- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമേരിക്കൻ സാമ്രാജ്യത്തിന് മുമ്പിൽ ഇന്ത്യയെ അടിയറവ് വെക്കരുത്; വളർന്നു പന്തലിക്കുന്ന ചൈനയോട് ഏറ്റുമുട്ടാൻ അവർ ഇന്ത്യയെ ഉപകരണം ആക്കുയാണ്; അമേരിക്കയ്ക്ക് ദാസ്യപണി ചെയ്തിട്ട് ഇന്ധന വിലകൂട്ടി നമ്മൾ നേടുന്നത് പട്ടിണിമാത്രമാണ്; ഒരോ ആശ്ലേഷത്തിലും വീഴുന്നത് ഇന്ത്യയുടെ രൂപയുടെ മൂല്യവും രാജ്യത്തിന്റെ സുരക്ഷയുമാണ്; മോദി സർക്കാർ ഇനിയെങ്കിലും ഈ രാജ്യത്തിന് വേണ്ടി നിലപാട് എടുക്കുക
ഇന്ന് ഒരു ലിറ്റർ പെട്രോളിന് തിരുവനന്തപുരത്തെ വില ഏകദേശം 83.36 പൈസയാണ്. ഇന്നേ ദിവസം ഒരു ഡോളർ വാങ്ങണമെങ്കിൽ 72 രൂപയും കൊടുക്കണം. ഇത് വല്ലാത്ത ഒരു പ്രതിസന്ധിയുടെ നഖചിത്രങ്ങളാണ്. ഒരേസമയം രൂപയുടെ വില പാതാളത്തിലേക്ക് താഴുകയും അതേ സമയം ഇന്ധനവില ആകാശത്തിലേക്ക് കുതിച്ചുയരുകയും ചെയ്യുന്ന അവസ്ഥയാണ്.ഒരു രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ പൂർണമായും ഇത് തകർക്കാൻ കാരണമാകും. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് എന്ന ചോദ്യം പ്രസക്തമാണ്. ഇന്ത്യ തിളങ്ങുകയാണ്, വളരുകയാണ് എന്നൊക്കെ പറയുമ്പോൾ സ്വഭാവികമായും ആ പ്രതിഭലനം ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയിലുണ്ടാകണം. ജി.ഡി.പിയുടെ വളർച്ച കണക്ക് കാട്ടി ലോകത്ത് ഏറ്റവും കൂടുതൽ വളർച്ച നേരിടുന്ന രാജ്യം ഇന്ത്യയാണെന്ന് അവകാശപ്പെടുമ്പോൾ, കഴിഞ്ഞ നാല് വർഷം കൊണ്ട് രാജ്യത്തെ അടിസ്ഥാന സൗകര്യങ്ങൾ മോദി സർക്കാർ വളർത്തി എന്നൊക്കെ അവകാശപ്പെടുമ്പോൾ. സമ്പദ് വ്യവസ്ഥ സാധാരണക്കാരനെ എങ്ങനെ വളർത്തി എന്ന് ചിന്തിക്കേണ്ട കാര്യം കൂടി ചർച്ച ചെയ്യണം. ഒരു വശത്ത് നരേന്ദ്ര മോദി സർക്കാർ വികസന പ്രവർത്തനങ്ങൾ ചെയ്
ഇന്ന് ഒരു ലിറ്റർ പെട്രോളിന് തിരുവനന്തപുരത്തെ വില ഏകദേശം 83.36 പൈസയാണ്. ഇന്നേ ദിവസം ഒരു ഡോളർ വാങ്ങണമെങ്കിൽ 72 രൂപയും കൊടുക്കണം. ഇത് വല്ലാത്ത ഒരു പ്രതിസന്ധിയുടെ നഖചിത്രങ്ങളാണ്. ഒരേസമയം രൂപയുടെ വില പാതാളത്തിലേക്ക് താഴുകയും അതേ സമയം ഇന്ധനവില ആകാശത്തിലേക്ക് കുതിച്ചുയരുകയും ചെയ്യുന്ന അവസ്ഥയാണ്.ഒരു രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ പൂർണമായും ഇത് തകർക്കാൻ കാരണമാകും.
