- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരു കരണത്തടിക്കുന്നവന് മറു കരണം കാണിച്ചു കൊടുക്കാൻ പറഞ്ഞ യേശുവിന്റെ പേരിൽ നിങ്ങൾ ഇങ്ങനെ തമ്മിൽ തല്ലുമ്പോൾ നാണിച്ചു തല കുനിക്കുന്നത് യഥാർത്ഥ വിശ്വാസികളാണ്; പള്ളി പിടിച്ചെടുക്കാനും അധികാരം സ്ഥാപിക്കാനും നിങ്ങൾ തെരുവിൽ യുദ്ധം ചെയ്യുമ്പോൾ ഇറങ്ങിയോടുന്ന യേശുക്രിസ്തുവിനെ എവിടെ പോയി പിടിച്ചു കൊണ്ടുവരും? പള്ളിയുടെയും പണത്തിന്റെയും പേരിൽ തമ്മിൽ തല്ലുന്നവരെ നിങ്ങൾക്ക്! ഹാ കഷ്ടം!
യേശുക്രിസ്തുവിന്റെ പേരിൽ രണ്ട് ക്രൈസ്തവ സഭകൾ തമ്മിൽ തെരുവിൽ കിടന്ന് പരസ്പരം ഗോഗ്വാ വിളിക്കുകയും തല്ലുകയും ആത്മഹത്യാ ഭീഷണി മുഴക്കുകയും ചെയ്യുമ്പോൾ ഏറെ വേദന തോന്നുന്നു. ക്രൈസ്തവ വിശ്വാസത്തോടും ക്രൈസ്തവ മതത്തോടും എനിക്ക് ഏറ്റവും മതിപ്പും ആദരവും സ്‌നേഹവുമുള്ളത് ആ മതത്തിന്റെ അടിസ്ഥാനം പരസ്പരം സ്‌നേഹിക്കുക എന്നുള്ളതുകൊണ്ടാണ്. യേശുക്രിസ്തു തന്റെ മൂന്ന് വർഷക്കാലത്തെ പരസ്യ ജീവിതം കൊണ്ട് തന്റെ ശിഷ്യന്മാരോടും തന്നെ ശ്രവിക്കാൻ വന്ന സർവ്വ ജനങ്ങളോടും പറഞ്ഞത് ഒരേ ഒരു കാര്യമാണ്. നിങ്ങൾ പരസ്പരം സ്‌നേഹിക്കുക എന്ന്. ഒട്ടേറെസംഭവങ്ങൾ സ്‌നേഹത്തെ കുറിച്ച് യേശുക്രിസ്തു കാണിച്ചു കൊടുക്കുന്നുണ്ട്. ഒരു കരണത്തടിക്കുന്നവന് മറുകരണം കൂടി കാണിച്ചു കൊടുക്കുക എന്ന മഹത്തായ ഒരു പ്രമാണം ലോകത്ത് ഒരു മതസ്ഥാപകനും ഒരു പ്രവാചകനും ആർക്കും പറഞ്ഞു കൊടുത്തിട്ടില്ല. ഇത്രയും വലിയ മാനവികത മറ്റൊരു മതത്തിലുമില്ല. നിർഭാഗ്യവശാൽ ഒരു കരണത്തടിക്കുന്നവന്റെ മറുകരണം കൂടി കാണിച്ചുകൊടുക്കുക എന്ന് പറഞ്ഞ യേശുവിന്റെ പേരിൽ രണ്ട് സഭാവിശ്വാസികൾ തെരുവിൽ
യേശുക്രിസ്തുവിന്റെ പേരിൽ രണ്ട് ക്രൈസ്തവ സഭകൾ തമ്മിൽ തെരുവിൽ കിടന്ന് പരസ്പരം ഗോഗ്വാ വിളിക്കുകയും തല്ലുകയും ആത്മഹത്യാ ഭീഷണി മുഴക്കുകയും ചെയ്യുമ്പോൾ ഏറെ വേദന തോന്നുന്നു. ക്രൈസ്തവ വിശ്വാസത്തോടും ക്രൈസ്തവ മതത്തോടും എനിക്ക് ഏറ്റവും മതിപ്പും ആദരവും സ്‌നേഹവുമുള്ളത് ആ മതത്തിന്റെ അടിസ്ഥാനം പരസ്പരം സ്‌നേഹിക്കുക എന്നുള്ളതുകൊണ്ടാണ്. യേശുക്രിസ്തു തന്റെ മൂന്ന് വർഷക്കാലത്തെ പരസ്യ ജീവിതം കൊണ്ട് തന്റെ ശിഷ്യന്മാരോടും തന്നെ ശ്രവിക്കാൻ വന്ന സർവ്വ ജനങ്ങളോടും പറഞ്ഞത് ഒരേ ഒരു കാര്യമാണ്. നിങ്ങൾ പരസ്പരം സ്‌നേഹിക്കുക എന്ന്. ഒട്ടേറെസംഭവങ്ങൾ സ്‌നേഹത്തെ കുറിച്ച് യേശുക്രിസ്തു കാണിച്ചു കൊടുക്കുന്നുണ്ട്. ഒരു കരണത്തടിക്കുന്നവന് മറുകരണം കൂടി കാണിച്ചു കൊടുക്കുക എന്ന മഹത്തായ ഒരു പ്രമാണം ലോകത്ത് ഒരു മതസ്ഥാപകനും ഒരു പ്രവാചകനും ആർക്കും പറഞ്ഞു കൊടുത്തിട്ടില്ല. ഇത്രയും വലിയ മാനവികത മറ്റൊരു മതത്തിലുമില്ല.
