- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആർക്കും കൊട്ടാവുന്ന ചെണ്ടയാണോ ഈ ഹിന്ദുക്കൾ? ദൈവം ഉണ്ടോയെന്നുപോലും ഉറപ്പില്ലാതിരിക്കവെ വിശ്വാസത്തിന്റെ കാര്യത്തിൽ കോടതി ഇടപെടുന്നത് ആചാരങ്ങൾക്കുമേലുള്ള കടന്നുകയറ്റമാണ്; പേരിനുമാത്രമല്ലാതെ സ്ത്രീകളെ എല്ലാ മുസ്ലിം പള്ളികളിലും കയറ്റുകയും സ്ത്രീകളെ ക്രിസ്ത്യൻ മെത്രാന്മാരാക്കി മാറ്റുകയും ചെയ്യണമെന്നും കോടതി പറയുമോ? കേരളത്തിലെ മുഴുവൻ വനിതാ പൊലീസിനെയും ഇറക്കിയാലും ശബരിമലയിൽ സുരക്ഷ സാധ്യമാണോ ?
തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീ പ്രവേശനത്തിൽ ഒടുവിൽ സുപ്രീം കോടതി വിധി പറഞ്ഞിരിക്കുകയാണ്. സുപ്രീം കോടതിയുടെ തീരുമാനത്തെ നിർഭാഗ്യം എന്നല്ലാതെ മറ്റൊരു പദം ഉപയോഗിച്ച് വിശേഷിപ്പിക്കുന്നത് അസാധ്യമാണ്. വിശ്വാസം സംബന്ധിക്കുന്ന ഒരു കാര്യത്തിൽ വിധി പറയാൻ ഇറങ്ങിയത് തന്നെ നീതി രഹിതമാണ്. സഭാ പ്രശ്‌നത്തിലും അയോധ്യ പ്രശ്‌നത്തിലും ഒക്കെ തന്നെ കോടതി തീർപ്പ് കൽപ്പിച്ചത് ഭൗതിക സ്വത്തിനെ കുറിച്ചുള്ള തർക്കങ്ങളാണ്. അയ്യപ്പൻ എന്ന വിശ്വാസം തന്നെ വെറും ഒരു വിശ്വാസം ആയിരിക്കുമ്പോൾ. അതിന്റെ ആധികാരികതയ്ക്ക് യാതൊരു ശാസ്ത്രീയതയും ഇല്ലാതിരിക്കുമ്പോൾ അത് അയ്യപ്പന്റെ കാര്യത്തിൽ മാത്രമല്ല എല്ലാ ദൈവത്തിന്റെ കാര്യത്തിലും അത് ബാധകമാണ്. അങ്ങനെ ശാസ്ത്രീയമായി ഒരു ദൈവത്തിന്റേയും അസ്ഥിത്വം ആരും തെളിയിച്ചിട്ടില്ലാത്ത സാഹചര്യത്തിൽ അത്തരം ഒരു കേസിൽ വിധി പറയുന്നതാണ് നീതിരഹിതം.ഏന്ത്‌കൊണ്ടാണ് വിശ്വാസികളുടെ കാര്യത്തിൽ കോടതി ഇങ്ങനെ ഒരു തീരുമാനം എടുത്തത് എന്നത് മനസ്സിലാകാത്ത ഒരു കാര്യമാണ് ഒരുപക്ഷേ നിയമത്തിന്റെ മുന്നിൽ ഒരു കാര്യം ്വതര
തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീ പ്രവേശനത്തിൽ ഒടുവിൽ സുപ്രീം കോടതി വിധി പറഞ്ഞിരിക്കുകയാണ്. സുപ്രീം കോടതിയുടെ തീരുമാനത്തെ നിർഭാഗ്യം എന്നല്ലാതെ മറ്റൊരു പദം ഉപയോഗിച്ച് വിശേഷിപ്പിക്കുന്നത് അസാധ്യമാണ്. വിശ്വാസം സംബന്ധിക്കുന്ന ഒരു കാര്യത്തിൽ വിധി പറയാൻ ഇറങ്ങിയത് തന്നെ നീതി രഹിതമാണ്. സഭാ പ്രശ്‌നത്തിലും അയോധ്യ പ്രശ്‌നത്തിലും ഒക്കെ തന്നെ കോടതി തീർപ്പ് കൽപ്പിച്ചത് ഭൗതിക സ്വത്തിനെ കുറിച്ചുള്ള തർക്കങ്ങളാണ്.