ഒരു വശത്ത് നരേന്ദ്ര മോദി സർക്കാർ വികസന പ്രവർത്തനങ്ങൾ ചെയ്യുകയും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുകയും ചെയ്യുമ്പോൾ എന്തുകൊണ്ടാണ് ഇന്ത്യൻ രൂപ ആർക്കും വേണ്ടാത്ത നാണയമായി മാറുന്നത്. ഏഷ്യയിലെ ഏറ്റവും വില കുറഞ്ഞ നാണയമായി മാറുകയാണ് ഇന്ത്യൻ രൂപ. പാക്കിസ്ഥാനിലേയും ബംഗ്ലാദേശിലേയും ശ്രീലങ്കയിലേയുമൊക്കെ കറൻസികൾക്ക് പോലും ഇത്തരത്തിലൊരു വിലത്തകർച്ചയില്ല.
പാക്കിസ്ഥാൻ രൂപയ്ക്ക് 120 രൂപയും ഇന്ത്യൻ രൂപയ്ക്ക് 70 രൂപയും മൂല്യമുണ്ടായിരുന്ന വിലത്തകർച്ച മാറിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യം ഇന്ത്യയെ എത്തിക്കുന്നത് വല്ലാത്ത പ്രതിസന്ധിയിലാണ്. എന്തുകൊണ്ടാണ് അമേരിക്കയുമായി ഇത്രയധികം ബന്ധമുണ്ടെന്ന് പറയുന്ന ഇന്ത്യക്ക് രൂപയുടെ മൂല്യം പിടിച്ചുകെട്ടാൻ സാധിക്കാത്തത്. സാധാരണ ഗതിക്ക് അമേരിക്കയുമായി നേർക്കുനേർ നിൽക്കുന്ന രാജ്യങ്ങളുടെ കറൻസിയാണ് വലിയതോതിൽ വിലത്തകർച്ചയെ നേരിടുന്നത്. തുർക്കിയുടെ പ്രസിഡന്റ് അമേരിക്കയുമായി നേരിട്ട് ഏറ്റുമുട്ടിയപ്പോൾ തുർക്കിയിലെ കറൻസി പാതാളത്തിലേക്ക് കൂപ്പുകുത്തിയിരുന്നു. ബെനിൻസ്വലയുടെ അവസ്ഥയും ഇങ്ങനെ തന്നെയാണ്. എന്നാൽ ഇന്ത്യൻ രൂപ ദുർബലമാക്കുന്നത് നമ്മുടെ ഇറക്കുമതിയുൾപ്പടെയുള്ള വിഷയത്തെ പ്രതിസന്ധിയിലാക്കും.
രൂപയുടെ മൂല്യത്തകർച്ചയ്ക്ക് ഒപ്പം തന്നെ ഗുരുതര പ്രതിസന്ധിയാണ് ഇന്ധനവിലയുണ്ടാക്കികൊണ്ടിരിക്കുന്നത്. പെട്രോൾ, ഡീസലും ഒരു ദിവസം 50 പൈസ എന്ന നിരക്കിലാണ് കുതിച്ചുയരുന്നത്. പെട്രോളിന്റേയും ഡീസലിന്റേയും വില എങ്ങനെ സമ്പന്നരെ ബാധിക്കും എന്ന് വിഢ്ഡിത്തം പറയുന്ന ചിലരുണ്ട് ഇവിടെ. ഒരോ ഡീസൽ വിലവർദ്ധനവും ഓരോ കൂലിപ്പണിക്കാരന്റേയും കീശയാണ് കീറുന്നതെന്ന് കാലം സാക്ഷിയാണ്. ഇവിടേക്ക് എത്തുന്ന എല്ലാ സാധനങ്ങളേയും ഇത് ബാധിക്കുകയാണ്. രൂപയുടെ മൂല്യം ഇടിയുന്നത് മറ്റൊരു തരത്തിൽ അപകടകരമായ അവസ്ഥയാണ് ഉണ്ടാക്കുന്നത്. പെട്രോളും കാർഷിക സാധനങ്ങളും, വിമാനങ്ങളും പ്രതിരോധ ബജറ്റുമടക്കം ഇറക്കുമതി ചെയ്യുകയാണ്. ഈ വിഷയമാണ് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്‌പോൺസ് പരിശോധിക്കുന്നത്.