്പെടുന്നുവോ അവിടെ കലാപം സൃഷ്ടിക്കാൻ സാധ്യതയുണ്ടോ ?

ഈ സാഹചര്യത്തിൽ കരുതലെടുക്കേണ്ടതും മുന്നൊരുക്കങ്ങൾ സ്വീകരിക്കേണ്ടതും സർക്കാരിന്റെ ഉത്തരവാദിത്വം തന്നെയാണ്. അതിനുമപ്പുറം ശബരിമലയിലേക്ക് എത്തുന്ന ഭക്തർക്ക് സൗകര്യമൊരുക്കുന്നതിന് എന്താണ് ഈ സർക്കാർ ചെയ്തത് എന്ന ചോദ്യവും ബാക്കിയാണ്.പൊതുവേ മണ്ഡല മകരവിളക്കിന് മുൻപ് സർക്കാർ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് കൊണ്ട് വലിയ രീതിയിലുള്ള പ്രവർത്തനങ്ങൾ നടത്താറുണ്ട്.അതുകൊണ്ടാണ് ഇത്രയധികം ആളുകൾ അവിടെ എത്തിയിട്ടും യാതൊരു കുഴപ്പവുമില്ലാതെ മണ്ഡല മകരവിളക്ക് സീസൺ അവസാനിക്കുന്നത്. എന്നാൽ ശബരിമലയിൽ നടക്കുന്ന പ്രക്ഷോഭങ്ങളും കഴിഞ്ഞ നൂറ് വർഷത്തിൽ നേരിട്ട ഏറ്റവും വലിയ പ്രളയവും പമ്പയെയും ശബരിമലയെയും ബാധിച്ചിരിക്കുന്ന ആഘാധത്തെ മറികടക്കുന്നതിന് ഒരു ശ്രമവും നടന്നിട്ടില്ല എന്നതാണ് വാസ്തവം.

ഇങ്ങനെയിരിക്കെ ആയിരകണക്കിനാളുകൾ പ്രക്ഷോഭവുമായി പമ്പയിലേക്ക് എത്തുന്ന സാഹചര്യമുണ്ടാകുമ്പോൾ എന്തായിരിക്കും സ്ഥിതി എന്ന് ആലോചിച്ച് നോക്കുക. മണ്ഡല മകരവിളക്ക് കാലത്ത് പമ്പ മുതൽ എരുമേലി വരെയും പമ്പ മുതൽ പത്തനംതിട്ട വരെയുമൊക്കെ ക്യൂ നീണ്ട് പോകാറുണ്ട് എന്ന് ഓർക്കുക. ഒരു ആന നടുറോഡിൽ നിന്നാൽ കിലോമീറ്ററുകളുടെ ക്യൂ ാണ് സാധാരണ ആ ഭാഗത്ത് ഉണ്ടാവുക. അങ്ങനെയിരിക്കെ ശബരിമല താർഥാടനത്തിന്റെ ഏറ്റവും വലിയ ഭാഗമായ നിലയ്ക്കൽ വരെ ആയിരണക്കിന് ഭക്തർ എത്തുമ്പോൾ അതും സ്ത്രീകൾ എത്തുമ്പോൾ എന്തായിരിക്കും സംഭവിക്കുക എന്ന് സർക്കാർ ആലോചിച്ചിട്ടുണ്ടോ? ഈ വിഷയമാണ് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്‌പോൺസ് ചർച്ച ചെയ്യുന്നത്.