- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരു കൈപ്പിഴയുടെ പേരിൽ ബലറാമിനെ ഇങ്ങനെ ശിക്ഷിക്കരുത്;ചരിത്രത്തിന്റെ പുനർവായനയിൽ എന്തിനാണ് ഈ അസഹിഷ്ണുത?; ബലറാം മോഡൽ രാഷ്ട്രീയത്തെ മുളിയലെ നുള്ളാനുള്ള ശ്രമത്തിന് കൂട്ടു നിൽക്കരുത്; ഇന്നത്തെ ഇൻസ്റ്റന്റ് റെസ്പോൺസ്
വി ടി ബൽറാം കേരള രാഷ്ട്രീയത്തിലെ ന്യൂ ജനറേഷൻ സ്‌റ്റൈലിന്റെ ഉപജ്ഞാതാക്കളിൽ ഒരാൾ ആണ്. രാഷ്ട്രീയത്തെ മുഖ്യ തൊഴിലാക്കി മാറ്റി മറ്റൊരു പണിയും ചെയ്യാതെ നാട്ടുകാരുടെ ചെലവിൽ കഴിയുമന്ന വെള്ളിമൂങ്ങകൾക്ക് നോ പറഞ്ഞ നേതാവാണ് വിടി ബൽറാം. പഠിച്ചും തൊഴിൽ ചെയ്തും രാഷ്ട്രീയ ഭേദമന്യേ സാമൂഹിക വിഷയങ്ങളിൽ ഇടപെട്ടും ബൽറാം വ്യത്യസ്തനായി. അതുകൊണ്ട് തന്നെ എക്കാലത്തും സംഘപരിവാറിന്റെയും സിപിഎമ്മിന്റെയും മുഖ്യ എതിരാളികളിൽ ഒരാളായിരുന്നു ബൽറാം. സോഷ്യൽ മീഡിയായിലൂടെ ബലറാം നടത്തുന്ന ഇടപെടലുകളും ഏറെ ശ്രദ്ധ നേടാറുണ്ട്. മറ്റ് നേതാക്കൾ ഒക്കെ ആളുകളെ വച്ച് ഫേസ്‌ബുക്ക് മാനേജ് ചെയ്യുമ്പോൾ സ്വന്തമായി ഫേസ്‌ബുക്കിൽ ഇടപെടുന്ന അപൂർവ്വം വ്യക്തിത്വങ്ങളിൽ ഒരാൾ കൂടിയാണ് ബൽറാം. സോഷ്യൽ മീഡിയായിലൂടെ മുടി ചുടാമന്നനായി വിലസുന്ന സിപിഎമ്മുകാർക്ക് ജയിക്കാൻ കഴിയാത്ത ഏക കോൺഗ്രസുകാരനും ബൽറാം ആണ്. അതുകൊണ്ട് തന്നെ എല്ലാകാലത്തും സംഘപരിവാറും സിപിഎമ്മും ഫേസ്‌ബുക്കിൽ ബൽറാമിന്റെ ഒന്നാം നമ്പർ ശത്രുക്കളാണ്. സോഷ്യൽ മീഡിയായിലെ താര രാജാവിന് അതുകൊണ്ട് തന്നെ സ്വ
വി ടി ബൽറാം കേരള രാഷ്ട്രീയത്തിലെ ന്യൂ ജനറേഷൻ സ്‌റ്റൈലിന്റെ ഉപജ്ഞാതാക്കളിൽ ഒരാൾ ആണ്. രാഷ്ട്രീയത്തെ മുഖ്യ തൊഴിലാക്കി മാറ്റി മറ്റൊരു പണിയും ചെയ്യാതെ നാട്ടുകാരുടെ ചെലവിൽ കഴിയുമന്ന വെള്ളിമൂങ്ങകൾക്ക് നോ പറഞ്ഞ നേതാവാണ് വിടി ബൽറാം. പഠിച്ചും തൊഴിൽ ചെയ്തും രാഷ്ട്രീയ ഭേദമന്യേ സാമൂഹിക വിഷയങ്ങളിൽ ഇടപെട്ടും ബൽറാം വ്യത്യസ്തനായി. അതുകൊണ്ട് തന്നെ എക്കാലത്തും സംഘപരിവാറിന്റെയും സിപിഎമ്മിന്റെയും മുഖ്യ എതിരാളികളിൽ ഒരാളായിരുന്നു ബൽറാം.
സോഷ്യൽ മീഡിയായിലൂടെ ബലറാം നടത്തുന്ന ഇടപെടലുകളും ഏറെ ശ്രദ്ധ നേടാറുണ്ട്. മറ്റ് നേതാക്കൾ ഒക്കെ ആളുകളെ വച്ച് ഫേസ്‌ബുക്ക് മാനേജ് ചെയ്യുമ്പോൾ സ്വന്തമായി ഫേസ്‌ബുക്കിൽ ഇടപെടുന്ന അപൂർവ്വം വ്യക്തിത്വങ്ങളിൽ ഒരാൾ കൂടിയാണ് ബൽറാം. സോഷ്യൽ മീഡിയായിലൂടെ മുടി ചുടാമന്നനായി വിലസുന്ന സിപിഎമ്മുകാർക്ക് ജയിക്കാൻ കഴിയാത്ത ഏക കോൺഗ്രസുകാരനും ബൽറാം ആണ്. അതുകൊണ്ട് തന്നെ എല്ലാകാലത്തും സംഘപരിവാറും സിപിഎമ്മും ഫേസ്‌ബുക്കിൽ ബൽറാമിന്റെ ഒന്നാം നമ്പർ ശത്രുക്കളാണ്.
സോഷ്യൽ മീഡിയായിലെ താര രാജാവിന് അതുകൊണ്ട് തന്നെ സ്വന്തം പാർട്ടിയിലും ശത്രുക്കൾ ധാരാളം. ജനങ്ങളുമായി യാതൊരു ബന്ധവും ഇല്ലാതെ ഫേസ്‌ബുക്കിലൂടെ കത്തി വച്ചു ജീവിക്കുന്ന നേതാവ് എന്നാണ് മുതിർന്ന കോൺഗ്രസ്സുകാരുടെ പക്ഷം. കോൺഗ്രസ്സിലെ ഗ്രൂപ്പുകൾ ഒന്നിലും പെടാത്തെ സ്വന്തം വ്യക്തിത്വം നിലനിർത്തി പ്രവർത്തിക്കുന്ന ബൽറാമിനെ അടിക്കാൻ ഒരു വടി കിട്ടിയതിൽ കോൺഗ്രസ്സിലെ പ്രമുഖ നേതാക്കളും സന്തോഷിക്കുകയാണ്. അതുകൊണ്ടാണ് ബൽറാമിനെ പെട്ടെന്ന് കൈവിട്ടു കോൺഗ്രസ്സ് നേതാക്കളും കൈയൊഴിഞ്ഞത്.