- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരു കൈപ്പിഴയുടെ പേരിൽ ബലറാമിനെ ഇങ്ങനെ ശിക്ഷിക്കരുത്; ചരിത്രത്തിന്റെ പുനർവായനയിൽ എന്തിനാണ് ഈ അസഹിഷ്ണുത? എംഎം മണിക്കും ഗണേശ് കുമാറിനും ആകാമെങ്കിൽ ബലറാമിന് എന്തുകൊണ്ട് ആയിക്കൂടാ? ബലറാം മോഡൽ രാഷ്ട്രീയത്തെ മുളിയലെ നുള്ളാനുള്ള ശ്രമത്തിന് കൂട്ടു നിൽക്കരുത്
വി ടി ബൽറാം കേരള രാഷ്ട്രീയത്തിലെ ന്യൂ ജനറേഷൻ സ്‌റ്റൈലിന്റെ ഉപജ്ഞാതാക്കളിൽ ഒരാൾ ആണ്. രാഷ്ട്രീയത്തെ മുഖ്യ തൊഴിലാക്കി മാറ്റി മറ്റൊരു പണിയും ചെയ്യാതെ നാട്ടുകാരുടെ ചെലവിൽ കഴിയുമന്ന വെള്ളിമൂങ്ങകൾക്ക് നോ പറഞ്ഞ നേതാവാണ് വിടി ബൽറാം. പഠിച്ചും തൊഴിൽ ചെയ്തും രാഷ്ട്രീയ ഭേദമന്യേ സാമൂഹിക വിഷയങ്ങളിൽ ഇടപെട്ടും ബൽറാം വ്യത്യസ്തനായി. അതുകൊണ്ട് തന്നെ എക്കാലത്തും സംഘപരിവാറിന്റെയും സിപിഎമ്മിന്റെയും മുഖ്യ എതിരാളികളിൽ ഒരാളായിരുന്നു ബൽറാം. സോഷ്യൽ മീഡിയായിലൂടെ ബലറാം നടത്തുന്ന ഇടപെടലുകളും ഏറെ ശ്രദ്ധ നേടാറുണ്ട്. മറ്റ് നേതാക്കൾ ഒക്കെ ആളുകളെ വച്ച് ഫേസ്‌ബുക്ക് മാനേജ് ചെയ്യുമ്പോൾ സ്വന്തമായി ഫേസ്‌ബുക്കിൽ ഇടപെടുന്ന അപൂർവ്വം വ്യക്തിത്വങ്ങളിൽ ഒരാൾ കൂടിയാണ് ബൽറാം. സോഷ്യൽ മീഡിയായിലൂടെ മുടി ചുടാമന്നനായി വിലസുന്ന സിപിഎമ്മുകാർക്ക് ജയിക്കാൻ കഴിയാത്ത ഏക കോൺഗ്രസുകാരനും ബൽറാം ആണ്. അതുകൊണ്ട് തന്നെ എല്ലാകാലത്തും സംഘപരിവാറും സിപിഎമ്മും ഫേസ്‌ബുക്കിൽ ബൽറാമിന്റെ ഒന്നാം നമ്പർ ശത്രുക്കളാണ്. സോഷ്യൽ മീഡിയായിലെ താര രാജാവിന് അതുകൊണ്ട് തന്നെ
വി ടി ബൽറാം കേരള രാഷ്ട്രീയത്തിലെ ന്യൂ ജനറേഷൻ സ്‌റ്റൈലിന്റെ ഉപജ്ഞാതാക്കളിൽ ഒരാൾ ആണ്. രാഷ്ട്രീയത്തെ മുഖ്യ തൊഴിലാക്കി മാറ്റി മറ്റൊരു പണിയും ചെയ്യാതെ നാട്ടുകാരുടെ ചെലവിൽ കഴിയുമന്ന വെള്ളിമൂങ്ങകൾക്ക് നോ പറഞ്ഞ നേതാവാണ് വിടി ബൽറാം. പഠിച്ചും തൊഴിൽ ചെയ്തും രാഷ്ട്രീയ ഭേദമന്യേ സാമൂഹിക വിഷയങ്ങളിൽ ഇടപെട്ടും ബൽറാം വ്യത്യസ്തനായി. അതുകൊണ്ട് തന്നെ എക്കാലത്തും സംഘപരിവാറിന്റെയും സിപിഎമ്മിന്റെയും മുഖ്യ എതിരാളികളിൽ ഒരാളായിരുന്നു ബൽറാം.
