- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഈ കൊച്ചുകേരളത്തെ പിടിച്ചു ചെത്തിച്ചീകി ഏറുപമ്പരമാക്കി മന്തൻ മക്കൾക്ക് കളിക്കാൻ കൊടുക്കാൻ ആരാണ് മിസ്റ്റർ പിണറായി വിജയൻ താങ്കൾക്ക് അനുമതി നൽകിയത്? താമസിക്കാൻ വീടോ കഴിക്കാൻ ഭക്ഷണമോ ഇല്ലാതെ അലയുന്ന പാവപ്പെട്ട ആദിവാസികളോടില്ലാത്ത കരുണ സ്വാശ്രയ മുതലാളിമാരോട് ഉണ്ടാവുന്നത് എങ്ങനെയാണ്? അർഹതയില്ലാതെ അഡ്‌മിഷൻ എടുത്ത മുതലാളി പിള്ളേർക്ക് വേണ്ടി നിയമം മാറ്റാൻ യാതൊരു ഉളുപ്പും തോന്നിയില്ലേ?- ഇൻസ്റ്റന്റ് റെസ്‌പോൺസ്
ഈ കൊച്ചു കേരളത്തെ പിടിച്ച് ചെത്തിച്ചീകി ഏറുപമ്പരമാക്കി മന്തൻ പ്രജകൾക്ക് കളിക്കാൻ കൊടുക്കുന്ന ബഹുമാനപ്പെട്ട തന്തമാരുടെ സ്വഭാവം കാണിക്കുകയാണ് ശ്രീമാൻ പിണറായി വിജയൻ. അത് സ്വജനപക്ഷപാതത്തിന്റെ പേരിലോ അഹങ്കാരത്തിന്റെ പേരിലോ ധാർഷ്ട്യത്തിന്റെ പേരിലോ മാത്രമല്ല. നിയമനിർമ്മാണ സഭയെ നോക്കുകുത്തി ആക്കുവാനും ഭരണഘടനാ വിരുദ്ധമായി ഉപയോഗിക്കാനുമൊക്കെ ശ്രീ പിണറായി വിജയൻ ഉപയോഗിക്കുന്നു എന്നുവരുന്നതിൽ ഖേദമുണ്ട്. രണ്ട് സ്വകാര്യ മെഡിക്കൽ കോളേജുകൾക്ക് അവർ നടത്തിയ എല്ലാ നിയമലംഘനങ്ങൾക്കും നിയമസാധുത നൽകാൻ വേണ്ടി സഖാവ് പിണറായി വിജയന്റെ സർക്കാർ പ്രതിപക്ഷത്തിന്റെ ഒത്താശയോടുകൂടി കാട്ടിക്കൂട്ടിയ കാടത്തരം ഇന്ത്യൻ ജനാധിപത്യത്തിന് നാണക്കേടാണ്. കേരള നിയമസഭയ്ക്ക് നാണക്കേടാണ്. ഇന്ത്യയിലെ എല്ലാ ജനാധിപത്യ സംവിധാനങ്ങളേയും ഭരണഘടനയേയും സുപ്രീംകോടതിയേയും പോലും വെല്ലുവിളിക്കുന്നതിന് തുല്യമാണ്. - ഈ വിഷയമാണ് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്‌പോൺസ് ചർച്ചചെയ്യുന്നത്. എന്താണ് കണ്ണൂർ മെഡിക്കൽ കോളേജും പാലക്കാട് കരുണ മെഡിക്കൽ കോളേജും ചെയ്ത തോന്ന്യ
