- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കന്യകയിൽ ശിശു ജനിക്കില്ല എന്നു പറഞ്ഞ് ആരെങ്കിലും കേസ് കൊടുത്താൽ ക്രിസ്തുമസ് റദ്ദാക്കുമോ? ബലികൊടുക്കാൻ കൊണ്ടുപോയതിന് തെളിവില്ലെന്ന് പറഞ്ഞ് ആരെങ്കിലും പരാതിപ്പെട്ടാൽ ബലിപ്പെരുന്നാൾ നിർത്തുമോ? മാറുമറയ്ക്കൽ സമരത്തെയും സതിയെയും ക്ഷേത്രപ്രവേശനത്തെയും ശബരിമല സ്ത്രീപ്രവേശനവുമായി കൂട്ടിക്കെട്ടുന്നത് ആരെ തൃപ്തിപ്പെടുത്താനാണ്?
തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനം സംബന്ധിച്ച സുപ്രീം കോടതി വിധി വന്നിട്ട് മൂന്ന് ദിവസമായെങ്കിലും അതേക്കുറിച്ചുള്ള ചർച്ച തുടരുകയാണ്. ആ വിധി വന്നപ്പോൾ രാജസ്ഥാനിലെ ഒരു ചെറിയ സ്ഥലത്തായിരുന്നു ഈ ലേഖകൻ. അന്ന് ഹോട്ടൽ മുറിയിലിരുന്ന് ഒരു മൊബൈൽ ഫോണിൽ എടുത്ത് എന്റെ പ്രതികരണം ഞാൻ ഇൻസ്റ്റന്റ് റെസ്‌പോൺസായി കൊടുത്തെങ്കിലും അതിൽ ഒരു തൃപ്തി എനിക്ക് വന്നിരുന്നില്ല. ഇന്ന് തിരിച്ച് കേരളത്തിലെത്തി വാർത്തകളിലൂടെ.ും ഫേസ്‌ബുക്ക് പോസ്റ്റുകളിലൂടെയും കടന്ന് പോകുമ്പോൾ ഈ വിഷയം ഇപ്പോഴും സജീവമാണെന്നും ഈ വിഷയത്തെക്കുറിച്ചുള്ള സംവാദങ്ങൾ ഉടനെയൊന്നും അവസാനിക്കാൻ പോകുന്നില്ലെന്ന് വ്യക്തമാവുകയാണ്. എന്റെ അമേരിക്കയിലുള്ള ടെക്കി സുഹൃത്ത് ഷിബു ഗോപാലകൃഷ്ണൻ പറയുന്നത് ഇത്തരം വിധികൾ കേൾക്കുമ്പോൾ മനുഷ്യനായതിൽ അഭിമാനം തോന്നുന്നു എന്നാണ്. മറുനാടൻ മലയാളിയുടെ ചീഫ് എഡിറ്റർ റിജുവിനെപ്പോലെയുള്ളവർ പറയുന്നത് ആധുനിക കാലഘട്ടത്തിലെ വിപ്ലവകരമായ വിധിയിലാണ്. എന്നാൽ ഞാൻ എന്റെ നിലപാട് ആവർത്തിക്കുകയാണ്. സുപ്രീം കോടതി വിധി നിർഭാഗ്യകരവും ദൗർഭാഗ്യക
തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനം സംബന്ധിച്ച സുപ്രീം കോടതി വിധി വന്നിട്ട് മൂന്ന് ദിവസമായെങ്കിലും അതേക്കുറിച്ചുള്ള ചർച്ച തുടരുകയാണ്. ആ വിധി വന്നപ്പോൾ രാജസ്ഥാനിലെ ഒരു ചെറിയ സ്ഥലത്തായിരുന്നു ഈ ലേഖകൻ. അന്ന് ഹോട്ടൽ മുറിയിലിരുന്ന് ഒരു മൊബൈൽ ഫോണിൽ എടുത്ത് എന്റെ പ്രതികരണം ഞാൻ ഇൻസ്റ്റന്റ് റെസ്‌പോൺസായി കൊടുത്തെങ്കിലും അതിൽ ഒരു തൃപ്തി എനിക്ക് വന്നിരുന്നില്ല. ഇന്ന് തിരിച്ച് കേരളത്തിലെത്തി വാർത്തകളിലൂടെ.ും ഫേസ്‌ബുക്ക് പോസ്റ്റുകളിലൂടെയും കടന്ന് പോകുമ്പോൾ ഈ വിഷയം ഇപ്പോഴും സജീവമാണെന്നും ഈ വിഷയത്തെക്കുറിച്ചുള്ള സംവാദങ്ങൾ ഉടനെയൊന്നും അവസാനിക്കാൻ പോകുന്നില്ലെന്ന് വ്യക്തമാവുകയാണ്.