നിർഭാഗ്യവശാൽ ഒരു കരണത്തടിക്കുന്നവന്റെ മറുകരണം കൂടി കാണിച്ചുകൊടുക്കുക എന്ന് പറഞ്ഞ യേശുവിന്റെ പേരിൽ രണ്ട് സഭാവിശ്വാസികൾ തെരുവിൽ തല്ലുകയാണ്. അവരുടെ തല്ല് തുടങ്ങിയിട്ട് വർഷങ്ങൾ ഏറെയായി. രണ്ട് കൂട്ടരും ഒരേ പാരമ്പര്യവും ഒരേ വിശ്വാസവും ഒരേ ആരാധനാക്രമവും ഒരേ ആചാരങ്ങളും സൂക്ഷിക്കുന്നവരാണെന്നതാണ് പ്രധാനം. രണ്ടു കൂട്ടരും തമ്മിലുള്ള പ്രധാന തർക്കം അവരിൽ ഒരുകൂട്ടർ അന്ത്യോക്യൻ സിംഹാസനത്തെ അംഗീകരിക്കുന്നു എന്നതും രണ്ടാമത്തെ കൂട്ടർ പ്രാദേശിക തലവനെ മാത്രം ആദരിക്കുന്നു എന്നതുമാണ്. അന്ത്യോക്യൻ സഭാ തലവനെ അംഗീകരിക്കുന്ന യാക്കോബായ സഭയ്ക്കും പ്രാദേശികമായി ഒരു ശ്രേഷ്ഠബാവയുണ്ട്. അന്ത്യോക്യൻ സഭയ്ക്ക് കീഴിലല്ല എന്ന് വിശ്വസിക്കുന്ന ഓർത്തഡോക്‌സുകാരും പരോക്ഷമായി അന്ത്യോക്യൻ സഭാ വിസ്വാസത്തെ അംഗീകരിക്കുന്നുമുണ്ട്. എന്നിട്ടും രണ്ടുപക്ഷക്കാരും തമ്മിൽ പരസ്പരം തല്ലുകയാണ്.
മറ്റ് ക്രൈസ്തവ കക്ഷികൾക്ക് പോലും സ്വത്തിന്റെ പേരിൽ നടക്കുന്ന തർക്കം എന്നതിനപ്പുറം കൂടുതൽ ഒന്നും ഇതേക്കുറിച്ച് അറിയില്ല. ആരാണ് മെത്രാൻ കക്ഷിക്കാർ ആരാണ് ബാവാ കക്ഷിക്കാർ എന്നു പോലും അറിയില്ല. കാരണം അവരുടെ ആചാരങ്ങളും പ്രാർത്ഥനകളും അവരുടെ വസ്ത്രധാരണ രീതിയും ഒക്കെ ഒരേ പോലെയാണ്. എന്നിട്ടും അവർ യേശുക്രിസ്തുവിന്റെ പേരിൽ തമ്മിൽ തല്ലുകയാണ്. ഇവിടെ ഭൗതിക സ്വത്തിനെ കുറിച്ചുള്ള തർക്കത്തിൽ സുപ്രീംകോടതി പറയുന്നത് ഓർത്തഡോക്‌സുകാരുടെ ഭാഗത്താണ് ന്യായമെന്ന്. അതുകൊണ്ട് തന്നെ നിയമവാഴ്ചയുള്ള ഒരു രാജ്യമെന്ന നിലയിൽ ഓർത്തഡോക്‌സുകാർക്ക് അനുകൂലമായുണ്ടായ പരമോന്നത നീതിപീഠത്തിന്റെ വിധി നടപ്പിലാക്കേണ്ടതുണ്ട്. അതു നടപ്പിലാക്കാൻ ശ്രമിക്കുന്ന നിയമപാലകരെ കുറ്റം പറയാൻ പറ്റില്ല.