ഈ കൊച്ചു കേരളത്തെ പിടിച്ച് ചെത്തിച്ചീകി ഏറുപമ്പരമാക്കി മന്തൻ പ്രജകൾക്ക് കളിക്കാൻ കൊടുക്കുന്ന ബഹുമാനപ്പെട്ട തന്തമാരുടെ സ്വഭാവം കാണിക്കുകയാണ് ശ്രീമാൻ പിണറായി വിജയൻ. അത് സ്വജനപക്ഷപാതത്തിന്റെ പേരിലോ അഹങ്കാരത്തിന്റെ പേരിലോ ധാർഷ്ട്യത്തിന്റെ പേരിലോ മാത്രമല്ല. നിയമനിർമ്മാണ സഭയെ നോക്കുകുത്തി ആക്കുവാനും ഭരണഘടനാ വിരുദ്ധമായി ഉപയോഗിക്കാനുമൊക്കെ ശ്രീ പിണറായി വിജയൻ ഉപയോഗിക്കുന്നു എന്നുവരുന്നതിൽ ഖേദമുണ്ട്. രണ്ട് സ്വകാര്യ മെഡിക്കൽ കോളേജുകൾക്ക് അവർ നടത്തിയ എല്ലാ നിയമലംഘനങ്ങൾക്കും നിയമസാധുത നൽകാൻ വേണ്ടി സഖാവ് പിണറായി വിജയന്റെ സർക്കാർ പ്രതിപക്ഷത്തിന്റെ ഒത്താശയോടുകൂടി കാട്ടിക്കൂട്ടിയ കാടത്തരം ഇന്ത്യൻ ജനാധിപത്യത്തിന് നാണക്കേടാണ്. കേരള നിയമസഭയ്ക്ക് നാണക്കേടാണ്. ഇന്ത്യയിലെ എല്ലാ ജനാധിപത്യ സംവിധാനങ്ങളേയും ഭരണഘടനയേയും സുപ്രീംകോടതിയേയും പോലും വെല്ലുവിളിക്കുന്നതിന് തുല്യമാണ്. - ഈ വിഷയമാണ് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്‌പോൺസ് ചർച്ചചെയ്യുന്നത്.
എന്താണ് കണ്ണൂർ മെഡിക്കൽ കോളേജും പാലക്കാട് കരുണ മെഡിക്കൽ കോളേജും ചെയ്ത തോന്ന്യവാസം. കേരളത്തിലെ സ്വാശ്രയ മേഖലയിൽ പ്രവർത്തിക്കുന്ന ഈ മെഡിക്കൽ കോളേജുകൾ ഇന്ത്യൻ മെഡിക്കൽ കൗൺസിലിന്റേയും കേരള സർക്കാർ തന്നെ ഇവിടത്തെ സ്വകാര്യ സ്ഥാപനങ്ങളെ നിയന്ത്രിക്കാൻ വേണ്ടി കൊണ്ടുവന്ന മുൻകാല ജഡ്ജിയുടെ നേതൃത്വത്തിലുള്ള കമ്മിഷന്റെയും ചട്ടങ്ങളും നിയമങ്ങളും മുഴുവൻ കാറ്റിൽപ്പറത്തിയാണ് അഡ്‌മിഷൻ കൊടുത്തത്. ആദ്യം അവർ ചെയ്ത തെറ്റ് ഓൺലൈനിലൂടെ പ്രവേശനം നൽകണമെന്ന നിബന്ധന ലംഘിച്ചു. രണ്ടാമതായി നാലരലക്ഷം ഫീസിന് പകരം അതിന്റെ പതിന്മടങ്ങ് വാങ്ങിച്ചു. മൂന്നാമതായി യോഗ്യതയില്ലാത്തവരെ കൈക്കൂലി വാങ്ങി തിരുകിക്കയറ്റി. ലക്ഷങ്ങൾ ഡൊണേഷൻ വാങ്ങി അഡ്‌മിഷൻ നടത്തി.