എന്റെ അമേരിക്കയിലുള്ള ടെക്കി സുഹൃത്ത് ഷിബു ഗോപാലകൃഷ്ണൻ പറയുന്നത് ഇത്തരം വിധികൾ കേൾക്കുമ്പോൾ മനുഷ്യനായതിൽ അഭിമാനം തോന്നുന്നു എന്നാണ്. മറുനാടൻ മലയാളിയുടെ ചീഫ് എഡിറ്റർ റിജുവിനെപ്പോലെയുള്ളവർ പറയുന്നത് ആധുനിക കാലഘട്ടത്തിലെ വിപ്ലവകരമായ വിധിയിലാണ്. എന്നാൽ ഞാൻ എന്റെ നിലപാട് ആവർത്തിക്കുകയാണ്. സുപ്രീം കോടതി വിധി നിർഭാഗ്യകരവും ദൗർഭാഗ്യകരവുമാണ്. ഈ വിധിയെ ക്ഷേത്ര പ്രവേശന വിളമ്പരത്തോടും സതി എന്ന അനാചാരത്തിന്റെ നിർത്തലാക്കുന്നതിനോടും ദളിതനെ ക്ഷേത്രത്തിൽ പ്രവേശിപ്പിക്കുന്നതിനോടും മാറ് മറയ്ക്കൽ സമരത്തോടുമൊക്കെ ഉപമിക്കുന്നവരോടും താരതമ്യം ചെയ്യുന്നവരോടും ഒന്നേ പറയാനുള്ളു. അതൊക്കെ ചരിത്രത്തിന്റെ ആവശ്യകതകളാണെന്നും അതൊക്കെ ഉള്ളത്‌കൊണ്ടാണ് നമ്മുടെ ചരിത്രവും സംകാരവും ഇങ്ങനെയൊക്കെ ആയത് എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ.
എന്നാൽ വിവിധ ജാതികളും മുന്നൂറിലധികം ഭാഷകളും അതിലധികം സംസ്‌കാരങ്ങളും ഉള്ള ഈ ഇന്ത്യ എന്ന മഹാരാജ്യത്ത് ഒരുമിപ്പിച്ച് നിർത്തുന്നത് ഈ സംസ്‌കാരങ്ങളേയും ഈ ഭാഷയേയും ഈ വിശ്വാസങ്ങളേയും ഒക്കെ സമന്വയിപ്പിക്കുന്ന ഇന്ത്യ എന്ന ഒറ്റ വികാരം കൊണ്ടാണ്. ലോകത്ത് ഒരിടത്തും ഇങ്ങനെ ഒരു രാജ്യമില്ല വടക്കുള്ളവന് തെക്കുള്ളവനോടും തെക്കുള്ളവന് പടിഞ്ഞാറുള്ളവനോടും കിഴക്കുള്ളവനോടും അവന്റെ മാതൃഭാഷയിൽ പറഞ്ഞാൽ മനസ്സിലാവുകയില്ല.അവനെ ഒരുമിപ്പിക്കുന്നത് അവന്റെ ഭാഷയും ജീവിതവും വിശ്വാസവുമാണ്.
ഒരു സംസ്‌കാരവുമായി ഒരു ബന്ധവുമില്ലാത്ത മറ്റൊരു സംസ്‌കാരമുള്ളവനും ഇന്ത്യക്കാരനാണ്. എന്നിട്ടും ഇതെല്ലാം ഒന്നായ പാക്കിസ്ഥാനോ അഫ്ഗാനിസ്ഥാനോ ഇറാനെയോ ഇറാഖിനെയോ ഒക്കെ പോലെ ചിന്നഭിന്നമാവാതെ നോക്കുന്നത് ഒരുപോലെ വളർത്തുന്നത് ഇന്ത്യ എന്ന വികാരം മാത്രമാണ്. ഈ വികാരത്തിന്റെ അടിസ്ഥാനം എന്ന് പറയുന്നത് ഹിന്ദുവിന് അവന്റെ ദൈവങ്ങളെ വിശ്വസിക്കാനും ക്രിസ്ത്യാനിക്ക് അവന്റെ ദൈവങ്ങളെ വിശവസിക്കാനും ഇസ്ലാമിന് അവന്റെ ഏക ദൈവത്തെ വിശ്വസിക്കാനും അധികാരമുള്ളതുകൊണ്ടാണ്. അല്ലെങ്കിൽ തന്നെ മതം എന്ന് പറയുന്നത് ദുർബലരുടെ ആശ്രയ കേന്ദ്രമാണ്.
ഏത് ഈശ്വരനെയാണ് ഏത് ദൈവത്തെയാണ് ശാസ്ത്രം ശരി എന്ന് പറഞ്ഞ് തെളിയിച്ചിട്ടുള്ളത്. എന്നാൽ ഞാനോ നിങ്ങളൊ ദുർബലരാകുമ്പോൾ ഓടിയത്താറുള്ള ദൈവങ്ങളുടെ അടുത്താകുന്നത് ഒരു തോന്നൽ മനസ്സിൽ ഉള്ളതുകൊണ്ടാണ്. ഈ വിഷയമാണ് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്‌പോൺസ് ചർച്ച ചെയ്യുന്നത്.