തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയം പിടിവിട്ട് തെരുവിലിറങ്ങിയതോടെ ന്യായീകരണത്തൊഴിലാളികളായ സിപിഎം സൈബർ ഭടന്മാർ പുതിയ തിയറിയുമായി രംഗത്ത് ഇറങ്ങിയിട്ടുണ്ട്. അവർ പറയുന്നത് സുപ്രീം കോടതി വിധി നടപ്പിലാക്കണം എന്നല്ലാതെ സർക്കാരിന് വേറെ യാതൊരു അജണ്ഡയും ഇല്ല എന്നാണ്. അവർ പറയുന്നത് ഈ വിഷയത്തിന്റെ തുടക്കം മുതൽ അവർ പറഞ്ഞ് കൊണ്ടിരിക്കുന്ന പച്ചക്കള്ളങ്ങളുടെ ആവർത്തനം തന്നെയാണ് എന്ന് വിശേഷിപ്പിക്കുന്നതിന് വേണ്ടി തന്നെയാണ് ഈ വിഷയത്തിൽ ഒരിക്കൽ കൂടി അഭിപ്രായം പറയുന്നത്. ഈ വിഷയത്തിൽ രണ്ട് മൂന്ന് കാര്യങ്ങൾ കൂടി പറയാനുണ്ട്.

ഒന്ന് എന്താണ് സുപ്രീം കോടതി വിധി എന്നുള്ളതാണ്. സുപ്രീം കോടതി പറഞ്ഞിരിക്കു്‌നനത് വിശ്വാസിയായ ഒരു ഹിന്ദു സ്ത്രീയ്ക്ക് അവരുടെ വിശ്വാസം ലിംഗത്തിന്റെ പേരിൽ നിഷേധിക്കപ്പെടരുത് എന്നാണ്. വിശ്വാസികളെയാണ് അതും ഹിന്ദുവായ വിശ്വസികളെയാണ് കടത്തിവിടേണ്ടത് എന്നാണ് കോടതി പറയുന്നത്. രണ്ട് വാദങ്ങൾ ആണ് ഇവിടെ ഉയരുന്നത്. ഒന്ന് വിശ്വാസിയല്ലാത്ത ഹിന്ദുവിന് ശബരിമലയിൽ കയറാൻ പറ്റുമോ. രണ്ട് ഹിന്ദുവേ അല്ലാത്ത ഒരാൾക്ക് അവിടെ കയറാൻ പറ്റുമോ?

ശബരിമല ഒരു മതേതര ക്ഷേത്രമാണെന്നും അവിടെ ജാതി മത ഭേദമന്യേ ആർക്കും പ്രവേശിക്കാം എന്നും എല്ലാവർക്കും അറിയാം. അത് ഉണ്ടായത് ഏതെങ്കിലും നിയമത്തിന്റെ പേരിലല്ല. പണ്ട് മുതൽ നിലനിന്നിരുന്ന ആചാരങ്ങളുടെ അടിസ്ഥാനത്തിലാണ്. അത്തരത്തിൽ ഒരു ആചാരമാണ് 10നും 50നും ഇടയിൽ പ്രായമുള്ള സ്ത്രീകളെ അവിടെ പ്രവേശിപ്പിക്കരുതെന്നത്. അത് ഒരു നിയമലംഘനമാണെങ്കിൽ മറ്റേതൊരു ക്ഷേത്രത്തിലേയും പോലെ ഹിന്ദു അല്ലാത്ത ഒരു ആളെയും ഇവിടുത്തെ ഒരു ഹിന്ദു ക്ഷേത്രങ്ങളിലും പ്രവേിപ്പിക്കരുത്. ഹിന്ദു അല്ലാത്തവരേയും പോലും പ്രവേശിപ്പിക്കുന്നു എന്ന മഹത്വം പോലും കണക്കിലെടുക്കാതെയാണ് കേവലം ലിംഗനീതിയുടെ പേരിൽ ആ ആചാരങ്ങൾക്ക് എതിരെ ഇവിടെ ബഹളം വയ്ക്കുന്നത്.

അതുകൊണ്ട് തന്നെ അങ്ങനെയാണെങ്കിൽ അവിടെ ഹിന്ദു അല്ലാത്ത ആരെയും പ്രവേശിപ്പിക്കില്ലെന്ന് തന്ത്രിമാർ നിലപാടെടുക്കണം. ഇനി മറ്റഒരു സംശയം ചോദിച്ചോട്ടെ ഇതേ സുപ്രീം കോടതി തന്നെ പുറപ്പെടുവിച്ച ഒരു വിധിയാണ് പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം കുറ്റക്കരമല്ല എന്ന്. എനിക്ക് ഒരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് കരുതുക. എന്നാൽ ആ സ്ത്രീയുടെ ഭർത്താവ് അതിന് സമ്മതിക്കുന്നില്ല. ഞങ്ങൾ തമ്മിൽ ഇഷ്ടത്തിലാണ്. എന്നാൽ ഞാൻ ആ വീട്ടിൽ ചെല്ലുമ്പോൾ അവരുടെ ഭർത്താവ് എന്നെ മർദ്ദിക്കും. എനിക്ക് ആ സ്ത്രീയെ പ്രാപിക്കാൻ പോകാൻ സുരക്ഷ വേണം എന്ന് പറഞ്ഞാൽ അതിന് പൊലീസ് സുരക്ഷ ഒരുക്കുമോ. ഇതും കോടതി വിധിയാണ്. എന്റെ ആവശ്യമാണ്, അവകാശമാണ്. ഈ ചോദ്യത്തിനും പൊലീസ് ഉത്തരം പറയണം.

ഏത് കോടതി വിധിയാണ് അന്യ മതത്തിലുള്ള സ്ത്രീയെ പൊലീസ് യൂണിഫോം ധരിപ്പിച്ച് ശബരിമലയിൽ പ്രവേശിപ്പിക്കാൻ പറഞ്ഞത്. കോടതി വിധി നടപ്പിലാക്കണം എന്ന് പറയുമ്പോഴും വിധി നടപ്പിലാക്കാൻ പറയുമ്പോഴും അതിന് പൊലീസ് സുരക്ഷ നൽകണം എന്ന് പറഞ്ഞിട്ടില്ല. പൊലീസ് സംരക്ഷണം വേണമെന്ന് പറഞ്ഞ് എല്ലാവരും കയറി വരുമ്പോൾ സുരക്ഷ നൽകുന്നത് എങ്ങനെയാണ്. സുരക്ഷ വേണ്വർ കോടതിയിൽ പോയി വാങ്ങുകയാണ് വേണ്ടത്. ഈ വിഷയമാണ് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്‌പോൺസ് ചർച്ച ചെയ്യുന്നത്.