- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
തമാശയായി പോലും ഇനി സോഷ്യൽമീഡിയ വഴി അപമാനകരമായ വാക്കുകൾ ഇടുന്നത് കുറ്റകരം; സൈബർ നിയമങ്ങൾ കർശനമാക്കാനൊരുങ്ങി ഖത്തർ
സൈബർ നിയമങ്ങൾ കർശനമാക്കാനൊരുങ്ങുകയാണ് ഖത്തർ. ഇതിന്റെ ഭാഗമായി സാമൂഹിക മാദ്ധ്യമങ്ങളിലും ഇ മെയിലിലും സഭ്യമല്ലാത്ത വാക്കുകളും പ്രയോഗങ്ങളും ഉപയോഗിക്കുന്നത് സൈബർ കുറ്റങ്ങളിൽ പെടുമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു . ട്വിറ്ററിലും ഫേസ്‌ബുക്കിലുമാണ് മന്ത്രാലയം സൈബർ കുറ്റകൃത്യങ്ങൾക്കെതിരെ മുന്നറിയിപ്പ് നൽകിയത്. അനുമതിയില്ല
സൈബർ നിയമങ്ങൾ കർശനമാക്കാനൊരുങ്ങുകയാണ് ഖത്തർ. ഇതിന്റെ ഭാഗമായി സാമൂഹിക മാദ്ധ്യമങ്ങളിലും ഇ മെയിലിലും സഭ്യമല്ലാത്ത വാക്കുകളും പ്രയോഗങ്ങളും ഉപയോഗിക്കുന്നത് സൈബർ കുറ്റങ്ങളിൽ പെടുമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു . ട്വിറ്ററിലും ഫേസ്‌ബുക്കിലുമാണ് മന്ത്രാലയം സൈബർ കുറ്റകൃത്യങ്ങൾക്കെതിരെ മുന്നറിയിപ്പ് നൽകിയത്. അനുമതിയില്ലാതെ മറ്റുള്ളവരുടെ ചിത്രങ്ങളും വ്യക്തിപരമായ വിവരങ്ങളും സാമൂഹിക മാദ്ധ്യമങ്ങളിൽ ഉപയോഗിക്കുന്നത് വലിയ കുറ്റകൃത്യമായാണ് പരിഗണിക്കപ്പെടുക.
സാമൂഹിക മാദ്ധ്യമങ്ങൾ വഴി വ്യക്തികളുടെ അഭിമാനം ക്ഷതപ്പെടുത്തുന്നതും അപകീർത്തി പ്പെടുത്തുന്നതും സംബന്ധിച്ച പരാതികൾ പെരുകി വരുന്ന സാഹചര്യത്തിലാണ് ഖത്തർ ആഭ്യന്തര മന്ത്രാലയം നടപടി സ്വീകരിക്കാനൊരുങ്ങുന്നത് . മന്ത്രാലയത്തിന്റെ ട്വിറ്ററിലും ഫേസ്‌ബുക്ക് പേജിലും ഇതു സംബന്ധിച്ച മുന്നറിയിപ്പുകൾ നൽകി കഴിഞ്ഞു. മോശം പ്രയോഗങ്ങൾ തമാശകൾക്ക് വേണ്ടി ഉപയോഗിക്കുന്നതാണെങ്കിലും കുറ്റകരമായി പരിഗണിക്കും.
ഇന്റർനെറ്റ് വഴി മറ്റുള്ളവരുടെ ഫോട്ടോകളും അവരെ കുറിച്ചുള്ള വിവരങ്ങളുംമോഷ്ടിക്കുന്നതും കുറ്റകരമായി പരിഗണിക്കുമെന്നും മന്ത്രാലയം അറിയിച്ചു. ഇന്റർനെറ്റ് മാദ്ധ്യമങ്ങൾ വഴി മറ്റൊരാളെ ഭീഷണിപ്പെടുത്തുന്നതും ബഌക്‌മെയിൽ ചെയ്യുന്നതും വ്യക്തിക്കോ കുടുംബത്തിനോ അപകീർത്തികരമായ പരാമർശങ്ങൾ നടത്തുന്നതും കുറ്റകൃത്യങ്ങളിൽ പെടും. 2014ലെ 14ാം നമ്പർ നിയമമനുസരിച്ച് ഇത്തരം കുറ്റകൃത്യങ്ങൾക്ക് മൂന്ന് വർഷത്തിൽ കുറയാത്ത ജയിൽ ശിക്ഷയോ ഒരു ലക്ഷം റിയാലിൽ കുറയാത്ത പിഴയോ, ഇത് രണ്ടും കൂടിയോ ലഭിക്കും.
സൈബർ സുരക്ഷിതത്വത്തിനായുള്ള നിർദ്ദേശങ്ങളും മന്ത്രാലയം മുമ്പോട്ടുവെക്കുന്നുണ്ട്. സാമൂഹിക മാദ്ധ്യമങ്ങളിൽ കാണുന്ന വിവരങ്ങളെല്ലാം ശരിയാണെന്ന് ധരിക്കുന്നതും പങ്കു വെക്കുന്നതും പലരേയും നിയമക്കുരുക്കിൽ പെടുത്തിയേക്കാം എന്ന മുന്നറിയിപ്പും മന്ത്രാലയം നൽകുന്നുണ്ട്.
സുരക്ഷിതമല്ലാത്ത സോഴ്‌സുകളിൽ നിന്ന് ഡൗൺലോഡ് ചെയ്യുകയോ ഫയലുകൾ തുറക്കുകയോ ചെയ്യരുതെന്നും ഉപദേശിക്കുന്നുണ്ട്. വിശ്വസിനീയം അല്ലാത്ത സൈറ്റുകളിൽ നിന്ന് സാധനങ്ങൾ വാങ്ങരുത്. കുട്ടികളെ സംബന്ധിച്ച് സൈബർ അധിക്ഷേപങ്ങളുണ്ടായാൽ ഉടനടി അത് റെക്കോർഡ് ചെയ്യാനും രക്ഷിതാക്കളെയോ വിശ്വസ്തരായ മറ്റുള്ളവരെയോ അക്കാര്യം അറിയിക്കണം .2347444,66815757 നമ്പറുകളിൽ വിളിച്ച് പരാതികൾ റിപ്പോർട്ട് ചെയ്യാം. emai: cccc@moi.gov.qa വിലാസത്തിൽ മെയിൽ അയക്കാവുന്നതും ആണ്. നിയമ പ്രകാരം വാട്‌സ് അപ്, സ്വകാര്യമായ മെസേജ്, തുടങ്ങിയ ഏത് വിധത്തിലും മറ്റൊരാളുടെ മാന്യതക്ക് കളങ്കം വരുത്തുന്നത് കുറ്റകരമാണ്.