ൻഷുറൻസ് വിപണിയിലെ ജോലിക്കാരും, സെയിൽസ് റപ്രസന്റുകൾ, മാർക്കറ്റിങ് ഉദ്യോഗസ്ഥരും ഇനി സ്വദേശികൾ മാത്രമാക്കി കൊ്ണ്ട് ഇൻഷ്വറൻസ് മേഖല പൂർണമായും സ്വദശിവത്കരിക്കാൻ തീരുമാനിച്ചു.ഘട്ടം ഘട്ടമായി ഇൻഷുറൻസ് മേഖലയിൽ സമ്പൂർണ്ണ സൗദിവൽക്കരണം കൊണ്ടുവരാനാണ് സൗദി മോണിട്ടറി അഥോറിറ്റിയുടെ പദ്ധതി.

ഇതേ തുടർന്ന് ആദ്യഘട്ടത്തിൽ വാഹന ഇൻഷുറൻസ് രംഗത്ത് ക്ലൈം മാനേജ്‌മെന്റുമായി ബന്ധപ്പെട്ട എല്ലാ ജോലികളും സൗദികൾക്കായി നീക്കി വെച്ചു. ജൂലൈ ആദ്യത്തിൽ ഈ നിയമം പ്രാബല്യത്തിൽ വന്നു. ഇതിനു പിന്നാലെ വ്യക്തിഗത ഇൻഷുറൻസ് മേഖലയിൽ സെയിൽസ് രംഗത്ത് സൗദിവൽക്കരണം നടപ്പിലാക്കാൻ 'സാമ' കഴിഞ്ഞ ദിവസം നിർദേശിച്ചു.

ഇനി മുതൽ ഇൻഷുറൻസ് മേഖലയിൽ വിദേശികളെ നിയമിക്കുന്നത് നിയമ ലംഘനമാകും.രാജ്യത്തെ ഇൻഷുറൻസ് കമ്പനികളുടെ മേൽനോട്ട ഉത്തരവാദിത്തം സൗദി അറേബ്യൻ മോണിറ്ററി ഏജൻസി അഥവാ സാമക്കാണ്. ഞായറാഴ്ചയാണ് വിജ്ഞാപനം പുറത്തിറക്കിയത്. ഇതുപ്രകാരം ഫെബ്രുവരി ഒന്നിനാണ് ഇൻഷുറൻസ് മേഖലയിൽ സ്വദേശിവത്കരണം പൂർത്തിയാവുക. കമ്പനികൾക്ക് അവസ്ഥ മെച്ചപ്പെടുത്താനാണ് മൂന്നര മാസത്തെ സാവകാശം.