- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരു പാർട്ടി ഗ്രാമത്തിന്റെ വെള്ളംകുടി മുട്ടിച്ചിട്ടു വേണോ സഖാവേ വികസനം കൊണ്ടുവരാൻ? വയൽ നികത്താൻ കൊണ്ടുവരുന്ന ആ മണ്ണ് ആരുടെയാണെന്നു കൂടി പറയാമോ? തളിപ്പറമ്പിന് മുൻപെ ആലപ്പുഴയിലും കൊല്ലത്തും തൃപ്പൂണിത്തുറയിലും ബൈപ്പാസ് പണിയൂ: എന്തുകൊണ്ടാണ് വയൽകിളികൾക്ക് പിന്തുണ നൽകേണ്ടത്? - ഇൻസ്റ്റന്റ് റെസ്പോൺസ്
ഓരോ രാജ്യത്തിനും വികസന പ്രവർത്തനങ്ങൾ അത്യാവശ്യമാണ്. വികസനം എന്നു പറഞ്ഞാൽ റോഡുകൾ വരണം അണക്കെട്ടുകൾ വരണം റെയിൽ വേ പാതകൾ വരണം. അങ്ങനെ മനുഷ്യരുടെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിച്ചു കൊണ്ടാണ് തൊഴിൽ സാധയത ഉയർത്തുന്നതും സമ്പദ് വ്യവസ്ഥ വളരുന്നതും. അതേസമയം പ്രകൃതി വിഭവങ്ങൾ മനുഷ്യരുടെ വികസനത്തിന് വേണ്ടി ഉപയോഗിക്കുമ്പോൾ അതിന് ഒരു പരിധി നിശ്ചയിച്ചില്ലെങ്കിൽ അത് മനുഷ്യരുടെ നിലനിൽപ്പിനെ തന്നെ ബാധിക്കും. വികസനവും പ്രകൃതിയും ഒരുമിച്ച് പോവുകയാണ് വേണ്ടത. അതുകൊണ്ട് കാടുകളും നദികളും നെൽവയലുകളും സംരക്ഷിക്കണം. നമ്മുടെ പരിമിതമായ ആവശ്യങ്ങൾക്ക് മാത്രം പ്രകൃകതി വിഭവങ്ങളെ ചൂഷണം ചെയ്യുക എന്നതാണ് പരിസ്ഥിത ബോധം എന്ന് പറുന്നത്. കീഴാറ്റൂരിലെ ജനങ്ങൾ അവരുടെ പ്രകൃതി സംരക്ഷിക്കാൻ വേണ്ടി അവരുടെ ഉപജീവനം സംരക്ഷിക്കാൻ വേണ്ടി നടത്തുന്ന സമരത്തെ ഈ വ്യാപകമായ അർത്ഥത്തിലെ നമുക്ക് സമീപിക്കാൻ സാധിക്കു. എന്നാൽ സിപിഎം ഭരിക്കുന്ന സർക്കാർ ഇതിനെ നോക്കി കാണുന്നത് കേവലം 50 ആളുകളുടെ പുനരധിവാസത്തിന്റെ പ്രശ്‌നമായി മാത്രമാണെന്നത് ലജ്ജാവഹമാണ്. 15
ഓരോ രാജ്യത്തിനും വികസന പ്രവർത്തനങ്ങൾ അത്യാവശ്യമാണ്. വികസനം എന്നു പറഞ്ഞാൽ റോഡുകൾ വരണം അണക്കെട്ടുകൾ വരണം റെയിൽ വേ പാതകൾ വരണം. അങ്ങനെ മനുഷ്യരുടെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിച്ചു കൊണ്ടാണ് തൊഴിൽ സാധയത ഉയർത്തുന്നതും സമ്പദ് വ്യവസ്ഥ വളരുന്നതും. അതേസമയം പ്രകൃതി വിഭവങ്ങൾ മനുഷ്യരുടെ വികസനത്തിന് വേണ്ടി ഉപയോഗിക്കുമ്പോൾ അതിന് ഒരു പരിധി നിശ്ചയിച്ചില്ലെങ്കിൽ അത് മനുഷ്യരുടെ നിലനിൽപ്പിനെ തന്നെ ബാധിക്കും.
വികസനവും പ്രകൃതിയും ഒരുമിച്ച് പോവുകയാണ് വേണ്ടത. അതുകൊണ്ട് കാടുകളും നദികളും നെൽവയലുകളും സംരക്ഷിക്കണം. നമ്മുടെ പരിമിതമായ ആവശ്യങ്ങൾക്ക് മാത്രം പ്രകൃകതി വിഭവങ്ങളെ ചൂഷണം ചെയ്യുക എന്നതാണ് പരിസ്ഥിത ബോധം എന്ന് പറുന്നത്. കീഴാറ്റൂരിലെ ജനങ്ങൾ അവരുടെ പ്രകൃതി സംരക്ഷിക്കാൻ വേണ്ടി അവരുടെ ഉപജീവനം സംരക്ഷിക്കാൻ വേണ്ടി നടത്തുന്ന സമരത്തെ ഈ വ്യാപകമായ അർത്ഥത്തിലെ നമുക്ക് സമീപിക്കാൻ സാധിക്കു. എന്നാൽ സിപിഎം ഭരിക്കുന്ന സർക്കാർ ഇതിനെ നോക്കി കാണുന്നത് കേവലം 50 ആളുകളുടെ പുനരധിവാസത്തിന്റെ പ്രശ്‌നമായി മാത്രമാണെന്നത് ലജ്ജാവഹമാണ്.