ഇത് കണ്ടെത്തിയത് ജെയിംസ് കമ്മിറ്റി തന്നെയാണ്. കഴിഞ്ഞ സർക്കാരിലേയും ഈ സർക്കാരിലേയും ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥർ തന്നെയാണ് ഇതെല്ലാം കണ്ടെത്തിയത്. ഈ കണ്ടെത്തലുകൾ ഹൈക്കോടതിയും സുപ്രീംകോടതിയും ശരിവയ്ക്കുകയും ചെയ്തു. ഇവർ കാണിച്ചത് നിയമലംഘനമാണെന്ന് തിരിച്ചറിഞ്ഞ് ഹൈക്കോടതിയും സുപ്രീംകോടതിയും ഇവരുടെ അംഗീകാരം തന്നെ കളയണമെന്ന് പറഞ്ഞപ്പോൾ അവർക്കെതിരെ നടപടിയെടുക്കാൻ മടിച്ച സർക്കാർ ഇന്ന് അവർ കാണിച്ച തോന്ന്യവാസത്തിനും ക്രിമിനൽ കുറ്റത്തിനും ഓശാനപാടുന്നു. അതിന് നിയമസഭയെ ഉപയോഗിച്ച് നിയമം നിർമ്മിക്കുന്നു. അതിനെ ചോദ്യം ചെയ്യാൻ വി ടി ബൽറാം എന്ന ഒരു എംഎൽഎ അല്ലാതെ ആണായി പിറന്ന ഒരുത്തനും നിയമസഭയിൽ ഇല്ലായിരുന്നു.
ബൽറാമിന്റെ മുഖത്തുനോക്കി താനവിടെ ഇരിക്കെടോ എന്ന് പറഞ്ഞ് ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവ് ഈ കൂട്ടുകച്ചവടത്തിന് കൊടിപിടിച്ചു. കേരള ജനതയെ മൊത്തത്തിൽ വിറ്റു കാശാക്കാൻ ശ്രമിക്കുന്ന ഈ നിയമസാമാജികർക്ക് എതിരെ ശബ്ദമുയർത്തേണ്ട സമയമായിരിക്കുന്നു. അങ്ങനെ തോന്നിയതുപോലെ ഓർഡിനൻസ് പാസാക്കിയും പിന്നെ നിയമം പാസാക്കിയും ഈ അഹങ്കാരികൾക്ക് അനുമതി കൊടുക്കാൻ ആയിരുന്നെങ്കിൽ പിന്നെന്തിനാണ് സഖാവേ നിങ്ങൾ കോടികൾ മുടക്കി ഹൈക്കോടതിയിലും സുപ്രീംകോടതിയിലും പോയി കേസുപറഞ്ഞ് വിജയിച്ചത്.
അതോ നിങ്ങൾ നിയമിച്ച ഉദ്യോഗസ്ഥർ തോന്ന്യവാസം കാണിക്കുമ്പോൾ കേസിൽ തോൽക്കുമെന്ന് കരുതിയിട്ട് പിന്നെ തോൽക്കാത്തതിന്റെ വിഷമമാണോ ഈ ഓർഡിനൻസും ബില്ലും. നിങ്ങൾ ഇറക്കിയ നിയമവിരുദ്ധമായ ഈ ഓർഡിനൻസിന് എതിരെ സുപ്രീംകോടതിയിൽ ഇന്ന് കേസ് വരുമെന്ന് കണ്ടപ്പോൾ എത്രവേഗമാണ് നിങ്ങൾ നിയമസഭയെ ഉപയോഗിച്ച് ബില്ല് പാസാക്കിയിരിക്കുന്നത്. ഇന്ത്യൻ ഭരണഘടന നിങ്ങൾക്ക് നൽകിയിരിക്കുന്ന അവകാശം എന്ന് പറയുന്നത് നിങ്ങൾക്ക് തോന്ന്യവാസം കാണിക്കാൻ വേണ്ടിയല്ല. ഇവിടത്തെ സാധാരണക്കാരുടെ കണ്ണീരൊപ്പാൻ വേണ്ടിയാണ്.
