- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പത്മാവതിയുടെ പേരിൽ നടക്കുന്ന കലാപങ്ങൾ നമ്മുടെ ജനാധിപത്യത്തെ കശാപ്പു ചെയ്യും; അക്രമങ്ങളുടെ ഉത്തരവാദിത്തം സംസ്ഥാന സർക്കാരുകൾക്ക്; ലോക രാഷ്ട്രീയങ്ങൾക്ക് മുമ്പിൽ തലകുനിച്ച് നിൽക്കാൻ ഇടവരരുതേ - ഇൻസ്റ്റന്റ് റെസ്പോൺസ്
തിരുവനന്തപുരം: ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യ. മറ്റാർക്കും അവകാശപ്പെടാനില്ലാത്ത വൈവിധ്യങ്ങൾ ഇന്ത്യക്കുണ്ട്. അങ്ങനെയുള്ള രാജ്യത്താണ് ഒരു സിനിമയുടെ പേരിൽ കടുത്ത ആക്രമണങ്ങൾ നടക്കുന്നത്. അക്രമം തടയാതെ ആർക്കോ വേണ്ടി സഹായിക്കാൻ സംസ്ഥാന സർക്കാറുകളും രംഗത്തുണ്ട്. പത്മാവതി സിനിമയുടെ പേരിൽ ആൾക്കൂട്ടം അക്രമം അഴിച്ചു വിടുമ്പോൾ കാഴ്‌ച്ചക്കാരായി നിൽക്കുന്ന അവസ്ഥയിലുമാണ്. ഇത് നമ്മുടെ ജനാധിപത്യത്തെ കശാപ്പു ചെയ്യുന്നതിന് തുല്യമാണ്. പത്മാവത് എന്ന സിനിമ ഒരു സംവിധായകന്റെ ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ ഭാഗമാണ്. ഒരു കാലാരൂപമെന്ന വിധത്തിലാണ് ചരിത്രത്തിലെ ചില പ്രമേയങ്ങൾ കൂടി ഉൾപ്പെടുത്തി സിനിമ പ്രദർശിപ്പിക്കാൻ എത്തിയത്. ഈ സിനിമയിൽ പത്മാവതി എന്ന ചരിത്ര കഥാപാത്രത്തെ എങ്ങനെ സമീപിക്കുന്നു എന്ന കാര്യത്തിൽ ഇനിയു യാതൊരു വ്യക്തതയും വന്നിട്ടില്ല. ഇതറിയാതെയാണ് പലരും പ്രക്ഷോഭവുമായി രംഗത്തിറങ്ങിയിരിക്കുന്നത്. ഇനി ചരിത്രത്തെ തിരുത്തുന്ന സിനിമ ആണെങ്കിൽ കൂടി എന്താണ് പ്രശ്‌നം. സിനിമയുടെ തുടക്കം മുതൽ പ്രതി
തിരുവനന്തപുരം: ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യ. മറ്റാർക്കും അവകാശപ്പെടാനില്ലാത്ത വൈവിധ്യങ്ങൾ ഇന്ത്യക്കുണ്ട്. അങ്ങനെയുള്ള രാജ്യത്താണ് ഒരു സിനിമയുടെ പേരിൽ കടുത്ത ആക്രമണങ്ങൾ നടക്കുന്നത്. അക്രമം തടയാതെ ആർക്കോ വേണ്ടി സഹായിക്കാൻ സംസ്ഥാന സർക്കാറുകളും രംഗത്തുണ്ട്. പത്മാവതി സിനിമയുടെ പേരിൽ ആൾക്കൂട്ടം അക്രമം അഴിച്ചു വിടുമ്പോൾ കാഴ്‌ച്ചക്കാരായി നിൽക്കുന്ന അവസ്ഥയിലുമാണ്. ഇത് നമ്മുടെ ജനാധിപത്യത്തെ കശാപ്പു ചെയ്യുന്നതിന് തുല്യമാണ്.
പത്മാവത് എന്ന സിനിമ ഒരു സംവിധായകന്റെ ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ ഭാഗമാണ്. ഒരു കാലാരൂപമെന്ന വിധത്തിലാണ് ചരിത്രത്തിലെ ചില പ്രമേയങ്ങൾ കൂടി ഉൾപ്പെടുത്തി സിനിമ പ്രദർശിപ്പിക്കാൻ എത്തിയത്. ഈ സിനിമയിൽ പത്മാവതി എന്ന ചരിത്ര കഥാപാത്രത്തെ എങ്ങനെ സമീപിക്കുന്നു എന്ന കാര്യത്തിൽ ഇനിയു യാതൊരു വ്യക്തതയും വന്നിട്ടില്ല. ഇതറിയാതെയാണ് പലരും പ്രക്ഷോഭവുമായി രംഗത്തിറങ്ങിയിരിക്കുന്നത്. ഇനി ചരിത്രത്തെ തിരുത്തുന്ന സിനിമ ആണെങ്കിൽ കൂടി എന്താണ് പ്രശ്‌നം.
സിനിമയുടെ തുടക്കം മുതൽ പ്രതിഷേധങ്ങളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് സിനിമയിൽ പത്മാവതിയാകുന്ന ദീപികാ പദുക്കോണിന്റെ മൂക്കും ചെവിയും മുറിക്കുന്നവർക്ക് ഒരു കോടി ക്ഷത്രിയ മഹാസഭാ പ്രസിഡന്റ് ഗജേന്ദ്ര സിങ് പ്രഖ്യാപിച്ചു. ഒരു ഗ്രൂപ്പിൽ ബൻസാലിയുടെ തല വെട്ടിയാൽ 51 ലക്ഷം രൂപയും പ്രഖ്യാപിച്ചു. സിനിമ റിലീസ് ചെയ്യുമ്പോൾ നിശബ്ദരായിരിക്കുന്ന രാഷ്ട്രീയക്കാരെ പാഠം പഠിപ്പിക്കുമെന്നും പറഞ്ഞു. രണ്ടു ദിവസം മുമ്പാണ് സിനിമ റിലീസ് ചെയ്തപ്പോൾ സ്‌കൂൾ ബസ് അഗ്‌നിക്കിരയാക്കിയത്.
ഒരു പത്ത് വർഷം മുമ്പ് സിനിമയുടെ പേരിൽ ്‌സഹിഷ്ണതയോടെ പെരുമാറുമായിരുന്നില്ല. ഇത് കുറച്ചു മുമ്പായിരുന്നെങ്കിൽ ഇവിടെ ഒരു സിനിമയുടെ എടുക്കാൻ സാധിക്കുമായിരുന്നില്ല. ആശയങ്ങളോട്് വിയോജിക്കാനും വിയോജിക്കാതിരിക്കാനും ആർക്കും അവകാശമുണ്ട്. എന്നാൽ, അതിന്റെ പേരിൽ ക്രമസമാധാനം തകർക്കാൻ അനുവദിച്ചു കൂടാ. പത്മാവത് എന്ന സിനിമയുടെ പേരിൽ അക്രമം ഉണ്ടായാൽ അതിനെ എതിർക്കേണ്ടത് സർക്കാറുകളുടെ ചുമതലയാണ്. അത് അവർ ചെയ്താൽ ഈ പ്രശ്‌നങ്ങളൊന്നും ഉണ്ടാകില്ല.