തിരുവനന്തപുരം: സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടന ബെഞ്ചിന്റെ വിധി അനുസരിച്ച് ഏത് പ്രായത്തിലുള്ള സ്ത്രീകൾക്കും ശബരിമലയിൽ പ്രവേശിക്കാം. അതിനുള്ള ഒരുക്കങ്ങൾ സംസ്ഥാന സർക്കാർ നടത്തിക്കൊണ്ടിരിക്കുകയാണ്. ഭക്തർ എത്തുന്നതിന് മുൻപ് തന്നെ വനിത പൊലീസിനെ സന്നിധാനത്ത് എത്തിക്കുമെന്ന് ഡിജിപി പ്രഖ്യാപിച്ച് കഴിഞ്ഞു.എന്നാൽ പത്തിനും അൻപതിനും ഇടയ്ക്ക് പ്രായമുള്ള ഒരാളെ പോലും പമ്പ കടക്കാൻ അനുവദിക്കില്ലെന്ന് ഭക്തരം അവരെ പ്രതിനിധാനം ചെയ്യുന്ന സംഘടനകൾ നിസംശയം പ്രഖ്യാപിച്ച് കഴിഞ്ഞു. ഈ സാഹചര്യത്തിൽ ഭക്തരുടെ പ്രതകഷ സുപ്രീം കോടതിയിൽ നൽകുന്ന റിവ്യൂ ഹർജിയിലാണ്.

രാഹുൽ ഇശ്വറിനെ പോലെ ഉള്ളവരും, എൻഎസ്എസ്സും പന്തളം രാജ കൊട്ടാരവും ഒക്കെ തന്നെ റിവ്യൂ ഹർജിക്കായി ഒരുമിച്ച് രംഗത്തിറങ്ങിക്കഴിഞ്ഞു. തെരുവിലിറങ്ങി ശബരിമലിയിലെ ആചാരം തെറ്റിക്കുന്നതിന്റെ പേരിൽ സ്ത്രീകളെ തടയുന്നതടക്കമുള്ള സമരങ്ങളിലേക്ക് പോകുന്നതിന് മുൻപ് റിവ്യൂ ഹർജിയിലൂടെ കോടതി മനം മാറ്റും എന്ന പ്രതീക്ഷ ഭക്തർക്കുണ്ട്. തന്ത്രിയും പന്തളം കൊട്ടാരവും എൻഎസ്എസ്സും രാഹുൽ ഈശ്വറും പോലെ നിരവധിയാളുകൾ റിവ്യൂ ഹർജി സമർപ്പിക്കുന്നതിന്റെ തയ്യാറെടുപ്പിലാണ്.

എന്നാൽ എന്താണ് ഈ റിവ്യൂ ഹർജിയെന്നും ഇതുകൊണ്ട് ശബരിമല ഭക്തരുടെ ആശങ്ക അകലുമോ എന്ന ചോദ്യവും ഉയർന്ന് വരുന്നുണ്ട്. സാധാരണ ഗതിയിൽ ഒരു കോസ് താഴെ കോടതിയിൽ ആരംഭിക്കുകയും പിന്നീട് അത് ഹൈക്കോടതിയിലും സുപ്രീം കോടതിയുടെ സിങ്കിൾ ബെഞ്ചിലും ഡിവിഷൻ ബെഞ്ചിലും ഭരണഘടന ബെഞ്ചിലും ഒക്കെ പരിഗണിച്ച് തീരുമാനമെടുക്കകയും ചെയ്യുകയാണ് പതിവ്. ഈ അപ്പീൽ സാധ്യതകളൊക്കെ പരാതിക്കാർക്കൊ അല്ലെങികൽ അവരുടെ എതിർകക്ഷിക്കോ അനുകൂലമായി മാറാം. എന്നാൽ ഈ കേസിൽ ആദ്യമെ പരിഗണിച്ചതും കോടതി വിധിച്ചതും സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടന ബെഞ്ചാണ്.

വിധി പ്രഖ്യാപിച്ച ഭരണഘടന ബെഞ്ചിലെ അഞ്ച് പേരിൽ ഏക വനിത അംഗമായ ഇന്ദു മൽഹോത്ര ഒഴികെ ബാക്കി എല്ലാവരും തന്നെ സ്ത്രീ പ്രവേശത്തെ അനുകൂലിച്ചാണ് വിധി പുറപ്പെചുവിച്ചത്. അത്‌കൊണ്ട് തന്നെ ഈ കേസിൽ അപ്പീൽ പോകാൻ ഇനി ഒരു സാധ്യതയുമില്ല. അതുകൊണ്ടാണ് കേസി വിധിച്ച അതേ അഞ്ചംഗ ബെഞ്ചിന് തന്നെ റിവ്യൂ ഹർജി നൽകി പുനപരിശോധിച്ച് വിധി മാറ്റണം എന്ന് ആവശ്യപ്പെടുന്നത്. അത്‌കൊണ്ട് തന്നെ കേസിൽ വിജയിക്കാൻ 99ശതമാനവും സാധ്യതയില്ല. കേസിന്റെ എല്ലാ വശങ്ങളും പഠിച്ച് കോടതി കൈക്കൊണ്ട തീരുമാനം മാറ്റണം എങ്കിൽ അതിന് പുതിയ സാഹചര്യങ്ങൾ ഉടലെടുക്കേണ്ടതുണ്ട്.

റിവ്യു ഹർജി പരിഗണിക്കണോ എന്ന് തീരുമാനിക്കുന്നത് പോലും അതേ ബെഞ്ചാണ്. സാധാരണഗതിയിൽ ജഡ്ജിയുടെ ചേമ്പറിൽ വെച്ച് തന്നെ ഒരു കാര്യവുമില്ലെന്ന് മനസ്സിലാക്കി ഇതി തള്ളിക്കള്ളയുകയാണ് ചെയ്യുന്നത്. ഇവിടെ ജസ്റ്റിസ് ദീപക് മിശ്ര റിട്ടയർ ചെയ്തതുകൊണ്ട പകരം പുതിയ ഒരു ജഡ്ജി കൂടി വരുന്നത്‌കൊണ്ട് മാത്രം ഒരു പക്ഷേ റിവ്യു ഹർജി പരിഗണിച്ചെന്ന് വരാം. എന്നാൽ പുതിയ ജഡ്ജിയും ഇന്ദു മൽഹോത്രയ്ക്ക് ഒപ്പം വിധിയെ എതിർത്താൽ പോലും മൂന്ന് പേരുടചെ ഭൂരിപക്ഷമുള്ള ആ തീരുമാനം തന്നെയാണ് വിജയിക്കുക. ഈ വിഷയമാണ് ഇന്ന് ഇൻസ്റ്റന്റ് റെസ്‌പോൺസ് ചർച്ച ചെയ്യുന്നത്.