ഈ ഭൂമിയുടെ അവകാശികളായ ആയിരക്കണക്കിന് ആദിവാസികൾ, ദളിതർ ഒരിഞ്ച് ഭൂമി ഇല്ലാതെ പട്ടിണികിടന്ന് മരിക്കുന്നു. നിങ്ങൾ വിദേശത്തുനിന്നും കേന്ദ്രത്തിൽ നിന്നും കോടികൾ കൊണ്ടുവന്ന് ഖജനാവിൽ വകയിരുത്തിയിട്ട് പുട്ടടിച്ച് തിന്ന് പാവപ്പെട്ടവനെ പട്ടിണിക്കിടുന്നു. കാലാകാലങ്ങളായി നിയമനിർമ്മാണം നടത്തി അവർക്ക് പണം കൊടുക്കാൻ നിങ്ങൾക്ക് കഴിയുന്നില്ല. അവർക്ക് ജീവിതംകൊടുക്കാൻ കഴിയുന്നില്ല. എന്നാൽ സുപ്രീംകോടതിയുടെ ഇടപെടൽ കരുതി നാഴികയ്ക്ക് നാൽപതുവട്ടം നിങ്ങൾ നീതിയുടെ കാര്യങ്ങളും പാവങ്ങളുടെ പേരും പറഞ്ഞ് കണ്ണടച്ചുതുറക്കും മുമ്പേ ഒരു നിയമം പാസാക്കിയിരിക്കുന്നു. എന്തൊരു അഹങ്കാരമാണ്.. എന്തൊരു ജനാധിപത്യ വിരുദ്ധമായ പ്രക്രിയയാണ് നിങ്ങൾ ചെയ്തിരിക്കുന്നത്.? അർഹതയില്ലാത്ത മുതലാളി പിള്ളേർക്ക് വേണ്ടി ഇത്തരത്തിൽ ഞൊടിയിടയിൽ നിയമനിർമ്മാണം നടത്താൻ നിങ്ങൾക്ക് യാതൊരു ഉളുപ്പം നൽകുന്നില്ല.
വർഷങ്ങളായി ആദിവാസികൾക്ക് ഭൂമി നഷ്ടപ്പെട്ടതിന് പരിഹാരമുണ്ടാക്കാൻ 75ൽ കൊണ്ടുവന്ന നിയമം. അവരുടെ ഭൂമി തിരിച്ചു നൽകാൻ കൊണ്ടുവന്ന നിയമം. അതിന് 96ൽ നിങ്ങൾ ഭേദഗതി വരുത്തി അതുവരെ കൈവശംവച്ചതൊക്കെ പോട്ടെ എന്ന് നിങ്ങൾ തിരുത്തിയെഴുതി. അന്ന് ഒരു ഗൗരിയമ്മ മാത്രമേ ശബ്ദമുയർത്താൻ ഉണ്ടായിരുന്നുള്ളൂ. 75 മുതൽ 96വരെ നടത്തിയ എല്ലാ കയ്യേറ്റങ്ങൾക്കും അന്ന് നിങ്ങൾ സാധുത നൽകി. ഒരു കുപ്പി കള്ളു നൽകി പാവപ്പെട്ട ആദിവാസിയുടെ കയ്യിൽ നിന്ന് അടിച്ചുമാറ്റിയ ഭൂമിയയൊക്കെ നിങ്ങൾ കയ്യേറ്റക്കാർക്ക് പതിച്ചുനൽകി. അതിന്റെ ആവർത്തനമാണ് ഇപ്പോൾ കാണുന്നത്. ഈ പ്രവൃത്തി നാണംകെടുത്തുന്നത് ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെയാണ്. ഇന്ത്യകണ്ട ഏറ്റവും മഹാനായ മുഖ്യമന്ത്രി എന്ന് അവകാശപ്പെടാനും ആർക്കും തന്റേടത്തോടെ പറയാനും കഴിയുന്ന ഏത് കേരളീയനും അഭിമാനത്തോടെ നെഞ്ചിലേറ്റുന്ന സഖാവ് ഇഎംഎസിന്റെ നെഞ്ചിലേക്ക് നിറയൊഴിക്കുകയാണ് നിങ്ങൾ ഇപ്പോൾ ചെയ്തിരിക്കുന്നത്.