1500 രൂപ വിലയുള്ള ഒരു സെന്റ് നെൽപാടത്തിന് നാലര ലക്ഷം രൂപ കൊടുത്താൽ അത് കൈപ്പറ്റി ആ പ്രലോഭനത്തിൽ വീണു പോകുന്നവർ ഈ സമരം ഉപേക്ഷിക്കുമെന്ന മൗഡ്യം അതാണ് ഇന്ന് സിപിഎം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. കീഴാറ്റൂർ ഒരു പാർട്ടി ഗ്രാമമാണ്. കീഴാറ്റൂരിലെ ജനങ്ങൾ അവരുടെ നെൽ വയൽ സംരക്ഷിക്കാൻ തെരുവിലിറങ്ങിയപ്പോൾ അവരെല്ലാം തന്നെ പാർട്ടിക്കാരുമായിരുന്നു. എന്നാൽ പാർട്ടിയുടെ ഉഗ്ര ശാസനയ്ക്ക് വഴങ്ങി ഭൂരിഭാഗം പേരും സമരത്തിൽ നിന്ന് പിന്മാറിയപ്പോൾ പ്രകൃതിയെ സംരക്ഷിക്കുന്ന ചിലർ മത്രം സമരത്തിന് ഇറങ്ങിയത്. എന്നാൽ സ്വന്തം ഉപജീവനത്തെയും പ്രകൃതിയേയു സംരക്ഷിക്കാൻ മുന്നിട്ടിറങ്ങിയ ഒരു കൂട്ടം ജനങ്ങളെ ശക്തമായി അടിച്ച് അമർത്തുകയാണ് ഈ സർക്കാർ ചെയ്തത്.
250 ഹെക്ടർ നെൽപ്പാടം നികത്തി കൊണ്ട് തന്നെ ദേശിയ പാത നിർമ്മിക്കണമെന്നതിന് എന്താണ് സിപിഎം വാശിപിടിക്കുന്നത്. അലൈന്മെന്റ് മാറ്റുന്നതടക്കം നിരവധി സാധ്യതകൾ നിലനിൽക്കുമ്പോഴാണ് ഇത്തരത്തിലുള്ള റോഡ് നിർമ്മാണവുമായി മുന്നോട്ട് പോകുന്നത്. മണൽ ലോബിയെ സഹായിക്കാനാണ് വയൽ വഴി റോഡ് വെട്ടുന്നത്. റോഡ് വെട്ടിയാൽ ഇവിടുത്തെ അരുവി പൂർണമായും ഇല്ലാതാകുമെന്നും ഇവിടുത്തു കാർ പറയുന്നു.
എന്നാൽ സമരക്കാർക്ക് നേരെ ആക്രമണം അഴിച്ചു വിട്ട്ു. പൊലീസ് സമരക്കാരെ ബലം പ്രയോഗിച്ച് അറസ്റ്റു ചെയ്തതിന് പിന്നാലെ സമരക്കാരുടെ പന്തൽ സിപിഎമ്മുകാർ തീവെച്ചു നശിപ്പിച്ചു. എതിർക്കാൻ ശ്രമിച്ചവരെ സംഘടിച്ചെത്തിയ പ്രവർത്തകർ വിരട്ടിയോടിക്കുകയും ചെയ്തു. പൊലീസ് നോക്കി നിൽക്കെ തന്നെയായിരുന്നു കൊള്ളിവെപ്പും അതിക്രമങ്ങളും നടന്നത്. സമരപന്തൽ ഫയർഫോഴ്സ് എത്തി അണച്ചു.
ഇന്ന് രാവിലെ പൊലീസ് സഹായത്തോടെ റോഡ് നിർമ്മാണ നടപടികൾ മുന്നോട്ടുകൊണ്ടുപോവുന്നതിനായി അധികൃതർ എത്തിയപ്പോഴാണ് കർഷകർ പ്രതിഷേധം കടുപ്പിച്ചത്. ദേഹത്ത് മണ്ണെണ്ണ ഒഴിച്ചാണ് സമരസമിതി പ്രവർത്തകർ രാവിലെ മുതൽ പ്രതിഷേധ സമരം ആരംഭിച്ചത്. നൂറോളം ആളുകൾ സമരരംഗത്തുണ്ടായിരുന്നു.
സിപിഎം നേതൃത്വത്തിന്റെ എതിർപ്പ് അവഗണിച്ച് പാർട്ടി പ്രവർത്തകരിൽ ചിലരും സമരത്തിൽ പങ്കെടുത്തിരുന്നു. ബൈപ്പാസിനായി വയൽ ഏറ്റെടുക്കുന്നതിന് 50 ഉടമകൾ സമ്മതപത്രം നൽകിയതായി കഴിഞ്ഞ ദിവസം സിപിഐഎം അറിയിച്ചിരുന്നു. ഇതിനെ തുടർന്നാണ് ഭൂമി ഏറ്റെടുക്കൽ നടപടികളുമായി സർക്കാർ ഇന്നു മുതൽ മുന്നോട്ട് പോകുമെന്ന് അറിയിച്ചത്.