സോഷ്യൽ മീഡിയായിലൂടെ ബലറാം നടത്തുന്ന ഇടപെടലുകളും ഏറെ ശ്രദ്ധ നേടാറുണ്ട്. മറ്റ് നേതാക്കൾ ഒക്കെ ആളുകളെ വച്ച് ഫേസ്‌ബുക്ക് മാനേജ് ചെയ്യുമ്പോൾ സ്വന്തമായി ഫേസ്‌ബുക്കിൽ ഇടപെടുന്ന അപൂർവ്വം വ്യക്തിത്വങ്ങളിൽ ഒരാൾ കൂടിയാണ് ബൽറാം. സോഷ്യൽ മീഡിയായിലൂടെ മുടി ചുടാമന്നനായി വിലസുന്ന സിപിഎമ്മുകാർക്ക് ജയിക്കാൻ കഴിയാത്ത ഏക കോൺഗ്രസുകാരനും ബൽറാം ആണ്. അതുകൊണ്ട് തന്നെ എല്ലാകാലത്തും സംഘപരിവാറും സിപിഎമ്മും ഫേസ്‌ബുക്കിൽ ബൽറാമിന്റെ ഒന്നാം നമ്പർ ശത്രുക്കളാണ്.
സോഷ്യൽ മീഡിയായിലെ താര രാജാവിന് അതുകൊണ്ട് തന്നെ സ്വന്തം പാർട്ടിയിലും ശത്രുക്കൾ ധാരാളം. ജനങ്ങളുമായി യാതൊരു ബന്ധവും ഇല്ലാതെ ഫേസ്‌ബുക്കിലൂടെ കത്തി വച്ചു ജീവിക്കുന്ന നേതാവ് എന്നാണ് മുതിർന്ന കോൺഗ്രസ്സുകാരുടെ പക്ഷം. കോൺഗ്രസ്സിലെ ഗ്രൂപ്പുകൾ ഒന്നിലും പെടാത്തെ സ്വന്തം വ്യക്തിത്വം നിലനിർത്തി പ്രവർത്തിക്കുന്ന ബൽറാമിനെ അടിക്കാൻ ഒരു വടി കിട്ടിയതിൽ കോൺഗ്രസ്സിലെ പ്രമുഖ നേതാക്കളും സന്തോഷിക്കുകയാണ്. അതുകൊണ്ടാണ് ബൽറാമിനെ പെട്ടെന്ന് കൈവിട്ടു കോൺഗ്രസ്സ് നേതാക്കളും കൈയൊഴിഞ്ഞത്.
എന്നിട്ടും കീഴ്സംഘത്തെ സ്വന്തം നിലപാടിൽ ഉറച്ചു നിൽക്കുകയാണ് ബൽറാം. കാരണം ബൽറാം പറയുന്നത് തന്നെ ചരിത്രത്തെ പുനർവായന നടത്തുകയാണ് ചെയ്തത് എന്നാണ്. എകെജിയുടെ ആത്മകഥയിൽ നിന്നു തന്നെയാണ് ബൽറാമിന്റെ പ്രസ്ഥാവന ഉണ്ടായിരിക്കുന്നത്. ഉന്നതനായ ഒരു ജനകീയ നേതാവിനെതിരെ അഭിപ്രായം പറയുമ്പോൾ കുറച്ചു കൂടി കരുതൽ വേണ്ടിയിരുന്നു എന്നത് സത്യം ആണെങ്കിലും ഒരു അഭിപ്രായത്തിന്റെ പേരിൽ എന്തുകൊണ്ടാണ് ബൽറാം വേട്ടയാടപ്പെടുന്നത് എന്നത് പ്രധാന ചോദ്യം തന്നെയാണ്.
