തിരുവനന്തപുരം: പിണറായി വിജയൻ കരുത്തനായ പാർട്ടി സെക്രട്ടറിയായിരുന്നു. ആ പാർട്ടിക്ക് മാത്രമല്ല ഇടത്പക്ഷത്തെ സ്‌നേഹിക്കുന്നവർക്ക് എല്ലാം. ആ പാർട്ടിക്ക് തിരെ എന്ത് അക്രമം ഉണ്ടായാലും അണികൾക്ക് ഒപ്പം നിൽക്കാൻ കഴിയുന്ന ചങ്കൂറ്റമുള്ള കരുത്തനായ നേതാവ്. അന്ന് അദ്ദേഹത്തിന് പാർട്ടി മാത്രം നോക്കിയാൽ മതിയായിരുന്നു. എന്നാൽ ഇന്ന് അദ്ദേഹം മുഖ്യമന്ത്രിയാണ്. ബിജെപിക്കാരുടേയും കോൺഗ്രസുകാരുടേയും എന്നെപ്പോലെയുള്ള വിമർശകരുടേയും ഒക്കെ മുഖ്യമന്ത്രിയാണ്. അപ്പോൾ അദ്ദേഹം പ്രതികാര ദാഹിയായ ഡ്രാക്കുളയെപ്പോലെ പെരുമാറിയാൽ ഏത് നീതിബോധമുള്ള സാധാരണക്കാരനും അതിനെ ചോദ്യം ചെയ്യാനുള്ള അവകാശമുണ്ട്.

പ്രതികാര ദാഹം തന്റെ രക്തത്തിൽ അലിഞ്ഞതാണെന്നും അത് പാർട്ടി സെക്രട്ടറിയായാലും മുഖ്യമന്ത്രിയായാലും എന്ന് അടിക്കടി തെളിയിക്കുകയാണ് പിണറായി വിജയൻ. സരിത എന്ന ഒരു സ്ത്രീയുടെ ഒരു വിലയുമില്ലാത്ത പരാതിയുടെ പേരിൽ മുൻ മുഖ്യമന്ത്രിയും സമാദരണീയനുമായ ഉമ്മൻ ചാണ്ടിക്കെതിരെ ബലാൽസംഗത്തിന് കേസെടുക്കാൻ ധൈര്യം കാണിച്ച പിണറായി വിജയൻ അത് നിയമം നിയമത്തിന്റെ വഴിക്കാണ് പോകുന്നത് എന്ന വ്യാജമായ കാരണമാണ് ഉന്നയിക്കുന്നത്. അല്ലെങ്കിൽ ഒട്ടേറെ അവിമതിക്കേസുകളിൽ പ്രതിയായ വെള്ളാപ്പള്ളി നടേശനെ നവോത്ഥാന നായകൻ എന്ന പറഞ്ഞ് വലത് വശത്ത് അദ്ദേഹം ഇരുത്തുകയില്ല. ഈ പ്രതികാരദാഹകഥയിലെ ഏറ്റവും ക്രൂരമായ പ്രവർത്തി ഐപിഎസ് ഉദ്യോഗസ്ഥനായ ജേക്കബ് തോമസിനോട് കാണിക്കുന്നതാണ്.

