തിരുവനന്തപുരം: കാശ്മീരിലെ കത്വയിൽ ക്ഷേത്രത്തിൽ വെച്ച് ക്രൂരപീഡനത്തിന് ഇരയായി ഒരു പെൺകുട്ടി കൊല്ലപ്പെട്ടത് ഇന്ത്യയുടെ എന്നല്ല, ലോകത്തിന്റെ മുഴുവൻ യശസിനെ കെടുത്തുന്ന സംഭവമായിരുന്നു. ആ ദുരന്തത്തെ ന്യായീകരിക്കാൻ വേണ്ടി രംഗതതിറങ്ങിയ സംഘപരിവാർ നേതാക്കൾ രംഗത്തിറങ്ങിയത് അതിനേക്കാൾ വലിയ ദുരന്തമായിരുന്നു. ആ ദുരന്തത്തെ നമ്മുടെ മനസാക്ഷിയെ ഉണർത്തുന്ന സംഭവമാക്കി മാറ്റാൻ സോഷ്യൽ മീഡിയ കാട്ടിയ ഉത്സാഹം ആദരണനീയമായിരുന്നു.

ഹൈന്ദവ ആരാധയനയുടെ അടിസ്ഥാനമായ ക്ഷേത്രം തന്നെ മുനയിൽ നിർത്തുന്നതും ഒക്കെ ഈ വിഷയം വല്ലാതെ ചർച്ചയാകുന്നതിന് കാരണമായി. ആ വിഷയം മാറ്റി നിർത്തിയാൽ ഈ വിഷയത്തെ സജീവമാക്കി നിർത്തി കൊണ്ട് സോഷ്യൽ മീഡിയയിൽ ഉണ്ടായ പ്രതിഷേധം തെരുവിലേക്ക് ഇറങ്ങിയത് മറ്റൊരു ഞെട്ടലായി മാറി. അത് ഞെട്ടലായി മാറാൻ കാരണം ജനകീയ ഹർത്താൽ വർഗീയ ചേരിതിരിവുണ്ടാക്കുന്ന വിധത്തിലേക്ക് മാറിയതോടെയാണ്. പൊതുമുതൽ നശിപ്പിച്ച സംഭവത്തിലേക്ക് മാറിയത്. ഹർത്താലിന് ആഹ്വാനം ചെയ്തത് ചില വാട്‌സ് ആപ്പ് ഗ്രൂപ്പുകൾ ആണെങ്കിലും ഏറ്റെടുത്ത് വിജയിപ്പിക്കാൻ മുന്നിൽ നിന്നത് മുസ്ലിം എസ്ഡിപിഐ അടക്കമുള്ള ചില രാഷ്ട്രീയ പാർട്ടികളായിരുന്നു.

ഈ പ്രചരണം തുടങ്ങിവെച്ചത് ആർഎസ്എസ് ബന്ധമുള്ള സംഘടനകളാണെന്നതാണ്. ഇത് കേരളാ പൊലീസ് പറയുന്ന ഭാഷ്യമാണ്. ഇതിലെ ശരികേടുകൾ എത്രയുണ്ടെന്ന് വ്യക്തമാല്ല. ആർഎസ്എസ് ഇത് സമുദായ കലാപത്തിന്റെ ലക്ഷ്യമിട്ടാണ് ഇത് ശ്രമിച്ചതെന്നാണ് പറയുന്നത്. ആര് ആഹ്വാനം ചെയ്താലും ശരി അക്രമ സമരത്തിന് വഴിമാറിയത് അപലപനീയമാണ്. കൂടാതെ കൊല്ലപ്പെട്ട പെൺകുട്ടിയുടെ പേരും ചിത്രവും വെച്ച് വ്യാപകമായി പ്രചരണവും നടന്നു. ഇത് തെറ്റായ പ്രവണതയാണെന്ന് അന്നേ ചൂണ്ടിക്കാണിച്ചതാണ്. മന്ത്രിമാരും സാമൂഹ്യ പ്രവർത്തകരും അടക്കമുള്ളവരും പെൺകുട്ടിയുടെ ചിത്രം ഷെയർ ചെയ്യുകയുണ്ടായി.

മുഖ്യമന്ത്രി പിണറായി വിജയനും തോമസ് ഐസക്കും ദേശാഭിമാനി റസിഡന്റ് എഡിറ്റർ പിഎം മനോജും അടക്കമുള്ള പ്രമുഖർ ഈ പെൺകുട്ടിയുടെ ചിത്രങ്ങൾ വെച്ച് പോസ്റ്റിട്ടും. മനോജിനെ പോലുള്ളവർ കവർ ഇമേജ് വെച്ച് പോസ്റ്റിട്ടും. ഇത് നിയമവിരുദ്ധമാണ് എന്ന് അവർ തിരിച്ചറിയാതെ പോയത് നിർഭാഗ്യകരമാണ്. എന്നാൽ, ഒരു ആവേശത്തിന്റെ പുറത്ത് സോഷ്യൽ മീഡിയയിൽ പെൺകുട്ടിയുടെ ചിത്രങ്ങൾ ഷെയർ ചെയ്തിരുന്നു. ഇത് നിയമവിരുദ്ധമായ കാര്യം തന്നെയാണ്. എന്നൽ, ഹർത്താൽ നടത്തി ആക്രമണം നടത്തുന്നതു പോലെ ഗൗരവമുള്ളതല്ല ഇതെന്നാണ് വസ്തുത.