അയ്യപ്പൻ എന്ന വിശ്വാസം തന്നെ വെറും ഒരു വിശ്വാസം ആയിരിക്കുമ്പോൾ. അതിന്റെ ആധികാരികതയ്ക്ക് യാതൊരു ശാസ്ത്രീയതയും ഇല്ലാതിരിക്കുമ്പോൾ അത് അയ്യപ്പന്റെ കാര്യത്തിൽ മാത്രമല്ല എല്ലാ ദൈവത്തിന്റെ കാര്യത്തിലും അത് ബാധകമാണ്. അങ്ങനെ ശാസ്ത്രീയമായി ഒരു ദൈവത്തിന്റേയും അസ്ഥിത്വം ആരും തെളിയിച്ചിട്ടില്ലാത്ത സാഹചര്യത്തിൽ അത്തരം ഒരു കേസിൽ വിധി പറയുന്നതാണ് നീതിരഹിതം.ഏന്ത്‌കൊണ്ടാണ് വിശ്വാസികളുടെ കാര്യത്തിൽ കോടതി ഇങ്ങനെ ഒരു തീരുമാനം എടുത്തത് എന്നത് മനസ്സിലാകാത്ത ഒരു കാര്യമാണ്
ഒരുപക്ഷേ നിയമത്തിന്റെ മുന്നിൽ ഒരു കാര്യം ്‌വതരിപ്പിക്കുമ്പോൾ അത് എങ്ങനെ അവതരിപ്പിക്കണം എന്നത് ആ ആശയത്തിന്റെ സംരക്ഷകർ അവതരിപ്പിക്കുന്നതിൽ പരാജയപ്പെട്ടത്‌കൊണ്ടാകാം. പ്രത്യേകിച്ച് ഒരു ഇടത് പുരോഗമന സർക്കാരും അതിനെ പിന്തുണയ്ക്കുന്ന ഒരു ദേവസ്വം ബോർഡും ഉള്ളപ്പോൾ നിയമപരമായ ഒരു തോൽവിക്ക് കാരണമായിട്ടുണ്ടാകാം. അല്ലെങ്കിൽ ശബരിമല പോലെ ലക്ഷക്കണക്കിന് ഭക്തർ എത്തുന്ന സ്ഥലത്ത് പെട്ടന്ന സ്ത്രീകൾ കൂടി എത്തുന്നതോടെ ബൗധിക സൗകര്യങ്ങളും ഒരുക്കുക എന്നത് അസാധ്യമാണ് എന്ന് വ്യക്തമാക്കാനെങ്കിലും സർക്കാർ ശ്രമിക്കേണ്ടതായിരുന്നു.
ശ്രദ്ധിക്കേണ്ട കാര്യം സുരക്ഷ ഒരുക്കാൻ വേണ്ട പൊലീസുകാരികളെ ഒരുക്കാനുള്ള സാഹചര്യം പോലും കേരള പൊലീസിന് ഇല്ല എന്നതാണ്. ഒത്ത കാടിന്റെ നടുക്കാണ് ശബരിമല സ്ഥിതി ചെയ്യുന്നത്. ഇപ്പോൾ ഉള്ള ജനപ്പെരുപ്പം പോലും താങ്ങാവുന്നതിനും അപ്പുറമാണ്. അവിടേക്ക് സ്ത്രീകളും കൂടി എത്തുന്നതോടെ എന്ത് സുരക്ഷയാണ് സർക്കാർ ഒരുക്കുന്നത്.ഒരുനിമിഷം കാല് തെറ്റിയാൽ അഗാതമായ ഗർഥത്തിലേക്ക് പതിക്കുന്ന സ്ഥലമാണ് ശബരിമല. അവിടെ കള്ളന്മാരും കൊള്ളക്കാരും താവളമാക്കുകയും ബലാൽസംഗമടക്കം നടക്കുന്ന സാഹചര്യത്തെ സർക്കാർ എങ്ങനെ നേരിടും.
ശബരിമല സന്ദർശനത്തിന്റെ പ്രക്രിയയിലുള്ള ഭാഗമാണ് പമ്പയിലെ കുളി.ഒരു കാരണവശാലും കാട്ടിലെ ഒരു അമ്പലത്തിൽ എത്തുന്ന അത്രയും പേർക്ക് സുരക്ഷ ഒരുക്കാൻ സാധിക്കില്ലെന്ന് സർക്കാരിന് കോടതിയെ ബോധിപ്പിക്കാൻ കഴിയാത്തത് എന്ത്‌കൊണ്ടാണ്. ഈ വിഷയമാണ് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്‌പോൺസ് ചർച്ച ചെയ്യുന്നത്.