- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കലാപം സൃഷ്ടിക്കുന്നവരും കല്ലെറിയുന്നവരുമല്ല ഭഗവാന് കാവൽ നിൽക്കേണ്ടത്; പന്തളത്ത് സ്വഭാവികമായി രൂപപ്പെട്ട ആ ജനക്കൂട്ടമാണ്; നീതി തേടി സുപ്രീം കോടതിക്കും അപ്പുറമുള്ള ശക്തിക്ക് മുൻപിൽ സാഷ്ടാംഗം പ്രണമിച്ച് നിൽകുന്ന ഈ മനുഷ്യർക്കൊപ്പം നമുക്കും കൈകോർക്കാം; ഇൻസ്റ്റന്റ് റസ്പോൺസ്
പത്തുദിവസം കൂടി കഴിഞ്ഞാൽ മണ്ഡലപൂജയ്ക്കായി നടതുറക്കുകയായി. ഭക്തജനങ്ങൾ യുവതികളെ പ്രവേശിപ്പിക്കുകയില്ലെന്ന് പറഞ്ഞ് കൃത്യമായ പ്രതിരോധം തീർക്കുമെന്ന് പറഞ്ഞിട്ടുണ്ട്. സംഘപരിവാർ സംഘടനകൾ അതിനുപിന്തുണയും അറിയിച്ചിട്ടുണ്ട്. സർക്കാരും പൊലീസും ഇക്കുറി യുവതികളെ എന്തുവന്നാലും പ്രവേശിപ്പിക്കുമെന്ന നിലപാടിലുമാണ്. പുരോഗമനനിലപാടാണ് ഇതെന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് പിണറായി വിജയൻ പത്തനംതിട്ടയിലും കൊല്ലത്തുമടക്കം പ്രസംഗങ്ങൾ തുടരുകയാണ്. ഈ സാഹചര്യത്തിൽ, വരും ദിവസങ്ങളിൽ ശബരിമലയിൽ എന്തുസംഭവിക്കുമെന്ന കാര്യം ഏവരും ഉറ്റുനോക്കുകയാണ്. ശബരിമലയിലെ അയ്യപ്പഭഗവാന്റെ ആചാരങ്ങൾക്ക് നേരേ ഒരു സർക്കാർ തന്നെ വെല്ലുവിളിക്കുമ്പോൾ വിശ്വാസികളുടെ മനസ്സ് വ്രണപ്പെടുകയാണ്. ശരണ മന്ത്രങ്ങളാൽ മുഖരിതമാകുന്ന അയ്യപ്പസന്നിധിയിൽ ഇത്തവണ പ്രതിഷേധവും, മുദ്രാവാക്യവും, കല്ലേറും, ലാത്തിയടിയും ഒക്കെ നടന്നതിൽ ഭക്തർക്ക് അതിയായ വിഷമമുണ്ട്. അതിനിയും ആവർത്തിക്കരുതേയെന്ന് ആത്മാർഥമായി ആഗ്രഹിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നവരാണ് ഭക്തർ. പ്രക്ഷോഭത്തിനിറങ
പത്തുദിവസം കൂടി കഴിഞ്ഞാൽ മണ്ഡലപൂജയ്ക്കായി നടതുറക്കുകയായി. ഭക്തജനങ്ങൾ യുവതികളെ പ്രവേശിപ്പിക്കുകയില്ലെന്ന് പറഞ്ഞ് കൃത്യമായ പ്രതിരോധം തീർക്കുമെന്ന് പറഞ്ഞിട്ടുണ്ട്. സംഘപരിവാർ സംഘടനകൾ അതിനുപിന്തുണയും അറിയിച്ചിട്ടുണ്ട്. സർക്കാരും പൊലീസും ഇക്കുറി യുവതികളെ എന്തുവന്നാലും പ്രവേശിപ്പിക്കുമെന്ന നിലപാടിലുമാണ്. പുരോഗമനനിലപാടാണ് ഇതെന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് പിണറായി വിജയൻ പത്തനംതിട്ടയിലും കൊല്ലത്തുമടക്കം പ്രസംഗങ്ങൾ തുടരുകയാണ്. ഈ സാഹചര്യത്തിൽ, വരും ദിവസങ്ങളിൽ ശബരിമലയിൽ എന്തുസംഭവിക്കുമെന്ന കാര്യം ഏവരും ഉറ്റുനോക്കുകയാണ്. ശബരിമലയിലെ അയ്യപ്പഭഗവാന്റെ ആചാരങ്ങൾക്ക് നേരേ ഒരു സർക്കാർ തന്നെ വെല്ലുവിളിക്കുമ്പോൾ വിശ്വാസികളുടെ മനസ്സ് വ്രണപ്പെടുകയാണ്. ശരണ മന്ത്രങ്ങളാൽ മുഖരിതമാകുന്ന അയ്യപ്പസന്നിധിയിൽ ഇത്തവണ പ്രതിഷേധവും, മുദ്രാവാക്യവും, കല്ലേറും, ലാത്തിയടിയും ഒക്കെ നടന്നതിൽ ഭക്തർക്ക് അതിയായ വിഷമമുണ്ട്. അതിനിയും ആവർത്തിക്കരുതേയെന്ന് ആത്മാർഥമായി ആഗ്രഹിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നവരാണ് ഭക്തർ.