അതുകൊണ്ട് തന്നെ പെൺകുട്ടിയുടെ ചിത്രങ്ങൾ ഷെയർ ചെയ്തതിന്റെ പേരിൽ സാധാരണക്കാർക്കെതിരെ പൊലീസ് കേസെടുക്കൽ തുടരുമ്പോൾ മുഖ്യമന്ത്രിയും മന്ത്രിമാർക്കെതിരെയും കേസെടുക്കേണ്ടി വരും. ഇത്തരത്തിൽ സംസ്ഥാനത്ത് ആഭ്യന്തര വകുപ്പ് കൈകാര്യംചെയ്യുന്ന മുഖ്യമന്ത്രി പിണറായിയും സിപിഎം ബുദ്ധിജീവി കൂടിയായ ധനമന്ത്രി തോമസ് ഐസക്കും വരെ പെൺകുട്ടിയുടെ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ പ്രചരിപ്പിച്ചു. ഇതോടൊപ്പം സർക്കാരിനൊപ്പം ഉറച്ച പിന്തുണയുമായി നിൽക്കുന്ന സൈബർ സഖാക്കളും സമാന രീതിയിൽ ചിത്രവും പേരും പ്രചരിപ്പിച്ച് ഇരയ്ക്കൊപ്പമെന്ന പ്രഖ്യാപനവുമായി രംഗത്തെത്തി.

ദേശാഭിമാനി റസിഡന്റ് എഡിറ്റർ കൂടിയായ പിഎം മനോജ് ഉൾപ്പെടെയുള്ളവരാണ് ചിത്രംവച്ച് പോസ്റ്റുകൾ നൽകിയത്. മന്ത്രിമാരും സിപിഎം നേതാക്കളും കത്വ പെൺകുട്ടിയുടെ ചിത്രംവച്ച് സംഭവത്തിൽ പ്രതിഷേധിച്ച് പോസ്റ്റുകൾ നൽകുകയും മറ്റുള്ളവരുടെ പോസ്റ്റുകൾ ഫേസ്‌ബുക്കിൽ ഷെയർ ചെയ്യുകയുമാണ് ചെയ്തത്. അതേസമയം, പിഎം മനോജിന്റെ ഫേസ്‌ബുക്ക് കവർ ഇമേജ് തന്നെ കത്വ പെൺകുട്ടിയുടെ ചിത്രമാണ്. മാത്രമല്ല, സ്വന്തം പടത്തിനൊപ്പം പെൺകുട്ടിയുടെ ചിത്രംകൂടി ഉൾപ്പെടുത്തിയാണ് മനോജിന്റെ പ്രൊഫൈൽ ചിത്രവും.

കത്വ സംഭവത്തൽ സംഘപരിവാറുകാരാണ് പ്രതിസ്ഥാനത്ത് എന്ന് വന്നതോടെ ബിജെപിക്ക് എതിരെ ശക്തമായി പ്രതികരിക്കാൻ കിട്ടിയ അവസരമെന്ന നിലയിലാണ് സൈബർ സഖാക്കളും മന്ത്രിമാരും ഇടതു നേതാക്കളുമെല്ലാം വിഷയത്തിൽ ഇരയുടെ ചിത്രം സഹിതം നൽകി പ്രതികരിച്ചിട്ടുള്ളത്. വിഷയം സംഘപരിവാറിനും ബിജെപിക്കുമെതിരെ കത്തിപ്പടരുന്നതാണെന്ന് കണ്ട് വ്യാപകമായി ഷെയർചെയ്തവരും ചിത്രവും പേരും പ്രചരിപ്പിച്ചവരുമാണ് ഇപ്പോൾ കുടുങ്ങുന്നത്.

ഇതോടെ ചിത്രവും പേരും സോഷ്യൽമീഡിയയിൽ പ്രചരിപ്പിച്ച ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും സൈബർ സഖാക്കൾക്കുമെല്ലാം ഒരു നീതിയും ഹർത്താൽ ആഹ്വാനത്തിന്റെ പേരിലും പെൺകുട്ടിക്കും കുടുംബത്തിനും ആഭിമുഖ്യം പ്രകടിപ്പിച്ച് പോസ്റ്റിട്ട മറ്റുള്ളവർക്ക് വേറൊരു നീതിയും എന്ന നിലയിലാണ് നടപടികളെന്ന വിമർശനവും ശക്തമാണ്. പെൺകുട്ടിയുടെ ചിത്രങ്ങൾ വ്യക്തിപരമായി മാറ്റിയവരും ഉണ്ട്. ഇവർക്കെതിരെയെല്ലാം നടപടിയെടുക്കുമെങ്കിൽ ലക്ഷങ്ങൾക്കെതിരെ തന്നെ കേസെടുക്കേണ്ടിവരും. ഒരു വികാരത്തിന്റെപുറച്ച് പെൺകുട്ടിയുടെ ചിത്രം പ്രചരിച്ചതിന്റെ പേരിൽ കേസെടുക്കുകയാണെങ്കിൽ മുഖ്യമന്ത്രിക്കതെിരെയും ആദ്യം കേസെടുക്കട്ടെ.