- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുഖ്യമന്ത്രിയെ വേണമെങ്കിലും പച്ചക്ക് വിമർശിച്ചോളു; പൊലീസ് ഒന്നും ചെയ്യില്ല; എന്നാൽ സ്ത്രീകളെ കുറിച്ച് ലൈംഗിക ചുവയോടെ ഉരിയാടരുത്; ജാമ്യം പോലും കിട്ടാതെ അകത്താകും; എന്തുകൊണ്ടാണ് ഷാനി പ്രഭാകറിന്റെ പരാതിയിൽ അറസ്റ്റുകൾ നടക്കുന്നത്? ഫേസ് ബുക്കിൽ പോസ്റ്റിടും മുമ്പ് ഓർത്തിരിക്കേണ്ട ഒരു പ്രധാന നിയമത്തെ കുറിച്ച് - ഇൻസ്റ്റന്റ് റെസ്പോൺസ്
തിരുവനന്തപുരം: സാമൂഹ്യ മാധ്യമങ്ങൾ വഴി അധിക്ഷേപങ്ങൾ നടത്തുന്നവർക്കെതിരെ പലപ്പോഴും അയഞ്ഞ സമീപനമാണ് പൊതുവേ സ്വീകരിക്കാറ്. എന്നാൽ, ആരോപണം ഉന്നയിക്കുന്നത് പ്രമുഖരായാൽ പൊതേവെ ഉടനടി പൊലീസ് ഇടപെടും. അത്തരമൊരു ഇടപെടൽ പൊലീസ് നടത്തിയത് ഷാനി പ്രഭാകർ നൽകിയ പരാതിയിലാണ്. എന്നാൽ, ഷാനിയുടെ നടപടിയിൽ ഉണർന്നു പ്രവർത്തിച്ച പൊലീസ് സാധാറണക്കാരുടെ കാര്യത്തിൽ മൗനം പാലിക്കുന്നു എന്ന ആക്ഷേപം സോഷ്യൽ മീഡിയയിൽ ഒരു വിഭാഗം ഉയർന്നുണ്ട്. എന്താകൊണ്ടാണ് പ്രമുഖർക്ക് മാത്രം നീതി കിട്ടുന്നത് എന്നതാണ് ചോദ്യം പ്രസ്‌കതമാണ്. മുഖ്യമന്ത്രിക്കും സ്പീക്കർക്കെതിരെ പോസ്റ്റിട്ടാലും നടപടി ഉണ്ടാകാറുണ്ട്. അതേസമയം സ്ത്രീകൾക്കെതിരെ ലൈംഗിക അധിക്ഷേപത്തോടെ പരാതി ഉന്നയിക്കുകയും ചെയ്താൽ അവരെ അറസ്റ്റു ചെയ്യുകയും റിമാൻഡ് ചെയ്യുകയും ചെയ്യുന്നത് നിയമപരമാണ് താനും. അത്തരത്തിന്റെ നിയമത്തിന്റെ ആനുകൂല്യമാണ് ഷാനിക്ക് ലഭിച്ചത്. അതേസമയം സമാനമായ പരാതിയാണ് മറ്റൊരു സ്ത്രീ നൽകിയതെങ്കിൽ അതിൽ നീതി ലഭിച്ചില്ലെങ്കിൽ അത് അനീതിയാണ് ഇരട്ടനീതിയാണ് എന്നും പറയേണ്ടി വരു
തിരുവനന്തപുരം: സാമൂഹ്യ മാധ്യമങ്ങൾ വഴി അധിക്ഷേപങ്ങൾ നടത്തുന്നവർക്കെതിരെ പലപ്പോഴും അയഞ്ഞ സമീപനമാണ് പൊതുവേ സ്വീകരിക്കാറ്. എന്നാൽ, ആരോപണം ഉന്നയിക്കുന്നത് പ്രമുഖരായാൽ പൊതേവെ ഉടനടി പൊലീസ് ഇടപെടും. അത്തരമൊരു ഇടപെടൽ പൊലീസ് നടത്തിയത് ഷാനി പ്രഭാകർ നൽകിയ പരാതിയിലാണ്. എന്നാൽ, ഷാനിയുടെ നടപടിയിൽ ഉണർന്നു പ്രവർത്തിച്ച പൊലീസ് സാധാറണക്കാരുടെ കാര്യത്തിൽ മൗനം പാലിക്കുന്നു എന്ന ആക്ഷേപം സോഷ്യൽ മീഡിയയിൽ ഒരു വിഭാഗം ഉയർന്നുണ്ട്.