അതേസമയം യാക്കോബായക്കാരെ അവരുടെ പള്ളികളിൽ നിന്നെല്ലാം ഇറക്കി വിട്ട് അവരുടെ വിശ്വാസവും ആചാരവും എല്ലാം ഒരു കോടതി വിധിയുടെ പേരിൽ ഇല്ലാതാക്കണമെന്ന് ആരെങ്കിലും ശഠിക്കുന്നുണ്ടെങ്കിൽ അതിൽ യുക്തിയില്ല. നിയമത്തിന്റെ മുന്നിൽ ഓർത്തഡോക്‌സുകാരാണ് ശരി. അതുകൊണ്ട് തന്നെ ഓർത്തഡോക്‌സുകാർ ആ പള്ളിയിൽ പ്രവേശിക്കാൻ ശ്രമിച്ചാൽ അവർ കുറ്റക്കാരല്ല. അതിന് പൊലീസ് അവസരമൊരുക്കി കൊടുത്താൽ അവഴരും കുറ്റക്കാരല്ല. എന്നാൽ ഓർത്തഡോക്‌സുകാർക്ക് എല്ലാ പള്ളികളും വിട്ടുകൊടുക്കുന്നതിന്റെ പേരിൽ യാക്കോബായക്കാർ അവരുടെ പള്ളികൾ എല്ലാം ഇല്ലാതാക്കണമെന്നും അവരുടെ വിശ്വാസങ്ങളും ആചാരങ്ങളും ത്യജിക്കണമെന്നും പറയുന്നത് യുക്തിരഹിതമാണ്.
ഇപ്പോൾ തർക്കം നടക്കുന്ന കോതമംഗലം പള്ളിയെടുക്കുക. അവിടെ എത്ര ഓർത്തഡോക്‌സുകാരുണ്ട്. പിറവം പള്ളിയുടെ കാര്യമെടുക്കുക അവിടെ എത്ര ഓർത്തഡോക്‌സുകാരുണ്ട്. വിശ്വാസികളൽ 98 ശതമാനവും യാക്കോബായക്കാരായിരിക്കുമ്പോൾ യാക്കോബായക്കാർ എന്തുകൊണ്ടാണ് ഈ പള്ളികൾ തങ്ങൾക്ക് വേണമെന്ന് പറയുന്നത്. നിയമപരമായി അവർക്കുള്ളതായിരിക്കാം പള്ളി. പക്ഷെ മഹാഭൂരിപക്ഷം വരുന്ന വിശ്വാസികളെ ഇറക്കി വിട്ടിട്ട് ന്യൂനപക്ഷം വരുന്നവർ ആ പള്ളി പിടിച്ചെടുക്കുമ്പോൾ അവിടെ യേശുക്രിസ്തു ആരാധനയ്ക്കും ശുശ്രൂഷയ്ക്കും അവശേഷിക്കുമെന്ന് കരുതാൻ സാധിക്കുമോ.
ഓർത്തഡോക്‌സ് സഭക്കാരുടെ ഭാഗത്തായിരിക്കും നീതിയും ന്യായവും. എന്നാൽ നിയമത്തിന്റെ പേരിൽ നിങ്ങൾ നേടിയെടുക്കുന്നത് നിങ്ങളുടെ സഹോദരങ്ങളുടെ ശ്രമവും കണ്ണീരും ഇല്ലാതാക്കിക്കൊണ്ടുള്ള ഫമാണ്. അതുകൊണ്ട് കോതമംഗലത്തിന്റെ കാര്യത്തിലാണെങ്കിലും പിറവത്തിന്റെ കാര്യത്തിലാണെങ്കിലും കോലഞ്ചേരിയുടെ കാര്യത്തിലാണെങ്കിലും ഒരു തീരുമാനം എടുക്കുക. മഹാഭൂരിപക്ഷം വരുന്നവർ ആരാണോ അവർക്ക് വിട്ടു കൊടുക്കുക. യേശുക്രിസ്തു നമ്മളെ പഠിപ്പിച്ച പാഠം അതാണ്. ഭാതിക സ്വത്തിന്റെ പേരിൽ നിങ്ങൾ വിജയിക്കുമ്പോൾ ആത്മീയ സ്വത്തിന്റെ പേരിൽ നിങ്ങൾ പരാജയപ്പെടുകയാണ് ചെയ്യുന്നത്.