- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിങ്ങൾ പി പരമേശ്വരനെ അറിയാത്തതുകൊണ്ട് ആർക്കും അറിയില്ല എന്നു പറയരുത്; മാർ ക്രിസോസ്റ്റത്തിനും രാജഗോപാലിനും എന്തേ ഇതുവരെ ആരും നൽകിയില്ല? ലക്ഷ്മിക്കുട്ടിയമ്മ ആരുടെ നോമിനിയാണെന്നാണ് പറയുന്നത്: പത്മ അവാർഡിനെ പുച്ഛിക്കുന്നവരോട് - ഇന്നത്തെ ഇൻസ്റ്റന്റ് റെസ്പോൺസ്
തിരുവനന്തപുരം: പത്മ അവാർഡുകൾ പ്രഖ്യാപിച്ച് ഒരാഴ്ച പിന്നിട്ടിട്ടും വിവാദങ്ങൾ അവസാനിക്കുന്നില്ല.സാധാരണ പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിക്കുമ്പോഴൊക്കെ വിവാദങ്ങൾ പതിവാണെങ്കിലും, ഇക്കുറി രാഷ്ട്രീയ മാനങ്ങൾ ഉള്ളതുകൊണ്ട് അത് തുടരുകയാണ്.ഇടതുപക്ഷവക്താക്കളായ സോഷ്യൽ മീഡിയ പ്രചാരകരാണ് വിവാദം പിടിവിടാതെ തുടരുന്നത്.അവർ പത്മ പുരസ്കാര പ്രഖ്യാപനത്തിനെതിരെ നിരന്തരം അഭിപ്രായപ്രകടനം നടത്തുന്നു.പത്മവിഭൂഷൺ നേടിയ പി.പരമേശ്വരനാണ് അവരുടെ നോട്ടപ്പുള്ളി. ഈ വിഷയമാണ് ഇൻസ്റ്റന്റ് റെസ്പോൺസ് ഇന്ന് പരിശോധിക്കുന്നത്. പി.പരമേശ്വരനെ പി.പരമേശ്വരൻ തന്നെയാണ് ശുപാർശ ചെയ്തത് എന്നതാണ് പുതിയ ട്രോൾ.പി.പരമേശ്വരന് പത്മവിഭൂഷണ്‍ അർഹതയുണ്ടായിരുന്നോ എന്നുള്ളത് ചർച്ചാവിഷയമാണ്. എന്നാൽ അദ്ദേഹത്തിന് പത്മവിഭൂഷൺ കൊടുത്തത് എന്തോ വലിയ തെറ്റാണ് എന്ന മട്ടിൽ ചർച്ച ചെയ്യാൻ ഇവിടുത്തെ സിപിഎമ്മിനോ, കോൺഗ്രസിനോ എന്തധികാരമാണ് ഉള്ളത് എന്ന ചോദ്യം ബാക്കിയാകുന്നു.ആർഎസ്എസും ബിജെപിയും അധികാരം കൈയാളുമ്പോൾ മുതിർന്ന പ്രചാരകർക്ക് അംഗീകാരം നൽകുന്നത് അപൂർവമല്ല. വാജ്പേ
തിരുവനന്തപുരം: പത്മ അവാർഡുകൾ പ്രഖ്യാപിച്ച് ഒരാഴ്ച പിന്നിട്ടിട്ടും വിവാദങ്ങൾ അവസാനിക്കുന്നില്ല.സാധാരണ പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിക്കുമ്പോഴൊക്കെ വിവാദങ്ങൾ പതിവാണെങ്കിലും, ഇക്കുറി രാഷ്ട്രീയ മാനങ്ങൾ ഉള്ളതുകൊണ്ട് അത് തുടരുകയാണ്.ഇടതുപക്ഷവക്താക്കളായ സോഷ്യൽ മീഡിയ പ്രചാരകരാണ് വിവാദം പിടിവിടാതെ തുടരുന്നത്.അവർ പത്മ പുരസ്കാര പ്രഖ്യാപനത്തിനെതിരെ നിരന്തരം അഭിപ്രായപ്രകടനം നടത്തുന്നു.പത്മവിഭൂഷൺ നേടിയ പി.പരമേശ്വരനാണ് അവരുടെ നോട്ടപ്പുള്ളി. ഈ വിഷയമാണ് ഇൻസ്റ്റന്റ് റെസ്പോൺസ് ഇന്ന് പരിശോധിക്കുന്നത്.
