- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിബിഐ അന്വേഷണ ഉത്തരവ് ഇറങ്ങിയ ശേഷവും ശ്രീജിത്ത് സമരം തുടരുന്നത് ശരിയാണോ? ഇന്നത്തെ ഇൻസ്റ്റന്റ് റെസ്പോൺസ്
തിരുവനന്തപുരം: സഹോദരൻ ശ്രീജിവിന്റെ കസ്റ്റഡി മരണത്തിൽ സിബിഐ അന്വേഷണ ഉത്തരവ് പുറത്തിറങ്ങിയിട്ടും ശ്രീജിത്ത് സമരം തുടരുകയാണ്. സോഷ്യൽ മീഡിയയുടെ അകമഴിഞ്ഞ പിന്തുണയോടെയാണ് സമരം വിജയമായത്. എന്നാൽ, സിബിഐ അന്വേഷണ ഉത്തരവ് പുറത്തുവന്നതോടെ അദ്ദേഹത്തെ പിന്തുണച്ചിരുന്നവരിൽ നല്ലൊരു ശതമാനം പിൻവാങ്ങി. ഈ പിന്മാറ്റം ശ്രീജിത്ത് തന്റെ മൊഴി സിബിഐ ഉദ്യോഗസ്ഥർ എടുത്താൽ മാത്രമേ താൻ പിന്മാറൂ എന്നു പറഞ്ഞതു കൊണ്ടാണ്. ഇതോടെ അനിശ്ചിതമായി സമരം നീണ്ടു പോകുമോ എന്ന ഭയമാണ് സോഷ്യൽ മീഡിയ ആക്ടിവിസ്റ്റുകൾക്ക്. വിഷയത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. എന്നാൽ, ആരോപണ വിധേയരായ ഉദ്യോഗസ്ഥരുടെ ആരുടെയും പേരുകൾ ഉൾപ്പെടുത്താതെയാണ് സിബിഐ എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. ഇതോടെ ശ്രീജിത്ത് സമരം അവസാനിപ്പിച്ചാൽ കേസ് തേഞ്ഞുമാഞ്ഞ് പോകുമെന്ന കാര്യം ഉറപ്പാണ്. കോടതിയും സിബിഐയും അനുകൂലമായ നടപടി സ്വീകരിച്ച സാഹചര്യത്തിൽ ഇനി സമരം തുടരേണ്ട എന്ന തീരുമാനത്തിൽ ഒപ്പമുണ്ടായിരുന്ന സമൂഹമാധ്യമ കൂട്ടായ്മ എത്തിയിരുന്നു. എന്നാൽ സിബിഐ കേസ് അന്വേഷിക്കണമെന്ന തന്റെ ആവശ്യം എഫ
തിരുവനന്തപുരം: സഹോദരൻ ശ്രീജിവിന്റെ കസ്റ്റഡി മരണത്തിൽ സിബിഐ അന്വേഷണ ഉത്തരവ് പുറത്തിറങ്ങിയിട്ടും ശ്രീജിത്ത് സമരം തുടരുകയാണ്. സോഷ്യൽ മീഡിയയുടെ അകമഴിഞ്ഞ പിന്തുണയോടെയാണ് സമരം വിജയമായത്. എന്നാൽ, സിബിഐ അന്വേഷണ ഉത്തരവ് പുറത്തുവന്നതോടെ അദ്ദേഹത്തെ പിന്തുണച്ചിരുന്നവരിൽ നല്ലൊരു ശതമാനം പിൻവാങ്ങി. ഈ പിന്മാറ്റം ശ്രീജിത്ത് തന്റെ മൊഴി സിബിഐ ഉദ്യോഗസ്ഥർ എടുത്താൽ മാത്രമേ താൻ പിന്മാറൂ എന്നു പറഞ്ഞതു കൊണ്ടാണ്. ഇതോടെ അനിശ്ചിതമായി സമരം നീണ്ടു പോകുമോ എന്ന ഭയമാണ് സോഷ്യൽ മീഡിയ ആക്ടിവിസ്റ്റുകൾക്ക്.
വിഷയത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. എന്നാൽ, ആരോപണ വിധേയരായ ഉദ്യോഗസ്ഥരുടെ ആരുടെയും പേരുകൾ ഉൾപ്പെടുത്താതെയാണ് സിബിഐ എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. ഇതോടെ ശ്രീജിത്ത് സമരം അവസാനിപ്പിച്ചാൽ കേസ് തേഞ്ഞുമാഞ്ഞ് പോകുമെന്ന കാര്യം ഉറപ്പാണ്. കോടതിയും സിബിഐയും അനുകൂലമായ നടപടി സ്വീകരിച്ച സാഹചര്യത്തിൽ ഇനി സമരം തുടരേണ്ട എന്ന തീരുമാനത്തിൽ ഒപ്പമുണ്ടായിരുന്ന സമൂഹമാധ്യമ കൂട്ടായ്മ എത്തിയിരുന്നു. എന്നാൽ സിബിഐ കേസ് അന്വേഷിക്കണമെന്ന തന്റെ ആവശ്യം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്താൽ മാത്രമേ പൂർണമാകൂവെന്ന് ശ്രീജിത്ത് പറഞ്ഞു.