പ്രക്ഷോഭത്തിനിറങ്ങിയ പലരും അക്രമങ്ങളുടെ പേരിൽ പൊലീസ് പിടിയിലായി. അവർ അക്രമികളും ഗൂണ്ടകളുമാണെന്നാണ് പൊലീസ് പറയുന്നത്. ഇതോടെ സമാധാനപ്രിയരായ ഭക്തർ ഒരുപക്ഷേ പിൻവലിഞ്ഞെന്നുവരാം. വീട്ടിൽ കയറി ഇരുന്നെന്ന് വരാം. അതാവാം സർക്കാർ ആഗ്രഹിക്കുന്നത്. എന്നാൽ, ചിലരെങ്കിലും ഭഗവാന്റെ ആചാരസംരക്ഷണം ലക്ഷ്യമാക്കി ഇറങ്ങിയാൽ അവരെന്തുചെയ്യുമെന്ന ചോദ്യവും ഉയരുന്നു. സമാധാനപരമായ മാർഗത്തിലൂടെയല്ലാത്ത അക്രമത്തിലൂടെയുള്ള പ്രതിഷേധം ഒരുപക്ഷേ ഭഗവാന്റെ അവതാരലക്ഷ്യത്തെ തന്നെ പിറകോട്ടടിക്കുന്നതാവും. ചാനൽ ചർച്ചകളിലും മറ്റും നിറഞ്ഞുനിൽക്കുന്ന രാഹുൽ ഈശ്വറിന്റെ നാവിൽ നിന്ന് വന്നതും ഭക്തർക്ക് ഒട്ടും രസിക്കുന്ന കാര്യമായിരുന്നില്ല. അതദ്ദേഹം നിഷേധിച്ചെങ്കിലും അദ്ദേഹത്തിന്റെ വിശ്വാസ്യതയെ ബാധിച്ചിരിക്കുകയാണ്.
ബിജെപിയെയും ആർഎസ്എസിനെയും വിശ്വസിക്കുന്നതിലും വലിയ അർഥമൊന്നുമില്ല. ഇവിടെ ഹിന്ദുഭക്തർ ഒരുമിക്കുന്നുവെന്ന് തിരിച്ചറിഞ്ഞപ്പോൾ, വോട്ടുകൾ വഴുതിപ്പോകാതിരിക്കാൻ, അനുകൂല സാഹചര്യം മുതലാക്കാൻ തെരുവിലിറങ്ങിയവരാണ് ബിജെപിക്കാർ. ഇത്രയധികം സംഘർഷങ്ങളുണ്ടായിട്ടും ബിജെപി അദ്ധ്യക്ഷൻ പി.എസ്.ശ്രീധരൻ പിള്ള പത്തനംതിട്ടയ്ക്ക് അപ്പുറത്തേക്ക് പോകാൻ തുനിഞ്ഞില്ല. ഇക്കാര്യത്തിൽ അൽപമെങ്കിലും ഭേദം കോൺഗ്രസ് തന്നെയാണ്. കേന്ദ്ര നേതൃത്വം വിധിയെ സ്വാഗതം ചെയ്‌തെങ്കിലും സംസ്ഥാന നേതൃത്വം ആദ്യം മുതൽ ഭക്തർക്കൊപ്പമായിരുന്നു.
കോൺഗ്രസും ബിജെപിയും സംഘപരിവാറുമൊക്കെ മുതലെടുപ്പിന് ശ്രമിക്കുമ്പോൾ, അവർക്കൊപ്പം നിന്നുകൊടുത്ത് ആരുടെയും മുതലാവേണ്ട ബാധ്യത ഭക്തർക്കില്ല. ഈ വിഷയത്തിൽ ഇതുവരെ ആത്മാർഥമായ നിലപാടെടുത്തത് പന്തളം കൊട്ടാരം മാത്രമാണ്. സുപ്രീം കോടതിവിധി വന്നപ്പോൾ തങ്ങളുടെ വികാരം കേൾക്കാൻ ആരുമില്ലാതെ വന്നപ്പോൾ ഭക്തർ ആദ്യം പോയി കണ്ടത് പന്തളം കൊട്ടാരം പ്രതിനിധികളെയാണ്. അവർ പ്രതിഷേധവുമായി തെരുവിലിറങ്ങിയത് മുതലെടുപ്പിന് വേണ്ടിയായിരുന്നില്ല ഭക്തരുടെ വികാരം പ്രതിഫലിപ്പിക്കുന്നതിന് വേണ്ടിയായിരുന്നു. എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുകാരൻ നായരും, മുൻ ദേവസ്വം ബോർഡ് അദ്ധ്യക്ഷൻ പ്രയാർ ഗോപാലകൃഷ്ണനും സ്വീകരിച്ച നിലപാടും ആത്മാർഥത നിറഞ്ഞതായിരുന്നു. അയ്യപ്പന് വേണ്ടി തെരുവിലിറങ്ങിയിരിക്കുന്നവർ സംഘപരിവാറിന്റെയും ബിജെപിയുടെയും കെണിയിൽ വീഴാതിരിക്കുക. അവർ പന്തളം കൊട്ടാരത്തെ പിന്തുണയ്ക്കുക.