മോദി ഭരണം നാലു വർഷത്തോടു അടുക്കുകയാണ്. ഇതിനിടയിൽ അഴിമതിയുടെ പേരിൽ ആരും അപവാദം കേട്ടില്ല. അടിസ്ഥാന വികസന പ്രവർത്തിയുടെ കാര്യത്തിൽ വിപ്ലവകരമായ പൊളിച്ചെഴുത്തുകൾ നടത്തി. ഇടക്കിടെ ചില എംപിമാർ അടക്കമുള്ളവർ ആവേശത്തോടെ പലതും പറഞ്ഞെങ്കിലും ന്യൂനപക്ഷങ്ങൾക്ക് പാക്കിസ്ഥാനിൽ പേവേണ്ടിയും വന്നില്ല. അപ്പോൾ സ്വാഭാവികമായും അടുത്ത തെരഞ്ഞെടുപ്പിൽ ഇപ്പോഴത്തേതിനേക്കാൾ സീറ്റുകൾ നേടി മോദിയും ബിജെപിയും വീണ്ടും അധികാരത്തിൽ എത്തേണ്ടതല്ലേ?

ബിജെപി പ്രതീക്ഷിക്കുന്നത് അതു തന്നെയാണ്. കഴിഞ്ഞ തവണ കേവല ഭൂരിപക്ഷം പ്രതീക്ഷിക്കാതെ തെരഞ്ഞെടുപ്പിനെ നേരിട്ടെങ്കിലും അത്ഭുതകരമായി തന്നെ ഭൂരിപക്ഷം ഉറപ്പിച്ച മോദി തന്റെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ അടുത്ത തെരഞ്ഞെടുപ്പിൽ പ്രതീക്ഷിക്കുന്നത് മൂന്നിൽ രണ്ട് ഭൂരിപക്ഷമാണ്. എന്നാൽ ഇന്നലത്തെ രണ്ട് സംസ്ഥാനങ്ങളിൽ നടന്ന തെരഞ്ഞെടുപ്പ് ഫലങ്ങൾ നൽകുന്ന സൂചന നേരെ മറിച്ചാണ്. മൂന്നിൽ രണ്ട് ഭൂരിപക്ഷം പോയിട്ട് കേവല ഭൂരിപക്ഷം പോലും ബിജെപി നേടുകയില്ല എന്നതാണ് സത്യം.

രാജസ്ഥാനിലെ രണ്ട് സീറ്റുകളിലും കോൺഗ്രസ്സ് വിജയിച്ചപ്പോൾ നഷ്ടമായത് ബിജെപിയുടെ രണ്ട് സിറ്റിങ് സീറ്റുകൾ ആണ്. സച്ചിൻ പൈലറ്റിന്റെ നേതൃത്വത്തിൽ നടക്കുന്ന വിപ്ലവകരമായ കോൺഗ്രസ്സ് മുന്നേറ്റത്തിൽ എല്ലാ സീറ്റുകളിലും ബിജെപി കനത്ത വെല്ലുവിളി നേരിടും. മൂന്നിൽ രണ്ട് സീറ്റുകൾ എങ്കിലും കോൺഗ്രസ് നേടാനാണിട. രാജസ്ഥാനിലെ രാഷ്ട്രീയ സാഹചര്യവും അങ്ങനെ തന്നെയാണ്. എല്ലാ സീറ്റുകളും നേടിയ ബിജെപിക്ക് ചെറിയൊരു തിരിച്ചടി കിട്ടിയാൽ പോലും അതു ദുരന്തമായി മാറുമെന്നിരിക്കെ വൻ തിരിച്ചടിക്കുള്ള സാധ്യതയാണ് തെളിയുന്നത്.