പി.പരമേശ്വരനെ പി.പരമേശ്വരൻ തന്നെയാണ് ശുപാർശ ചെയ്തത് എന്നതാണ് പുതിയ ട്രോൾ.പി.പരമേശ്വരന് പത്മവിഭൂഷണ്‍ അർഹതയുണ്ടായിരുന്നോ എന്നുള്ളത് ചർച്ചാവിഷയമാണ്. എന്നാൽ അദ്ദേഹത്തിന് പത്മവിഭൂഷൺ കൊടുത്തത് എന്തോ വലിയ തെറ്റാണ് എന്ന മട്ടിൽ ചർച്ച ചെയ്യാൻ ഇവിടുത്തെ സിപിഎമ്മിനോ, കോൺഗ്രസിനോ എന്തധികാരമാണ് ഉള്ളത് എന്ന ചോദ്യം ബാക്കിയാകുന്നു.ആർഎസ്എസും ബിജെപിയും അധികാരം കൈയാളുമ്പോൾ മുതിർന്ന പ്രചാരകർക്ക് അംഗീകാരം നൽകുന്നത് അപൂർവമല്ല. വാജ്പേയി സർക്കാരിന്റെ കാലത്ത് പി.പരമേശ്വരന് പത്മശ്രീ നൽകി ആദരിച്ചിരുന്നു.ഇങ്ങനെയൊരു പുരസ്കാരം നൽകാൻ പി.പരമേശ്വരനെ നിങ്ങൾ അറിയുമോ എന്നാണ് ഇടതുപ്രചാരകർ ചോദിക്കുന്നത്. എന്നാൽ, പി.പരമേശ്വരനെ അറിയാതെ പോകുന്നത് നിങ്ങളുടെ അജ്ഞത കൊണ്ടാണ്.
ഇങ്ങനെ അധിക്ഷേപിക്കുന്നവർ ഓർക്കേണ്ട ഒരു കാര്യം ഇം.എം.എസ് ജീവിച്ചിരുന്നെങ്കിൽ അദ്ദേഹത്തോടെ ചോദിച്ചാൽ അറിയാം പി.പരമേശ്വരൻ ആരായിരുന്നുവെന്ന്. കാരണം ഇം.എം.എസിനൊപ്പം നിന്ന് സംവദിക്കാൻ കെൽപ്പുള്ള അങ്ങനെ സംവദിച്ചിട്ടുള്ള വ്യക്തിത്വമാണ് പി.പരമേശ്വരൻ. അധികാരസ്ഥാനങ്ങൾ വേണ്ടെന്ന വച്ച തികഞ്ഞ പ്രജ്ഞാശാലിയായ ആർഎസ്എസ് ബൗദ്ധികാചാര്യന്‍ പത്മവിഭൂഷൺ നൽകിയതിനെ വിമർശിക്കുന്നവർ കഴിഞ്ഞ ഏതാനും വർഷങ്ങളായി പല പ്രാഞ്ചിയേട്ടന്മാരും അർഹതയില്ലാതെ പത്മപുരസ്കാരം വാങ്ങിയിട്ടുണ്ടെന്ന കാര്യം മറക്കരുത്.
ക്രിസ്ത്യൻ ബിഷപ്പായ മാർ ക്രിസോസ്റ്റത്തിനും, ലക്ഷ്മിക്കുട്ടിയമ്മയ്ക്കും, സാന്ത്വന ചികിൽസാ രംഗത്തെ വിദഗ്ധനായ എം.ആർ.രാജഗോപാലിനും അവർക്ക് അർഹതപ്പെട്ട പുരസ്കാരങ്ങൾ നൽകി എന്ന കാര്യവും ശ്രദ്ധേയമല്ലേ? തികഞ്ഞ മതേതര വാദിയായ മാർ ക്രിസോസ്റ്റം തിരുമേനിയെ ഇതുവരെ പത്മ പുരസ്കാരം നൽകി ആദരിക്കാൻ കഴിയാതിരുന്നത് എന്തുകൊണ്ടാണെന്നും പുരസ്കാരദാനത്തെ എതിർക്കുന്നവർ വിലയിരുത്തണം. ചില രാഷ്ടീയ ഇടപെടലുകൾ ഉണ്ടായിരുന്നുവെന്നത് ഒഴിച്ചാൽ, പത്മപുരസ്കാര ചരിത്രത്തിലെ മികച്ച പ്രഖ്യാപനമായിരുന്നു ഇത്തവണത്തേത് എന്നാണ് ഇൻസ്റ്റന്റ് റെസ്പോൺസിന്റെ വിലയിരുത്തൽ.