എന്താകൊണ്ടാണ് പ്രമുഖർക്ക് മാത്രം നീതി കിട്ടുന്നത് എന്നതാണ് ചോദ്യം പ്രസ്‌കതമാണ്. മുഖ്യമന്ത്രിക്കും സ്പീക്കർക്കെതിരെ പോസ്റ്റിട്ടാലും നടപടി ഉണ്ടാകാറുണ്ട്. അതേസമയം സ്ത്രീകൾക്കെതിരെ ലൈംഗിക അധിക്ഷേപത്തോടെ പരാതി ഉന്നയിക്കുകയും ചെയ്താൽ അവരെ അറസ്റ്റു ചെയ്യുകയും റിമാൻഡ് ചെയ്യുകയും ചെയ്യുന്നത് നിയമപരമാണ് താനും. അത്തരത്തിന്റെ നിയമത്തിന്റെ ആനുകൂല്യമാണ് ഷാനിക്ക് ലഭിച്ചത്. അതേസമയം സമാനമായ പരാതിയാണ് മറ്റൊരു സ്ത്രീ നൽകിയതെങ്കിൽ അതിൽ നീതി ലഭിച്ചില്ലെങ്കിൽ അത് അനീതിയാണ് ഇരട്ടനീതിയാണ് എന്നും പറയേണ്ടി വരും.
എന്നാൽ, സോഷ്യൽ മീഡിയിയൽ നടത്തുന്ന പൊതു യുദ്ധങ്ങൾക്ക് നീതി ലഭിക്കാൻ പൊലീസിന് സാധിക്കാതെ വരുന്നത് പൊലീസിന്റെ കുറ്റമല്ല, മറിച്ച് നിയമത്തിന്റെ കുറ്റമാണ്. നിയമത്തിലെ വകുപ്പ് ഇല്ലാത്തതാണ് പ്രശ്‌നം. എന്നാൽ, സ്ത്രീകളെ ലൈംഗികമായി അധിക്ഷേപിക്കുന്നത് പ്രശ്‌നമാണ്. ഇതിന് ശിക്ഷ നൽകാൻ വകുപ്പുണ്ട് താനും. ഐടി ആക്ടിലെ 67ാം വകുപ്പാണിത്. ഷാനിക്കെതിരെ സോഷ്യൽ മീഡിയയിൽ പ്രചരിച്ച കഥ ലൈംഗികചുവയോടു കൂടിയതായിരുന്നു. ലൈംഗിക ആരോപണത്തിലെ പരാതിയിൽ കേസെടുക്കാനും അറസ്റ്റു ചെയ്യാനും സാധിക്കും. മൂന്ന് വർഷ വരെ ഇതിന് തടവു ലഭിക്കാം.
അതുകൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ ഇടപെടുന്നവർ സ്ത്രീകളെ ലൈംഗികമായി അവഹേളിക്കുന്ന പോസ്റ്റുകൾ ഷെയർ ചെയ്യുകയോ ലൈക്ക് ചെയ്യുകയോ അരുത്. ഇങ്ങനെ ചെയ്യുമ്പോൾ നിങ്ങൾ സ്ത്രീകളെ അപമാനിക്കുകയാണ് ചെയ്യുന്നത്. ഷാനിയുടെ കേസിൽ അറസ്റ്റിലായവർ സ്ത്രീകളെ അപമാനിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ കരുതലെടുത്താൽ ദുഃഖിക്കാതിരിക്കാം..