കഴിഞ്ഞ ഒരു വർഷമായി ജേക്കബ് തോമസ് സസ്‌പെൻഷനിലാണ്. ആദ്യത്തെ ആറ് മാസം അദ്ദേഹത്തെ സസ്‌പെൻഡ് ചെയ്തത് അദ്ദേഹം നടത്തിയ ഒരു പ്രസംഗത്തിന്റെ പേരിലായിരുന്നു. എന്തായിരുന്നു ആ പ്രസംഗം ? ഓഖി ദുരന്തത്തിൽ ഒട്ടേറെപ്പേർ മരിച്ചപ്പോൾ അവിടെ വരെ പോയി ഒന്ന് മുഖം കാണിക്കാൻ ഒരു സർക്കാർ തയ്യാറായില്ലെങ്കിൽഅത് പാവപ്പെട്ടവനായത്‌കൊണ്ടാണെന്നും. ആ ദുരന്തത്തിൽപെട്ടത് സമ്പന്നനായിരുന്നവെങ്കിൽ സ്ഥിതി ഇങ്ങനെ ആകുമായിരുന്നില്ലെന്നുമുള്ള സത്യം വിളിച്ച് പറഞ്ഞതിന്. തന്റെ ജീവിത അനുഭവങ്ങൾ പുസ്തകമാക്കിയപ്പോൾ സർക്കാർ വേണ്ട പിന്തുണ അത് പ്രസിദ്ധീകരിക്കാൻ നൽകിയില്ല. ഈ രണ്ട് സസ്‌പെൻഷനുകളും നിയമവിരുദ്ധമായിരുന്നു എന്നതിൽ ഒരു തർക്കവും വേണ്ട.

ഒരു മനുഷ്യന് ഭരണഘടന നൽകിയിട്ടുള്ള ഏറ്റവും വലിയ അവകാശം ആണ് അഭിപ്രായ സ്വാതന്ത്ര്യം. അത്‌കൊണ്ട് തന്നെയാണ് മുഖത്ത് നോക്കി ഇങ്ങനെ വിമർശിക്കാൻ എനിക്ക് ധൈര്യം ഉണ്ടാകുന്നതും. ഇന്ത്യൻ ഭരണഘടന ഞാൻ പറയുന്നത് തെറ്റാണെങ്കിൽ കൂടി ഇനി അത് ഉത്തമ ബോധ്യത്തിലാണ് പറയു്‌നനതെങ്കിൽ അത് പറയാനുള്ള അവകാശം എനിക്ക് നൽകിയിട്ടുണ്ട്. സർക്കാർ ഉദ്യോഗസ്ഥനാണ് എന്ന ഒറ്റക്കാരണം കൊണ്ട്. ഓഖി ദുരന്തത്തിന് ഇരയായ പാവപ്പെട്ടവർക്ക് വേണ്ടി സംസാരിക്കാൻ പാടില്ല എന്ന് ഒരു നിയമവുമില്ല. അനുമതി ചോദിച്ച് സർക്കാരിന് കത്ത് എഴുതിയപ്പോൾ ഒരു പുസ്തകമെഴുതിയത് ഇനി സാങ്കേതികമായി ഒരു തെറ്റാണെങ്കിൽ കൂടി ആ തെറ്റിന് ഉതകുന്നതായിരിക്കണമായിരുന്നു ശിക്ഷ.

ഇന്നലെ രാത്രി ജേക്കബ് തോമസിനെ വീണ്ടും ആറ് മാസത്തേക്ക് കൂടി സസ്‌പെൻഡ് ചെയ്തിരിക്കുന്നു. ഞെട്ടിക്കുന്ന കാരണമാണ് പറയുന്നത്. അദ്ദേഹം തുറമുഖ ഡയറക്ടറായിരിക്കുന്ന സമയത്ത് ഡ്രഡ്ജർ അഴിമതി നടത്തി ഖജനാവിന് കോടികളുടെ നഷ്ടം വരുത്തി എന്നാണ് കാരണമായി പറയുന്നത്.അതിന്റെ പേരിൽ ജേക്കബ് തോമസിനെ സസ്‌പെൻഡ് ചെയ്യുമ്പോൾ ഒരു ചരിത്രം കൂടി പിറക്കുകയാണ്. ഇന്ത്യൻ സിവിൽ സർവ്വീസ് ചരിത്രത്തിലാധ്യമായി ഒരു ഓഫീസർ ഒരുകൊല്ലത്തിലധികം അകാരണമായി സസ്‌പെൻഡ് ചെയ്യപ്പെടുന്നു എന്നത്. ഈ വിഷയമാണ് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്‌പോൺസ് ചർച്ച ചെയ്യുന്നത്. പൂർണ രൂപത്തിന് വീഡിയോ കാണുക