മോദിക്ക് കേവല ഭൂരിപക്ഷം ഒരുക്കി നൽകിയത് രാജസ്ഥാനിൽ കൂടാതെ ഗുജറാത്ത്, മധ്യപ്രദേശ്, യുപി എന്നിവിടങ്ങളിലെ തൂത്തുവാരൽ ആയിരുന്നു. ഈ സംസഥാനങ്ങളിൽ ബിജെപിക്ക് മേൽക്കോയ്മ നിലനിർത്താൻ പറ്റുന്നത് യുപിയിൽ മാത്രം ആയിരിക്കും. എന്നാൽ 80 സീറ്റിൽ ൽ 80തും നിലനിർത്താൻ യോഗി ആദിത്യനാഥിനും മോദിക്കും കഴിയുമോ? തുടർച്ചയായ പരാജയങ്ങളിൽ നിന്നും പാഠം പഠിച്ച പ്രതിപക്ഷം ഒരുമിച്ചു നിന്നാൽ ഇരുപതോ മുപ്പതോ സീറ്റുകൾ നഷ്ടപ്പെടുത്താൻ സാധിക്കില്ലേ? കോൺഗ്രസ്സും എസ്‌പിയും ബിഎസ്‌പിയും ഒരുമിച്ചാൽ ഉറപ്പായും ബിജെപിയുട സമ്പൂർണ്ണ ആധിപത്യത്തിന് കോട്ടം പറ്റും.

ഗുജറാത്തിൽ എന്തു സംഭവിച്ച് എന്നു കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് ചൂണ്ടിക്കാട്ടിയതാണ്. കഷ്ടിച്ചാണ് മോദിയുടെ മാന്ത്രികതയിലൂടെ ബിജെപി സംസ്ഥാനം നിലനിർത്തിയത്. അവിടെയും മുഴുവൻ സീറ്റുകൾ ഉണ്ടായിരുന്നു എന്നു മറക്കരുത്. മധ്യപ്രദേശിൽ ഇപ്പോൾ തന്നെ ബിജെപി വിരുദ്ധ തരംഗം സജീവമാണ്. ഗുജറാത്തിലും രാജസ്ഥാനിലും സമ്പൂർണ്ണ വിജയമാണ് കഴിഞ്ഞ തവണ മോദി നേടിയത്. ഗുജറാത്തിൽ 26ൽ 26ഉം രാജസ്ഥാനിൽ 25ൽ 25ഉം. രാജസ്ഥാനിൽ 27ൽ 25ഉം ജയിച്ചു. യുപിയിൽ 80ൽ 71ഉം. അതായത് ഈ നാല് സംസ്ഥാനങ്ങളിലെ 160 ലോക്‌സഭാ സീറ്റുകളിൽ 149 എണ്ണവും ബിജെപിയാണ് ജയിച്ചത്.

ഈ സംസ്ഥാനങ്ങളിൽ എല്ലാം ബിജെപിക്ക് ഭൂരിപക്ഷം സീറ്റുകൾ നേടിയാലും കേവല ഭൂരിപക്ഷത്തിൽ എത്താൻ ബിജെപിക്ക് കഴിയില്ല. കാരണം ഇവിടങ്ങളിൽ എല്ലാം മുഴുവൻ സീറ്റും നേടിയാണ് കഷ്ടി ഭൂരിപക്ഷം കഴിഞ്ഞ തവണ ഒപ്പിച്ചത്. ഇനി അതിന് ബിജിപിക്ക് കഴിയില്ല. കേരളം ഇവിടങ്ങളിൽ നിന്നെല്ലാം കൂടി ബിജെപി നേടിയത് 133 സീറ്റുകൾ ആയിരുന്നു. അതിൽ കേരളത്തിലും തമിഴ്‌നാട്ടിലുമൊക്കം അടി തെറ്റുകയാണ് ബിജിപിക്ക്. കേരളത്തിൽ നിന്ന് ലോക്‌സഭയിലേക്ക് അടുത്ത തവണയും അക്കൗണ്ട് തുറക്കാനാകുമോ എന്ന് ഉറപ്പില്ല.

അതുകൊണ്ട് തന്നെ ഈ സംസ്ഥാനങ്ങളിലെല്ലാം കൂടി മൂന്നിൽ ഒന്നു നഷ്ടമായാലും ബിജെപിയുടെ സീറ്റുകൾ 100 ആയി കുറയും. ഗുജറാത്തിലേയും രാജസ്ഥാനിലേയും മധ്യപ്രദേശിലേയും തിരിച്ചടി കൂടിയാകുമ്പോൾ ബിജെപിക്ക് കേവല ഭൂരിപക്ഷം അകലത്താവുകയും ചെയ്യും.