സിംഗപ്പൂരിൽ വിദേശ ഗാർഹിക ജോലിക്കാർക്കുള്ള ഇൻഷ്വറൻസ് പരിരക്ഷ ഉയർത്താൻ തീരുമാനം. വരുന്ന ഒക്ടോബർ മുതൽ വീട്ടുജോലിക്കാർ അടക്കുമുള്ള ഗാർഹിക ജീവനക്കാരുടെ ഇൻഷ്വറൻസ് തുക ഉയരും. വിദേശ തൊഴിലാളികൾക്ക് കൂടുതൽ സംരംക്ഷണം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം.

സ്വകാര്യ ഇൻഷൂറൻസ് ഇൻഷുറൻസ് പോളിസികൾ എല്ലാ ഇൻഷുറർമാരിലൂടെയും മാനദണ്ഡമാക്കി മാറ്റാനും തീരുമാനമുണ്ട്. മിനിമം കവേറജ് നിരക്ക് 40,000 ഡോളറിൽ നിന്ന് 60,000 ഡോളറിലേക്ക് ഉയർത്താനാണ് തീരുമാനം. അതായത ഇത് പ്രതിവർഷ ഇൻഷുറൻസ് പ്രീമിയങ്ങളാണെങ്കിൽ, അതായത് ഓരോ വർഷവും 7 മുതൽ 15 ഡോളർ വരെ നിരക്ക് വർദ്ധനവ് വരാം.

പുതിയ നിയമപ്രകാരം ഇൻഷുറൻസ് കമ്പനികൾ തങ്ങളുടെ സിംഗപ്പൂരിൽ ജോലിയുള്ള എല്ലാ ഗാർഹിക തൊഴിലാളികൾക്കും ഒരേ സംരക്ഷണം ഉറപ്പാക്കാൻ വ്യവസ്ഥ ചെയ്യുന്നതാണ്. കൂടാതെ ഒക്ടോബർ ഒന്ന് മുതൽ പേഴ്‌സൺ ആക്‌സിഡന്റ് ഇൻഷ്വറൻസുള്ള എല്ലാ വീട്ടുജോലിക്കാർക്കും പെട്ടെന്നുണ്ടാകുന്ന അപകടങ്ങളിൽ മരണമൊ. വൈകല്യമോ സംഭവിച്ചാൽ നല്‌കേണ്ടതാണ്.

മാത്രമല്ല ഇൻഷ്വറൻസിന്റെ കാലവധി വീട്ടു ജോലിക്കാർ സിംഗപ്പൂരിൽ എത്തും മുതൽ തന്റെ തൊഴിൽ ബന്ധം അവസാനിക്കുമ്പോൾ, രാജ്യത്ത് തിരിച്ചെത്തുന്ന തിയതി വരെ ആയിരിക്കും. 2008 ലാണ് സിംഗപ്പൂരിൽ അവസാനമായി ഇൻഷ്വറൻസ് പോളിസികളിൽ മാറ്റങ്ങൾ കൊണ്ടുവന്നത്.