കെ ബി ഗണേശ്‌കുമാർ വി എസ് അച്ച്യുതാനന്ദനെ കാമഭ്രാന്തൻ എന്നു വിളിച്ചും, പ്രായമായതിനാൽ മറ്റേക്കാര്യം നടക്കില്ല എന്നു ആരോപിച്ചും ബഹളം വച്ചിട്ടും എന്തുകൊണ്ട് ഗണേശിനെ മുന്നണി സ്ഥാനാർത്ഥിയാക്കി എന്ന ചോദ്യത്തിന് ഉത്തരം പറയാതെയാണ് ബൽറാമിനെ ആക്ഷേപിക്കുന്നത്. പിപി ദിവ്യയും ചിന്ത ജെറോമും പ്രധാനമന്ത്രിയുടെ തന്തയ്ക്ക് വിളിച്ചപ്പോഴും ആർക്കും പരാതി ഉണ്ടായിരുന്നില്ല. എംഎം മണി രാഹുൽ ഗാന്ധിയും മന്മോഹനും അടക്കമുള്ള കോൺഗ്രസ് നേതാക്കളെ മാത്രമല്ല അശ്ലീലം ഉപയോഗിച്ച് വിശേഷിപ്പിച്ചത്, ഒരു കോളജ് പ്രിൻസിപ്പലെ വരെ ആക്ഷേപിച്ചു. പൈനാവ് കോളജിലെ വനിതാ പ്രിൻസിപ്പൽ കതകടച്ചിട്ടു മറ്റേ പരിപാടി നടത്തുകയാണ് എന്നു പറഞ്ഞതിനെ സിപിഎം ന്യായീകരിച്ചു എന്നു മറക്കരുത്.
സിപിഎമ്മും സംഘപരിവാറും ബൽറാമിനെ ലക്ഷ്യം വയ്ക്കുന്നത് അവർക്ക് തകർക്കാനാവാത്ത ഒരു പ്രസ്ഥാനത്തിന്റെ നട്ടെല്ലു തകർക്കാൻ ആണെങ്കിൽ കോൺഗ്രസ് നേതാക്കളും അതിന് ഓശാന പാടുന്നു. കാരണം തങ്ങളുടെ വഴിയെ ഗ്രൂപ്പിന്റെയും കാലു നക്കലിന്റെയും മാർഗത്തിലൂടെ നീന്തിയാൽ മതിയെന്ന മുതിർന്ന നേതാക്കളുടെ പിടിവാശിനയത്തിന് ബൽറാം ഉയർത്തന്ന ന്യൂ ജനറേഷൻ രാഷ്ട്രീയം വെല്ലുവിളിയാണ്. അതുകൊണ്ട് തന്നെ ബൽറാമിന്റെ രാഷ്ട്രീയം സംരക്ഷിക്കേണ്ടത് ജനാധിപത്യ വിശ്വാസികളുടെ കടമയാണ്. ഒരു ചർച്ചയിൽ പങ്കെടുക്കവെ ആവേശം കയറി പറഞ്ഞതാകാമെങ്കിലും പറഞ്ഞതു തെറ്റു തന്നെയാണ് എന്നു അംഗീകരിച്ചുകൊണ്ട് തന്നെ ബൽറാമിനെ ഇല്ലാതാക്കാനുള്ള നീക്കത്തെ എതിർത്തു തേൽപ്പിക്കുക തന്നെ വേണം.
എകെജിയെ ബാലപീഡകനെന്ന് വിളിച്ച ബൽറാമിനെ കെപിസിസി ശാസിക്കുക കൂടി ചെയ്തിരുന്നു. എകെജിയെ പോലൊരു നേതാവിനെ അങ്ങനെ വിളിക്കാൻ പാടില്ലായിരുന്നുവെന്ന് കെപിസിസി അധ്യക്ഷൻ എംഎം ഹസൻ വ്യക്തമാക്കി. വിടി ബൽറാമിനെ ഫോണിൽ വിളിച്ചായിരുന്നു ശാസന രൂപേണ ഹസൻ കാര്യങ്ങൾ വ്യക്തമാക്കിയത്. എന്നാൽ സോഷ്യൽ മീഡിയയിൽ ബൽറാമിനും പിന്തുണ ഏറെയാണ്. വിഷയത്തിൽ മാപ്പു പറയാതെ നിലപാടിൽ ഉറച്ചു നിൽക്കുകയാണ് ബൽറാം.