ഹ്‌റിനിൽ ഡ്രൈവിങ് പഠനത്തിനു ഫീസ് ഇരട്ടിയാക്കണമെന്ന് ആവശ്യവുമായി പരിശീലകർ രംഗത്ത്. ഫീസ് ഇരട്ടിയാക്കണമെന്ന് പരിശീലകർ മന്ത്രിസഭയോട് ആവശ്യപ്പെട്ടിരിക്കുകയാണ്. മന്ത്രിസഭ നിർദ്ദേശം അംഗീകരിച്ചാൽ ഫീസ് നിലവിലുള്ള നിരക്കായ മണിക്കൂറിനു അഞ്ച് ദിനാർ എന്നുള്ളത് 10ദിനാറായി ഉയർന്നേക്കാം.

ഇന്ധന വിലയിലെ വര്ദ്ധനവാണ് ഫീസ് വർദ്ധിപ്പിക്കുന്നതിനുള്ള കാരണമായി ചൂണ്ടിക്കാണിക്കുന്നത്. നിലവിലുള്ള നിരക്ക് പുതുക്കണമെന്നാവശ്യപ്പെട്ട് ആഭ്യന്തര മന്ത്രാലയത്തിനു കത്തയച്ചതായി ഡ്രൈവിങ് പരിശീലകർ പറയുന്നു.

നിലവിൽ ഇന്ധന വിലയിലുണ്ടായ വർദ്ധനവ് തങ്ങളുടെ വരുമാനത്തെ ബാധിച്ചുവെന്നും അതിനാൽ മണിക്കൂർ നിരക്ക് വർധിപ്പിക്കുകയല്ലാതെ മറ്റു വഴിയില്ലെന്നും അവർ പറയുന്നു.

എന്നാൽ ഡ്രൈവിങ് പഠനത്തിനുള്ള മണിക്കൂറുകളുടെ എണ്ണം കുറയ്ക്കുകയും ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഉള്ള കാറുകൾ ഉപയോഗിക്കാൻ അനുവദിക്കുകയും ചെയ്യാനാണ് ബന്ധപ്പെട്ട അധികാരികൾ ആലോചിക്കുന്നത്. അങ്ങനെ വന്നാൽ ഫീസ് വർദ്ധിപ്പിച്ചാൽ പോലും ഡ്രൈവിങ് പഠനത്തിനായി എത്തുന്നവർക്ക് അധിക ബാധ്യതയാവുന്നില്ല.